Month: February 2023

  • Crime

    നാല്പത്തഞ്ചുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി വിവസ്ത്രയാക്കി മർദിച്ച് വീഡിയോ പകർത്തി; അമ്മയും മകനുമടക്കം മൂന്നുപേർ അറസ്റ്റിൽ

    മാഹി: നാൽപ്പത്തഞ്ചുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി വിവസ്ത്രയാക്കി വീഡിയോ എടുത്ത് മർദിച്ച സംഭവത്തിൽ അമ്മയും മകനുമടക്കം മൂന്നുപേരെ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപം പവിത്രത്തിൽ സി എച്ച് ലിജിൻ (37), അമ്മ എം രേവതി (57), ലിജിന്റെ സുഹൃത്ത് പാറാൽ പൊതുവാച്ചേരി സ്കൂളിന് സമീപം നിധി നിവാസിൽ കെ എം നിമിഷ (28) എന്നിവരെയാണ് പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാഹി കോടതി മൂവരെയും റിമാൻഡ് ചെയ്തു. ലിജിനെ മാഹി സബ് ജയിലേക്കും സ്ത്രീകളെ കണ്ണൂർ സബ് ജയിലിലേക്കും അയച്ചു. ഈ മാസം 21നായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് ഉച്ചയ്ക്ക് രണ്ടോടെ ലിജിന്റെ വീട്ടിൽ പോയ പരാതിക്കാരിയെ മൂവരും ചേർന്ന് ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ഫോട്ടോയെടുക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ചൂലും ശൗചാലയം വൃത്തിയാക്കുന്ന ബ്രഷും ഉപയോഗിച്ച് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ലിജിൻ പള്ളൂരിലെ ഫാൻസി ഷോപ്പ് ഉടമയാണ്. പുതുച്ചേരി…

    Read More »
  • NEWS

    പാകിസ്ഥാനിൽ മന്ത്രിമാരുടെ ശമ്പളമടക്കം വെട്ടിക്കുറച്ചു, ‘പാപ്പരായ രാജ്യത്തെ പൗരന്മാർ’ എന്ന് പാക് പ്രതിരോധമന്ത്രിയും; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

        ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കൽ നടപടികളുമായി പാകിസ്ഥാൻ. മന്ത്രിമാരുടെ ശമ്പളം അടക്കം വെട്ടിക്കുറയ്ക്കാനാണ് സർക്കാർ തീരുമാനം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. മന്ത്രിമാരുടെ ചെലവുകൾക്ക് പണം നൽകുന്നത് സർക്കാർ നിർത്തലാക്കി. ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന മന്ത്രിമാർ അത് തിരികെ നൽകണം. മന്ത്രിമാർക്ക് ഒരു അകമ്പടി വാഹനം മാത്രമേ അനുവദിക്കൂ. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വി.ഐ.പി താമസം അവസാനിപ്പിച്ചു. എല്ലാ വി.ഐ.പി യാത്രകളും ഇക്കോണമി ക്ലാസിലേക്ക് മാറ്റി. ചെലവ് കുറയ്ക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഐ.എം.എഫ് നേരത്തെ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തത്. ഇതിനിടെ രാജ്യം പാപ്പരാണെന്ന് തുറന്ന് പറഞ്ഞ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.  ‘നമ്മളിപ്പോള്‍ പാപ്പരായ ഒരു രാജ്യത്തിലെ പൗരന്മാരാണ്. അതുകൊണ്ട് ജനങ്ങള്‍ സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ പരിശ്രമിക്കണം’ അദ്ദേഹം അഭ്യർത്ഥിച്ചു. ചരിത്രം കണ്ട ഏറ്റവും വലിയ…

    Read More »
  • Kerala

    മുറിച്ചുകടത്താൻ തക്കം പാർത്ത് ചന്ദനക്കടത്തുകാർ; രാജ്യത്തെ ഏറ്റവും വലിയ ചന്ദനമരം ഒടുവിൽ വനം വകുപ്പ് വെട്ടിമാറ്റി, സോമന് ഇനി സ്വസ്ഥമായി ഉറങ്ങാം

    മറയൂര്‍: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന, രാജ്യത്തെ ഏറ്റവും വലിയ ചന്ദന മരം കള്ളന്‍മാരെ ഭയന്ന് വനം വകുപ്പ് വെട്ടിമാറ്റി. സ്ഥലമുടമ സോമന്റെ ആവശ്യപ്രകാരമാണ് 150 വര്‍ഷം പഴക്കമുള്ള 1.5 കോടിയോളം വിലമതിക്കുന്ന മരം ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ വെട്ടിമാറ്റിയത്. കള്ളന്‍മാര്‍ നിരന്തരം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് സോമന്‍ 2021ല്‍ മറയൂര്‍ ഡി.എഫ്.ഒയ്ക്ക് ഇതു സംബന്ധിച്ച് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പട്ടയഭൂമിയായതിനാല്‍ അപേക്ഷ ദേവികുളം സബ് കളക്ടര്‍ക്ക് കൈമാറി. പിന്നീട് അപേക്ഷയില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. വീണ്ടും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കള്ളന്മാര്‍ മരത്തിന്റെ ശിഖരം മുറിച്ച് കടത്തുകയായിരുന്നു. അതിന് പിന്നാലെയാണ് വനം വകുപ്പെത്തി പരിശോധിച്ച ശേഷം മരം മുറിക്കുന്നതിനുള്ള തീരുമാനമെടുത്തത്. എന്നാല്‍ ഈ ഭൂമി സര്‍ക്കാര്‍ ഭൂമിയായതിനാല്‍ മരത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് ഡി.എഫ്.ഒ എ.ജി. വിനോദ് കുമാര്‍ പറഞ്ഞു. ‘സ്വകാര്യ ഭൂമിയില്‍ ഉടമസ്ഥന്‍ നട്ട് പിടിപ്പിച്ചുള്ള മരങ്ങള്‍ക്കാണ് ഉടമസ്ഥാവകാശം ലഭിക്കുന്നത്. ഇത് പട്ടയം ലഭിച്ച ഭൂമിയായത് കൊണ്ടും പട്ടയം ലഭിക്കുന്ന സമയത്ത്…

    Read More »
  • Kerala

    രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരെ ക്ഷേത്രം ട്രസ്റ്റികളായി നിയോഗിക്കരുതെന്ന ഹൈക്കോടതി വിധി സ്വാഗതാർഹം, പ്രധാനമന്ത്രിക്കും ബാധകമെന്ന് എം.വി. ഗോവിന്ദൻ

    കണ്ണൂര്‍: രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരെ ക്ഷേത്രം ട്രസ്റ്റികളായി നിയോഗിക്കരുതെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സി.പി.എമ്മിനും ഇതേ നിലപാടാണെന്നും ഈ വിധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ബാബറി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള കമ്മിറ്റിയുടെ ട്രസ്റ്റിയാണ് നരേന്ദ്ര മോദി. ക്ഷേത്രം വിശ്വാസികളുടേതുമാത്രമാണ്. അവിടെ ആര്‍.എസ്.എസ്, ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകരൊന്നും ട്രസ്റ്റികളാകേണ്ടതില്ല’, – എം.വി. ഗോവിന്ദന്‍ പറഞ്ഞു. ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും നടത്തിയ ചര്‍ച്ച പുറത്ത് വന്നതിന്റെ നാണക്കേട് മറക്കാന്‍ വേണ്ടിയാണ് ആര്‍.എസ്.എസും സി.പി.എമ്മും ചര്‍ച്ച ചെയ്‌തെന്ന പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലും മറ്റിടങ്ങളിലുമുണ്ടായിരുന്ന രാഷ്ട്രീയസംഘര്‍ഷം ഇല്ലാതാക്കാന്‍ നിരവധി തവണ ഉഭയകക്ഷി ചര്‍ച്ചയും സര്‍വകക്ഷിയോഗവും നടന്നിട്ടുണ്ട്. ആ ചര്‍ച്ചയ്ക്കുശേഷം വലിയതോതില്‍ സംഘര്‍ഷം കുറഞ്ഞു. എന്നാല്‍ ഈ ചര്‍ച്ചയോടെ ആര്‍എസ്എസ്സുകാര്‍ സിപിഎം പ്രവര്‍ത്തകരെ കൊന്നില്ലെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം തികച്ചും അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷവും ആര്‍.എസ്.എസും കോണ്‍ഗ്രസും സി.പി.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും സി.പി.എം സംയമനം…

    Read More »
  • Kerala

    ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് പൂർത്തിയാകണമെന്ന കേന്ദ്ര നിർദേശത്തെ എതിർക്കുന്നില്ല, നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തണമെന്നും മന്ത്രി ശിവൻകുട്ടി

    തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾക്ക് 6 വയസ് പൂർത്തിയാകണമെന്ന കേന്ദ്ര നിർദേശത്തെ എതിർക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അത്തരം നിർദേശം സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല. കേരളത്തിന്റെ നിലവിലെ സഹചര്യങ്ങൾ അനുസരിച്ച് മാത്രമേ നിർദേശം നടപ്പാക്കൂവെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം തന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് അതല്ലാതെ ഔദ്യോഗികമായി യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. ആറ് വയസ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസിൽ പ്രവേശനം നൽകാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കര്‍ശന നിര്‍ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസായി നിജപ്പെടുത്താനാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാർ നിര്‍ദേശം നൽകിയത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. മൂന്ന് മുതല്‍ എട്ടു വയസ് വരെയുള്ള കുട്ടികള്‍ക്ക്…

    Read More »
  • India

    80,000 രൂപയുടെ പാന്റ്സ് മുതൽ ഒന്നര ലക്ഷത്തിന്റെ ഷൂസ് വരെ!; സുകേഷിന്റെ സെല്ലിൽ നിന്നു കണ്ടെടുത്ത സാധനങ്ങൾ കണ്ട് കണ്ണു തള്ളി ജയിൽ അധികൃതർ

    ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ സെല്ലിൽ നിന്നു കണ്ടെടുത്ത സാധനങ്ങൾ കണ്ട് കണ്ണു തള്ളി ജയിൽ അധികൃതർ. സുകേഷിനെ പാര്‍പ്പിച്ച മന്‍ഡോളി ജയിലിലെ സെല്ലിൽ നടത്തിയ റെയ്ഡിൽ നിരവധി ആഡംബര വസ്തുക്കളാണ്‍ പിടിച്ചെടുത്തത്. വിലയേറിയ പാന്റുകള്‍, ഷൂസുകള്‍ ഉൾപ്പെടെയുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്. 80,000 രൂപയുടെ പാന്റ്സ് മുതൽ ഒന്നര ലക്ഷത്തിന്റെ ഷൂസുകൾ വരെ പിടിച്ചെടുത്തതിൽ പെടുന്നു. മിന്നല്‍ പരിശോധനയുടെ വീഡിയോ ജയിൽ അധികൃതർ പുറത്തു വന്നിട്ടുണ്ട്. ജയിലര്‍ ദീപക് ശര്‍മ്മയുടെയും ജയ്സിംഗിന്റെയും മുന്നില്‍ സുകേഷ് ചന്ദ്രശേഖര്‍ കരയുന്നതും വീഡിയോയില്‍ കാണാം. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലാണ് സുകേഷ് അറസ്റ്റിലായത്. എന്നാൽ, ജയിൽ ജീവനക്കാർ അറിയാതെയും അവരുടെ സമ്മതമില്ലാതെയും ഇത്രയും വിലയേറിയ സാധനങ്ങൾ സെല്ലിനുള്ളിൽ എങ്ങനെയെത്തിയെന്നാണ് വിമർശകർ ചോദിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ആഡംബര ജീവിതമാണ് ജയിലിലും സുകേഷ് നയിക്കുന്നതെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ആഡംബര ജീവിതത്തിന് ബിസിനസുകാരന്‍റെ ഭാര്യയിൽനിന്ന് 217…

    Read More »
  • NEWS

    മലയാളി വിദ്യാര്‍ഥിനിക്ക് യു.കെയില്‍ ദാരുണാന്ത്യം, ബസ് സ്റ്റോപ്പിൽ വച്ച് നിയന്ത്രണംവിട്ട കാര്‍  ഇടിച്ചായിരുന്നു മരണം

       ലണ്ടന്‍:  യു.കെ ലീഡ്‌സില്‍ നിയന്ത്രണംവിട്ട കാറിടിച്ച് മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മംഗലപുരം തോന്നക്കല്‍ സ്വദേശി ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ യു.കെ സമയം 8.30 മണിയോടെ നിയന്ത്രണംവിട്ട കാര്‍ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് സ്റ്റോപ്പിന് പിന്നിലെ നടപ്പാതയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ആതിര സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ആതിരക്കൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോട്ടുകള്‍. കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലീഡ്‌സ് ബെക്കറ്റ് സര്‍വകലാശാലയിലെ പ്രോജക്ട് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയായിരുന്ന ആതിര. പഠനത്തിനായി ഒരു മാസം മുമ്പാണ് യു.കെയിലെത്തിയത്. ആതിരയുടെ ബന്ധു ലീഡ്സില്‍ താമസിക്കുന്നുണ്ട്. അനില്‍ കുമാറിന്റെയും ലാലിയുടെയും മകളാണ് ആതിര. ഭര്‍ത്താവ് രാഹുല്‍ ശേഖര്‍ ഒമാനിലാണ്. സഹോദരന്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഐ.ടി കംപനി ജീവനക്കാരനാണ്. സ്ട്രാറ്റ്‌ഫോര്‍ഡ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

    Read More »
  • India

    വിമാനത്തിനു പിന്നാലെ ബസിലും മൂത്ര വിവാദം; മദ്യ ലഹരിയിൽ യുവതിയുടെ സീറ്റിൽ മൂത്രമൊഴിച്ച യുവഎൻജിനീയറെ ഒടുവിൽ ബസിൽ നിന്നു പുറത്താക്കി

    ബംഗളൂരു: വിമാനത്തിനു പിന്നാലെ ബസിലും മൂത്ര വിവാദം. മദ്യ ലഹരിയിൽ യുവതിയുടെ സീറ്റിൽ മൂത്രമൊഴിച്ച് എൻജിനീയറായ യുവാവ്. ബഹളവും ശല്യവും അസഹനീയമായതോടെ സഹയാത്രികർ ചേർന്ന് യുവാവിനെ ബസിൽ നിന്നു പുറത്താക്കി. കർണാടകയിലെ ഹുബ്ലിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിജയപുരയില്‍ നിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് യുവാവ് സഹയാത്രികയുടെ സീറ്റില്‍ മൂത്രം ഒഴിച്ചത്. നോണ്‍- എസി സ്ലീപ്പര്‍ ബസിലായിരുന്നു സംഭവം. 32കാരന്‍ സഹയാത്രികയായ 20കാരിയുടെ സീറ്റിലാണ് മൂത്രം ഒഴിച്ചത്. ഭക്ഷണം കഴിക്കാനായി ഹുബ്ലിക്ക് സമീപമുള്ള ധാബയില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് സംഭവം നടന്നത്. യുവതി ഒച്ചവെച്ചപ്പോഴാണ് ബസിലെ മറ്റു യാത്രക്കാര്‍ കാര്യം അറിഞ്ഞത്. മദ്യലഹരിയിലായിരുന്നു യുവാവ്. സഹയാത്രികയുടെ സീറ്റില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തപ്പോള്‍ യുവാവ് യാത്രക്കാരോട് മോശമായി പെരുമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. മദ്യപിച്ച് ലക്കുകെട്ട യുവാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ സഹയാത്രികരും ബസ് ജീവനക്കാരും ചേർന്ന് യുവാവിനെ ബസില്‍ നിന്ന് പുറത്താക്കി. മെക്കാനിക്കല്‍ എന്‍ജിനീയറാണ്…

    Read More »
  • Crime

    ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല; കാമുകനൊപ്പം പോയ പെൺകുട്ടിയെ അച്ഛനും അമ്മാവനും ചേർന്ന് കൊന്നു കനാലിലെറിഞ്ഞു; രണ്ടു പേരും അറസ്റ്റിൽ

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാന കൊല. കാമുകനൊപ്പം പോയ പെൺകുട്ടിയെ അച്ഛനും അമ്മാവനും ചേർന്ന് കഴുത്തു ഞെരിച്ച് കൊന്നു കനാലിലെറിഞ്ഞു. 17 വയസുകാരിയുടെ കൊലപാതകത്തില്‍ അച്ഛനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം കനാലില്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു മഥുരയിലാണ് സംഭവം. പെൺകുട്ടിയുടെ അച്ഛന്‍ ബല്‍വീര്‍ സിങ്, അമ്മാവന്‍ തേജ്പാല്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. യുവാവുമായുള്ള പെണ്‍കുട്ടിയുടെ പ്രണയത്തില്‍ വീട്ടുകാര്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയെ കാണാതായി. മകള്‍ പല്‍വാളില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അച്ഛന്‍ ബല്‍വീര്‍ സിങ്ങും അമ്മാവന്‍ തേജ്പാല്‍ സിങ്ങും അവിടേയ്ക്ക് പോയി. തുടര്‍ന്ന് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്ന് ദിവസം കഴിഞ്ഞ് മകളെ കാമുകന്‍ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്‍ ഗോപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തു.…

    Read More »
  • India

    നിയമന ഉത്തരവ് വൈകി; പൊതുജനമധ്യത്തിൽ തുണിയുരിഞ്ഞ് നഴ്സിന്റെ പ്രതിഷേധം

    ജയ്പൂര്‍: നിയമന ഉത്തരവ് അനന്തമായി വൈകിയതോടെ  പൊതുജനമധ്യത്തിൽ തുണിയുരിഞ്ഞ് നഴ്സിന്റെ പ്രതിഷേധം. രാജസ്ഥാനില്‍ പൊതുജനം നോക്കിനില്‍ക്കേ യുവതി നഗ്നയായി പ്രതിഷേധിച്ചത്. 36കാരിയായ നഴ്‌സാണ് ജോലിയില്‍ നീതി നിഷേധിക്കുന്നതിന്റെ മനോവിഷമത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. സെലക്ഷന്‍ കിട്ടിയ ശേഷം കഴിഞ്ഞ കുറെ നാളുകളായി നിയമനത്തിനായി കാത്തുനില്‍ക്കുകയാണ് യുവതി. ഇതില്‍ തീരുമാനമാകാത്തതിലുള്ള മനോവിഷമത്തിലാണ് യുവതി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുവഴിയിലാണ് യുവതി നഗ്നയായി പ്രതിഷേധിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ റോഡിന് നടുവില്‍ നഗ്നയായി നില്‍ക്കുന്ന നിലയിലായിരുന്നു യുവതി എന്ന് പൊലീസ് പറയുന്നു. സമാധാനത്തിന് ഭംഗംവരുത്തി എന്ന കുറ്റം ചുമത്തി യുവതിക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

    Read More »
Back to top button
error: