കൊച്ചി: ഡ്രൈവിങ്ങ് ലൈസന്‍സും ആര്‍സി ബുക്കും സ്മാര്‍ട്ടാകാന്‍ അവസരമൊരുങ്ങി. ഡ്രൈവിങ്ങ് ലൈസന്‍സ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പിവിസി കാര്‍ഡ് നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്ളൂരുമായി സര്‍ക്കാരിന് ചര്‍ച്ച തുടരാന്‍ കോടതി അനുമതി നല്കി. പുതിയ കാര്‍ഡ് നിര്‍മ്മാണത്തിന് അനുമതി നല്കുമ്പോള് ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സ്വകാര്യ കമ്പനിയായ റോസ്മൊര്‍ട്ട കമ്പനിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി തീരുമാനം. ഇക്കാര്യത്തില്‍ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷന് ബെഞ്ച് നീക്കിയത്. കേസ് പരി?ഗണിച്ചപ്പോള്‍, ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള മുന്‍ തീരുമാനം മാറ്റിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.