Month: February 2023
-
Crime
യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് പണം സമ്പാദിക്കാമെന്ന് മോഹനവാഗ്ദാനം; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 10 ലക്ഷം!
മുംബൈ: യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് പണം സമ്പാദിക്കാം എന്ന മോഹന വാഗ്ദാനത്തിൽ വീണ 49 വയസുകാരിയായ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് പത്തുലക്ഷം രൂപ !. തുടക്കത്തില്‍ വരുമാനം എന്ന നിലയില്‍ ആയിരങ്ങള്‍ നല്‍കി വിശ്വാസത്തിലെടുത്താണ് തട്ടിപ്പ് എന്ന് പൊലീസ് പറയുന്നു. മുംബൈയിലാണ് സംഭവം. സോഷ്യല്‍മീഡിയ വഴി ലഭിച്ച തട്ടിപ്പ് ഓഫറില്‍ വീട്ടമ്മ വീഴുകയായിരുന്നു. ചില യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്താല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ 49കാരിയെ സമീപിച്ചത്. ഓരോ ലൈക്കിനും 50 രൂപ വീതം ലഭിക്കുമെന്നാണ് തട്ടിപ്പ് സൈറ്റ് വഴി അറിയിച്ചത്. തുടക്കത്തില്‍ ഇവരെ വിശ്വാസത്തിലെടുക്കാന്‍ ആയിരങ്ങള്‍ വരുമാനം എന്ന നിലയില്‍ നല്‍കി. ഇത് വിശ്വസിച്ച വീട്ടമ്മയോട് കൂടുതല്‍ പണം സമ്പാദിക്കണമെങ്കില്‍ ആയിരം രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി തവണ പണം കൈമാറിയത് വഴി പത്തുലക്ഷം രൂപ നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുറുക്കു വഴിയിൽ പണമുണ്ടാക്കാൻ ശ്രമിച്ച് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന്…
Read More » -
Crime
ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ അയൽവാസി പിടിയിൽ, കൂടുതൽ വിദ്യാർത്ഥിനികൾ കെണിയിൽപ്പെട്ടതായും സൂചന
കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ അയൽവാസി പിടിയിൽ. വർഷങ്ങളായി ഇയാൾ ലഹരിക്കടത്ത് നടത്തുന്നുണ്ട്. ലഹരിക്കടത്തും വിൽപ്പനയും നടത്തിയ സംഭവത്തിൽ നേരത്തെയും ഇയാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. എംഡിഎംഎ അടക്കം കടത്തിയതിനായിരുന്നു നേരത്തെ പിടിയിലായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ ഇപ്പോൾ പിടികൂടിയത്. സംഭവത്തിൽ പത്ത് പേർക്കെതിരെ കേസെടുത്തിരുന്നു. കൂടുതൽ വിദ്യാർത്ഥിനികൾ കെണിയിൽപ്പെട്ടതായും സൂചനകളുണ്ട്. സംഭവത്തിൽ വിശദമായ മൊഴി ലഭിച്ച ശേഷമേ അറസ്റ്റ് അടക്കമുള്ളവയിലേക്ക് കടക്കൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് ലഹരിയിടപാടുകൾ നടന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. അവരിലേക്ക് കൂടി അന്വേഷണമെത്താൻ ഇപ്പോൾ പിടികൂടിയ ആളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനാലുകാരിയാണ് ലഹരിമാഫിയയുടെ വലയിലായത്. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ലഹരി ഉപയോഗിക്കാൻ പഠിപ്പിക്കുന്നത്. മാനസികസമ്മര്‍ദ്ദം അകറ്റാനുളള മരുന്ന് എന്ന പേരിലാണ് എംഡിഎംഎ നല്‍കിയത്. ഏഴാംക്ലാസില്‍…
Read More » -
Crime
ഡൽഹിയിൽ വീണ്ടും ലിവിങ് ടുഗദർ കൊല; മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിന് പങ്കാളി തീകൊളുത്തിയ യുവതി മരിച്ചു
ന്യൂഡല്‍ഹി: ഡൽഹിയിൽ വീണ്ടും ലിവിങ് ടുഗദർ കൊല. മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിന് പങ്കാളി തീകൊളുത്തിയ യുവതി മരിച്ചു. ഡല്‍ഹി അമന്‍ വിഹാറിലാണു സംഭവം. മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിനാണ് ഒപ്പം താമസിച്ചിരുന്ന 28 വയസുകാരിയെ പ്രതി മോഹിത് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. സാരമായി പൊള്ളലേറ്റ യുവതിയെ ഡല്‍ഹി എയിംസിലെ ട്രോമ കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ടര്‍പന്‍ ഓയില്‍ ഒഴിച്ചാണ് പങ്കാളി തീ കൊളുത്തിയത്. ഈ മാസം 10 നായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തതാണ് മോഹിതിനെ പ്രകോപിപ്പിച്ചത്. ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി കഴിഞ്ഞ ആറു വര്‍ഷമായി മോഹിതിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഒരു ചെരുപ്പു ഫാക്ടറിയില്‍ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ആദ്യ വിവാഹബന്ധത്തില്‍ എട്ടു വയസ്സായ മകനും, ഇപ്പോഴത്തെ ബന്ധത്തില്‍ നാലു വയസ്സായ മകളുമുണ്ട്. സംഭവത്തില്‍ മോഹിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, നിക്കി യാദവ് കൊലക്കേസിലെ പ്രതി സഹീലിന്റെ പിതാവ് നേരത്തേ മറ്റൊരു വധക്കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന്…
Read More » -
Kerala
മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ കൈക്കൂലിയായി ‘കോഴി’; പാറശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, ഡോക്ടർ ഉൾപ്പെടെ കുടുങ്ങി
തിരുവനന്തപുരം: മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ കൈക്കൂലിയായി ‘കോഴി’യും. പാറശാല മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, ഡോക്ടർ ഉൾപ്പെടെ കുടുങ്ങി. മൃഗങ്ങളേയും കോഴിയടക്കമുള്ളവയേയും പരിശോധിക്കാതെ കടത്തി വിടുന്നതായി വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ കോഴികളേയും പണവും കണ്ടെടുത്തു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറിൽ നിന്നു 5700 രൂപ പിടികൂടി. കാർഡ്ബോർഡ് പെട്ടികളിൽ ആക്കി കാറിനുള്ളലും ഓഫീസ് മുറിയിലും സൂക്ഷിച്ചിരുന്ന ഇറച്ചി കോഴികളേയും വിജിലൻസ് സംഘം കണ്ടെടുത്തു. പരിശോധന കൂടാതെ വാഹനങ്ങൾ കടത്തി വിടാനാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി കോഴികളെ സ്വീകരിക്കുന്നത്. ഇതിനൊപ്പം പണവും വാങ്ങുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് ഇറച്ചിക്കായി കൊണ്ടു വരുന്ന കോഴികൾക്കും മൃഗങ്ങൾക്കും അസുഖങ്ങളൊന്നും ഇല്ലെന്നതടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടത് അതിർത്തി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരാണ്. എന്നാൽ ഇത് പലപ്പോഴും കൃത്യമായി നടക്കാറില്ല. പരാതികൾ വ്യാപകമായതോടെയാണ് വിജിലൻസിന്റെ മിന്നൽ പരിശോധന.
Read More » -
India
നിതീഷ് കുമാറുമായി ഉടക്കി; പുതിയ പാർട്ടി രൂപീകരിച്ച് ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ
പറ്റ്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഉടക്കിയ ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചു. രാഷ്ട്രീയ ലോക് ജനതാദള്‍ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. വാര്‍ത്താസമ്മേളനത്തിലായിരുന്നു പുതിയ പാര്‍ട്ടി പ്രഖ്യാപനം. ‘ഞങ്ങള്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു – രാഷ്ട്രീയ ലോക് ജനതാദള്‍ എന്നാണ് പേര്. ഏകകണ്ഠമായാണ് തീരുമാനിച്ചത്. എന്നെ അതിന്റെ ദേശീയ അധ്യക്ഷനാക്കി. പാര്‍ട്ടി കര്‍പ്പൂരി താക്കൂറിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകും.” – ഉപേന്ദ്ര വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. രണ്ട് ദിവസമായി പറ്റ്നയില്‍ ഇത് സംബന്ധിച്ച് യോഗങ്ങളും ചര്‍ച്ചകളും നടന്നിരുന്നു. നിയമസഭാ കൗണ്‍സിലിലെ എംഎല്‍സി സ്ഥാനം രാജിവെക്കുന്നതായും ഇന്ന് മുതല്‍ പുതിയ ഒരു രാഷ്ട്രീയ ഇന്നിങ്‌സ് ആരംഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ നടത്തി. തുടക്കത്തില്‍ നിതീഷ് കുമാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നീട് സ്വീകരിച്ച വഴി നിതീഷിനും ബീഹാറിനും നല്ലതല്ല. മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് സ്വന്തം…
Read More » -
India
രാജ്യത്ത് മറ്റെവിടെയുമില്ല; സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് വോട്ട് ചെയ്യുന്നത് കേരളത്തിൽ മാത്രമെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് വോട്ട് ചെയ്യുന്നത് കേരളത്തിൽ മാത്രമെന്നു സുപ്രീം കോടതി നീരീക്ഷണം. 2017ല്‍ യു.പി നിയമസഭയിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. രാജ്യത്ത് ആരും സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത നോക്കാറില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് അഭിപ്രായപ്പെട്ടപ്പോള്‍, ഒരു പക്ഷേ കേരളത്തിലൊഴികേ എന്ന് ജസ്റ്റിസ് നാഗരത്‌ന കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നാമനിര്‍ദേശ പത്രികയില്‍ ഹര്‍ഷ് വര്‍ധന്‍ ബാജ്‌പേയി വിദ്യാഭ്യാസ യോഗ്യതയും സ്വത്തുക്കളും തെറ്റായി നല്‍കിയെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ അനുഗ്രഹ് നാരായണ്‍ സിങാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ഹര്‍ഷ് വര്‍ധന്റെ കാലാവധി നേരത്തേ കഴിഞ്ഞതിനാല്‍ ഹൈദരാബാദ് ഹൈക്കോടതി ഈ ഹർജി സെപ്റ്റംബറില്‍ തള്ളിയിരുന്നു. തുടർന്നാണ് ഹർജി സുപ്രീം കോടതിയിലെത്തിയത്. അഴിമതിയാരോപണങ്ങള്‍ പ്രതിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ആരോപണങ്ങള്‍ അഴിമതിക്ക് നിരക്കുന്നതല്ലെന്നും അഴിമതി നടത്തിയതായി തെളിയിക്കപ്പെട്ടില്ലെന്നും പറഞ്ഞാണ് ഹൈദരാബാദ് ഹൈക്കോടതി ഹരജി തള്ളിയത്. പിന്നാലെയാണ്…
Read More » -
India
ജയിൽ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങി തടവുകാരൻ ! ഒടുവിൽ വയറുവേദന സഹിക്കാനാകാതെ സത്യം തുറന്നു പറഞ്ഞ് തടിയൂരി
പട്‌ന: ജയിൽ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങി തടവുകാരൻ. ബിഹാറിലാണ് ജയിൽ അധികൃതരെ ഞെട്ടിച്ച സംഭവം നടന്നത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എക്‌സറേ എടുത്തപ്പോഴാണ് വയറ്റില്‍ ബാഹ്യവസ്തു കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തടവുകാരനെ പട്‌ന മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗോപാല്‍ഗഞ്ച് ജില്ലാ ജയിലിലാണ് സംഭവം. ജയില്‍ അധികൃതര്‍ പിടികൂടുമെന്ന് ഭയന്ന് തടവുകാരനായ കൈഷര്‍ അലിയാണ് മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൈഷര്‍ അലി തന്നെയാണ് നടന്ന കാര്യങ്ങള്‍ ജയില്‍ അധികൃതരോട് പറഞ്ഞത്. ഉടന്‍ തന്നെ അലിയെ ഗോപാല്‍ഗഞ്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ എക്‌സറേ പരിശോധനയില്‍ വയറ്റില്‍ ബാഹ്യ വസ്തു കണ്ടെത്തിയതായി ജയില്‍ സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു. വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ടെന്ന് ഡോക്ടര്‍ സലാം സിദ്ദിഖി പറഞ്ഞു. രോഗിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പട്‌ന മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 2020ലാണ് അലി ജയിലിലായത്.…
Read More » -
India
ശമ്പള പരിധി മറികടന്നാലും ഇഎസ്‌ഐ ആനുകൂല്യം; ആജീവനാന്ത പരിരക്ഷ
ന്യൂഡല്‍ഹി: ആജീവനാന്തം ഇഎസ്‌ഐ പരിരക്ഷ ജീവനക്കാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ ആലോചന. ഇത് പഠിക്കുന്നതിനായി ഉപസമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ഇഎസ്‌ഐ ആനുകൂല്യത്തിനുള്ള ശമ്പള പരിധി 21,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കാനും ധാരണയായി. ശമ്പളത്തിന്റെ പരിധി മറികടന്നാലും ജീവനക്കാരുടെ ഇഎസ്‌ഐ ആനുകൂല്യം ഇനി നഷ്ടമാവില്ല. പ്രോവിഡന്റ് ഫണ്ടിന് സമാനമായി ഒരിക്കല്‍ അംഗമായാല്‍ ശമ്പളം പിന്നീട് എത്ര വര്‍ധിച്ചാലും ഇഎസ്‌ഐ ആനുകൂല്യം തുടരും. ശമ്പള പരിധി 25,000 ത്തിന് മുകളിലായാല്‍ നിശ്ചിത തുക അധികമടച്ച് അംഗമായി തുടരുന്ന തരത്തിലായിരിക്കും പദ്ധതി ആവിഷ്‌കരിക്കുക. ഇഎസ്‌ഐ കോര്‍പറേഷന്റെ അടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം രാജ്യത്ത് ഏതാണ്ട് 12 കോടിയിലേറെ ഇഎസ്‌ഐ ഗുണഭോക്താക്കളുണ്ട്. ശമ്പളം 21,000 രൂപയില്‍ കവിഞ്ഞാല്‍ പിന്നീട് ആനുകൂല്യം ലഭിക്കില്ല. ഈ പരിധി 25,000 രൂപയാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. അതേസമയം, ശമ്പള പരിധി ഉയര്‍ത്തുന്നതിനേക്കാള്‍ പ്രധാനം ഒരിക്കല്‍ അംഗങ്ങളായവര്‍ക്ക് എക്കാലവും ആനുകൂല്യം ലഭ്യമാക്കലാണെന്ന് വിവിധ തൊഴിലാളി…
Read More » -
Crime
കോഴിക്കോട്ട് പോക്‌സോ കേസ് പ്രതിയായ റിട്ട.എസ്‌ഐ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ചു
കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ റിട്ട. എസ്.ഐ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഇരയുടെ വീടിന്റെ കാര്‍ പോര്‍ച്ചിലാണ് റിട്ട.എസ്.ഐയെ ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് പുറ്റെക്കാട് പീസ് നെറ്റില്‍ കെ.പി.ഉണ്ണി (57) ആണു മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എട്ടു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍, ഉണ്ണിയെ 2021 ല്‍ േെപാലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പിന്നീട് ഈ കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന നിലപാടിലായിരുന്നു ഉണ്ണി.
Read More »