KeralaNEWS

‘ഐഎഎസ് പുംഗവന്മാര്‍ തനിക്കെതിരെ പരാതി നല്‍കിയാല്‍ ഒന്നും നടക്കില്ല’; ഐഎഎസുകാര്‍ക്കെതിരെ വീണ്ടും എം എം മണി

ഇടുക്കി: ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറുമടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ പരിഹരിച്ച് സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി. വനിത രത്നമെന്ന് അഭിസംബോധന ചെയ്തായിരുന്നു ഇടുക്കി ജില്ലാ കളക്ടർക്കെതിരായ പരിഹാസം. കളക്ടറെ കുറിച്ച് താൻ വേറൊന്നും പറയുന്നില്ലെന്ന് പറഞ്ഞ എം എം മണി, സബ് കളക്ടർ ഉത്തരേന്ത്യാക്കാരൻ ആണെന്നും ആവർത്തിച്ചു.

ജില്ലയിലെ ഭൂമി പ്രശ്നങ്ങൾക്കെതിരെ ദേവികുളം ആർഡിഓ ഓഫീസിന് മുന്നിൽ നടത്തിയ സിപിഎം മാർച്ചിനിടെയായിരുന്നു മണിയുടെ പരിഹാസം. ഐഐഎസ് അസോസിയേഷനെയും എം എം മണി പരിഹാസിച്ചു. ഐഎഎസ് പുംഗവന്മാരെന്ന് ഉദ്യോഗസ്ഥരെ പരിഹസിച്ച എം എം മണി, തനിക്കെതിരെ പരാതി നൽകിയാൽ ഒന്നും നടക്കില്ലെന്ന് മുന്നറിയിപ്പും നൽകി.

Signature-ad

നേരത്തെ ദേവികുളം സബ് കളക്ടരെ എംഎം മണി അധിക്ഷേപിച്ചത് വാർത്തിയിൽ ഇടം പിടിച്ചിരുന്നു. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ തെമ്മാടി ആണെന്നായിരുന്നു എം എം മണിയുടെ അധിക്ഷേപം. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ അനുകൂല നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും അത് അട്ടിമറിക്കാൻ ശ്രമിക്കുച്ചെന്നും എം എം മണി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: