ചെന്നൈ: കാമുകനുമായുള്ള ബന്ധം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് വിവാഹിതയായ യുവതി ആത്മഹത്യചെയ്തു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് പിടിയിലാകുമെന്നു ഭയന്ന് 49 വയസുകാരനായ കാമുകന് ആസിഡ് കുിച്ച് മരിച്ചു. തമിഴ്നാട്ടില്‍ കോയമ്പത്തൂരാണ് സംഭവം.
പോത്തന്നൂര്‍ സ്വദേശിനിയായ 34 വയസുകാരിയാണ് നാണക്കേടുഭയന്ന് തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു. വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുണ്ട്. വെള്ളലൂര്‍ സ്വദേശിയായ കാമുകനും ഭാര്യയും രണ്ട് മക്കളുമുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ ആറുവര്‍ഷമായി അടുപ്പത്തിലായിരുന്നു. യുവതിയുടെ ചില ഫോട്ടോകളും വീഡിയോകളും കാമുകന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് കാമുകന് ഭീഷണിപ്പെടുത്തിയയിരുന്നു. അടുത്തിടെ ഇരുവരും തെറ്റിപ്പിരിഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു, പകരം പണം വേണമെന്ന് ആവശ്യപ്പെട്ടു. സഹോദരി വിളിച്ച് അന്വേഷിച്ചപ്പോഴാണ് യുവതി ജീവനൊടുക്കിയത്.
ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് വെള്ളല്ലൂര്‍ സ്വദേശി ആസിഡ് കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.