IndiaNEWS

തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാൻ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ റായ്പുരിൽ തുടക്കം; തരൂർ പ്രവർത്തക സമിതിയിലെത്തുമോ?

ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാനും സംഘടനയെ ശക്തിപ്പെടുത്താനുമുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ റായ്പുരിൽ തുടക്കമാവും. പ്രതിപക്ഷസഖ്യം രൂപീകരുക്കുന്നതിൽ ഉൾപ്പെടെ നിർണായക പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവും. കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെട്ട ശശി തരൂർ പ്രവർത്തക സമിതിയിൽ ഇടം പിടിക്കുമോ എന്നതാണ് ആകാംക്ഷയുണ്ടാക്കുന്നത്.

പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂപൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും.1338 പേർക്കാണ് വോട്ടവകാശം. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട് നിർണ്ണായകമാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്.

Signature-ad

വൈകുന്നേരം ചേരുന്ന സബ്ജക്ട് കമ്മിറ്റി പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകും.പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിർണ്ണായക പ്രമേയങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമിതി അംഗബലം കൂട്ടൽ, സമിതികളിൽ 50% യുവാക്കൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും സംവരണ മടക്കം നിർണ്ണായക ഭരണഘടന ഭേദഗതികൾക്കും സാധ്യതയുണ്ട്.

Back to top button
error: