CrimeIndiaNEWS

ഡൽഹിയിൽ വീണ്ടും ലിവിങ് ടുഗദർ കൊല; മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിന് പങ്കാളി തീകൊളുത്തിയ യുവതി മരിച്ചു 

ന്യൂഡല്‍ഹി: ഡൽഹിയിൽ വീണ്ടും ലിവിങ് ടുഗദർ കൊല. മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിന് പങ്കാളി തീകൊളുത്തിയ യുവതി മരിച്ചു. ഡല്‍ഹി അമന്‍ വിഹാറിലാണു സംഭവം. മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിനാണ് ഒപ്പം താമസിച്ചിരുന്ന 28 വയസുകാരിയെ പ്രതി മോഹിത് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. സാരമായി പൊള്ളലേറ്റ യുവതിയെ ഡല്‍ഹി എയിംസിലെ ട്രോമ കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ടര്‍പന്‍ ഓയില്‍ ഒഴിച്ചാണ് പങ്കാളി തീ കൊളുത്തിയത്. ഈ മാസം 10 നായിരുന്നു സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തതാണ് മോഹിതിനെ പ്രകോപിപ്പിച്ചത്. ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി കഴിഞ്ഞ ആറു വര്‍ഷമായി മോഹിതിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഒരു ചെരുപ്പു ഫാക്ടറിയില്‍ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ആദ്യ വിവാഹബന്ധത്തില്‍ എട്ടു വയസ്സായ മകനും, ഇപ്പോഴത്തെ ബന്ധത്തില്‍ നാലു വയസ്സായ മകളുമുണ്ട്. സംഭവത്തില്‍ മോഹിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിക്കിയും സഹീലും
Signature-ad

അതേസമയം, നിക്കി യാദവ് കൊലക്കേസിലെ പ്രതി സഹീലിന്റെ പിതാവ് നേരത്തേ മറ്റൊരു വധക്കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. ഒപ്പം താമസിച്ചിരുന്ന നിക്കി എന്ന യുവതിയെ സഹീൽ കഴുത്തിൽ കേബിൾ മുറുക്കി കൊന്നശേഷം മൃതദേഹം ഫ്രിജിൽ സൂക്ഷിച്ചിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെയാണു കണ്ടെത്തൽ. സഹീല്‍ ഗെലോട്ട്, പിതാവ് വിരേന്ദർ എന്നിവരെ മൃതദേഹം കണ്ടെത്തിയ ധാബയിൽ എത്തിച്ചു തെളിവെടുത്തു.

വിരേന്ദർ, സഹീലിന്റെ ബന്ധുക്കളായ ആശിഷ്, നവീൻ, സുഹൃത്തുക്കളായ അമർ, ലോകേഷ് എന്നിവരെ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. ഇതിൽ നവീൻ ഡൽഹി പൊലീസിൽ കോൺസ്റ്റബിളാണ്. സഹീലിന്റെ മൊഴികളുമായി പൊരുത്തമില്ലാതെ വന്നതോടെയാണു കൂട്ടുപ്രതികളെ പിടികൂടിയത്. മൂന്നു വർഷം മുൻപ് ഒരു ക്ഷേത്രത്തിലാണു സഹീലും നിക്കിയും വിവാഹിതരായത്. ഇതര ജാതിക്കാരനെ വിവാഹം കഴിക്കുന്നതിൽ എതിർപ്പുണ്ടായിരുന്ന നിക്കിയുടെ കുടുംബം ചടങ്ങിന് എത്തിയില്ല.

എന്നാൽ, അറസ്റ്റിലായ വിരേന്ദർ ചെയ്ത മുൻ കൊലപാതകത്തിന്റെ വിവരങ്ങൾ പോലീസ് പുറത്തുവന്നിട്ടില്ല. നിക്കിയുടെ കൊലപാതകം ആസൂത്രണം ചെയ്തതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണു പൊലീസ്. ഇതിനായി ഫോൺ കോൾ ലിസ്റ്റ്, ഡേറ്റാ എന്നിവ ശേഖരിച്ചു പരിശോധിക്കുകയാണ്. മറ്റൊരു യുവതിയുമായുള്ള വിവാഹത്തിനു മുൻപായി നിക്കിയെ കൊലപ്പെടുത്താനാണു സഹീൽ പദ്ധതിയിട്ടത് എന്നാണു പൊലീസ് നിഗമനം. ഇയാളെ കഴിഞ്ഞ ആഴ്ച 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം ഫ്രിജിൽ സൂക്ഷിക്കാൻ അ‍ഞ്ചുപേരുമാണ് സഹീലിനെ സഹായിച്ചത്.

Back to top button
error: