Month: February 2023
-
Kerala
മുഖ്യമന്ത്രി ഇന്ന് പാലക്കാട്; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍
പാലക്കാട്: ബജറ്റ് നിർദേശങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രി പാലക്കാട് എത്തുന്നത് കണക്കിലെടുത്ത് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍. യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്താൻ സാധ്യതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട് അടക്കം ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇന്ധന സെസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരെ വിവിധയിടങ്ങളില്‍വെച്ച് കരിങ്കൊടി കാണിച്ചിരുന്നു. കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ കെഎസ്‌യു വനിതാ നേതാവിനെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തതിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളമശേരിയില്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പൊലീസ് ഉദ്യോഗസ്ഥന്‍ വസ്ത്രത്തില്‍ പിടിച്ച് വലിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. പൊലീസുകാര്‍ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » -
Kerala
സഹദ് എന്ന ട്രാന്‍സ്‌മെന് കുഞ്ഞ് പിറന്നു എന്നത് വിഡ്ഢിത്തം, പുരുഷന്‍ പ്രസവിക്കും എന്നു ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍
കോഴിക്കോട്: ട്രാന്‍സ്‌മെന്‍ സഹദിന് കുഞ്ഞ് പിറന്ന സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. പുരുഷന്‍ എങ്ങനെ പ്രസവിക്കുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അങ്ങനെ ചിന്തിക്കുന്നവര്‍ മൂഢരുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുനീര്‍. മുനീറിന്റെ പ്രസംഗത്തിൽ നിന്നും: ‘പുരുഷന്‍ എങ്ങനെ പ്രസവിക്കും? ഒരു സ്ത്രീ പുരുഷനാകാന്‍ ശ്രമിച്ച് അവിടെ എത്താത്ത അവസ്ഥയില്‍ അവരുടെ ഗര്‍ഭപാത്രം അവിടെ തന്നെ നില്‍ക്കുന്നു. പുറംതോടില്‍ പുരുഷന്‍ ആയെന്ന് പ്രഖ്യാപിക്കുമ്പോഴും അവര്‍ ജന്മംകൊണ്ട് സ്ത്രീ ആയിരുന്നു. ട്രാന്‍സ്മാനാണ് പ്രസവിച്ചത് എന്ന രീതിയിലാണ് മാധ്യമങ്ങള്‍ എഴുതുന്നത്. അണ്ഡവും ബീജവും സങ്കലനം ഉണ്ടാകുമ്പോള്‍ മാത്രമാണ് കുഞ്ഞ് ജനിക്കുന്നത്. അല്ലാതെ കുഞ്ഞ് ജനിക്കുന്നു എന്ന് പറഞ്ഞാൽ അത് ലോകത്തെ വലിയ അത്ഭുതമാണ്. അത്തരം അത്ഭുതങ്ങള്‍ ഇനി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കും എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ മൂഢരുടെ സ്വര്‍ഗത്തിലാണ്.’ ദിവസങ്ങള്‍ക്ക് മുമ്പാണ് ട്രാന്‍സ്‌മെന്‍ സഹദിനും സിയ പവലിനും കുഞ്ഞ്…
Read More » -
Health
പേൻ ഒരു ‘ഭീകരജീവി’: ഉറക്കം നഷ്ടപ്പെടുത്തുന്നു, മാനസിക- ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു
ഡോ.വേണു തോന്നക്കൽ ചിത്രത്തിൽ കാണുന്ന ഈ ‘ഭീകരരൂപി’യെ അറിയാത്തവർ ഉണ്ടാവില്ല. അതാണ് നമ്മുടെ തലയിലെ സാക്ഷാൽ പേൻ. ഒഴിവു നേരത്ത് ഗ്രാമങ്ങളിൽ സ്ത്രീകൾ ഒത്തുകൂടിയാൽ അവർ പരസ്പരം തലയിൽ പേൻ നോക്കുന്നത് പണ്ടു കാലങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ജീവിതത്തിൽ മാത്രമല്ല പഴയ കാല സിനിമയിലും അത്തരം സീക്വൻസുകൾ ധാരാളമുണ്ടായിരുന്നു. പരസ്പരം തലയിൽ പേൻ തേടുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്. അമ്മമാർ ചെറിയ കുട്ടികളെ ഉറക്കാൻ ഈ മാർഗ്ഗം അവലംബിക്കാറുണ്ട്. കുട്ടികൾ മാത്രമല്ല ഉറക്കക്കുറവുള്ള മുതിർന്നവരിലും ഇത് വേറിട്ടൊരു അനുഭവമാണ്. ഈ പ്രവൃത്തി ഒരു നേരമ്പോക്ക് കൂടിയാണ്. കലയും വിനോദവും ആണ് . ഒരു നാടിൻ്റെ സാംസ്കാരത്തിന്റെ ഭാഗമാണ് എന്ന് വേണമെങ്കിൽ പറയാം. മുട്ട (Egg), നിംഫ് ( Nymph), പൂർണ്ണ വളർച്ചയെത്തിയ ജീവി (Adult) എന്നിങ്ങനെ മൂന്ന് അവസ്ഥകൾ ഉണ്ട് പേൻന്റെ ജീവിത ചക്രത്തിൽ. തലമുടിയിൽ മണൽ വിരിച്ച മാതിരി കാണുന്നതാണ് പേൻ മുട്ട. മുട്ട പൊട്ടി പേൻ കുഞ്ഞ്…
Read More » -
Movie
ഒഎൻവി ഓർമ്മകൾക്കെന്തു മധുരം, പാട്ടുകൾക്കെന്തു സുഗന്ധം
ഒഎൻവി ഓർമ്മ ‘ആരെയും ഭാവഗായകനാക്കും’ കവി ഒഎൻവി കുറുപ്പ് എന്ന ‘പ്രിയതരമായൊരു സ്വപ്‌നം ഇനിയുണരാതെ ഉറങ്ങി’യിട്ട് 7 വർഷം. 2016 ഫെബ്രുവരി 13 ന് വിട പറഞ്ഞ ആ ഗാനരചയിതാവ് മലയാളികളുടെ ‘ആത്മാവിൽ മുട്ടിവിളിച്ചത് പോലെ’ അവശേഷിപ്പിച്ചത് ആയിരത്തിൽപ്പരം സുഭഗ ഗാനങ്ങളാണ്. ഒഎൻവി ഗാനസംഗ്രഹത്തിലെ ചില കൗതുകങ്ങൾ: 1. ഏറ്റവും കൂടുതൽ ഒഎൻവി ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജി ദേവരാജൻ. തൊട്ടടുത്ത് എം.ബി ശ്രീനിവാസൻ, ജോൺസൺ, രവീന്ദ്രൻ. 2. ഒഎൻവി വരികൾ കൂടുതൽ പാടിയ ഗായകൻ യേശുദാസ്. ഗായിക ചിത്ര. 3. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ഏറ്റവും കൂടുതൽ തവണ അർഹനായി (14 തവണ). 4. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ ഗാനങ്ങളാണ് (പൊന്നരിവാൾ അമ്പിളിയില്, വെള്ളാരംകുന്നിലെ) ആദ്യ ഹിറ്റുകൾ. അവ സംഗീതം ചെയ്‌ത ദേവരാജനൊരുമിച്ച് 1955 ൽ സിനിമയിലേയ്ക്ക്. ഇരുവരുടെയും ആദ്യ സിനിമയാണ് ‘കാലം മാറുന്നു.’ 5. ചലച്ചിത്രഗാനങ്ങളിലെ ആദ്യകാല ഹിറ്റുകളിൽ ‘മാണിക്യവീണയുമായെൻ’ (കാട്ടുപൂക്കൾ), ‘എന്തിനീ ചിലങ്കകൾ’…
Read More » -
Crime
തമിഴ്‌നാട്ടില്‍ നാല് എ.ടി.എമ്മുകളില്‍ നിന്നായി 86 ലക്ഷം കവര്‍ന്നു; മോഷ്ടാക്കള്‍ മടങ്ങിയത് മെഷീനുകള്‍ക്ക് തീയിട്ട്
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയില്‍ നാല് എ.ടി.എമ്മുകളില്‍ കവര്‍ച്ച. കടലൂര്‍- ചിറ്റൂര്‍ റോഡിലുള്ള എസ്.ബി.ഐയുടെ മൂന്ന് എ.ടി.എമ്മുകളും ഇന്ത്യ വണ്ണിന്റെ ഒരു എ.ടി.എമ്മുമാണ് ഞായറാഴ്ച പുലര്‍ച്ചെ കവര്‍ച്ചയ്ക്കിരയാക്കിയത്. നൈറ്റ് പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ എ.ടി.എമ്മുകളുടെ ചെസ്റ്റ് ബോക്‌സുകളില്‍ കേടുപാട് കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കവര്‍ച്ചാ വിവരം അറിയുന്നത്. നാലു എ.ടി.എമ്മുകളില്‍ നിന്നായി 86 ലക്ഷം രൂപ നഷ്ടമായി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കവര്‍ച്ച നടന്നതെന്ന് പോലീസ് അറിയിച്ചു. തണ്ടാരംപേട്ട് മെയിന്‍ റോഡിലെ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള രണ്ടു എടിഎമ്മുകളിലും പൊലുര്‍ ടൗണിലെ റെയില്‍വേ സ്റ്റേഷനു സമീപമുള്ള എ.ടി.എമ്മിലും കലാസപാക്കം ടൗണിനു സമീപമുള്ള ഗവ. ബോയ്‌സ് ഹൈസ്‌കൂളിനു സമീപമുള്ള എ.ടി.എമ്മിലുമാണ് കവര്‍ച്ച നടന്നത്. എടിഎമ്മുകളില്‍ സൂക്ഷിച്ചിരുന്ന ലോഗ് ബുക്കില്‍ ഒപ്പിടാന്‍ എത്തിപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പോലീസ് അറിയുന്നത്. നാല് എ.ടി.എമ്മുകളും 20 കിലോമീറ്ററിന് ഉള്ളില്‍ സ്ഥിതി ചെയ്യുന്നവയാണ്. ഗ്യാസ് വെല്‍ഡിങ് മെഷീനുകള്‍ ഉപയോഗിച്ച് എ.ടി.എമ്മുകളില്‍ പണം സൂക്ഷിക്കുന്ന ചെസ്റ്റ് ബോക്‌സ് തകര്‍ത്താണ്…
Read More » -
Crime
കോഴിക്കോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് പെട്രോളൊഴിച്ച് തീയിട്ട് യുവാവ്
കോഴിക്കോട്: കൊളത്തറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. കൊളത്തറ വല്ലിക്കാട് ആനന്ദകുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവുമാണ് യുവാവ് പെട്രോളൊഴിച്ച് കത്തിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടുവളപ്പില്‍ കയറിയ യുവാവ് വാഹനങ്ങള്‍ പെട്രോളൊഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പെട്രോള്‍ കുപ്പികളുമായി യുവാവ് നടന്നുവരുന്നതും തുടര്‍ന്ന് വാഹനങ്ങളില്‍ പെട്രോളൊഴിച്ചശേഷം തീകൊളുത്തുന്നതും ശേഷം ഓടിരക്ഷപ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. വീട്ടുമുറ്റത്ത് തീ ആളിപ്പടരുന്നത് കണ്ട വഴിയാത്രക്കാരാണ് അഗ്‌നിരക്ഷാസേനയില്‍ വിവരമറിയിച്ചത്. സമയോചിത ഇടപെടല്‍ കാരണം വീട്ടിലേക്ക് തീ പടര്‍ന്നില്ല. ബന്ധുക്കളുമായി നേരത്തെ സ്വത്തുതര്‍ക്കമുണ്ടായിരുന്നതായും കഴിഞ്ഞയാഴ്ച വീടിനുനേരേ ആക്രമണം നടന്നിരുന്നതായും ആനന്ദകുമാര്‍ നല്ലളം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read More » -
India
റെയില്‍വേ ഭൂമിയില്‍ ക്ഷേത്രം; കൈയേറ്റം നീക്കാന്‍ ‘ഹനുമാന്‍ സ്വാമി’ക്ക് നോട്ടീസ്!
ഭോപ്പാല്‍: റെയില്‍വേ ഭൂമിയിലെ ക്ഷേത്രത്തിന്റെ കൈയേറ്റം നീക്കണമെന്നാവശ്യപ്പെട്ട് ഹനുമാന്‍ പ്രതിഷ്ഠയ്ക്ക് നോട്ടീസ് അയച്ച് അധികൃതര്‍. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ സബര്‍ല്‍ഗഡ് ടൗണ്‍ റെയില്‍ സ്റ്റേഷന് സമീപമുള്ള ബജ്രംഗ്ബലി ക്ഷേത്രത്തിലേക്കാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. റെയില്‍വേ ഭൂമിയിലെ കൈയേറ്റം ഏഴ് ദിവസത്തിനകം നീക്കണം എന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. നിശ്ചിത ദിവസത്തിനകം കൈയേറ്റം നീക്കിയില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന് ഫെബ്രുവരി എട്ടിനയച്ച നോട്ടീസില്‍ പറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ നോട്ടീസ് പതിക്കുകയും ചെയ്തു. നിര്‍മാണം നീക്കം ചെയ്യാന്‍ റെയില്‍വേയ്ക്ക് നടപടി സ്വീകരിക്കേണ്ടിവന്നാല്‍ കൈയേറ്റക്കാരന്‍ അതിന്റെ ചെലവ് നല്‍കേണ്ടിവരുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. എന്നാല്‍, നോട്ടീസ് വൈറലാവുകയും വിവാദമാവുകയും ചെയ്തതോടെ അബദ്ധം മനസിലായ റെയില്‍വേ അധികൃതര്‍ ഇത് പിന്‍വലിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജാരിയുടെ പേരില്‍ പുതിയ നോട്ടീസ് അയച്ചു. ആദ്യ നോട്ടീസ് തെറ്റായി നല്‍കിയതാണെന്ന് ഝാന്‍സി റെയില്‍വേ ഡിവിഷന്‍ പി.ആര്‍.ഒ മനോജ് മാത്തൂര്‍ പറഞ്ഞു. ബജ്രംഗ് ബലി, സബല്‍ഗഢ് എന്ന പേരിലായിരുന്നു ഝാന്‍സി റെയില്‍വേ ഡിവിഷന്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ ആദ്യം നോട്ടീസ്…
Read More » -
Crime
അന്തിക്കാട് സി.ഐ.ടി.യു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
തൃശ്ശൂര്‍: അന്തിക്കാട് സി.ഐ.ടി.യു ഓഫീസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി സതീഷ് ലാലിനെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാലപ്പന്‍ എന്ന് വിളിക്കുന്ന സതീഷ് ലാല്‍ ആര്‍ടിസ്റ്റാണ്. ഉച്ചയോടെ സതീഷ് പാര്‍ട്ടി ഓഫീസിലെത്തി വെള്ളം കുടിക്കുകയും അവിടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. അതിനുശേഷം സമീപത്തെ മുറിയില്‍ കയറി വാതിലടച്ച സതീഷിനെ പുറത്തേക്ക് കാണാതായതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. സതീഷിന് വിഷാദരോഗം ഉണ്ടായിരുന്നതായാണ് വിവരം. മരണത്തില്‍ മറ്റ് അസ്വാഭാവികതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Crime
പ്രണയം പുറത്തറിഞ്ഞതോടെ വീട്ടമ്മ ജീവനൊടുക്കി; പിടിയിലാകുമെന്ന് ഭയന്ന് കാമുകന്‍ ആസിഡ് കുടിച്ച് മരിച്ചു
ചെന്നൈ: കാമുകനുമായുള്ള ബന്ധം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് വിവാഹിതയായ യുവതി ആത്മഹത്യചെയ്തു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് പിടിയിലാകുമെന്നു ഭയന്ന് 49 വയസുകാരനായ കാമുകന്‍ ആസിഡ് കുിച്ച് മരിച്ചു. തമിഴ്‌നാട്ടില്‍ കോയമ്പത്തൂരാണ് സംഭവം. പോത്തന്നൂര്‍ സ്വദേശിനിയായ 34 വയസുകാരിയാണ് നാണക്കേടുഭയന്ന് തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു. വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുണ്ട്. വെള്ളലൂര്‍ സ്വദേശിയായ കാമുകനും ഭാര്യയും രണ്ട് മക്കളുമുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ ആറുവര്‍ഷമായി അടുപ്പത്തിലായിരുന്നു. യുവതിയുടെ ചില ഫോട്ടോകളും വീഡിയോകളും കാമുകന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തിയയിരുന്നു. അടുത്തിടെ ഇരുവരും തെറ്റിപ്പിരിഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു, പകരം പണം വേണമെന്ന് ആവശ്യപ്പെട്ടു. സഹോദരി വിളിച്ച് അന്വേഷിച്ചപ്പോഴാണ് യുവതി ജീവനൊടുക്കിയത്. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് വെള്ളല്ലൂര്‍ സ്വദേശി ആസിഡ് കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.
Read More » -
Kerala
മലപ്പുറത്ത് വള്ളംകളി മത്സരത്തിനിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്
മലപ്പുറം: കീഴുപറമ്പില്‍ വള്ളംകളി മത്സരത്തിനിടെ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരുക്കേറ്റു. സെമി ഫൈനല്‍ മത്സരത്തിലെ ജേതാക്കളെ നിശ്ചയിച്ചതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷമുണ്ടായതോടെ ചിലരെ മറ്റു ചിലര്‍ കസേര കൊണ്ട് അടിക്കുന്നതും ആളുകള്‍ കൂട്ടത്തോടെ ഓടുന്നതും വീഡിയോയില്‍ കാണാം. കീഴുപറമ്പ് സി.എച്ച് ക്ലബ്ബ് സംഘടിപ്പിച്ച ജലോത്സവത്തിന്റെ ഭാഗമായ വള്ളംകളി മത്സരത്തിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെയാണ് വള്ളംകളി മത്സരങ്ങള്‍ തുടങ്ങിയത്. ആദ്യ സെമി ഫൈനല്‍ മത്സരത്തിന്റെ വിജയികളെ തീരുമാനിച്ചതാണ് തര്‍ക്കത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും നീങ്ങിയത്. ഫോട്ടോഫിനിഷിലാണ് മത്സരം സമാപിച്ചത്. ശേഷം വീഡിയോ അടക്കം പരിശോധിച്ച് സംഘാടകര്‍ വിജയികളെ പ്രഖ്യാപിച്ചു. എന്നാല്‍, തങ്ങളാണ് വിജയികളെന്ന് പറഞ്ഞ് എതിര്‍ ടീം രംഗത്തുവന്നു. രണ്ടാം സെമി ഫൈനല്‍ നടത്താന്‍ സമ്മതിക്കില്ലെന്നും ഇവര്‍ പറഞ്ഞു. ഇതോടെ തര്‍ക്കത്തെ തുടര്‍ന്ന് തുടര്‍ മത്സരങ്ങള്‍ നടത്താനായില്ല. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Read More »