Month: February 2023
-
LIFE
മയില്‍സാമിയുടെ അന്ത്യാഭിലാഷം നിറവേറ്റുമെന്ന് ‘സ്‌റ്റൈല്‍ മന്നന്‍’; എന്തായിരുന്നു ആ ആഗ്രഹം എന്നറിയേണ്ടേ?
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യ താരങ്ങളില്‍ ഒരാളാണ് മയില്‍ സ്വാമി. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹം നമ്മളെ വിട്ടു പിരിയുന്നത്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും ഇദ്ദേഹം അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത് എന്നതുകൊണ്ടുതന്നെ മലയാളികള്‍ക്കും ഇദ്ദേഹത്തെ സുപരിചിതമായിരുന്നു. നിരവധി ആളുകള്‍ ആയിരുന്നു ഇദ്ദേഹത്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങിന് നിരവധി താരങ്ങള്‍ ആയിരുന്നു പങ്കെടുത്തത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അടക്കമുള്ളവര്‍ ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ശിവമണിയുമായി സംസാരിച്ച ശേഷം രജനീകാന്ത് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മൈ സ്വാമിയുടെ അന്ത്യാഭിലാഷം താന്‍ യാഥാര്‍ത്ഥ്യമാക്കും എന്ന ഉറപ്പാണ് ഇപ്പോള്‍ രജനീകാന്ത് നല്‍കിയിരിക്കുന്നത്. മയില്‍സാമിക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ആയിരുന്നു രജനീകാന്ത് ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. രചനയുമായി അടുത്ത ബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു മയില്‍ സ്വാമി. കേളംമ്പാക്കത്തെ ഒരു പ്രമുഖ ക്ഷേത്രമാണ് മേഘനാഥ ക്ഷേത്രം. അവിടെ സന്ദര്‍ശനം നടത്തുമെന്നാണ് രജനീകാന്ത് ഇപ്പോള്‍…
Read More » -
LIFE
‘ഡാൻസ് പാർട്ടി’യുമായി വിഷ്‍ണു ഉണ്ണി കൃഷ്‍ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും
സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡാൻസ് പാർട്ടി’. വിഷ്‍ണു ഉണ്ണി കൃഷ്‍ണൻ, ശ്രീനാഥ് ഭാസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സോഹൻ സീനുലാലിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. സിനിമയുടെ അനൗൺസ്‍മെന്റ് പോസ്റ്റർ പുറത്തുവിട്ടു. ബിജിബാലാണ് ‘ഡാൻസ് പാർട്ടി’യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സന്തോഷ് വർമയാണ് വരികൾ എഴുതുന്നത്. ബിനു കുര്യൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. വി സാജനാണ് ചിത്രത്തിന്റെ എഡിറ്റർ. View this post on Instagram A post shared by Jeethu Joseph (@jeethu4ever) സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡാൻസ് പാർട്ടി’. വിഷ്‍ണു ഉണ്ണി കൃഷ്‍ണൻ, ശ്രീനാഥ് ഭാസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സോഹൻ സീനുലാലിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. സിനിമയുടെ അനൗൺസ്‍മെന്റ് പോസ്റ്റർ പുറത്തുവിട്ടു. ബിജിബാലാണ് ‘ഡാൻസ് പാർട്ടി’യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സന്തോഷ് വർമയാണ് വരികൾ എഴുതുന്നത്. ബിനു കുര്യൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. വി സാജനാണ്…
Read More » -
LIFE
ഈ ആഴ്ചയിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിന് എത്തുന്ന ചിത്രങ്ങൾ
ഈ ആഴ്ച അഞ്ചിലേറെ ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിന് എത്തുന്നത്. നൻപകൽ നേരത്ത് മയക്കം, തങ്കം, വാരിസ്, വീര സിംഹ റെഡ്ഡി എന്നിവയാണ് പ്രധാന ഒടിടി റിലീസുകൾ. നിവിൻ പോളിയുടെ മഹാവീര്യർ, ഷാഹിദ് കപൂർ–വിജയ് സേതുപതി വെബ് സീരിസ് ഫർസി, നടി ഹൻസികയുടെ വിവാഹ വിഡിയോ, ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്നിവയാണ് കഴിഞ്ഞ വാരം ഒടിടിയിൽ എത്തിയ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ലിജോയും മമ്മൂട്ടിയും ഒന്നിച്ച ചിത്രം ഫെബ്രുവരി 23 മുതൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ട ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്‍തത്. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു,…
Read More » -
LIFE
മാതാപിതാക്കൾക്ക് സ്വപ്‍നം ഭവനം സമ്മാനിച്ച് ധനുഷ്; ചെന്നൈയിലെ പോയസ് ഗാർഡനിലെ വീട് നിർമാണത്തിന് ചെലവായത് കോടികൾ
കുടുംബത്തിന് വളരെ പ്രധാന്യം കൽപിക്കുന്ന താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇപ്പോഴിതാ മാതാപിതാക്കൾക്ക് ഒരു സ്വപ്‍നം ഭവനം ധനുഷ് സമ്മാനിച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ചെന്നൈയിൽ പോയസ് ഗാർഡനിലാണ് മാതാപിതാക്കൾക്കായി ധനുഷ് വീട് നിർമിച്ചിരിക്കുന്നത്. 150 കോടി രൂപ വിലമതിക്കുന്ന വീടാണ് ഇതെന്നാണ് റിപ്പോര്1ട്ട്. കസ്‍തൂരി രാജയ്‍ക്കും വിജയലക്ഷ്‍മിക്കും സമ്മാനിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് മഹാ ശിവരാത്രി ദിവസമാണ് നടത്തിയത്. 2021ൽ തുടങ്ങിന്റെ വീടിന്റെ നിർമാണം അടുത്തിടെയാണ് പൂർത്തിയായത്. ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡൻ’ തുടങ്ങിയവ സംവിധാനം ചെയ്‍ത സുബ്രഹ്‍മണ്യം ശിവയാണ് സ്വപ്‍നഭവനത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്. ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്‍മണ്യം പറയുന്നത്. ധനുഷ് നായകനായി ‘വാത്തി’ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. മലയാളി നടി സംയുക്തയാണ് നായിക. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ധനുഷ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്തന്. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ചിത്രം…
Read More » -
Kerala
‘ഐഎഎസ് പുംഗവന്മാര്‍ തനിക്കെതിരെ പരാതി നല്‍കിയാല്‍ ഒന്നും നടക്കില്ല’; ഐഎഎസുകാര്‍ക്കെതിരെ വീണ്ടും എം എം മണി
ഇടുക്കി: ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറുമടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ പരിഹരിച്ച് സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി. വനിത രത്നമെന്ന് അഭിസംബോധന ചെയ്തായിരുന്നു ഇടുക്കി ജില്ലാ കളക്ടർക്കെതിരായ പരിഹാസം. കളക്ടറെ കുറിച്ച് താൻ വേറൊന്നും പറയുന്നില്ലെന്ന് പറഞ്ഞ എം എം മണി, സബ് കളക്ടർ ഉത്തരേന്ത്യാക്കാരൻ ആണെന്നും ആവർത്തിച്ചു. ജില്ലയിലെ ഭൂമി പ്രശ്നങ്ങൾക്കെതിരെ ദേവികുളം ആർഡിഓ ഓഫീസിന് മുന്നിൽ നടത്തിയ സിപിഎം മാർച്ചിനിടെയായിരുന്നു മണിയുടെ പരിഹാസം. ഐഐഎസ് അസോസിയേഷനെയും എം എം മണി പരിഹാസിച്ചു. ഐഎഎസ് പുംഗവന്മാരെന്ന് ഉദ്യോഗസ്ഥരെ പരിഹസിച്ച എം എം മണി, തനിക്കെതിരെ പരാതി നൽകിയാൽ ഒന്നും നടക്കില്ലെന്ന് മുന്നറിയിപ്പും നൽകി. നേരത്തെ ദേവികുളം സബ് കളക്ടരെ എംഎം മണി അധിക്ഷേപിച്ചത് വാർത്തിയിൽ ഇടം പിടിച്ചിരുന്നു. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ തെമ്മാടി ആണെന്നായിരുന്നു എം എം മണിയുടെ അധിക്ഷേപം. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ അനുകൂല നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ ജില്ലാ…
Read More » -
LIFE
കാർത്തി നായകനായ ഹിറ്റ് തമിഴ് ചിത്രം ‘കൈതി’, അജയ് ദേവഗണിൻറെ ‘ഭോലാ’ ആകുമ്പോൾ വരുന്നത് വലിയ മാറ്റം!
മുംബൈ: കാർത്തി നായകനായ ഹിറ്റ് തമിഴ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് എത്തുന്നു എന്ന വാർത്ത ആകാംക്ഷയോടെയാണ് സിനിമ ലോകം കേട്ടത്. ലോകേഷ് കനകരാജ് സംവിധാനത്തിൽ ദക്ഷിണേന്ത്യയിൽ വൻ ഹിറ്റായ ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോൾ അജയ് ദേവ്‍ഗൺ ആണ് നായകൻ’. അജയ് ദേവ്‍ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഭോലാ’ എന്നാണ് ചിത്രത്തിൻറെ പേര്. അജയ് ദേവ്‍ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. ‘യു മേം ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നിവയാണ് അജയ് ദേവ്‍ഗൺ സംവിധാനം നിർവ്വഹിച്ച മറ്റു ചിത്രങ്ങൾ. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ഇന്ന് ഇറങ്ങിയതോടെയാണ് കൈതിയിൽ നിന്നും ബോളിവുഡിൽ എത്തുമ്പോൾ ചിത്രത്തിന് വന്ന വലിയ മാറ്റങ്ങൾ ചർച്ചയാകുന്നത്. ‘നസർ ലഗ് ജായേഗി’ എന്ന ‘ഭോലാ’യിലെ ഗാനത്തിൻറെ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയത്.ഗാനങ്ങൾ ഇല്ലാതെ എന്നാൽ പഴയ സിനിമ ഗാനങ്ങളെ ഉപയോഗിച്ചാണ് ലോകേഷ് കൈതിയുടെ കഥ പറഞ്ഞതെങ്കിൽ ആ രീതി അജയ്…
Read More » -
Crime
വനിതാ നേതാവിനെ മര്‍ദിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി
ആലപ്പുഴ: ഹരിപ്പാട് എസ്എഫ്ഐ ഏരിയ പ്രസിഡൻറ് പി ചിന്നുവിനെ മർദ്ദിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി. ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് വൈസ് പ്രസിഡൻറ് അമ്പാടി ഉണ്ണിയെ ആണ് ഡിവൈഎഫ്ഐ പുറത്താക്കിയത്. തുടർ നടപടികൾ ഇന്ന് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ തീരുമാനിക്കും. ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ചിന്നുവിനെ അമ്പാടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് വിവരം. അമ്പാടി കണ്ണൻറെ വിവാഹം മുടക്കാൻ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കണ്ണൻറെ സ്വഭാവദൂഷ്യത്തെക്കുറിച്ച് ചിന്നു പെൺവീട്ടുകാരെ അറിയിച്ചിരുന്നു. തുടർന്നാണ് ആക്രമണം.
Read More » -
India
ജോലിക്ക് പോകുന്നതിനിടെ 21കാരിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി, രക്ഷിക്കാനെത്തിയയാളും കൊല്ലപ്പെട്ടു
മംഗലാപുരം: ദക്ഷിണ കന്നഡ ജില്ലയിലെ കഡബയിൽ 21 കാരിയായ യുവതി ഉൾപ്പെടെ രണ്ട് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് പേരട്കയിലെ മിൽക്ക് സൊസൈറ്റിയിൽ ജോലിക്ക് പോവുകയായിരുന്ന രഞ്ജിത (21) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രഞ്ജിതയെ രക്ഷിക്കാൻ ഓടിയെത്തിയ പ്രദേശവാസിയായ രമേഷ് റായിയും (55) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. രഞ്ജിതയുടെ നിലവിളി കേട്ട് രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരനായ രമേശ് റായിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. പാൽ സഹകരണ സംഘത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് രഞ്ജിതയെ കാട്ടാന ആക്രമിച്ചത്. രമേഷ് റായ് സംഭവസ്ഥലത്തുവെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ എം.ആർ.രവികുമാർ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വൈ.കെ. ദിനേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി. രഞ്ജിതയുടെ കുടുംബത്തിന് നഷ്ടപരിഹാരവും സഹോദരിക്ക് ജോലി നൽകുമെന്ന് അധികൃതർ ഉറപ്പുനൽകി. മേഖലയിൽ കാട്ടാനശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡിസിഎഫ് ശ്രീകുമാർ ഉറപ്പുനൽകി. കഴിഞ്ഞയാഴ്ച കർണാടക കുട്ട ചൂരിക്കാട്…
Read More »

