Month: February 2023
-
Crime
വീടിനു സമീപത്തെ ആളൊഴിഞ്ഞ ഷെഡില്‍ അനധികൃതമായി മദ്യ വില്പന: ആലപ്പുഴയില്‍ യുവാവ് പിടിയിൽ
ഹരിപ്പാട്: ആലപ്പുഴയില്‍ അനധികൃതമായി മദ്യ വില്പന നടത്തിയിരുന്നയാളെ അറസ്റ്റ് ചെയ്തു. പത്തിയൂർ വ്യാസമന്ദിരത്തിൽ അനിൽകുമാർ (49) ആണ് എക്സൈസിന്‍റെ പിടിയിലായത്. കായംകുളം എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനില്‍കുമാറിനെ പിടികൂടിയത്. ഏറെ നാളായി അനധികൃത മദ്യ വില്പന നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് പറഞ്ഞു. വീടിനു സമീപത്തെ ആളൊഴിഞ്ഞ ഷെഡില്‍ വെച്ചായിരുന്നു മദ്യ വില്‍പ്പന. ഷെഡ്ഡിനുള്ളില്‍ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ച് കൂടിയ വിലയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു ഇയാള്‍. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തലാണ് എക്സൈസ് ഇവിടെ പരിശോധന നടത്തിയത്. പരിശോധനയില്‍ ഷെഡ്ഡിനുള്ളില്‍ നിന്നും മദ്യകുപ്പികളും ഗ്ലാസുകളുമെല്ലാം എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് പ്രിവന്‍റീവ് ഓഫീസർ വി. രമേശൻ, എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം. അബ്ദുൽഷുക്കൂർ , സിവിൽ എക്സൈസ് ഓഫീസർമാരായ സിനുലാൽ, അശോകൻ, അഖിൽ, വനിതാ സിവിൽ ഓഫീസർ ഷൈനി നാരായണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More » -
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: കാമറാമെൻ@ കാമ്പസ് ചലച്ചിത്ര ഛായാഗ്രഹണ വിശേഷങ്ങൾ പങ്കുവച്ച് വിനോദും നിഖിലും കോളജ് കാമ്പസുകളിൽ
കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കോളജ് വിദ്യാർഥികളുമായി ചലച്ചിത്ര ഛായാഗ്രഹണത്തിന്റെ സവിശേഷതകളും വിശേഷങ്ങളും പങ്കുവച്ച് പ്രശസ്ത സിനിമ ഛായാഗ്രാഹകരായ വിനോദ് ഇല്ലംപള്ളിയും നിഖിൽ എസ്. പ്രവീണും കാമ്പസുകളിൽ. കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചരണാർത്ഥമാണ് വിനോദും നിഖിലും വിദ്യാർഥികളുമായി കാമ്പസുകളിൽ സംവദിക്കാനെത്തിയത്. ചങ്ങനാശേരി എസ്.ബി. കോളജ്, പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജ് ഓഫ് അപ്ലൈഡ് സയൻസസ്, പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്മ്യൂണിക്കേഷൻസ്, അസംപ്ഷൻ, എൻ.എസ്.എസ്. എന്നിവിടങ്ങളിലാണ് ചലച്ചിത്ര പ്രവർത്തകരുടെ സംഘം സന്ദർശിച്ചത്. ഓം ശാന്തി ഓശാന, തണ്ണീർമത്തൻ ദിനങ്ങളടക്കമുള്ള സിനിമയിലെ കാമറ വിശേഷങ്ങളാണ് വിനോദ് ഇല്ലംപള്ളിയിൽനിന്ന് വിദ്യാർഥികൾ ചോദിച്ചറിഞ്ഞത്. വിദ്യാർഥികളുടെ ചോദ്യങ്ങൾക്കു മറുപടിയായി സിനിമയിലെയും ഡോക്യുമെന്ററികളിലെയും ഛായാഗ്രഹണ പ്രത്യേകതകൾ രണ്ടുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നിഖിൽ എസ്. പ്രവീൺ പങ്കുവച്ചു. വിദ്യാർഥികളുടെ സിനിമയെ സംബന്ധിച്ച സംശയങ്ങൾക്ക് ഇരുവരും മറുപടി നൽകി. അധ്യാപകരുമായും…
Read More » -
Kerala
വാഗമണിലെ ഹോട്ടലില്‍ മുട്ടക്കറിയില്‍ പുഴു; 6 കുട്ടികള്‍ ആശുപത്രിയില്‍, ഒരു മാസം മുന്‍പ് അടപ്പിച്ച ഹോട്ടല്‍ വീണ്ടും പൂട്ടി
കോട്ടയം: വാഗമണിലെ വാഗാലാന്‍ഡ് ഹോട്ടലില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും പോലീസും പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചു. കോഴിക്കോട് ഗ്ലോബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷണത്തില്‍ പുഴുവിനെ ലഭിച്ചത്. അസ്വസ്ഥത പ്രകടിപ്പിച്ച ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85 വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഭക്ഷണം കഴിക്കാന്‍ എത്തിയത്. വെള്ളിയാഴ്ച രാവിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ് വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങിയ സംഘം. മുട്ടക്കറിയില്‍നിന്നാണ് പുഴുവിനെ കിട്ടിയത്. ഇതോടെ വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിച്ചു. ചില കുട്ടികള്‍ക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തി ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചത്. ഹോട്ടലിനകത്തുനടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തു സൂക്ഷിച്ചിരുന്നതെന്നു വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട വിദ്യാര്‍ഥികളെ ഹോട്ടലുടമയും തൊഴിലാളികളും മര്‍ദിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഒരു മാസം മുന്‍പും അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചിരുന്നു.
Read More » -
Crime
സ്ത്രീത്വത്തെ അപമാനിച്ച കേസ്: ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍ പിടിയില്‍
കണ്ണൂര്‍: ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ അധിക്ഷേപിച്ച കേസില്‍ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തക്കള്‍ പിടിയില്‍. ജയപ്രകാശ് തില്ലങ്കേരിയും ജിജോ തില്ലങ്കേരിയുമാണ് അറസ്റ്റിലായത്. അതേസമയം ആകാശ് തില്ലങ്കേരി ഒളിവില്‍ തന്നെയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസില്‍ ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. എന്നാല്‍ മൂന്നുപേരും ഒളിവിലായിരുന്നുവെന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്. ശനിയാഴ്ച ഉച്ചയോടെ ജയപ്രകാശിനെ തില്ലങ്കേരിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. തൊട്ടുപിന്നാലെ ജിജോ പോലീസില്‍ കീഴടങ്ങുകയായികരുന്നുവെന്നാണ് വിവരം.
Read More » -
Crime
രാത്രി പിന്നിലൂടെത്തി കടന്നു പിടിച്ചു; മലയാളി ഗേറ്റ് കീപ്പര്‍ പീഡന ശ്രമത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചെന്നൈ: തെങ്കാശി ജില്ലയിലെ പാവൂര്‍സത്രത്തില്‍ മലയാളിയായ വനിത ഗേറ്റ് കീപ്പര്‍ അക്രമിയുടെ പീഡന ശ്രമത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴം രാത്രി 8.30 ന് ആയിരുന്നു സംഭവം. ഗേറ്റ് കീപ്പറുടെ മുറിയില്‍ നിന്ന വനിതയെ പിന്നില്‍ക്കൂടി എത്തിയ ആക്രമി കടന്നു പിടിക്കുകയായിരുന്നു. ആക്രമിയില്‍നിന്നു രക്ഷപെടാനായി സ്വര്‍ണ്ണം എടുത്തിട്ട് തന്റെ ജീവന്‍ തിരികെ തരണമെന്ന് യുവതി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല. അവിടെയുണ്ടായിരുന്ന ഫോണിന്റെ റിസീവര്‍ എടുത്ത് യുവതിയുടെ തലയ്ക്ക് ആക്രമി അടിച്ചു. ഇതോടെ യുവതി സര്‍വ ശക്തിയുമെടുത്ത് ആക്രമിയെ തള്ളിമാറ്റി പുറത്തേക്ക് നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. യുവതിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഇതോടെ ആക്രമിയും മറുവശത്തേക്ക് ഓടി രക്ഷപെട്ടു. നാട്ടുകാരു2െ നേതൃത്വത്തിലാണ് യുവതിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചതും പോലീസില്‍ വിവരമറിയിച്ചതും. തെങ്കാശി – തിരുനെല്‍വേലി പാതയിലാണ് ഈ റെയില്‍വെ ഗേറ്റ്. എപ്പോഴും തിരക്കുള്ള സ്ഥലമാണിത്. ഗേറ്റിനോട് ചേര്‍ന്നു വീടുകളൊന്നുമില്ല. തെങ്കാശി എസ്പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം…
Read More » -
Kerala
സഞ്ചാരികളുടെ പറുദീസയിലേക്കുള്ള യാത്രാ ദുരിതത്തിന് ഒടുവിൽ പരിഹാരം; വാഗമൺ റോഡ് റീടാറിങ് ആരംഭിച്ചു
ഈരാറ്റുപേട്ട: കഴിഞ്ഞ പത്ത് വർഷമായി തകർന്നു തരിപ്പണമായ കിടന്ന ഈരാറ്റുപേട്ട-വാഗമൺ റോഡിന് ഒടുവിൽ ശാപമോക്ഷം ! വാഗമണിലേക്കുള്ള പ്രധാന പ്രവേശന പാത ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാറിങ്ങിനുള്ള പ്രവർത്തികൾ പുനരാരംഭിച്ചു. പല തവണ പല കാരണങ്ങൾ കൊണ്ട് മുടങ്ങിയ നവീകരണ പ്രവർത്തനങ്ങളാണ് ഒടുവിൽ പുനരാരംഭിച്ചത്. 2016-17ൽ റോഡ് വീതി കൂട്ടി റീടാർ ചെയ്യുന്നതിന് 64 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടർ നടപടിക്രമങ്ങൾ നടത്താതിരുന്നതിനാൽ നിർമാണം നടന്നിരുന്നില്ല. തുടർന്ന് പഴയ തുക നിലനിർത്തിക്കൊണ്ട് തന്നെ നിലവിലുള്ള സ്ഥിതിയിൽ റോഡ് റീടാർ ചെയ്യുന്നതിന് 20 കോടി രൂപ കൂടി അനുവദിക്കുകയായിരുന്നു. ഈ തുക ഉപയോഗിച്ചുള്ള റീ ടാറിങ്ങിന് ആദ്യം ടെൻഡർ ഉറപ്പിച്ച കരാറുകാരൻ പ്രവർത്തി നിശ്ചിത സമയത്ത് നടത്താതിരുന്നതിനെ തുടർന്ന് ആദ്യ കരാറുകാരനെ റിസ്ക് ആ ന്റ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്ത് റീടെൻഡർ ചെയ്യുകയായിരുന്നു. റീ ടെൻഡറിൽ പ്രവർത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്തതിനെ തുടർന്നാണ് റീടാറിങ് പ്രവർത്തികൾ പുനരാരംഭിച്ചത്.…
Read More » -
Crime
എംഡിഎംഎയും മാരകായുധങ്ങളുമായി ഈരാറ്റുപേട്ട സ്വദേശിയടക്കം രണ്ടു പേർ കൊച്ചിയിൽ പിടിയിൽ
കൊച്ചി: കളമശേരിയിൽ മയക്കുമരുന്നും ആയുധങ്ങളുമായി ഈരാറ്റുപേട്ട സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ. എംഡിഎംഎയും പിസ്റ്റൾ, വടിവാൾ, കത്തികൾ തുടങ്ങിയ ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കളമശേരി എച്ച്എംടി കോളനിയിലാണ് ലഹരിമരുന്ന് വേട്ട നടന്നത്. എംഡിഎംഎ, ചില ലഹരി ഗുളികകൾ, ഇത് തൂക്കാനുള്ള ത്രാസ് എന്നിവയൊക്കെ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഈരാറ്റുപേട്ട സ്വദേശി വിഷ്ണുവും പച്ചാളം സ്വദേശി വിഷ്ണു സഞ്ജനുമാണ് പിടിയിലായത്. കോളനിയിൽ വീട് വാടകയ്ക്കെടുത്താണ് ഇവർ താമസിച്ചിരുന്നത്. ലഹരിമരുന്ന് സംഘത്തിലെ കണ്ണികളായ ഇവർ പ്രാദേശികമായി വില്പന നടത്തുന്നവരാണെന്ന് പൊലീസ് പറയുന്നു. ഡിസിപിയുടെ സ്പെഷ്യൽ ടീമിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഈ സമയം ഇവിടേക്ക് ഒരു പെൺകുട്ടി കൂടി വന്നിരുന്നു. പെൺകുട്ടിക്ക് ഇവരുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
Read More » -
Kerala
ആനയിറങ്കലിൽ അഴിഞ്ഞാടി അരിക്കൊമ്പൻ; വീണ്ടും റേഷൻകട തകർത്തു; ആറു മാസത്തിനിടെ മൂന്നാം തവണ, നാട്ടുകാർ കട്ടക്കലിപ്പിൽ
ഇടുക്കി: ആനയിറങ്കലിൽ അഴിഞ്ഞാടി അരിക്കൊമ്പൻ. റേഷൻ കട തകർത്ത ആന, വിതരണത്തിനെത്തിച്ച ആട്ടയും അരിയും തിന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. തൊഴിലാളി ലയത്തിന് നേരെയും കാട്ടാന ആക്രമണം നടത്തി. കഴിഞ്ഞ ദിവസം, പൂപ്പാറയിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നിരുന്നു. കാട്ടാന ആക്രമണം രൂക്ഷമായതോടെ നാട്ടുകാരും പ്രതിഷേധത്തിലാണ്. ആറു മാസത്തിനിടെ മൂന്നാം തവണയാണ് ആനയിറങ്കലിലെ റേഷൻ കടയ്ക് നേരേ അരികൊമ്പൻ ആക്രമണം നടത്തുന്നത്. വിതരണത്തിനായി എത്തിച്ച, ആട്ട ആന ഭക്ഷിച്ചു. സമീപത്തെ ലയത്തിലെ രണ്ട് വീടുകൾക് നേരെയും ആക്രമണം ഉണ്ടായി. വീടിന്റെ ഭിത്തിയ്ക് കേടുപാടുകൾ പറ്റി. പൂപ്പാറ മാസ് തിയേറ്ററിന് സമീപം, ആൾതാമസം ഇല്ലാത്ത വീട് കഴിഞ്ഞ ദിവസം ചക്കകൊമ്പന്റെ ആക്രമണത്തിൽ തകർന്നിരുന്നു. ഏതാനും ദിവസങ്ങൾ മുൻപ് വരെ ഇവിടെ തൊഴിലാളികൾ കഴിഞ്ഞിരുന്നതാണ്. മേഖലയിലേ കാട്ടാന ആക്രമണം ഇല്ലാതാക്കുന്നതിനായി അരികൊമ്പനെ മയക്കു വെടി വെച്ച് പിടികൂടുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും തുടർ നടപടിയില്ല. പന്നിയാറിലെ റേഷൻകടയ്ക് ചുറ്റും സോളാർ ഫെൻസിങ് സ്ഥാപിച്ച് സംരക്ഷണം…
Read More » -
Local
ഏറ്റുമാനൂർ ഉത്സവ ലഹരിയിലേക്ക്; കൊടിയേറ്റ് 21 – ന്; കടപ്പൂര് കരക്കാരുടെ കുലവാഴ, കരിക്കിൻകുല ഘോഷയാത്ര 20-ന്
ഏറ്റുമാനൂർ: നാടിനെ ഉത്സവ ലഹരിയിലാഴ്ത്തി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഈ മാസം 21 ന് കൊടിയേറും. 28 – നാണ് പ്രശസ്തമായ ഏഴരപ്പൊന്നാന ദർശനം. മാർച്ച് രണ്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ദേശാധിപനായ ഏറ്റുമാനൂരപ്പന്റ ഉത്സവത്തിനാവശ്യമായ കുലവാഴകളും കരിക്കിൻ കുലകളും വഹിച്ചു കൊണ്ടുള്ള കടപ്പൂര് കരക്കാരുടെകുലവാഴ, കരിക്കിൻകുല ഘോഷയാത്ര ഫെബ്രുവരി 20-ന് നടക്കും. ഏറ്റുമാനൂരപ്പന്റ ദേശാധിപത്യത്തിലുള്ള 14 – ക്ഷേത്രങ്ങളിലെ ഘോഷയാത്രകളും പൊയ്കപുറം ദേവസ്ഥാനം, മഠത്തിൽപറമ്പ്, മൂലക്കോണം, വാറ്റുപുര, ക്ലാമറ്റം വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ആഘോഷ സമിതിയും സംഘടിപ്പിക്കുന്നഘോഷയാത്ര കടപ്പൂര് ദേവി ക്ഷേത്രസന്നിധിയിൽ സംഗമിക്കും. ഉച്ച കഴിഞ്ഞ് 3.30-ന് ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ആർ. ജ്യോതി മഹാഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വിവിധസ്ഥലങ്ങളിലെ സ്വീകരണമേറ്റുവാങ്ങി തവളക്കുഴിയിൽ എത്തിച്ചേരും. അവിടെ നിന്നും താലപ്പൊലികളുടെയും ചെണ്ടമേളങ്ങളുടെയും കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങയുടെയും അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്രയായി ഏറ്റുമാനൂർ ടൗൺ ചുറ്റി അറാട്ടു മണ്ഡപം വഴി ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ കുലവാഴകളും…
Read More » -
Crime
17 വയസുകാരനെ ഉപദ്രവിച്ചെന്ന പരാതിയില്‍ പോക്സോ കേസില്‍ അറസ്റ്റില്‍; സ്‌റ്റേഷനില്‍ വിമുക്തഭടന്റെ ആത്മഹത്യാശ്രമം
ആലപ്പുഴ: പോക്സോ കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനിലെ ശൗചാലയത്തിനു മുന്നില്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യാശ്രമം നടത്തി. കരുമാടി തെക്കേപുതുക്കോടം വേണുഗോപാല കൈമളാണ് (72) അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചത്. വിമുക്തഭടനായ ഇദ്ദേഹം കായികപരിശീലനത്തിന്റെ മറവില്‍ 17 വയസുകാരനെ ഉപദ്രവിച്ചതായാണ് പരാതി. ബുധനാഴ്ച വൈകിട്ടാണ് ഇയാള്‍ പിടിയിലായത്. ശൗചാലയത്തില്‍ കയറണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ അകത്തു കയറി തറയില്‍ കിടന്ന കോണ്‍ക്രീറ്റ് കഷണങ്ങള്‍ കൊണ്ടാണ് ഇരുകൈത്തണ്ടയിലെയും ഞരമ്പുകള്‍ മുറിച്ചത്. പരുക്കു ഗുരുതരമല്ല. കൈയ്ക്കു മുറിവേറ്റ കൈമളെ പോലീസ് നിരീക്ഷണത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More »