Month: February 2023
-
Kerala
ഡ്രൈവിങ്ങ് ലൈസന്‍സും ആര്‍സി ബുക്കും ഇനി സ്മാര്‍ട്ടാകും; പരിഷ്‌കരണത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി
കൊച്ചി: ഡ്രൈവിങ്ങ് ലൈസന്‍സും ആര്‍സി ബുക്കും സ്മാര്‍ട്ടാകാന്‍ അവസരമൊരുങ്ങി. ഡ്രൈവിങ്ങ് ലൈസന്‍സ് പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിവിസി കാര്‍ഡ് നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്‌ളൂരുമായി സര്‍ക്കാരിന് ചര്‍ച്ച തുടരാന്‍ കോടതി അനുമതി നല്‍കി. പുതിയ കാര്‍ഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കുമ്പോള്‍ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ കമ്പനിയായ റോസ്‌മൊര്‍ട്ട കമ്പനിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി തീരുമാനം. ഇക്കാര്യത്തില്‍ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷന്‍ ബെഞ്ച് നീക്കിയത്. കേസ് പരി?ഗണിച്ചപ്പോള്‍, ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള മുന്‍ തീരുമാനം മാറ്റിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Read More » -
Kerala
പഞ്ചായത്ത് ഓഫീസില്‍ തോക്കുമായെത്തി ഗേറ്റ് പൂട്ടി; യുവാവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെ അകത്തിട്ട് ഗേറ്റ്പൂട്ടി. വെങ്ങാനൂര്‍ സ്വദേശി മുരുകനാണ് എയര്‍ഗണ്ണുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ 11 -ഓടെയാണ് സംഭവം. മുരുകന്റെ വീടിന് സമീപത്തെ കനാല്‍വെള്ളം തുറന്നുവിടാന്‍ കഴിയാത്ത പഞ്ചായത്തും, വില്ലേജ് ഓഫീസും അടച്ചുപൂട്ടുക എന്ന പ്ലക്കാര്‍ഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്. പലതവണ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്ന് യുവാവ് ആരോപിച്ചു. കനാല്‍ വെള്ളം രണ്ടുവര്‍ഷമായി ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഉള്‍പ്പടെ ബുദ്ധിമുട്ടിലാണെന്ന് മുരുകന്‍ പറയുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയ യുവാവ് ഗേറ്റ് ഹെല്‍മെറ്റ് ലോക്ക് ഉപയോഗിച്ച് പൂട്ടി. ഇതോടെ മണിക്കൂറോളം ജീവനക്കാരും മിനി സ്റ്റേഷന്‍ ഓഫീസില്‍ എത്തിയവരും ഭീതിയിലായി. സംഭവം അറിഞ്ഞത് ബാലരാമപുരം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അരയില്‍നിന്ന് എയര്‍ഗണ്‍ പൊലീസ് പിടിച്ചെടുത്തു.
Read More » -
India
വീണ്ടും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എ.എസ്-ഐ.പി.എസ്. പോര്; നടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍
ബംഗളൂരു: സാമൂഹിക മാധ്യമങ്ങളിലൂടെ വാക് പോര് തുടരുന്ന കര്‍ണാടകയിലെ ഐഎഎസ് -ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്. കരകൗശല വികസന കോര്‍പറേഷന്‍ എം.ഡി ഡി രൂപ മുദുഗലയ്ക്കും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കി. ആരോപണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളിലെ പോര് ഇന്നലെയും തുടര്‍ന്നു. പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്‍ വാട്സാപ്പില്‍ പങ്കുവച്ച സ്വകാര്യ ചിത്രങ്ങള്‍ രോഹിണി ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെയാണ് രൂപ പങ്കിട്ടത്. രോഹിണി സിന്ധൂരി വാട്സാപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്ത സ്വന്തം നഗ്‌നചിത്രങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പറയാന്‍ തയ്യാറാണ്ടോ? ചിത്രങ്ങള്‍ അയച്ച നമ്പര്‍ അവരുടേത് അല്ല?. ഐഎഎസ് ഉദ്യോഗസ്ഥന് നഗ്‌നചിത്രങ്ങള്‍ അയക്കാമോ?. എന്തുകൊണ്ടാണ് ഇത്തരം ചിത്രങ്ങള്‍ അയച്ചത് തുടങ്ങിയ ചോദ്യങ്ങളും രൂപ പങ്കുവച്ചു. രോഹിണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും…
Read More » -
Kerala
ബിജു തുടക്കം മുതല്‍ അകലം പാലിച്ചു: ആസൂത്രിതമായി മുങ്ങിയതെന്ന് സഹയാത്രികര്‍
തിരുവനന്തപുരം: ഇസ്രയേലില്‍ കാണാതായ കണ്ണൂര്‍ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരില്‍ ബിജു കുര്യന്‍, യാത്രയുടെ തുടക്കം മുതല്‍ സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നതായി വെളിപ്പെടുത്തല്‍. സംഘത്തിലുണ്ടായിരുന്ന ചില സഹയാത്രികരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജു ആസൂത്രിതമായി മുങ്ങിയെന്നാണു കരുതുന്നതെന്നും ചില സഹയാത്രികര്‍ വ്യക്തമാക്കി. ആധുനിക കൃഷിരീതി പഠിക്കാന്‍ ഇസ്രയേലിലേക്ക് അയച്ച സംഘത്തിലെ കര്‍ഷകന്‍ അവിടെവച്ച് മുങ്ങിയത് സര്‍ക്കാരിന് നാണക്കേടായിരിക്കെയാണ്, മുന്‍കൂട്ടി പദ്ധതിയിട്ടാണ് ബിജു മുങ്ങിയതെന്ന സംഘാംഗങ്ങളുടെ വെളിപ്പെടുത്തല്‍. അതിനിടെ, ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇസ്രയേലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കത്തയച്ചു. ബിജുവിനെ കാണാതായതു സംബന്ധിച്ച് പായം കൃഷി ഓഫീസര്‍ കെ.ജെ.രേഖ ജില്ലാ മേധാവി മുഖേന കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. താന്‍ ഇസ്രയേലില്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങള്‍ക്ക് വാട്‌സാപ്പില്‍ മെസേജ് അയച്ചിരുന്നു. ആധുനിക കൃഷിരീതി പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ 17ന് രാത്രിയിലാണു കാണാതായത്. കൃഷി…
Read More » -
Crime
യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് പണം സമ്പാദിക്കാമെന്ന് മോഹനവാഗ്ദാനം; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 10 ലക്ഷം!
മുംബൈ: യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് പണം സമ്പാദിക്കാം എന്ന മോഹന വാഗ്ദാനത്തിൽ വീണ 49 വയസുകാരിയായ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് പത്തുലക്ഷം രൂപ !. തുടക്കത്തില്‍ വരുമാനം എന്ന നിലയില്‍ ആയിരങ്ങള്‍ നല്‍കി വിശ്വാസത്തിലെടുത്താണ് തട്ടിപ്പ് എന്ന് പൊലീസ് പറയുന്നു. മുംബൈയിലാണ് സംഭവം. സോഷ്യല്‍മീഡിയ വഴി ലഭിച്ച തട്ടിപ്പ് ഓഫറില്‍ വീട്ടമ്മ വീഴുകയായിരുന്നു. ചില യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്താല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ 49കാരിയെ സമീപിച്ചത്. ഓരോ ലൈക്കിനും 50 രൂപ വീതം ലഭിക്കുമെന്നാണ് തട്ടിപ്പ് സൈറ്റ് വഴി അറിയിച്ചത്. തുടക്കത്തില്‍ ഇവരെ വിശ്വാസത്തിലെടുക്കാന്‍ ആയിരങ്ങള്‍ വരുമാനം എന്ന നിലയില്‍ നല്‍കി. ഇത് വിശ്വസിച്ച വീട്ടമ്മയോട് കൂടുതല്‍ പണം സമ്പാദിക്കണമെങ്കില്‍ ആയിരം രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി തവണ പണം കൈമാറിയത് വഴി പത്തുലക്ഷം രൂപ നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുറുക്കു വഴിയിൽ പണമുണ്ടാക്കാൻ ശ്രമിച്ച് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന്…
Read More » -
Crime
ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ അയൽവാസി പിടിയിൽ, കൂടുതൽ വിദ്യാർത്ഥിനികൾ കെണിയിൽപ്പെട്ടതായും സൂചന
കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ അയൽവാസി പിടിയിൽ. വർഷങ്ങളായി ഇയാൾ ലഹരിക്കടത്ത് നടത്തുന്നുണ്ട്. ലഹരിക്കടത്തും വിൽപ്പനയും നടത്തിയ സംഭവത്തിൽ നേരത്തെയും ഇയാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. എംഡിഎംഎ അടക്കം കടത്തിയതിനായിരുന്നു നേരത്തെ പിടിയിലായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ ഇപ്പോൾ പിടികൂടിയത്. സംഭവത്തിൽ പത്ത് പേർക്കെതിരെ കേസെടുത്തിരുന്നു. കൂടുതൽ വിദ്യാർത്ഥിനികൾ കെണിയിൽപ്പെട്ടതായും സൂചനകളുണ്ട്. സംഭവത്തിൽ വിശദമായ മൊഴി ലഭിച്ച ശേഷമേ അറസ്റ്റ് അടക്കമുള്ളവയിലേക്ക് കടക്കൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് ലഹരിയിടപാടുകൾ നടന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. അവരിലേക്ക് കൂടി അന്വേഷണമെത്താൻ ഇപ്പോൾ പിടികൂടിയ ആളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനാലുകാരിയാണ് ലഹരിമാഫിയയുടെ വലയിലായത്. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ലഹരി ഉപയോഗിക്കാൻ പഠിപ്പിക്കുന്നത്. മാനസികസമ്മര്‍ദ്ദം അകറ്റാനുളള മരുന്ന് എന്ന പേരിലാണ് എംഡിഎംഎ നല്‍കിയത്. ഏഴാംക്ലാസില്‍…
Read More » -
Crime
ഡൽഹിയിൽ വീണ്ടും ലിവിങ് ടുഗദർ കൊല; മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിന് പങ്കാളി തീകൊളുത്തിയ യുവതി മരിച്ചു
ന്യൂഡല്‍ഹി: ഡൽഹിയിൽ വീണ്ടും ലിവിങ് ടുഗദർ കൊല. മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിന് പങ്കാളി തീകൊളുത്തിയ യുവതി മരിച്ചു. ഡല്‍ഹി അമന്‍ വിഹാറിലാണു സംഭവം. മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിനാണ് ഒപ്പം താമസിച്ചിരുന്ന 28 വയസുകാരിയെ പ്രതി മോഹിത് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. സാരമായി പൊള്ളലേറ്റ യുവതിയെ ഡല്‍ഹി എയിംസിലെ ട്രോമ കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ടര്‍പന്‍ ഓയില്‍ ഒഴിച്ചാണ് പങ്കാളി തീ കൊളുത്തിയത്. ഈ മാസം 10 നായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തതാണ് മോഹിതിനെ പ്രകോപിപ്പിച്ചത്. ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി കഴിഞ്ഞ ആറു വര്‍ഷമായി മോഹിതിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഒരു ചെരുപ്പു ഫാക്ടറിയില്‍ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ആദ്യ വിവാഹബന്ധത്തില്‍ എട്ടു വയസ്സായ മകനും, ഇപ്പോഴത്തെ ബന്ധത്തില്‍ നാലു വയസ്സായ മകളുമുണ്ട്. സംഭവത്തില്‍ മോഹിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, നിക്കി യാദവ് കൊലക്കേസിലെ പ്രതി സഹീലിന്റെ പിതാവ് നേരത്തേ മറ്റൊരു വധക്കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന്…
Read More » -
Kerala
മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ കൈക്കൂലിയായി ‘കോഴി’; പാറശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, ഡോക്ടർ ഉൾപ്പെടെ കുടുങ്ങി
തിരുവനന്തപുരം: മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ കൈക്കൂലിയായി ‘കോഴി’യും. പാറശാല മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, ഡോക്ടർ ഉൾപ്പെടെ കുടുങ്ങി. മൃഗങ്ങളേയും കോഴിയടക്കമുള്ളവയേയും പരിശോധിക്കാതെ കടത്തി വിടുന്നതായി വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ കോഴികളേയും പണവും കണ്ടെടുത്തു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറിൽ നിന്നു 5700 രൂപ പിടികൂടി. കാർഡ്ബോർഡ് പെട്ടികളിൽ ആക്കി കാറിനുള്ളലും ഓഫീസ് മുറിയിലും സൂക്ഷിച്ചിരുന്ന ഇറച്ചി കോഴികളേയും വിജിലൻസ് സംഘം കണ്ടെടുത്തു. പരിശോധന കൂടാതെ വാഹനങ്ങൾ കടത്തി വിടാനാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി കോഴികളെ സ്വീകരിക്കുന്നത്. ഇതിനൊപ്പം പണവും വാങ്ങുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് ഇറച്ചിക്കായി കൊണ്ടു വരുന്ന കോഴികൾക്കും മൃഗങ്ങൾക്കും അസുഖങ്ങളൊന്നും ഇല്ലെന്നതടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടത് അതിർത്തി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരാണ്. എന്നാൽ ഇത് പലപ്പോഴും കൃത്യമായി നടക്കാറില്ല. പരാതികൾ വ്യാപകമായതോടെയാണ് വിജിലൻസിന്റെ മിന്നൽ പരിശോധന.
Read More »

