CrimeNEWS

വനിതാ നേതാവിനെ മര്‍ദിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി

ആലപ്പുഴ: ഹരിപ്പാട് എസ്എഫ്ഐ ഏരിയ പ്രസിഡൻറ് പി ചിന്നുവിനെ മർദ്ദിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി. ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് വൈസ് പ്രസിഡൻറ് അമ്പാടി ഉണ്ണിയെ ആണ് ഡിവൈഎഫ്ഐ പുറത്താക്കിയത്. തുടർ നടപടികൾ ഇന്ന് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ തീരുമാനിക്കും. ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ചിന്നുവിനെ അമ്പാടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് വിവരം. അമ്പാടി കണ്ണൻറെ വിവാഹം മുടക്കാൻ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കണ്ണൻറെ സ്വഭാവദൂഷ്യത്തെക്കുറിച്ച് ചിന്നു പെൺവീട്ടുകാരെ അറിയിച്ചിരുന്നു. തുടർന്നാണ് ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: