Month: February 2023

  • India

    കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് പുറത്താക്കി, റണ്‍വേയില്‍ കുത്തിയിരുന്ന് പ്രതിഷേധം

    ന്യൂഡല്‍ഹി: റായ്പൂരില്‍ പ്ലീനറി സമ്മേളനത്തിന് പോകാന്‍ നേതാക്കള്‍ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. കസ്റ്റഡിയിലെടുക്കാന്‍ ഡല്‍ഹി പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രതിഷേധം നടക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘം റണ്‍വേ ഉപരോധിച്ച് റായ്പൂരിലേക്കുള്ള വിമാനത്തിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. പോലീസിന്റെ വന്‍ സംഘം വിമാനത്താവളത്തിലുണ്ട്. ലഗേജില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് തന്നെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയതെന്ന് പവന്‍ ഖേര പറഞ്ഞു. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍, റായ്പൂരിലേക്ക് പോകാനാവില്ലെന്നും ഡി.സി.പിക്ക് കാണണമെന്ന് പറഞ്ഞതായും പവന്‍ ഖേര പറഞ്ഞു. എന്തു നിയമ വ്യവസ്ഥയാണ് ഇതെന്ന് പവന്‍ ഖേര ചോദിച്ചു. ഇതോടെയാണ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്ന് ആരോപിച്ച് കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നത്. "कांग्रेस के साथियों के साथ हम सब @IndiGo6E की उड़ान 6E204 से महाधिवेशन के लिए रायपुर जा रहे थे हमारे…

    Read More »
  • Kerala

    ”ദുരിതാശ്വാസനിധിയിലേത് സംഘടിതമായ തട്ടിപ്പ്; അന്വേഷണത്തിന് നിര്‍ദേശിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്”

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുകേസില്‍ വിശദീകരണവുമായി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം. തട്ടിപ്പിനു പിന്നില്‍ സംഘടിതമായ ഒരു പ്രവര്‍ത്തനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുതന്നെയാണ് അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചത്. അതിന്റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള പരിശോധനയിലാണ് ക്രമക്കേടുകള്‍ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ നിരവധി ജില്ലകളില്‍ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തി. കൊല്ലം ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി പരിശോധിക്കും – മനോജ് എബ്രഹാം വിശദീകരിച്ചു. കരള്‍ രോഗത്തിനും ഹൃദ്രോഗത്തിനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എല്ലുരോഗ വിദഗ്ധന്റേത്; ദുരിതാശ്വാസ നിധി തട്ടിപ്പില്‍ വ്യാപക പരിശോധന തട്ടിപ്പിനു പിന്നില്‍ സംഘടിതമായ പ്രവര്‍ത്തനമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. രണ്ടുവര്‍ഷത്തെ മാത്രം ഫയലുകളാണ് ഇപ്പോള്‍ പരിശോധിച്ചത്. അതില്‍ത്തന്നെ നിരവധി തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തി. ഇതു…

    Read More »
  • India

    പനീർശെൽവത്തിന് വീണ്ടും തിരിച്ചടി; പളനിസ്വാമിയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കിയത് ശരിവച്ച് സുപ്രീം കോടതി

    ന്യൂഡല്‍ഹി: പാർട്ടിയിലെ പോരിൽ ഒ. പനീർശെൽവത്തിനു വീണ്ടും തിരിച്ചടി. എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി ആയി എടപ്പാടി കെ. പളനിസ്വാമിയെ തിരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവെച്ചു. തിരഞ്ഞെടുപ്പു ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ഒ പനീര്‍ശെല്‍വം നല്‍കിയ അപ്പീല്‍ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി. പാര്‍ട്ടിയുടെ നിയമാവലിയില്‍ ജനറല്‍ കൗണ്‍സില്‍ വരുത്തിയ ഭേദഗതിയിലൂടെയാണ് എടപ്പാടി പളനിസ്വാമി ഇടക്കാല ജനറല്‍ സെക്രട്ടറിയായത്. പനീര്‍സെല്‍വം വഹിച്ചിരുന്ന പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ സ്ഥാനം ഭരണഘടന ഭേദഗതിയിലൂടെ ഇല്ലാതാക്കി. ഇതിനു പുറമെ ജോയിന്റ് കോഓര്‍ഡിനേറ്റര്‍ പദവിയും ഇരട്ടനേതൃസ്ഥാനവും അവസാനിപ്പിക്കാനുള്ള തീരുമാനവും ജനറല്‍ കൗണ്‍സില്‍ കൈകൊണ്ടിരുന്നു. വലിയ ആഘോഷത്തോടെയാണ് ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് നേതാക്കളും അണികളും സുപ്രീം കോടതി വിധിയെ വരവേറ്റത്. മധുര പലഹാരം വിതരണം ചെയ്തും വാദ്യഘോഷങ്ങള്‍ മുഴക്കിയും അണികള്‍ എടപ്പാടിയുടെ വിജയം ആഘോഷിച്ചു.

    Read More »
  • Kerala

    ആലപ്പുഴയിലെ ‘യക്ഷി വസിക്കും’ ഒറ്റപ്പന ഇനി ഓര്‍മ; ദേശീയപാതയ്ക്കായി മുറിച്ചുമാറ്റി

    ആലപ്പുഴ: ദേശീയപാതയിലെ ഒറ്റപ്പന മുറിച്ചുമാറ്റി. ദേശീയപാതയുടെ വകസനത്തിനായാണ് ഒറ്റപ്പന മുറിച്ചുമാറ്റിയത്. അര്‍ഹമായ ബഹുമതികളോടെയാണ് നാട്ടുകാര്‍ യാത്രാമൊഴി നല്‍കിയത്. ആലപ്പുഴ ദേശീയപാതയ്ക്ക് തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഭഗവതിയുടെ തോഴിയായ യക്ഷി ഈ പനയില്‍ വസിക്കുന്നുണ്ടെന്നും പനയ്ക്ക് ദൈവിക ശക്തി ഉണ്ടെന്നുമായിരുന്നു വിശ്വാസം. പനയ്ക്ക് ചുവട്ടിലാണ് ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട നടത്തിയിരുന്നത്. അതുകൊണ്ട് ഉത്സവം കഴിയുന്നത് വരെ മരം മുറിക്കരുതെന്നായിരുന്നു ആവശ്യം. മാത്രമല്ല, ഭഗവതിയുടെയും യക്ഷിയുടെയും അനുമതി വാങ്ങണം. ഉത്സവം കഴിയുന്നത് വരെ പന മുറിച്ച് മാറ്റരുതെന്ന വിശ്വാസികളുടെ അഭ്യര്‍ഥന പ്രകാരം അധികൃതര്‍ നീട്ടിവെക്കുകയായിരുന്നു. ഭഗവതിയുടെ ഉറ്റ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്ന ഐതിഹ്യം കണക്കിലെടുത്ത് പരിഹാരക്രിയകള്‍ നടത്തിയ ശേഷം മാത്രം മുറിച്ചാല്‍ മതിയെന്നായിരുന്നു വിശ്വാസികളുടെ അഭ്യര്‍ഥന. ദേശീയപാതവികസനത്തിനായി സമീപത്തെ മുഴുവന്‍ മരങ്ങളും കെട്ടിടങ്ങളും മാറ്റിയപ്പോള്‍ വിശ്വാസികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് ഈ പന മാത്രം അധികൃതര്‍ മാറ്റിനിര്‍ത്തി. ഒടുവില്‍ ഉത്സവം സമാപിച്ച്, തന്ത്രിയുടെ മേല്‍നോട്ടത്തില്‍ പരിഹാരക്രിയകള്‍ കൂടി…

    Read More »
  • Crime

    പഞ്ചാബില്‍ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാന്‍ കൈക്കൂലി; ആംആദ്മി എം.എല്‍.എ അറസ്റ്റില്‍

    ചണ്ഡീഗഡ്: കൈക്കൂലിക്കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റില്‍. പഞ്ചാബിലെ ഭട്ടിന്‍ഡ റൂറല്‍ സീറ്റില്‍ നിന്നുള്ള എം.എല്‍.എ അമിത് രത്തന്‍ കോട്ഫട്ടയെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എം.എല്‍.എയുടെ അടുത്ത സഹായി റാഷിം ഗാര്‍ഗിനെ പഞ്ചാബ് വിജിലന്‍സ് ബ്യൂറോ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് നിയമസഭാംഗത്തിന്റെ അറസ്റ്റ്. വിജിലന്‍സ് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ആം ആദ്മി പാര്‍ട്ടി എംഎല്‍എയുടെ അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. ബുധനാഴ്ച വൈകിട്ട് രാജ്പുരയില്‍ നിന്നാണ് എംഎല്‍എയെ പിടികൂടിയതെന്നും, അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോട്ഫട്ടയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. എം.എല്‍.എയുടെ അടുത്ത സഹായി റാഷിം ഗാര്‍ഗിനെ ഫെബ്രുവരി 16 ന് അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാര്‍ ഗ്രാന്റായ 25 ലക്ഷം അനുവദിക്കാന്‍ റാഷിം 5 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. നാലുലക്ഷം രൂപയുമായി വിജിലന്‍സ് ബ്യൂറോയുടെ സംഘമാണ് ഗാര്‍ഗിനെ പിടികൂടിയത്. ഭട്ടിന്‍ഡയിലെ ഗ്രാമത്തലവന്റെ ഭര്‍ത്താവാണ് റാഷിം ഗാര്‍ഗിനെതിരെ പരാതി നല്‍കിയത്.

    Read More »
  • Kerala

    ‘ജനകീയ പ്രതിരോധ ജാഥ’യില്‍ പങ്കെടുക്കാത്തത് മറ്റ് പരിപാടികള്‍ മൂലം; വിശദീകരണവുമായി ഇ.പി ജയരാജന്‍

    കണ്ണൂര്‍: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്ത്. താന്‍ ജാഥ അംഗമല്ലെന്നും മുന്‍ നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉണ്ടായിരുന്നുതിനാലാണ് പങ്കെടുക്കാനാകാത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ജാഥ പൂര്‍ത്തിയായിട്ടില്ലല്ലോയെന്നും ഇ.പി വിശദീകരിക്കുന്നു. ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ആണെന്നും അദ്ദേഹത്തിന് സംസ്ഥാനത്ത് എവിടെവെച്ചും ജാഥയില്‍ പങ്കെടുക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇ.പി മനഃപൂര്‍വം വിട്ടുനില്‍ക്കുന്നതല്ല. ഒരു അതൃപ്തിയും ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് കണ്‍വീനറിനില്ല. ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നുവെന്നും ജയരാജന് പ്രത്യേകം ജില്ല ഇല്ലായെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇ.പി ജയരാജന്‍ എത്തിയിട്ടില്ല. യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ നിന്നും ഇ.പി വിട്ടുനിന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍, വരും ദിവസങ്ങളില്‍ ഇ.പി ജാഥയില്‍ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയത്. പാര്‍ട്ടി സെന്ററില്‍നിന്നും വിട്ടുനിന്ന ഇ.പിയെ വീണ്ടും രംഗത്തിറക്കാന്‍ മുഖ്യമന്ത്രിയടക്കം ഇടപെട്ടെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന തരത്തിലാണ് ജയരാജന്‍…

    Read More »
  • NEWS

    ‘നാം ഒന്ന് നമുക്കൊന്ന്’ പോര; കുട്ടികൾ കുറയുന്നു, വയോജനങ്ങൾ കൂടുന്നു; പ്രതിസന്ധി പരിഹരിക്കാൻ നവദമ്പതികൾക്ക് 30 ദിവസം അവധി നൽകി ചൈന

    ബീജിംഗ്: ‘നാം ഒന്ന് നമുക്കൊന്ന്’ നയവുമായി ഇനിയും മുന്നോട്ടു പോയാൽ ഭാവി ഇരുട്ടിലാകുമെന്ന തിരിച്ചറിവിൽ ചൈന. വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുകയും കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തതോടെ ജനനനിരക്ക് വർദ്ധിപ്പിക്കാൻ പുത്തൻ പരിഷ്‌കാരങ്ങൾ നടപ്പാക്കാനാണ് ചൈനയുടെ നീക്കം. ഇതിന്റെ ഭാഗമായി പുതിയതായി വിവാഹിതരായ ദമ്പതികൾക്ക് 30 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൈനയിൽ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഷാങ്ംഗി, ഗന്‌സു എന്നിവിടങ്ങിലാണ് അവധി നിലവിൽ വന്നത്. ഉയർന്ന ജീവിത ചെലവും കുറഞ്ഞ വരുമാനവും കാരണം ദമ്പതികൾക്ക് കുഞ്ഞുങ്ങളോട് താത്പര്യമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ചൈനീസ് സർക്കാരിനെ യഥാർത്ഥത്തിൽ ആശങ്കപ്പെടുത്തുന്നത് തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ എണ്ണത്തിൽ വരുന്ന ഇടിവാണ്. ജോലി ചെയ്യാനും സമ്പാദിക്കാനും കഴിയുന്ന ജനസംഖ്യയിലുണ്ടാകുന്ന കുറവ് സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായാണ് ബാധിക്കുന്നത്. വയോജനങ്ങളുടെ എണ്ണം 2030 ഓടെ 50 ശതമാനത്തിൽ കൂടുതലാകുമെന്നാണ് കണക്കുകൂട്ടുന്നത്. 1980-ലാണ് ചൈന ഒറ്റക്കുട്ടി നയം ജനങ്ങൾക്കിടയിൽ അടിച്ചേൽപ്പിച്ചത്. ജനനസംഖ്യ കുറയുന്നത് മറികടക്കാൻ മൂന്ന് കുട്ടികൾ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ…

    Read More »
  • Kerala

    ജോയ് ആലുക്കാസിന്റെ വീട്ടിലും ഓഫീസിലും ഇ.ഡി റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

    കൊച്ചി: പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്കാസിന്റെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഹവാല ഇടപാടിനെക്കുറിച്ചു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന്, ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു. കേരളത്തില്‍ ജോയ് ആലുക്കാസ് ഹെഡ് ഓഫീസിലും തൃശൂരിലെ വീട്ടിലുമായിരുന്നു പരിശോധന. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയ് ആലുക്കാസ് ഉള്‍പ്പെട്ട ഹവാല ഇടപാടിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പിടിച്ചെടുത്ത രേഖകളും ഉപകരണങ്ങളും പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍നടപടികളിലേക്കു കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്ഡിനെക്കുറിച്ച് ജോയ് ആലുക്കാസ് പ്രതികരിച്ചിട്ടില്ല.

    Read More »
  • India

    ഒന്നാം ക്ലാസിൽ ചേർക്കാൻ കുട്ടികൾക്ക് ആറു വയസ് പൂർത്തിയാകണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

    ന്യൂഡല്‍ഹി: കുട്ടികളെ ഇനി മുതൽ ഒന്നാം ക്ലാസിൽ ചേർക്കണമെങ്കിൽ ആറു വയസ് പൂർത്തിയായിരിക്കണം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസായി നിജപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാർ നിര്‍ദേശം നൽകി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. മൂന്ന് മുതല്‍ എട്ടു വയസ് വരെയുള്ള കുട്ടികള്‍ക്ക് പഠനത്തിനുള്ള അവസരം ഒരുക്കുന്നതാണ് ആദ്യ ഘട്ടമായ അടിസ്ഥാന വിദ്യാഭ്യാസം. അഞ്ചുവര്‍ഷത്തെ പഠനമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പ്രീ സ്‌കൂള്‍ പഠനത്തിന് മൂന്ന് വര്‍ഷമാണ് നിര്‍ദേശിക്കുന്നത്. തുടര്‍ന്ന് ഒന്ന്, രണ്ട് ക്ലാസുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് അടിസ്ഥാന വിദ്യാഭ്യാസമെന്ന് ദേശീയ വിദ്യാഭ്യാസ നയം വ്യക്തമാക്കുന്നു. പ്രീ സ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസ കാലഘട്ടത്തില്‍ യാതൊരുവിധ തടസവും കൂടാതെയുള്ള പഠനം ഉറപ്പാക്കണമെന്നാണ് നയം പറയുന്നത്. മൂന്ന് വയസുമുതലുള്ള കുട്ടികള്‍ക്ക് ഗുണമേന്മയേറിയ പ്രീ സ്‌കൂള്‍ പഠനം ഉറപ്പാക്കണം. ഇതിനായി അങ്കന്‍വാടികളും സര്‍ക്കാര്‍, സ്വകാര്യ തലത്തില്‍ പ്രീ സ്‌കൂളുകളും സജ്ജമാക്കണമെന്നും നിർദേശത്തിൽ പറയുന്നു.…

    Read More »
  • Crime

    പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ക്രിമിനല്‍ കേസ് പ്രതിയെ കാലില്‍ വെടിവച്ച് വീഴ്ത്തി വനിതാ പൊലീസ് ഓഫീസര്‍

         ചെന്നൈ: മൂത്രമൊഴിക്കാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ക്രിമിനല്‍ കേസ് പ്രതിയെ വനിതാ ഓഫീസര്‍ കാലില്‍ വെടിവച്ച് വീഴ്ത്തി പിടികൂടി. പ്രതിയുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റു. വെടിയേറ്റ ബന്ദു സൂര്യയും പരുക്കേറ്റ കോണ്‍സ്റ്റബിൾമാരായ അമാനുദ്ദീന്‍, ശരവണന്‍ എന്നിവരും കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥിരം കുറ്റവാളിയായ ബന്ദു സൂര്യ ബുധനാഴ്ച രാവിലെ സ്റ്റേഷന്‍ പരിധിയില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് വെടിവച്ചിട്ടത്. രണ്ട് ദിവസം മുമ്പ് ചെന്നൈ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ ഗൗതം, അജിത്, ബന്ദു സൂര്യ എന്നിവരെ അയനാവരം ഭാഗത്തുവച്ച് എ.എസ്.ഐ ശങ്കറിന്റെ നേതൃത്വത്തിലുള്ള ബീറ്റ് പൊലീസ് പുലര്‍ച്ചെ നാല് മണിക്ക് തടഞ്ഞിരുന്നു. ഈ സമയം, ശങ്കറിനെ ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ചശേഷം മൂവരും ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗൗതം, അജിത് എന്നിവരെ പൊലീസ് പിടികൂടി. മൂന്നാമന്‍ ബന്ദു സൂര്യ തിരുവള്ളൂരിലെ ബന്ധുവീട്ടിലുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന്…

    Read More »
Back to top button
error: