Month: February 2023

  • Kerala

    പൂവന്‍ കോഴിക്ക് പൊന്ന് വില, ഇരിട്ടിയിൽ ഒരു പൂവന് 34000 രൂപ, മണ്ണാർക്കാട്  അരലക്ഷം

      പൂവൻ കോഴിയാണ് താരം. ഗ്രാമങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ലേലങ്ങളിൽ അവിശ്വസിനീയമായ വിലയ്ക്കാണ് ആളുകൾ പൂവൻ കോഴിയെ വാങ്ങുന്നത്. കഴിഞ്ഞ ആഴ്ച ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ തിറയോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിൽ ഒരു പൂവന്‍ കോഴിയെ വാങ്ങിയത് 34000 രൂപയ്ക്ക്…! പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കുറേ ചുവടുകൾ കുട്ടി മുന്നോട്ടു പോയി. അരലക്ഷം രൂപയ്ക്കാണ് ഒരു പൂവൻ കോഴി ഇന്ന് ലേലത്തിൽ പോയത്. വെറും പത്ത് രൂപയിൽ തുടങ്ങിയ ലേലമാണ് 50,000 രൂപയിൽ അവസാനിച്ചത്. തച്ചമ്പാറ കുന്നത്തുകാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്ക് ഫണ്ട് ശേഖരിക്കാനായിരുന്നു വാശിയേറിയ ലേലം വിളി നടന്നത്. വിട്ടുകൊടുക്കാൻ വിവിധ വേല കമ്മിറ്റികൾ തയ്യാറാകാതിരുന്നതോടെ ലേലം മുറുകി. അവസാനം അമ്പതിനായി‌രം രൂപയ്ക്ക് കൂൾബോയ്സ് എന്ന കമ്മിറ്റിയാണ് പൂവനെ സ്വന്തമാക്കിയത്. പരിധി കടന്നതോടെ ലേലം വിളി നിർബന്ധപൂർവം അവസാനിപ്പിക്കേണ്ടിവന്നു എന്നാണ് സംഘാടകർ പറയുന്നത്. അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ എത്തുമായിരുന്നു എന്ന് സംഘാടകർ വ്യക്തമാക്കി. വിവിധ വേല കമ്മിറ്റികളായ, കൂൾ…

    Read More »
  • Kerala

    ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയത് ? ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചക്കെതിരെ പിണറായി വിജയന്‍

    തിരുവനന്തപുരം: ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്ത ഇസ്ലാമി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, ആർഎസ്എസുമായി സംവാദം വേണമെന്ന ന്യായം കാപട്യമാണെന്നും വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയതെന്നും പിണറായി വിജയന്‍ ചോദിച്ചു. സംഭാഷണങ്ങളിലൂടെ നവീകരിക്കാൻ കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്നത് പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാൻ കഴിയുമെന്ന കരുതലിന് തുല്യമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്തെ ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടിയല്ല ചർച്ചയെന്ന് വ്യക്തമാണ്. വർഗീയതകൾ പരസ്പരം സന്ധിചെയ്ത് മത നിരപേക്ഷതയെ തച്ചുടക്കുകയാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: സംഘപരിവാറുമായി വിയോജിപ്പുകൾക്കപ്പുറം സംവാദങ്ങളും ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നു. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം. സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവർത്തനം ചെയ്തെടുക്കാനും കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു…

    Read More »
  • Local

    കാറിലെ രഹസ്യ അറയില്‍ 1.45 കോടി കള്ളപ്പണം, പെരിന്തല്‍മണ്ണയിൽ മൂന്നുപേര്‍ പിടിയിൽ

    കാറിലെ രഹസ്യ അറയില്‍ 1.45 കോടി കള്ളപ്പണം സൂക്ഷിച്ച മൂന്നുപേര്‍ പിടിയിൽ.  സ്റ്റിയറിംഗ് വീലിന് താഴെയുള്ള ഡാഷ് ബോര്‍ഡിന് അടിവശത്തായി പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലാണ് കള്ളപ്പണം സൂക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ തൂതയില്‍ മൂന്നുപേര്‍ പിടിയില്‍. കാര്‍ ഡ്രൈവര്‍ മഹാരാഷ്ട്ര സാംഗ്ലി പോസ്വാഡി സ്വദേശി ഗണേശ് ജ്യോതിറാം യാദവ് (26), ഖാനാപ്പൂര്‍ സ്വദേശി വികാസ് ബന്ദോപന്ത് യാദവ് (24), തസ്ഗൗണ്‍ വെയ്ഫാലെ സ്വദേശി പ്രദീപ് നല്‍വാഡെ (39) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തൂതയില്‍ വാഹന പരിശോധനയ്ക്കിടെയാണ്   ചെര്‍പ്പുളശ്ശേരി ഭാഗത്ത് നിന്നെത്തിയ കാര്‍ തടഞ്ഞ് പരിശോധന നടത്തിയത്. കാറിന്‍റെ സ്റ്റിയറിംഗ് വീലിന് താഴെയുള്ള ഡാഷ് ബോര്‍ഡിന് അടിവശത്തായി പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍  500 രൂപയുടെ കെട്ടുകളാക്കി പേപ്പറില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. പണം കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചതാണെന്ന് പ്രതികള്‍ മൊഴി നല്‍കി. കാറിലെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിര്‍മ്മിച്ചാണ് പണം സൂക്ഷിച്ചിരുന്നത്. പുറമെ നിന്ന്…

    Read More »
  • Crime

    വ്യാജ ജനന സർട്ടിഫിക്കറ്റ്: അനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

    കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രതി അനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കളമശ്ശേരി  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയുടേതാണ്  നടപടി. മധുരയിൽ  വെച്ചാണ് അനിലിനെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്. വ്യാജജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ കൂടുതൽ  പേർക്ക് പങ്കുണ്ടോ, പണമിടപാട് ഉണ്ടോ തുടങ്ങി നിരവധി കാര്യങ്ങൾക്ക് അനിൽ കുമാറിലൂടെ വ്യക്തത വരും എന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാജജനന സര്‍ട്ടിഫിക്കറ്റ് ഇടപാടില്‍ വലിയ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന കിട്ടിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇക്കാര്യം അനില്‍കുമാര്‍ സമ്മതിക്കുകയായിരുന്നു. പണത്തിനു വേണ്ടിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയതെന്നും കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാര്‍ തുക നല്‍കിയെന്നും അനില്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു. സുഹൃത്ത് വഴിയാണ് കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാരെ പരിചയപ്പെട്ടതെന്നും അനില്‍കുമാര്‍ മൊഴി നല്‍കി. അനില്‍ കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ നേരത്തെ ഏറ്റെടുത്ത ദമ്പതിമാരെ പൊലീസ് ചോദ്യം ചെയ്യും. ഇതിന്…

    Read More »
  • India

    ഉദ്ധവിന് കനത്ത തിരിച്ചടി: ശിവസേനയുടെ പേരും ചിഹ്നവും ഷിന്‍ഡേ വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

    മുംബൈ: ശിവസേനയിലെ തര്‍ക്കത്തില്‍ ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇനി മുതല്‍ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും ഷിന്‍ഡേ വിഭാഗത്തിന് ഉപയോഗിക്കാം. ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡേ പക്ഷത്തിന് അനുവദിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ രാഷ്ട്രീയ ഭാവി കൂടി തുലാസ്സിലായിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ പിതാവ് ബാല്‍താക്കറെ സ്ഥാപിച്ച പാര്‍ട്ടിയാണ് ശിവസേന. ശിവസേനയുടെ പിളര്‍പ്പിന്റെ നാള്‍വഴി 2022 ജൂണ്‍ 20 – ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ശിവസേനാ എംഎല്‍എമാരെ രാത്രിയോടെ കാണാതാവുന്നു 2022 ജൂണ്‍ 21- എംഎല്‍എമാര്‍ മഹാരാഷ്ട്രാ അതിര്‍ത്തികടന്ന് സൂറത്തിലെ റിസോര്‍ട്ടില്‍. ശിവസേനയില്‍ വിമത നീക്കം 2022 ജൂണ്‍ 22- വിമത എംഎല്‍എമാരെ പ്രത്യേക വിമാനങ്ങളില്‍ ഗുവാഹത്തിയിലെത്തിച്ചു 2022 ജൂണ്‍ 23- അനുനയനീക്കങ്ങള്‍ ഫലം കാണുന്നില്ല. മുഖ്യമന്ത്രി…

    Read More »
  • Crime

    കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; പ്രതി അനിൽ കുമാർ പിടിയിൽ

    കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയും എറണാകുളം മെഡിക്കൽ കോളേജിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്‍റുമായ അനിൽ കുമാർ പിടിയിൽ. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ  ഒളിവിൽ പോയിരുന്ന അനിലിനെ മധുരയിൽ വച്ചാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അനിൽ കുമാറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, പണം ഇടപാട് ഉണ്ടോ തുടങ്ങി നിരവധി  കാര്യങ്ങൾക്കു അനിൽ കുമാറിലൂടെ വ്യക്തത വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അനിൽ കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ നേരത്തെ എതിർത്തിരുന്നു. ജനന സർട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനായി മാസങ്ങൾ നീണ്ട തയാറെടുപ്പ് നടത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. തെറ്റായ ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നും സർട്ടിഫിക്കറ്റ് തിരുത്തിയിട്ടില്ലെന്നുമായിരുന്നു അനിൽ കുമാറിന്‍റെ മറുപടി. രേഖകൾ ഇല്ലാത്തത് കാരണം വളർത്താൻ പോലും പറ്റാതെയാകുമെന്ന സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മുന്നിട്ട് ഇറങ്ങിയതെന്നാണ് തൃപ്പുണ്ണിത്തുറയിലെ ദമ്പതികളുടെ…

    Read More »
  • Kerala

    കെഎസ്ആർടിസിയുടെ എറണാകുളം ജനശതാബ്ദി സർവ്വീസ് സൂപ്പർഹറ്റ്; 100 ദിവസം പിന്നിട്ടു, അഞ്ച് സർവിസുകൾ കൂടി പ്രഖ്യാപിച്ചു

    തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ആദ്യ കണ്ടക്ടർ ഇല്ലാത്ത സർവീസായ എറണാകുളം എസി ലോ ഫ്ലോർ സർവിസ് ഇന്ന് 100 ദിവസം പിന്നിട്ടു. അതിന്‍റെ വിജയം ഉൾക്കൊണ്ട് ഇന്ന് ഒരു സർവിസ് കൂടി ആരംഭിച്ചു. രാവിലെ 0510 ന് തിരിച്ച് 09.40ന് എറണാകുളം എത്തുന്നവിധമാണ് ഇപ്പോഴുള്ള സർവീസ് ക്രമികരിച്ചിരുന്നതെങ്കിലും 9.20ന് മുൻപേ ബസ് എറണാകുളത്ത് എത്തിച്ചേരുന്നുണ്ട്. ഈ സർവീസ് ഇന്ന് മുതൽ യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് എറണാകുളം ഹൈക്കോടതിയിലേക്ക് നീട്ടിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും നെടുമ്പാശ്ശേരി എയർ പോർട്ടിലേക്ക് പോകുന്ന യാത്രക്കാർക്കാരുടെ സൗകര്യാർത്ഥമാണ് പുതിയ സർവിസ് ആരംഭിച്ചിട്ടുള്ളത്. വെകുന്നേരം 0510 ന് തമ്പാനുരിൽ നിന്നും തിരിച്ച് രാത്രി 2240ന് നെടുമ്പാശേരിയിൽ എത്തിചേരുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. 05 മണിക്കൂർ 30 മിനിറ്റ് കൊണ്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്ന് ചേരുന്ന ഈ ബസിന് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി , വെറ്റില, ആലുവ, അത്താണി, എന്നിവടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത് കണ്ടക്ടർ ഇല്ലാത്ത ഈ…

    Read More »
  • Kerala

    രാഹുല്‍ അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു; മെഡിക്കൽ ഓഫീസ‍ർക്ക് നോട്ടീസ്, ഉപകരണങ്ങൾ മടക്കിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാർച്ച്‌ നടത്തി

    വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഫണ്ട് ഉപയോഗിച്ച് കെ എം സി എല്‍ വഴി എത്തിച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ച വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർക്കും മറ്റ് രണ്ടു ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ബ്ലോക്ക്‌ പഞ്ചായത്ത് ഭരണാസമിതി യോഗം തീരുമാനിച്ചു. ഒരാഴ്‌ചയ്ക്കകം നോട്ടീസിന് മറുപടി നൽകണം. ഡയാലിസിസ് യൂണിറ്റിനായി ആദ്യ ഘട്ടത്തിൽ അയച്ച ഉപകരണങ്ങൾ ഡിസംബർ മാസത്തിൽ ആശുപത്രി അധികൃതർ കൈപറ്റിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒരുമിച്ചു കൊണ്ട് വന്നാൽ സ്വീകരിക്കുമെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞയാഴ്ച എത്തിയ ഡയാലിസിസ് ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർ മടക്കിയത്. അതേസമയം, ഡയാലിസിസ് ഉപകരണങ്ങൾ മടക്കിയതിൽ മെഡിക്കൽ ഓഫീസർക്കൊപ്പം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റും അനാസ്ഥ കാട്ടി എന്നാരോപിച്ചു ഡിവൈഎഫ്ഐ മാർച്ച്‌ നടത്തി. അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ണ്ണമാകാത്തതിനാലും ഡയാലിസിസ് ഉപകരണങ്ങൾ ഘട്ടം ഘട്ടമായി കൊണ്ടുവരുന്നത് സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുന്നതുകൊണ്ടുമാണ് മടക്കിയതെന്നാണ് മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ ഷീജയുടെ വാദം. എന്നാല്‍ എന്തൊക്കെ അനുബന്ധ സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്ന് നേരത്തെ പല തവണ…

    Read More »
  • Kerala

    സ്വകാര്യ ബസുകളിൽ ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ

    പാലക്കാട്: സ്വകാര്യ ബസുകളിൽ ഫെബ്രുവരി 28നകം ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ, റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് ക്യാമറ വാങ്ങി നൽകണം എന്നാണ് ബസുടമകളുടെ ആവശ്യം. നേരത്തെ, പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകും എന്നായിരുന്ന സർക്കാർ പറഞ്ഞിരുന്നത്. അതോടൊപ്പം ക്യാമറ ഘടിപ്പിക്കൽ, ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയത്തേക്ക് നീട്ടണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. അനുകൂല നടപടി ഇല്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ ബസുകളിലും ഈ മാസം 28 ന് മുമ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാന്നാണ് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൻറെ നിർദ്ദേശം. സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കുന്നതിൻറെ ചിലവിൽ പകുതി റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കെഎസ്ആർടിസി ബസുകളിലും ക്യാമറ സ്ഥാപിക്കും. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച…

    Read More »
  • Crime

    പഠനത്തിൽ മികവ് കാണിക്കാത്തതിന് വഴക്ക് പറഞ്ഞു, അമ്മയെ 18 വയസുകാരനായ മകൻ കൊന്നു; കൊലപാതകം ആത്മഹത്യയാക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവിൽ പിടിയിൽ

    മുംബൈ: പഠനത്തിൽ മികവ് കാണിക്കാത്തതിന് വഴക്ക് പറഞ്ഞ അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു. 37 കാരിയായ തസ്ലിം ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. കൊലപാതകം ആത്മഹത്യയാക്കാന്‍ മകൻ ശ്രമിച്ചെങ്കിലും ഒടുവിൽ അമ്മയെ കൊന്ന കുറ്റത്തിന് പൊലീസ് പിടിയിലായി. പൂനെയിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച 37 കാരിയായ തസ്ലീം, പഠനത്തിൽ പുറകോട്ട് പോവുന്നതിന് 18 വയസുകാരനായ മകൻ ജീഷാനെ ചോദ്യം ചെയ്യുകയും വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ജീഷാൻ അമ്മയെ ചുവരിലേക്ക് ഇടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ആയിരുന്നു. അച്ഛനും സഹോദരിയും വീട്ടിലില്ലാത്തപ്പോഴായിരുന്നു സംഭവം. തുടർന്ന് കൊലപാതകം ആത്മഹത്യയാക്കാനും പ്രതി ശ്രമിച്ചു. അമ്മയുടെ കൈഞരമ്പ് ആദ്യം മുറിച്ചു. എന്നാൽ അത് വിശ്വസനീയമായി തോന്നാത്തതിനാൽ ഫാനിൽ കയർ കെട്ടി അതിന് താഴെ മൃതദേഹം കിടത്തി അച്ഛനെ വിവരം അറിയിച്ചു. തൂങ്ങിമരിച്ച അമ്മയെ താഴെ ഇറക്കിയതാണെന്നാണ് പ്രതി പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ മൃതദേഹം പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു.…

    Read More »
Back to top button
error: