ആലപ്പുഴ: പോക്സോ കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനിലെ ശൗചാലയത്തിനു മുന്നില്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യാശ്രമം നടത്തി. കരുമാടി തെക്കേപുതുക്കോടം വേണുഗോപാല കൈമളാണ് (72) അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചത്.
വിമുക്തഭടനായ ഇദ്ദേഹം കായികപരിശീലനത്തിന്റെ മറവില്‍ 17 വയസുകാരനെ ഉപദ്രവിച്ചതായാണ് പരാതി. ബുധനാഴ്ച വൈകിട്ടാണ് ഇയാള്‍ പിടിയിലായത്.
ശൗചാലയത്തില്‍ കയറണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ അകത്തു കയറി തറയില്‍ കിടന്ന കോണ്‍ക്രീറ്റ് കഷണങ്ങള്‍ കൊണ്ടാണ് ഇരുകൈത്തണ്ടയിലെയും ഞരമ്പുകള്‍ മുറിച്ചത്. പരുക്കു ഗുരുതരമല്ല. കൈയ്ക്കു മുറിവേറ്റ കൈമളെ പോലീസ് നിരീക്ഷണത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.