Month: February 2023
-
Kerala
ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി കേരളത്തില്‍; പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ നോട്ടീസ്
കോഴിക്കോട്: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം സ്വന്തം മണ്ഡലത്തില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, താരിഖ് അന്‍വര്‍, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. വിമാനത്താവളം മുതല്‍ ന്യൂമാന്‍ ജംക്ഷന്‍വരെയുള്ളഭാഗത്തു തുറന്ന വാഹനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ യാത്ര. തുടര്‍ന്ന് കല്‍പ്പറ്റയിലേക്ക് തിരിച്ചു. വയനാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം തിങ്കളാഴ്ച രാത്രി ഡല്‍ഹിക്ക് മടങ്ങും. അതിനിടെ, പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ എന്നിവര്‍ രാഹുലിനെതിരേ അവകാശ ലംഘനത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരേ സഭയില്‍ കള്ളം പറഞ്ഞുവെന്നായിരുന്നു പരാതി. ബുധനാഴ്ചക്കകം മറുപടി നല്‍കാനാണ് നോട്ടീസിലെ നിര്‍ദേശം. രാഷ്ട്രപതിയുടെ നന്ദിപ്രമേയ…
Read More » -
Kerala
അച്ചന്‍കോവിലാറ്റില്‍ ബന്ധുക്കളായ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍
ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ യുവാക്കള്‍ മുങ്ങിമരിച്ചു. പുലിയൂര്‍ വാത്തിലേത്ത് രാമചന്ദ്രന്‍പിള്ളയുടെ മകന്‍ രാകേഷ് (30), വെട്ടിയാര്‍ കുറ്റിയില്‍ വടക്കേതില്‍ മണിക്കുട്ടന്‍പിള്ളയുടെ മകന്‍ എം. വിഷ്ണു (26) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വെണ്മണിയിലെ ബന്ധുവീട്ടില്‍ അടുക്കളകാണല്‍ ചടങ്ങിനെത്തിയ ഇരുവരേയും വൈകിട്ടു അഞ്ചുമണിയോടെ ശാര്‍ങക്കാവ് കടവില്‍ കാണാതാവുകയായിരുന്നു. സ്ഥലത്തെത്തിയ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നാട്ടുകാരും ചെങ്ങന്നൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ ആറേകാലോടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നദിയിലെ ചെളിനിറഞ്ഞ ഭാഗത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. യുവാക്കള്‍ കുളിക്കാനിറങ്ങിയതാണെന്നു പോലീസ് പറഞ്ഞു. സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് രാകേഷ്. അമ്മ: രത്‌നമ്മ, സഹോദരന്‍: പ്രമോദ്. ടെലികോം ടെക്‌നിഷ്യനാണു വിഷ്ണു. അമ്മ: സുകുമാരി, സഹോദരന്‍: എം. ജിഷ്ണു.
Read More » -
Kerala
ഒരു വയസുള്ള കുഞ്ഞുമായി അമ്മ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി; സംഭവം കൊല്ലത്ത്
കൊല്ലം: അമ്മയും ഒരു വയസുകാരനായ മകനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലം പരവൂരാണ് സംഭവമുണ്ടായത്. നെടുങ്ങോലം ഒഴുകുപാറ ഉത്രാടത്തില്‍ ശ്രീലക്ഷ്മി (27), മകന്‍ ആരവ് എന്നിവരാണ് മരിച്ചത്. ഒല്ലാല്‍ ലെവല്‍ക്രോസിനു സമീപത്ത് ഞായറാഴ്ച വൈകിട്ട് 4.30നാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്കുപോയ നേത്രാവതി എക്‌സ്പ്രസ് ട്രെയിനിനു മുന്നിലേക്ക് കുട്ടിയുമായി ശ്രീലക്ഷ്മി ചാടുകയായിരുന്നു. ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം പോലീസിനെ അറിയിച്ചത്. പരവൂര്‍ റെയില്‍വേ സ്റ്റേഷനിലും തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസിലും അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം ആര്‍പിഎഫും പരവൂര്‍ പോലീസും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മടവൂര്‍ സ്വദേശി ഗ്രിന്റോ ഗിരീഷാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. വിദേശത്തായിരുന്ന ഗ്രിന്റോ നാല് മാസം മുന്‍പ് നാട്ടിലെത്തി മടങ്ങിയിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Read More » -
NEWS
ഭൂകമ്പം തകര്‍ത്ത സിറിയയില്‍ ഐ.എസ് ആക്രമണം; 11പേര്‍ കൊല്ലപ്പെട്ടു, ദുരന്തത്തില്‍ മരണം 33,000 കടന്നു
ഇസ്താംബുള്‍/ഡമാസ്‌കസ്: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 33,000 കടന്നു. തുര്‍ക്കിയില്‍ 29,605 പേരും സിറിയയില്‍ 4,500 പേരും മരിച്ചു. അതേസമയം, ഭൂകമ്പം തകര്‍ത്ത സിറിയയെ കൂടുതല്‍ ഭീതിയിലാഴ്ത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ആക്രമണം. മധ്യ സിറിയയിലെ പാല്‍മേയ്റയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷ്യവസ്തുകള്‍ ശേഖരിക്കുകയായിരുന്ന 75 ഓളം പേര്‍ക്ക് നേരെ ഭീകരര്‍ ആക്രണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ആക്രമണം നടന്നതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ഭീകരര്‍ മെഷീന്‍ ഗണ്ണുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സിറിയയില്‍ ഭൂകമ്പം മറയാക്കി നിരവധി ഐ.എസ് ഭീകരര്‍ ജയില്‍ ചാടിയിരുന്നു. 2019 ല്‍ അമേരിക്കന്‍ സൈന്യം ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന മേഖലയും തിരികെപ്പിടിച്ചിരുന്നു. ഭൂരിഭാഗം ഐ.എസ് ഭീകരെയും തടവിലാക്കി. എന്നാല്‍, രക്ഷപ്പെട്ട സംഘാംഗങ്ങളാണ് ഭൂകമ്പം…
Read More » -
Crime
കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയായ ബിഹാർ സ്വദേശിനി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട കൊലപാതകക്കേസ് പ്രതിയായ യുവതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിഹാര്‍ സ്വദേശിനി പുനംദേവി(30)യാണ് കുതിരവട്ടത്തുനിന്ന് മുങ്ങി അധികം വൈകാതെ മലപ്പുറം വേങ്ങരയില്‍നിന്നു പിടിയിലായത്. വേങ്ങര ഇരിങ്ങല്ലൂര്‍ കോട്ടക്കല്‍ റോഡിലെ യാറംപടി പി.കെ. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതി കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവായ ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാനെ(33) സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡ് പ്രതിയാണ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിതിനെത്തുടര്‍ന്ന് കുതിരവട്ടത്ത് ചികിത്സയ്‌ക്കെത്തിച്ച യുവതി ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കിമാറ്റിയാണ് രക്ഷപ്പെട്ടത്. മഞ്ചേരി മെഡി. കോളജില്‍ നിന്നാണ് പ്രതിയെ കുതിരവട്ടത്തേക്ക് റഫര്‍ ചെയ്തത്. ശനിയാഴ്ച വൈകിട്ട് 3.45നാണ് പൂനംദേവി കുതിരവട്ടത്ത് പ്രവേശിപ്പിക്കപ്പെട്ടതെങ്കിലും പുലര്‍ച്ചെ 12.15നു ശേഷം രക്ഷപ്പെടുകയായിരുന്നു. കടുത്തരീതിയില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെ ഒന്നാംനിലയിലെ ഫോറന്‍സിക് വാര്‍ഡിലാണ് കഴിഞ്ഞിരുന്നത്. വാര്‍ഡിലെ ശുചിമുറിയുടെ ഗ്രില്‍ ഇഷ്ടിക കൊണ്ട് കുത്തിയിളക്കി വെന്റിലേറ്റര്‍ ഹോള്‍ വഴി താഴെ ഇറങ്ങുകയും ശേഷം അവിടെയുണ്ടായിരുന്ന കേബിള്‍…
Read More » -
Kerala
മാങ്കുളത്ത് പുഴയിലെ പാറക്കെട്ടിലുള്ള ഗര്‍ത്തത്തില്‍ കാട്ടാന ചരിഞ്ഞ നിലയില്‍
അടിമാലി: ആനക്കുളത്ത് പുഴയില്‍ പാറയുടെ ഗര്‍ത്തത്തിലെ വെള്ളത്തില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളം വല്യപാറക്കുട്ടിയിലാണ് പാറയുടെ ഗര്‍ത്തത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വല്യപാറക്കുട്ടിയില്‍ പുഴയോരത്ത് വനമേഖലയിലാണ് കൊമ്പനാനയുടെ ജഡം കണ്ടത്. പുഴയൊഴുകുന്ന ഈ ഭാഗം നിറയെ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമാണ്. പാറയില്‍ കിണറിന് സമാനമായ വിസ്താരമുള്ള ഗര്‍ത്തത്തില്‍ ആന അകപ്പെടുകയായിരുന്നു. കുഴിക്കുള്ളില്‍ വെള്ളം കെട്ടി കിടന്നിരുന്നു. കാല്‍വഴുതി വീണ ആനക്ക് പിന്നീട് തിരികെ കയറാന്‍ സാധിക്കാതെ വന്നതോടെ കുഴിക്കുള്ളില്‍ കുരുങ്ങുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് പ്രദേശവാസികള്‍ കുഴിയില്‍ അകപ്പെട്ട നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചു. ചരിഞ്ഞ കൊമ്പനാനയെ കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷീണിതനായി പ്രദേശത്ത് കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കൂമ്പന്‍പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ നേതൃത്വത്തിലുള്ള സംഘം വല്യപാറക്കുട്ടിയിലെത്തി. ഗര്‍ത്തത്തില്‍ അകപ്പെട്ട കാട്ടാനയെ കയര്‍കെട്ടി ഉയര്‍ത്തി കരക്കെത്തിച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചു. ആനക്കുളം, വല്യപാറക്കുട്ടി മേഖല സ്ഥിരമായി കാട്ടാനകളുടെ സാന്നിധ്യമുള്ള…
Read More » -
NEWS
ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തുര്‍ക്കി; 113 പേര്‍ക്ക് വാറന്റ്
അങ്കാറ: കഴിഞ്ഞാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ വ്യാപകമായി കെട്ടിടങ്ങള്‍ തകര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ തുര്‍ക്കി ഭരണകൂടം. ഭൂകമ്പത്തെ ചെറുക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച കെട്ടിടങ്ങളാണു തകര്‍ന്നതെന്നാണു വിവരം. ഇതിനുപിന്നാലെ നിര്‍മാണത്തില്‍ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട് 113 പേര്‍ക്ക് അറസ്റ്റ് വാറന്റ് അയച്ചു. അതേസമയം, സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞതായാണു റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനം തുര്‍ക്കിയിലെ പത്തു പ്രവിശ്യകളിലാണു നാശംവിതച്ചത്. ഇവിടെ വ്യാപകമായി കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും, ഇവയില്‍ പലതും മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ചവയാണെന്നാണു റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ കെട്ടിടം തകരാന്‍ ഉത്തരവാദികളായ 131 പേരെ തിരിച്ചറിഞ്ഞതായും 113 പേരെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ടതായും െവെസ് പ്രസിഡന്റ് ഫുവാട് ഒക്‌ടേ പറഞ്ഞു. പൂര്‍ണമായി തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും കൂടുതലും മരണങ്ങളും പരുക്കുകളുമുണ്ടായ കെട്ടിടസമുച്ചയങ്ങളിലും പരിശോധന നടത്തും. ഭൂകമ്പമേഖലയിലെ പ്രവിശ്യകളില്‍ മരണങ്ങളും പരുക്കുകളും അന്വേഷിക്കാന്‍ നീതിന്യായ മന്ത്രാലയം ഭൂകമ്പ കുറ്റകൃത്യ അന്വേഷണ ബ്യൂറോകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് 62 പേരെ കസ്റ്റഡിയിലെടുക്കാന്‍ അദാനയിലെ…
Read More » -
Kerala
സൂര്യനെല്ലിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; ഷെഡ് തകർത്തു, ഏലച്ചെടികളും നശിപ്പിച്ചു
മൂന്നാർ: സൂര്യനെല്ലിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കാര്‍ഷിക ആവശ്യത്തിനായി നിര്‍മിച്ച ഷെഡ് ഒറ്റയാന്റെ ആക്രണത്തില്‍ തകര്‍ന്നു. മുട്ടുകാട് സ്വദേശിയായ പയ്യാനിചോട്ടില്‍ വിജയകുമാര്‍ ഏലം കൃഷിക്കായി സൂര്യനെല്ലിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. പണി ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഷെഡ് അരികൊമ്പന്‍ എന്ന ഒറ്റയാന്‍ പൂര്‍ണമായും തകര്‍ത്തു. കൃഷിയിടത്തില്‍ ജലസേചനം നടത്തുന്നതിനായി സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് സംവിധാനവും തകര്‍ത്തതായി വിജയകുമാര്‍ പറഞ്ഞു. നിരവധി ഏലച്ചെടികളും കാട്ടാന ചവിട്ടി നശിപ്പിച്ചു. അരികൊമ്പന്‍ ജനവാസ മേഖലയില്‍ തമ്പടിയ്ക്കുന്നത് പതിവായിരിക്കുകയാണ്.തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ജനങ്ങള്‍ പൊറുതി മുട്ടുമ്പോഴും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. അരികൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടുന്നതിന് വേണ്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കഴിഞ്ഞ ദിവസം ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെയും പ്രശ്‌നക്കാരനായ അരി കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ അനുമതി ലഭിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
Read More » -
NEWS
കാനഡയുടെ വ്യോമാതിര്‍ത്തിയില്‍ അജ്ഞാത വസ്തു; വെടിവച്ചിട്ട് യു.എസ്. യുദ്ധവിമാനം
ടൊറന്റോ: തുടര്‍ച്ചയായി രണ്ടാം ദിവസവും അജ്ഞാത വസ്തു വെടിവച്ചിട്ട് യു.എസ്. യുദ്ധവിമാനം. കാനഡയുടെ വ്യോമാതിര്‍ത്തിയിലെത്തിയ വസ്തു ഇരുരാജ്യങ്ങളും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തിലാണു തകര്‍ത്തത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 3.41ഓടെയാണ് എഫ്-22 യുദ്ധവിമാനം ഉപയോഗിച്ച് അജ്ഞാത വസ്തു വെടിവച്ചിട്ടത്. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച ഒരു അജ്ഞാത വസ്തുവിനെ താഴെയിറക്കാന്‍ ഉത്തരവിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. നോറാഡ് യുകോണിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അമേരിക്കയുടെ എഫ്-22 വിജയകരമായി ആ വസ്തുവിനു നേരേ വെടിയുതിര്‍ത്തത്. തകര്‍ന്നുവീണ വസ്തുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി പരിശോധിക്കാനും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിര്‍ദേശം നല്‍കി. സിലിണ്ടറിന്റെ ആകൃതിയിലുള്ളതാണു തകര്‍ത്ത വസ്തുവെന്നാണു വിവരം. കഴിഞ്ഞ ദിവസം വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിനു സമാനമാണിതെന്ന് കാനഡ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെ അമേരിക്കയുടെ വ്യോമാതിര്‍ത്തിയിലേക്ക് എത്തുന്ന മൂന്നാമത്തെ ‘അജ്ഞാത”വസ്തുവാണിത്. കഴിഞ്ഞ ദിവസം അലാസ്‌കയ്ക്കു മുകളില്‍ പറക്കുകയായിരുന്ന അജ്ഞാത പേടകം അമേരിക്ക യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ത്തിരുന്നു. 40,000…
Read More » -
Sports
സംസ്ഥാന സബ് ജൂനിയര്‍ വനിതാ ഹോക്കി: എറണാകുളം ജില്ല ചാമ്പ്യന്മാര്‍
മലപ്പുറം: സംസ്ഥാന സബ് ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല ചാമ്പ്യന്മാര്‍. ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് എറണാകുളം തിരുവനന്തപുരത്തെ തോല്‍പ്പിച്ചത്. എറണാകുളത്തിനു വേണ്ടി ഫിലിഷിയറോസ് സാജന്‍, ആദിത്യ ബിജു, ദേവിക കൃഷ്ണന്‍ എന്നിവരാണ് ഗോള്‍ നേടിയത്. ലൂസേഴ്സ് ഫൈനലില്‍ 3-2 ന് ആതിഥേയരായ മലപ്പുറത്തെ തോല്‍പ്പിച്ച് പാലക്കാട് മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി സമ്മാനം വിതരണം ചെയ്തു. മലപ്പുറം ജില്ലാ ഹോക്കി പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. കേരള ഹോക്കി സെക്രട്ടറി പി. സോജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അബ്ദുല്‍ ഹക്കീം, മലപ്പുറം ഹോക്കി ഭാരവാഹികളായ നൗഷാദ് മാമ്പ്ര, പി. പ്രമോദ്, എം. ഉസ്മാന്‍, ഡോ. ഷറഫുദ്ദീന്‍ പ്രസംഗിച്ചു. മികച്ച ഗോള്‍ കീപ്പറായി പാലക്കാട് ജില്ലയിലെ ഫിദ ഫാത്തിമയേയും മികച്ച കളിക്കാരിയായി എറണാകുളം ജില്ലയിലെ എയ്ഞ്ചല്‍ എല്‍ദോയെയും മികച്ച ഭാവി താരമായി…
Read More »