Month: February 2023
-
Local
ഏറ്റുമാനൂർ നഗരം ഇനി ക്യാമറക്കണ്ണിൽ
കോട്ടയം: ഏറ്റുമാനൂർ നഗരം ഇനി പോലീസിന്റെ ക്യാമറക്കണ്ണുകളിൽ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എം.എൽ.എ കൂടിയായ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ മുടക്കിയാണ് ഏറ്റുമാനൂർ നഗരത്തിലുടനീളം നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്. നിരീക്ഷണക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏറ്റുമാനൂർ നഗരത്തിൽ നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്ന് ഇതുപോലെരു പദ്ധതിക്ക് ഇത്രയും തുക മുടക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായാണെന്നും ധനകാര്യവകുപ്പിന്റെ പ്രത്യേകഉത്തരവ് വാങ്ങിയാണ് ഏറ്റുമാനൂരിനുവേണ്ടി പദ്ധതി നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. പാറകണ്ടം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതിനൊപ്പം പട്ടിത്താനം ബൈപ്പാസിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്നതിന് റോഡ് സുരക്ഷാ അതോറിട്ടി 96 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷനു ഭരണാനുമതി ആയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിഞ്ഞാറേക്കര, ഏറ്റുമാനൂർ…
Read More » -
Local
സി.എസ്. ഐ. പർക്കാൽ മിഷൻ ശതാബ്ദി ആഘോഷ ഉദ്ഘാടനം 25ന്
കോട്ടയം: സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ ബാഹ്യകേരള മിഷൻ പ്രവർത്തനമായ പർക്കാൽ മിഷന്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനം 25ന് മൂന്ന് മണിക്ക് കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. രാവിലെ ഒമ്പതിന് മഹായിടവകയുടെ 19 മിഷൻ ഫീൽഡുകളുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിലുള്ള സാംസ്കാരിക പരിപാടി നടക്കും. 24ന് ആരംഭിക്കുന്ന മിഷൻ ഫെസ്റ്റിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച രണ്ടു മണിക്ക് മിഷൻ എക്സിബിഷനും വൈകിട്ട് അഞ്ചിന് മിഷനറി സമ്മേളനവും കുടുംബസംഗമവും നടക്കും. മദ്ധ്യകേരള മഹായിടവകയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ മിഷൻ ഫീൽഡുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനകളിലും ആതുരാലയങ്ങളിലും പ്രവർത്തിക്കുന്ന മിഷനറിമാരും സുവിശേഷകരും മിഷനറി ഫെസ്റ്റിന് നേതൃത്വം നൽകും. 1924ലാണ് പർക്കാൽ മിഷൻ ആരംഭിച്ചത്. ഹൈദരാബാദ് നൈസാമിന്റെ അധികാര പരിധിയിൽപ്പെട്ട പ്രദേശത്താണ് പ്രാരംഭത്തിൽ ട്രാവൻകൂർ…
Read More » -
LIFE
പാത്രിയർക്കാ ദിനം: മണർകാട് കത്തീഡ്രലിൽ പാത്രിയർക്കാ പതാക ഉയർത്തി
മണർകാട്: പാത്രിയർക്കാ ദിനത്തോട് അനുബന്ധിച്ച് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പാത്രിയർക്കാ പതാക ഉയർത്തി. പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ, സഹവികാരി ഫാ.കുറിയാക്കോസ് കാലായിൽ, ട്രസ്റ്റിമാരായ ബിനോയ് എബ്രഹാം, ജോസ് എം.ഐ, ബിനു ടി. ജോയ്, സെക്രട്ടറി രഞ്ജിത്ത് എബ്രഹാം എന്നിവർ ചേർന്നാണ് പാത്രിയർക്കാ പതാക ഉയർത്തിയത്.
Read More » -
Local
15 വർഷത്തിലേറയായി തകർന്ന് കിടന്ന ചിറവംമുട്ടം – മലകുന്നം റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖിന്റെ ഡിവിഷൻ വിഹിത ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പുനർനിർമ്മിക്കുന്ന ചിറവംമുട്ടം മലകുന്നം റോഡിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. 15 വർഷത്തിന് മുകളിലായി തകർന്ന് കിടന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. ഇളങ്കാവ് ദേവീ ക്ഷേത്രം, പൊട്ടിപ്പാറ പള്ളി, ചിറവമുട്ടം മഹാദേവ ക്ഷേത്രം, ഇത്തിത്താനം സ്കൂൾ തുടങ്ങിയ പ്രധാന ആരാധന ക്ഷേത്രങ്ങളിലേയ്ക്കും സ്കൂളിലേയ്ക്കും പോകുവാനുള്ള പ്രധാന റോഡുകളിൽ ഒന്നാണിത്. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷനായി. കുറിച്ചി ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ്സ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിജു എസ് മേനോൻ, ലൂസി ജോസഫ്, ഉണ്ണികൃഷ്ണൻ നായർ, അരുൺ ബാബു, തുടങ്ങിയവർ സംസാരിച്ചു.
Read More » -
Local
ജില്ലാ പഞ്ചായത്ത് കൂന ഒരുക്കി… നാട്ടുകാർ കപ്പയിട്ടു; പുതുപ്പള്ളി വേറിട്ട പ്രതിഷേധം
പുതുപ്പളളി: ജില്ലാ പഞ്ചായത്തിൻ്റെ അധീനതയിലുള്ള പുതുപ്പള്ളി ഗവ.വി.എച്ച്.എസ്.ഹൈ സ്കൂൾ ഗ്രൗണ്ടിൽ മാസങ്ങൾക്കു മുമ്പ്നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മൺകൂനയിൽ കപ്പയിട്ടു പ്രതിഷേധിച്ചു. പുതുപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സാം. കെ.വർക്കിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കപ്പയിട്ടത്.കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം ജോഷി ഫിലിപ്പ് സമരം ഉത്ഘാടനം ചെയ്തു. സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കരാറുകാരൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മൈതാനത്ത് കൂന കുട്ടിയതാണ്. കെട്ടിടം പണി പൂർത്തികരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തത് വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലമാണ്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു വിഭാഗമാണ് കെട്ടിടം നിർമ്മിച്ചത്. മണ്ണ് മാറ്റിയത് വിദ്യാഭ്യാസ വകുപ്പിൻ്റെ കൈവശമുള്ള സ്ഥലത്തു നിന്നുമാണ്. നീക്കം ചെയ്ത മണ്ണിൻ്റേയും, നിക്ഷേപിച്ചി ട്ടുള്ള മണ്ണിൻ്റേയും അളവിൽ കുറവു കണ്ടതാണ് തർക്കത്തിനു കാരണം. മൈതാനത്തു നിന്നും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മാറ്റാത്തതിനാൽ മൈതാനം കാടുകയറി കിടക്കുകയാണ്. കായിക പ്രേമികളും, പ്രഭാത നടപ്പുകാരും ഇതുമൂലം…
Read More » -
Tech
കുട്ടിക്കാനത്ത് സെന്റർ ഫോർ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്നോവേഷൻ ലാബ് ഒരുങ്ങുന്നു
പീരുമേട്: മലയോര മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പീരുമേട് മാര്‍ ബസേലിയോസ് എൻജിനീയറിങ് കോളജും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിക് വേൾഡ് റോബോട്ടിക്സും സംയുക്തമായി റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്നോവേഷൻ ലാബ് ആരംഭിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായിട്ടാണ് റോബോട്ടിക്സ് കോഴ്സുകൾ അഭ്യസിപ്പിക്കുന്നത്. യൂണിക് വേൾഡ് റോബോട്ടിക്സിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റു വിദ്യാർത്ഥികൾക്ക് റോബോട്ടിക് പഠനം സാധ്യമാക്കുക എന്നതാണ് സ്റ്റുഡൻസ് ഹെൽപ്പിംഗ് സ്റ്റുഡൻസ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സ്വന്തമായ ഒരു റോബോട്ട് രൂപകൽപ്പന ചെയ്യത്തക്ക വിധം വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലാബ് ആരംഭിക്കുന്നത്. 30 ലക്ഷത്തിന് പരം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ലാബിൽ ത്രീഡി പ്രിന്റിംഗ്, വെർച്ചൽ റിയാലിറ്റി, ഓഗ്മെന്റട് റിയാലിറ്റി, ഗെയിം ഡെവലപ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്. സ്കൂളിലെ റോബോട്ടിക്ക് അനുബന്ധ വിഷയങ്ങളുടെ പഠനത്തിനോടൊപ്പം…
Read More » -
Crime
സംസ്ഥാന ഭാഗ്യക്കുറിയുടെ മറവിൽ ഒറ്റ നമ്പർ ചൂതാട്ടം; പാലായിൽ ലോട്ടറി ഏജൻസി ഉടമയും വിൽപ്പനക്കാരനും അറസ്റ്റിൽ
പാലാ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മറവിൽ ഒറ്റ നമ്പർ ചൂതാട്ടം നടത്തിവന്ന ലോട്ടറി ഏജൻസി ഉടമയേയും വിൽപ്പനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ലക്കി സെന്റർ ഉടമ പാലാ കവിക്കുന്ന് ഭാഗത്ത് മുരിങ്ങോട്ട് വീട്ടിൽ പാപ്പച്ചൻ എന്ന് വിളിക്കുന്ന മാത്യു (58), വിൽപ്പനക്കാരനായ അരുണാപുരം വലിയമനത്താനത്ത് വീട്ടിൽ വിനയചന്ദ്രൻ (54) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ ടി.ബി റോഡിൽ പ്രവർത്തിക്കുന്ന കാരുണ്യ ലക്കി സെന്റർ എന്ന സ്ഥാപനത്തിലായിരുന്നു ലോട്ടറിയുടെ മറവിൽ ചൂതാട്ടം നടത്തിവന്നിരുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് പാലായില്‍ ലോട്ടറിയുടെ മറവിൽ ചൂതാട്ടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. ദിവസേന നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അടിക്കുന്ന നമ്പറിന്റെ അവസാനത്തെ അക്കത്തിന്റെ മറവിലാണ് ചൂതാട്ടം നടന്നിരുന്നത്. ആവശ്യപ്പെടുന്ന ഒറ്റ നമ്പറിന് 60 രൂപ നിരക്കിലാണ് ഏജൻസി ഉടമ വിൽപ്പന നടത്തിവന്നിരുന്നത്. ഒന്നാം സമ്മാനം അടിക്കുന്ന ടിക്കറ്റ് അവസാന…
Read More » -
Crime
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണം എന്ന വ്യാജേനെ മുക്കുപണ്ടം പണയം വച്ച് പണം തട്ടി; നാലുപേര്‍ പിടിയിൽ
കാഞ്ഞിരപ്പള്ളി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ വീട്ടിൽ ബിജു മകൻ ജോബ് എന്ന് വിളിക്കുന്ന വിഷ്ണു (27), എരുമേലി തടത്തേൽ വീട്ടിൽ രാജേന്ദ്രൻ മകൻ അരവിന്ദ് (25), കാഞ്ഞിരപ്പള്ളി തേനംമാക്കൽ വീട്ടിൽ നാസർ മകൻ നാസിഫ് നാസർ (26), എരുമേലി താന്നിക്കൽ വീട്ടിൽ നാസർ മകൻ ആദിൽ ഹക്കീം (25) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ആഴ്ചയിലെ രണ്ടു ദിവസങ്ങളിലായി കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണം എന്ന വ്യാജേനെ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഇവർ രണ്ടു മാലകൾ രണ്ട് ദിവസങ്ങളിലായി പണയം വച്ചാണ് 2,02,000 രൂപ തട്ടിയെടുത്തത്. പിന്നീട് സ്ഥാപന ഉടമ മാല പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് മനസ്സിലാക്കുകയും, പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ…
Read More » -
Crime
ഓൺലൈൻ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: അഞ്ചര ലക്ഷം രൂപ തട്ടിയാൾ പിടിയിൽ
കോട്ടയം: ഓൺലൈൻ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് യുവാവിന്റെ കൈയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, അഞ്ചൽ താഴമേൽ ഭാഗത്ത് വൈകുണ്ടം വീട്ടിൽ പ്രദീപ് ജി.നമ്പൂതിരി (37) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പേരൂർ സ്വദേശിയായ യുവാവിൽ നിന്നും 2021 മുതൽ പലതവണകളായി 5,68,000/- രൂപ തട്ടിയെടുക്കുകയായിരുന്നു. GNR IT Online service India PVT limitted എന്ന സ്ഥാപനം വഴി ഗവൺമെന്റ് / ഗവൺമെന്റ് ഇതര ഓൺലൈൻ സർവീസുകൾ നടത്തുന്നതിന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഫ്രാഞ്ചൈസികൾ യുവാവിന്റെ പേരിൽ നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. യുവാവിന് ഫ്രാഞ്ചൈസി ലഭിക്കാത്തതിനെത്തുടർന്ന് പണം തിരികെ ആവശ്യപ്പെടുകയും, എന്നാൽ പണം നൽകാതെ വണ്ടിചെക്ക് നൽകി ഇയാള കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ കഴിയുന്ന പ്രതികളെ…
Read More » -
Crime
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റില്‍
ഏറ്റുമാനൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ വടക്കേ പുളിന്താനത്തു വീട്ടിൽ കൃഷ്ണൻ മകൻ അനിമോൻ (41) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി ഏറ്റുമാനൂർ കുരിശുപള്ളി ജംഗ്ഷന് സമീപത്ത് യുവാവുമായി വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് യുവാവിനെ കയ്യിലിരുന്ന കോൺക്രീറ്റ് പണിക്ക് ഉപയോഗിക്കുന്ന വൈബ്രേറ്റർ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ. പ്രശോഭ്, ജിഷ്ണു, സി.പി.ഓ മാരായ സെയ്‌ഫുദ്ദീൻ, ഡെന്നി പി ജോയ്, പ്രവീൺ പി.നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More »