Month: February 2023
-
Crime
‘പരിചയക്കാരി’യുടെ വീട്ടില്‍ യുവാവിന്റെ മരണം; നിര്‍ണായക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോട്ടയം: ‘പരിചയക്കാരി’യുടെ വീട്ടില്‍ യുവാവിന്‍െ്‌റ ദുരൂഹ മരണത്തില്‍ നിര്‍ണായക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പരിചയക്കാരിയായ യുവതിയുടെ വീട്ടില്‍നിന്നും അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച വയലാ സ്വദേശി അരവിന്ദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തു വന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരി ഒന്‍പതിനാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ അരവിന്ദ് മരിച്ചത്. സുഹൃത്തായ യുവതിയുടെ ഏറ്റുമാനൂരിലെ വീട്ടില്‍ കുഴഞ്ഞുവീണ അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചതായാണ് ആദ്യം അറിഞ്ഞത്. എന്നാല്‍, വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ തലയില്‍ ആഴത്തില്‍ മുറിവേറ്റതായി വ്യക്തമായി. മകനെ യുവതിയും വീട്ടുകാരും ചേര്‍ന്ന് അപായപ്പെടുത്തി എന്നാണ് മാതാപിതാക്കളുടെ ആരോപണം. അരവിന്ദിന്റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തലയോട്ടിയില്‍ പൊട്ടലുണ്ട്. തലയ്ക്കു പിന്നിലും ഇടതു തോളില്‍ അടക്കം വിവിധ ഇടങ്ങളില്‍ ചതവേറ്റതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മെഡിക്കല്‍ കോളജ് അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഏറ്റുമാനൂര്‍ പോലീസിന് കൈമാറി. അരവിന്ദന്റെ ദുരൂഹരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ കോട്ടയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വീണ്ടും കുടുംബത്തിന്റെ…
Read More » -
Crime
ബൈക്കില്‍ എത്തിയ രണ്ടംഗസംഘം പട്ടാപകൽ വീട്ടമ്മയെ ആക്രമിച്ചു വീഴ്ത്തി സ്വര്‍ണ മാല കവര്‍ന്നു
തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് വീണ്ടും മാല മോഷണം. ബൈക്കില്‍ എത്തിയ രണ്ടംഗസംഘം കാല്‍നടയാത്രക്കാരിയായ വീട്ടമ്മയെ ആക്രമിച്ചു വീഴ്ത്തി സ്വര്‍ണ മാല കവര്‍ന്നു. വിളപ്പില്‍ശാല കൊച്ചുമണ്ണയം അശ്വതി ഭവനില്‍ എല്‍. ശ്രീകുമാരിയുടെ (62) മൂന്നു പവന്റെ താലിമാലയാണ് പൊട്ടിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ശ്രീകുമാരി ആശുപത്രിയില്‍ ചികിത്സ തേടി. ശ്രീകുമാരി നടത്തിയ ചെറുത്തുനില്‍പ്പില്‍ മാലയുടെ പകുതി തിരികെ കിട്ടി. വിളപ്പില്‍ശാലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന സഹോദരങ്ങളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇന്നലെ രാവിലെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ശ്രീകുമാരി ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ദേവി നഗറില്‍ നിന്ന് വിളപ്പില്‍ശാല ജംഗ്ഷനിലേക്ക് നടക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. ആക്രമണത്തിനിടെ ശ്രീകുമാരി നിലത്തു വീണപ്പോള്‍ മുടിയിലും കഴുത്തിലും ശക്തമായി പിടിച്ച് മാല പൊട്ടിച്ചെടുത്തു. ചെറുത്തുനില്‍പ്പിനിടെ പകുതി ഭാഗം ശ്രീകുമാരിക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞു. ബഹളം കേട്ടു സമീപവാസികള്‍ എത്തിയപ്പോള്‍ യുവാക്കള്‍ കടന്നു കളഞ്ഞു. വലതു കമ്മലിന് കേടുപറ്റി. വിളപ്പില്‍ പൊലീസ് കേസെടുത്തു. സംഭവം നടന്ന…
Read More » -
Kerala
”സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു; പദവി ചെറുതെങ്കിലും ഇരട്ടി ശമ്പളം”
കൊച്ചി: നയതന്ത്ര സ്വര്‍ണം കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കര്‍ സ്വപ്നയെ അറിയിക്കുന്ന വാട്‌സാപ് ചാറ്റ് പുറത്ത്. ഈ ചാറ്റ് തെളിവായി ചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ”നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും” – എന്നാണ് ശിവങ്കര്‍ ചാറ്റില്‍ പറയുന്നത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഇഡി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കര്‍-സ്വപ്ന വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടു ബന്ധിപ്പിക്കുന്ന ചാറ്റ് ഇഡി സമര്‍പ്പിച്ചതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചിരിക്കുകയാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്ന വാട്‌സാപ്പ് ചാറ്റുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അറസ്റ്റിനു മുമ്പുള്ള മൂന്നു ദിവസം ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തത്. എന്നാല്‍, കൂടുതല്‍ സമയവും മൗനം പാലിച്ച ശിവശങ്കര്‍, ചോദ്യം ചെയ്യലുമായി…
Read More » -
Kerala
കോന്നിയിലെ കൂട്ട അവധിയിൽ കൂട്ട നടപടിയുണ്ടാകും; അന്വേഷണ റിപ്പോര്‍ട്ട് കൈമാറി, നടപടിക്ക് ജില്ലാ കലക്ടറുടെ ശുപാര്‍ശ
പത്തനംതിട്ട: വിവാദമായ കോന്നിയിലെ കൂട്ട അവധിയിൽ കൂട്ട നടപടിയുണ്ടാകും. കൂട്ട അവധിയെടുത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് പത്തനംതിട്ട ജില്ലാ കലക്ടറുടെ ശുപാര്‍ശ. ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യർ അന്വേഷണ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറി. ജീവനക്കാരുടെ കൂട്ടഅവധിയില്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് റവന്യൂമന്ത്രി പരിശോധിച്ച ശേഷമാകും നടപടി സ്വീകരിക്കുക. കോന്നി താലൂക്ക് ഓഫീസിലെ 40 ഓളം ജീവനക്കാരാണ് വെള്ളിയാഴ്ച ജോലിക്ക് ഹാജരാകാതിരുന്നത്. ഇവരില്‍ പകുതിയോളം പേര്‍ ലീവ് അപേക്ഷ നല്‍കിയിരുന്നു. 19 പേരാണ് മൂന്നാറില്‍ വിനോദയാത്രയ്ക്ക് പോയത്. ഇവര്‍ കൃത്യമായി അവധിയെടുത്തശേഷമാണ് ഉല്ലാസയാത്രയ്ക്ക് പോയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തഹസില്‍ദാര്‍ അടക്കം ജീവനക്കാരെ കലക്ടറേറ്റിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തശേഷമാണ് കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 61 ജീവനക്കാരുള്ള താലൂക്ക് ഓഫീസിലെ 40 ഓളം പേര്‍ കൂട്ടത്തോടെ അവധിയെടുത്തത് ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരുന്നു. ജീവനക്കാര്‍ കൂട്ട അവധിയെടുത്ത വിവരം അറിഞ്ഞ് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍…
Read More » -
Crime
അശരണ കേന്ദ്രത്തിലെ അന്തേവാസികളെ ചങ്ങലയ്ക്കിടുകയും കുരങ്ങിനെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്നു പരാതി; മലയാളി ദമ്പതികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ
ചെന്നൈ: അശരണ കേന്ദ്രത്തിൽ അന്തേവാസികളെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ. അന്തേവാസികളെ ചങ്ങലയ്ക്കിടുകയും കുരങ്ങിനെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്ന ആരോപണത്തിനു പുറമേ പീഡന പരാതിയും ഉയർന്നിട്ടുണ്ട്. വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം ഗുണ്ടലപ്പുലിയൂർ ഗ്രാമത്തിൽ ‘അൻപുജ്യോതി ആശ്രമം’ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്. സ്ഥാപനം നടത്തുന്ന മൂവാറ്റുപുഴ സ്വദേശികളായ ബി. ജുബിൻ, ഭാര്യ ജെ. മരിയ എന്നിവരും മറ്റ് 5 പേരുമാണ് അറസ്റ്റിലായത്. അതേസമയം ഇവിടെ താമസിച്ചിരുന്ന വയോധികനെ കാണാനില്ലെന്നും പരാതിയുണ്ട്.യുഎസിൽ ജോലി ചെയ്യുന്ന സലിം ഖാന്റെ ഭാര്യാപിതാവ് ജബറുല്ല 2021 ഡിസംബർ മുതൽ ഇവിടെയാണ് താമസിക്കുന്നത്. ഒരു വർഷത്തിനു ശേഷം എത്തിയപ്പോൾ അദ്ദേഹത്തെ കാണാനായില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവർത്തനത്തേക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read More » -
India
ഇന്ത്യാ വിരുദ്ധ ശക്തികൾ സുപ്രീംകോടതിയെ ഉപയോഗിക്കുന്നു; വിമർശിച്ച് ആർഎസ്എസ്
ന്യൂഡൽഹി: സുപ്രീംകോടതിയെ വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യ. ഇന്ത്യാ വിരുദ്ധ ശക്തികൾ സുപ്രിംകോടതിയെ ഉപയോഗിക്കുന്നവെന്നാണ് പത്രത്തിലെ എഡിറ്റോറിയിൽ പരാമർശം. ബിബിസി ഡോക്യുമെൻ്ററിയുടെ നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചത് ചൂണ്ടിക്കാട്ടിയാണ് എഡിറ്റോറിയൽ. ബിബിസി പറയുന്നത് തെറ്റാണെന്നും രാജ്യത്തെ അപകീർത്തിപെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖപത്രത്തിൽ വിമർശിച്ചു. ഇന്ത്യക്കാർ അടയ്ക്കുന്ന നികുതിയിലാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നത്. രാജ്യത്തിന് വേണ്ടിയുള്ള നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയുമാണ് സുപ്രീംകോടതിയുടെ ചുമതലയെന്നും എഡിറ്റോറിയലിൽ പറയുന്നു. അതേസമയം, ബി.ബി.സിയ്ക്ക് എതിരായി കൂടുതൽ പ്രക്ഷോഭങ്ങൾക്ക് സാധ്യത ഉണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ബി.ബി.സി ഓഫീസുകൾക്കുള്ള സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിലെ കസ്തൂർബ ഗാന്ധി റോഡിലുള്ള ഓഫീസിൽ കൂടുതൽ കേന്ദ്ര സേന അംഗങ്ങളെ വിന്യസിച്ചു. കൂടുതൽ ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്‌സിലെ ജവാൻമാരെ ആണ് വിന്യസിച്ചത്. മുംബൈ ഓഫീസിലും സുരക്ഷ കൂട്ടി. ബി.ബി.സി ഓഫീസിലെ റെയ്ഡിലെ വിവരങ്ങൾ ആദായ നികുതി ഉദ്യോഗസ്ഥർ സംയുക്തമായി അവലോകനം ചെയ്യും. സർവ്വേയിൽ ശേഖരിച്ച വിവരങ്ങളാണ് അവലോകനം ചെയ്യുക.…
Read More » -
Kerala
ഒടുവിൽ തിരിഞ്ഞ് കൊത്തി… സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതി; ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യും
കണ്ണൂർ: ഒടുവിൽ ആകാശ് തില്ലങ്കേരിക്കെതിരെ തിരിഞ്ഞ് ഡിവൈഎഫ്ഐ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതിയിൽ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യും. ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് എന്നിവർക്കെതിരെയാണ് കേസ്. പാര്‍ട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്തെന്നു സൂചിപ്പിച്ച് ഫെയ്സ്ബുക് കമന്റിലൂടെയാണ് ആകാശ് സിപിഎം–ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്. പല കാര്യങ്ങളിലും കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വനിതാ നേതാക്കളെ ഉൾപ്പെടെ അപമാനിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ച് ഡിവൈഎഫ്ഐ പ്രസ്‌താവനയിറക്കിക്കിയിരുന്നു. അതേസമയം ഷുഹൈബ് വധക്കേസിൽ മാപ്പ് സാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് തില്ലങ്കേരി നടത്തുന്നതെന്നും ഏത് തരത്തിലുള്ള അന്വേഷണത്തേയും സിപിഎം ഭയക്കുന്നില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രസ്താവനയുടെ പൂർണരൂപം ഡിവൈഎഫ്‌ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷിനെതിരെയും ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെയും ഡിവൈഎഫ്‌ഐ പ്രവർത്തകനായിരിക്കെ ആർഎസ്സ്എസ്സുകാരാൽ കൊലചെയ്യപ്പെട്ട ധീര രക്തസാക്ഷി ബിജുട്ടിയുടെ കുടുംബാംഗങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ…
Read More » -
Local
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ക്ലോക്ക് റൂം, ബുക്ക്സ്റ്റാൾ ലേലത്തിൽ വൻ ക്രമക്കേടെന്ന് ആരോപണം
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ക്ലോക്ക് റൂം, ബുക്ക്സ്റ്റാൾ ലേലത്തിൽ വൻ ക്രമക്കേടു നടന്നതായി ആരോപണം. ഉപദേശക സമിതി മുൻ അംഗം കെ.എസ്. രഘുനാഥൻ നായർ, ലേലത്തിൽ പങ്കെടുത്ത കരാറുകാരായ ടി.പി. രാജു, ചിറയിൽ വിജയകുമാർ, അജേഷ് എന്നിവരാണ് പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. ക്ലോക്ക് റൂം, ബുക്ക്സ്റ്റാൾ എന്നിവ ഒരു വർഷത്തേയ്ക്കാണ് ലേലത്തിൽ നൽകുന്നത്. ലേലം ഉറപ്പിക്കുമ്പോൾ തന്നെ പണം മുഴുവൻ അടക്കണം. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ചു. ലേലംപിടിച്ച ശേഷം പണം അടയ്ക്കാതിരുന്ന ആളുകൾക്ക് നിരതദ്രവ്യം തിരിച്ചു കൊടുത്തു. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ എന്നിവരാണ് നിയമ പ്രകാരം ലേല നടപടികൾ പൂർത്തിയാക്കേണ്ടത്. എന്നാൽ ജൂനിയർ സൂപ്രണ്ടാണ് ലേലം നടത്തിയതെന്നും ഇവർ ആരോപിച്ചു. ലേലം പിടിച്ച ചിലരിൽ നിന്നും മാത്രം ഉടൻ തന്നെ മുഴുവൻ പണവും അടപ്പിച്ചു. ചിലർക്ക് ദിവസങ്ങൾ സാവകാശം നൽകി. ഇത് അഴിമതിയാണ്. ഹൈക്കോടതി നിർദേശ പ്രകാരം കഴിഞ്ഞ വർഷംവരെ അഡ്വക്കേറ്റ് കമ്മീഷണറാണ് ലേലം നടത്തിയിരുന്നത്.…
Read More » -
Local
ഇ പി റജിലാലിൻ്റെ ഭാര്യ രജിത അന്തരിച്ചു
റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ (എറണാകുളം) ഇ.പി റജിലാലിൻ്റെ ഭാര്യ രജിത അന്തരിച്ചു. കോട്ടയം ചെങ്ങളം ചെല്ലത്തറ വാതാൽമജൻ- കമല ദമ്പതികളുടെ മകളാണ്. മക്കൾ: അമൽ (ടോൾ ഗ്ലോബൽ ഫോർവേഡിംഗ് കൊച്ചി), അമൃത. മരുമക്കൾ: വർഷ (കൊല്ലം), അരുൺ (കാരാപ്പുഴ). സംസ്ക്കാരം വൈകിട്ട് 4ന് ഒളശ്ശയിലെ വീട്ടുവളപ്പിൽ.
Read More »
