CrimeNEWS

യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് പണം സമ്പാദിക്കാമെന്ന് മോഹനവാഗ്ദാനം; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 10 ലക്ഷം!

മുംബൈ: യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് പണം സമ്പാദിക്കാം എന്ന മോഹന വാഗ്ദാനത്തിൽ വീണ 49 വയസുകാരിയായ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് പത്തുലക്ഷം രൂപ !. തുടക്കത്തില്‍ വരുമാനം എന്ന നിലയില്‍ ആയിരങ്ങള്‍ നല്‍കി വിശ്വാസത്തിലെടുത്താണ് തട്ടിപ്പ് എന്ന് പൊലീസ് പറയുന്നു. മുംബൈയിലാണ് സംഭവം.

സോഷ്യല്‍മീഡിയ വഴി ലഭിച്ച തട്ടിപ്പ് ഓഫറില്‍ വീട്ടമ്മ വീഴുകയായിരുന്നു. ചില യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്താല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ 49കാരിയെ സമീപിച്ചത്. ഓരോ ലൈക്കിനും 50 രൂപ വീതം ലഭിക്കുമെന്നാണ് തട്ടിപ്പ് സൈറ്റ് വഴി അറിയിച്ചത്. തുടക്കത്തില്‍ ഇവരെ വിശ്വാസത്തിലെടുക്കാന്‍ ആയിരങ്ങള്‍ വരുമാനം എന്ന നിലയില്‍ നല്‍കി.

Signature-ad

ഇത് വിശ്വസിച്ച വീട്ടമ്മയോട് കൂടുതല്‍ പണം സമ്പാദിക്കണമെങ്കില്‍ ആയിരം രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി തവണ പണം കൈമാറിയത് വഴി പത്തുലക്ഷം രൂപ നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുറുക്കു വഴിയിൽ പണമുണ്ടാക്കാൻ ശ്രമിച്ച് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Back to top button
error: