KeralaNEWS

ബൈക്ക് ഇടിച്ച് വീണ യുവതി ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം: യുവാവിന്റെ ലൈസൻസ് റദ്ദാക്കി; സംസ്ഥാനത്ത് തന്നെ അത്യപൂര്‍വമായ നടപടിയെന്ന് ആർ.ടി.ഒ.

കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്ക് ഇടിച്ച് വീണ സ്കൂട്ടർ യാത്രിക ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ യുവാവിന്റെ ലൈസൻസ് റദ്ദാക്കി. അപകടത്തിന് ഇടയാക്കിയ ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. കാഞ്ഞിരമറ്റം സ്വദേശി കെ എന്‍ വിഷ്ണുവിന്റെ ലൈസന്‍സാണ് തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒ റദ്ദാക്കിയത്.

സംസ്ഥാനത്ത് തന്നെ അത്യപൂര്‍വമായ നടപടിയാണിതെന്ന് ജോയിന്റ് ആര്‍ടിഒ വ്യക്തമാക്കി. 2022 നവംബര്‍ 17 നാണ് തൃപ്പൂണിത്തുറ വടക്കേകോട്ടയില്‍ അപകടമുണ്ടായത്. അപകടത്തില്‍ ഉദയംപേരൂര്‍ സ്വദേശി കാവ്യ മരിച്ചു. കാവ്യയുടെ സ്‌കൂട്ടറില്‍ വിഷ്ണുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.

Signature-ad

ഇതേത്തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് കാവ്യ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. ബസ് കയറി യുവതി മരിച്ചു. നിശ്ചിത അകലം പാലിക്കാതെ ബസ് വന്നതും അപകടകാരണമായി. അതിനാല്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് താല്‍ക്കാലികമായി റദ്ദാക്കിയതായും ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: