NEWSWorld

ചൈനയിൽ വൻ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.3 തീവ്രത

ബീജിങ്ങ്: ചൈനയില്‍ താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ചൈനീസ് സ്റ്റേറ്റ് ടെലിവിഷന്‍ ചെയ്തു. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളെക്കുറിച്ചോ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.

അതേസമയം, ഡല്‍ഹി അടക്കം ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹിക്ക് പുറമേ ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് അടക്കം ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിലാണ് 4.4 തീവ്രത രേഖപ്പെത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

Signature-ad

ഉച്ചയ്ക്ക് 1.45 ഓടേയായിരുന്നു ഭൂചലനം. നേപ്പാളിലെ ബജുറയാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ പിത്തോര്‍ഖണ്ഡിന്റെ കിഴക്ക് 143 കിലോമീറ്റര്‍ അകലെ നേപ്പാളിലാണ് ഭൂചലനം ഉണ്ടായത്. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ഭൗമോപരിതലത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: