CrimeNEWS

സ്ത്രീധന പീഡനം: പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ സി.പി.ഐ നേതാവിന്റെ ഭാര്യയെ ആശുപത്രിയിലാക്കി

ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരമര്‍ദനം സഹിക്കവയ്യാതെ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ സി.പി.ഐ ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ ആശുപത്രിയിലാക്കി. സി.പി.ഐ ചിറക്കടവം ലോക്കല്‍ സെക്രട്ടറി, പുത്തന്‍വീട്ടില്‍ ഷമീര്‍ റോഷന്റെ ഭാര്യ ഇഹ്‌സാനയെയാണ് (24) പോലീസ് കായംകുളം താലൂക്ക് ആശുപത്രിയിലാക്കിയത്.

ഷമീര്‍ റോഷനെതിരേ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്. മൂന്നുവര്‍ഷം മുമ്പായിരുന്നു ഇഹ്സാനയും ഷമീര്‍ റോഷനും തമ്മിലുള്ള വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഷമീര്‍ റോഷന്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Signature-ad

കഴിഞ്ഞ ദിവസവും സ്ത്രീധനത്തിന്റെ പേരില്‍ വഴക്കുണ്ടായി, തുടര്‍ന്ന് ഭര്‍ത്താവ് തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഇഹ്സാന പറയുന്നു. ഇസ്ഹാനയുടെ പുറത്ത് ബെല്‍റ്റുകൊണ്ട് അടിച്ച പാടുണ്ട്. ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്നാണ് തന്നെ കഴിഞ്ഞദിവസം മര്‍ദ്ധിച്ചത് എന്ന് യുവതി മൊഴിയില്‍ പറയുന്നു.

Back to top button
error: