Month: February 2023
-
Crime
‘ആദിവാസിയാണെന്ന കാരണത്താല്‍ മോഷ്ടാവെന്ന് സംശയിച്ചു; ആത്മഹത്യ ചെയ്തത് ജനമധ്യത്തില്‍ അപമാനിതാനയതിനാല്‍’
കോഴിക്കോട്: മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ്, മനുഷ്യാവകാശ കമ്മീഷന്് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജനമധ്യത്തില്‍ ചോദ്യം ചെയ്തതും, വിശ്വനാഥന്റെ പക്കലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചതും അപമാനമുണ്ടാക്കി. ആദിവാസിയാണെന്ന കാരണത്താല്‍ മോഷ്ടാവ് എന്ന് സംശയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ പ്രതികളെ കണ്ടെത്താന്‍ ആയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട് ആശുപത്രി പരിസരത്ത് ആളുകള്‍ കൂടിനില്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടക്കുന്നുണ്ട്. എന്നാല്‍, പ്രതികളെ ആരേയും കണ്ടെത്താന്‍ ആയിട്ടില്ല. ആശുപത്രിക്ക് മുന്നിലൂടെ നടന്ന വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ സഞ്ചി ജനമധ്യത്തില്‍ വച്ച് പരിശോധിക്കുകയും ചെയ്തതില്‍ ഉണ്ടായ അപമാനവും മാനസിക വിഷമമാണ് വിശ്വനാഥന്റെ ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണം നടന്ന ദിവസം സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞ എട്ടുപേര്‍ ഉള്‍പ്പടെ 100-ലധികം പേരുടെ മൊഴി എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും കുറച്ചു…
Read More » -
India
ചെളി വാരിയേറിനൊടുവില്‍ രൂപയ്ക്കും രോഹിണിക്കും സ്ഥലം മാറ്റം, പുതിയ നിയമനമില്ല
ബംഗളൂരു: കര്‍ണാടകയില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ചളിവാരിയെറിഞ്ഞ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് സര്‍ക്കാര്‍. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു ചുമതലകള്‍ നല്‍കാതെ സ്ഥലം മാറ്റി. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയും രോഹിണിയും തമ്മിലുള്ള പോര് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മുനീഷ് മോഡ്ഗിലിനെ പബ്ലിസിറ്റി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഓഫീസര്‍ ഡി.രൂപ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവിട്ടതാണ് വിവാദം രൂക്ഷമാക്കിയത്. ആരോപണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുന്നറിയിപ്പു നല്‍കിയിട്ടും ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളിലെ പോര് ഇന്നലെയും തുടര്‍ന്നു. പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാട്സാപില്‍…
Read More » -
Local
പാലായിൽ കേരളാ കോൺഗ്രസ്- സി.പി.എം. ബന്ധം വീണ്ടും ഉലയുന്നു; മാണി ഗ്രൂപ്പിനെ തള്ളി നഗരസഭാധ്യക്ഷ, അനുസരിക്കുന്നത് തന്റെ പാർട്ടി പറയുന്നത് മാത്രം
കോട്ടയം: പാലായിൽ കേരളാ കോൺഗ്രസ്- സി.പി.എം. ബന്ധം വീണ്ടും ഉലയുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെതിരെ പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ രംഗത്തെത്തിയതാണ് പുതിയ സംഭവ വികാസം. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്കെതിരേയും പരിഹാസമുയർത്തിയാണ് സിപിഎം പ്രതിനിധിയായ ജോസിന്റെ വിമർശനം. നിർമാണം പൂർത്തിയാക്കാത്ത ശ്മശാനം ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തതിനെതിരേ കഴിഞ്ഞദിവസം ജോസിൻ ബിനോ ജനങ്ങളോട് മാപ്പു പറഞ്ഞിരുന്നു. ഇത് പിൻവലിച്ച് ഖേദം രേഖപ്പെടുത്തണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ബാലിശവും അപഹാസ്യവുമെന്ന് ജോസിൻ ബിനോ പറഞ്ഞു. ”ഞങ്ങൾ അനുസരിക്കുന്നത് നേതാവിന്‍റെ വീട്ടിൽനിന്ന് വരുന്ന നിർദേശങ്ങളല്ല. പാലാ നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായൊരു സി.പി.എം കൗൺസിലർ ചെയർപഴ്സൺ ആയതിൽ പലർക്കും അസഹിഷ്ണുത ഉണ്ടാവാം. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിലും അസഹിഷ്ണുത ഉണ്ടാകാം. എന്നാൽ, രാഷ്ട്രീയ സാഹചര്യവും യാഥാർഥ്യവും മനസ്സിലാക്കി പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് മുന്നണി നേതാവിനോട് അഭ്യർഥിക്കാനുള്ളത്” – ജോസിൻ പറഞ്ഞു.…
Read More » -
Crime
മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകി; കോളജ് പ്രിന്‍സിപ്പലിനെ പൂര്‍വ വിദ്യാര്‍ത്ഥി പെട്രോളൊഴിച്ച് തീകൊളുത്തി
ഭോപ്പാല്‍: മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകിയതിൽ കുപിതനായ പൂര്‍വ വിദ്യാര്‍ത്ഥി കോളജ് പ്രിന്‍സിപ്പലിനെ പെട്രോളൊഴിച്ച് തീകൊളുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൂര്‍വ വിദ്യാര്‍ത്ഥിയാണ് ഇന്‍ഡോര്‍ ബിഎം കോളജ് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകി എന്നാരോപിച്ചായിരുന്നു അക്രമം. അശുതോഷ് ശ്രീവാസ്തവ എന്ന പൂര്‍വ വിദ്യാര്‍ത്ഥി ഇന്നലെയാണ് പ്രിന്‍സിപ്പലിനെ തീ കൊളുത്തിയത്. 80 ശതമാനം പൊള്ളലേറ്റ പ്രിന്‍സിപ്പലിന്റെ നില അതീവ ഗുരുതരമാണ്. ബി എം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ 50 വയസുകാരി വിമുക്ത ശര്‍മ്മയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വൈകീട്ട് നാലുമണിയോടെ വീട്ടിലേക്ക് പോകാനായി കാറിന് സമീപത്തേക്ക് പോയ പ്രിന്‍സിപ്പലിന്റെ അടുത്തെത്തിയ അശുതോഷ്, പ്രിന്‍സിപ്പലുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പ്രിന്‍സിപ്പലിന്റെ ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ഇതിനുശേഷം ഓടിപ്പോയ അശുതോഷിനെ പിന്നീട് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Read More » -
Kerala
കുടിവെള്ളം മുടങ്ങിയതിന് തോക്കുമായി വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധം; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെതിരേ തോക്കുമായി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്ത് ഓഫീസിലാണ് യുവാവിന്റെ പരാക്രമം നടന്നത്. ഓഫീസിന്റെ ഗേറ്റ് യുവാവ് പുറത്തുനിന്ന് പൂട്ടുകയും ബഹളം വെക്കുകയുമായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഏറെനാളായി കുടിവെളളം കിട്ടുന്നില്ലെന്ന പരാതി പഞ്ചായത്തിനെ അറിയിച്ചിട്ടും ക്രിയാത്മകമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുവാവ് തോക്കുമായി പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. ഓഫീസിന്റെ പ്രധാന ഗേറ്റ് പൂട്ടി താക്കോല്‍ കൈയില്‍ വെക്കുകയും ചെയ്തു. ഗേറ്റിന് മുന്നില്‍ ബഹളം വെക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റില്‍ കരുതിയ തോക്ക് ഇടയ്ക്ക് ഇടയ്ക്ക് എടുത്തതോടെ അവിടെയെത്തിയ നാട്ടുകാരും പരിഭ്രാന്തരായി. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വിവരം ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോളിയൂരില്‍ കട നടത്തുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കുടിവെള്ളം കിട്ടാഞ്ഞിട്ട് സഹികെട്ടാണ് ഇത്തരം പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ, സംഭവത്തിൽ പഞ്ചായത്ത് അധികൃതർ…
Read More » -
Kerala
കരിങ്കൊടി കാട്ടും, പക്ഷേ നിയമ നടപടി പാടില്ല; ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: കരിങ്കൊടി പ്രതിഷേധം നടത്തുന്നവർക്കെതിരായ നടപടികള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു ഇദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. സ്വര്‍ണക്കടത്തുകേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്ന് മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് വ്യാപകമായ കരിങ്കൊടി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൊച്ചിയില്‍ കൊച്ചി മെട്രോയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍, കറുത്ത വേഷം ധരിച്ചു എന്നതിന്റെ പേരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മെട്രോ ഓഫീസിന് സമീപത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കരിങ്കൊടി പ്രതിഷേധം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിക്കണം. ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കരിങ്കൊടി പ്രതിഷേധങ്ങളുടെ പേരില്‍ എത്ര പേരെ അറസ്റ്റ് ചെയ്തു എന്നതിന്റെ വിവരങ്ങള്‍ അറിയിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍…
Read More » -
Kerala
കൊച്ചിയിൽ കുരുക്കായി കേബിളുകൾ; കഴുത്തിൽ കേബിൾ കുരുങ്ങി ബൈക്ക് യാത്രികനായ അഭിഭാഷകനു പരുക്ക്
കൊച്ചി: കൊച്ചി എംജി റോഡില്‍ കേബിള്‍ കുരുങ്ങി വീണ്ടും അപകടം. കഴുത്തിൽ കേബിൾ കുരുങ്ങി ബൈക്ക് യാത്രികനായ അഭിഭാഷകനു പരുക്കേറ്റു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കഴുത്തിലും കാലിലും പരിക്കേറ്റ അഭിഭാഷകൻ കുര്യന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റെയില്‍വേ സ്റ്റേഷനില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് കുര്യന്‍ പറഞ്ഞു. എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിന് കുറുകെയുള്ള കേബിള്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. തന്റെ മുന്നില്‍ പോയ ആള്‍ ആദ്യം കേബിള്‍ കുരുങ്ങി വീണു. പിന്നാലെ തന്റെ കഴുത്തിലും കേബിള്‍ കുരുങ്ങിയതോടെ വണ്ടിയില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നെന്ന് കുര്യന്‍ പറഞ്ഞു. പുലര്‍ച്ചെയായതിനാല്‍ കേബിള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കഴുത്തില്‍ മുറിവ് ഉണ്ടായതായും കാലിന്റെ എല്ലിന് പൊട്ടല്‍ ഉണ്ടായതായും കുര്യന്‍ പറഞ്ഞു. കൊച്ചിയില്‍ കേബിള്‍ കുരുങ്ങി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും പ്രായോഗിക നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കേബിൾ ചാനലുകളുടെയും ബ്രോഡ്ബാൻഡ് കമ്പനികളുടെയും കേബിളുകളാണ് അപകടമൊരുക്കുന്നത്.
Read More » -
LIFE
റെക്കോഡുകൾ തകർത്ത് പത്താൻ ആയിരം കോടി ക്ലബിൽ; ഊർജമായത് ബഹിഷ്കരണാഹ്വാനം
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ റെക്കോഡുകൾ തകർത്ത് മുന്നേറുന്ന ഷാരൂഖ് ഖാൻ ചിത്രം പത്താൻ ആയിരം കോടി ക്ലബ്ബിൽ ഇടം പിടിച്ചു. റിലീസ് ചെയ്‌ത് 27 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽനിന്നും മാത്രം ചിത്രം നേടിയത് 620 കോടിയാണ്. ഇന്ത്യയ്ക്ക് പുറത്ത് നിന്നും 380 കോടിയാണ് ഇതുവരെയുള്ള കളക്ഷൻ. ബഹിഷ്കരണ ആഹ്വാനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കിങ് ഖാൻ ചിത്രം ബോക്സ് ഓഫീസിൽ ചരിത്രമെഴുതുന്നത്. ഏറ്റവുമധികം വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ പത്താൻ. പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത കെജിഎഫ്-ചാപ്റ്റർ 2, രാജമൗലി സംവിധാനം ചെയ്‌ത ആർആർആർ, ബാഹുബലി 2-ദ് കൺക്ലൂഷൻ, ആമീർ ഖാൻ ചിത്രം ദംഗൽ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. 250 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച പത്താൻ റിലീസ് ചെയ്‌ത് ആദ്യ ദിനം നേടിയത് 106 കോടിയോളം രൂപയാണ്. ഇതിൽ ഇന്ത്യയിൽ നിന്നും മാത്രം 57 കോടി കളക്ഷൻ കിട്ടി. ഒരു ബോളിവുഡ് ചിത്രം ഇന്ത്യയിൽ നിന്നും…
Read More » -
LIFE
ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന ആദ്യ മലയാളി താരമായി ദുൽഖർ സൽമാൻ
പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ചുപ്പ്. നെഗറ്റിവ് റോളിൽ ഉള്ള നായക പരിവേഷം ഗംഭീരമായി കൈകാര്യം ചെയ്ത ദുൽഖർ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ ഗംഭീര അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ചുപ്പിലെ നെഗറ്റീവ് റോളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകൻ കരസ്ഥമാക്കി. പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം കൂടിയാണ്. മലയാളത്തിലെ അഭിനേതാക്കളുടെ ഇടയിൽ ആദ്യമായി ഈ അവാർഡ് ലഭിക്കുന്നത് ദുൽഖർ സൽമാനാണ്. ഓണം റിലീസായി ദുൽഖറിന്റെ മാസ്സ് ചിത്രം കിംഗ് ഓഫ് കൊത്ത റിലീസിനൊരുങ്ങുകയാണ്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിച്ചത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂകൃഷി…
Read More » -
Kerala
ഒറ്റപ്പാലം ക്ഷേത്രസമിതിയിലെ തെരഞ്ഞെടുപ്പ് അസാധുവാക്കി; സി.പി.എം, ‘ഡിഫി’ക്കാരെ തിരുകിക്കയറ്റാനുള്ള നീക്കത്തിന് തിരിച്ചടി
കൊച്ചി: ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാര്‍ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജിയിലാണ് ഉത്തരവ്. മലബാര്‍ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതല്‍ ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്. മലബാര്‍ ദേവസ്വത്തിന് കീഴിലുളള കാളിക്കാവ് ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെങ്കിലും ഭാവിയില്‍ ഈ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് നിയമവിദഗ്ധര്‍ കരുതുന്നത്. കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം, ഡിവൈ എഫ് ഐ പ്രാദേശിക നേതാക്കളായ അശോക് കുമാര്‍, രതീഷ്, പങ്കജാക്ഷന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി. ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ടീയ പാര്‍ടി ഭാരവാഹികളെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഡിവൈഎഫ് ഐ രാഷ്ടീയ സംഘടനയല്ലെന്ന എതിര്‍കക്ഷികളുടെ വാദവും…
Read More »