Month: February 2023
-
India
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകില്ല; നിലവിലുള്ള നാമനിര്‍ദ്ദേശ രീതി തുടരാൻ സ്റ്റിയറിംഗ് കമ്മറ്റിയിൽ ധാരണ
റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. നിലവിലുള്ള നാമനിര്‍ദ്ദേശ രീതി തുടരാനും സ്റ്റിയറിംഗ് കമ്മറ്റിയിൽ ധാരണ. പ്ലീനറി സമ്മേളനത്തിന്‍റെ ഭാഗമായി ചേർന്ന സ്റ്റിയറിംഗ് കമ്മറ്റിയാണ് ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനമെടുത്തത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുത്തത് ജനാധിപത്യ രീതിയിലൂടെയാണ്. അത് നല്ല പ്രവണതയായിരുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം അതിലൂടെ നല്‍കാനായി. എന്നാല്‍, ലോക്സഭ തെരഞഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു മത്സരം പാര്‍ട്ടിയില്‍ നടക്കുന്നത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്ന് ഭൂരിഭാഗം അംഗങ്ങളും വിലയിരുത്തി. എന്നാൽ, പി ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ തെരഞ്ഞടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു പ്രവർത്തക സമിതിയെ നാമനിർദ്ദേശം ചെയ്യാനുള്ളത് ഐകകണ്ഠമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം…
Read More » -
Kerala
വേനൽ ചൂട് കൂടുന്നു: ജാഗ്രത നിർദ്ദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 നും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും എന്നതിനാലാണിത്. നിർദ്ദേശങ്ങൾ ഇവ ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്. വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത…
Read More » -
Kerala
മൊബെൽഫോണും സീരിയലും വർജിക്കാം; ഈസ്റ്ററിന് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത
കൊച്ചി: ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം മൊബൈൽ ഫോണും സീരിയലുമെല്ലാം നോമ്പുകാലത്ത് വിശ്വാസികൾ ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഈസ്റ്ററിന് മുന്നോടിയായുള്ള വലിയ നോമ്പ് ആചരണത്തിലാണ് ക്രിസ്തീയ വിശ്വാസികൾ. 50 ദിവസം നീളുന്ന നോമ്പ് കാലത്ത് വിശ്വാസികൾ മത്സ്യവും മാംസവും ഭക്ഷണത്തിൽ വർജിക്കുന്നത് പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗം കൂടിയാണ് നോമ്പ്. തലമുറകൾ മാറുമ്പോൾ പഴയ രീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും നോമ്പ് കാലിക പ്രസക്തമാകണമെന്നും കോതമംഗലം രൂപത ആവശ്യപ്പെടുന്നു. യുവജനങ്ങളും കുട്ടികളും ഡിജിറ്റൽ നോമ്പ് ആചരിക്കുന്നത് ഉചിതമാണെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നോമ്പ് കുടുംബങ്ങളുടെയും നാടിന്‍റെയും നന്മയ്ക്ക് അനുഗൃഹീതമാകുമെന്ന് ബിഷപ്പ് പറഞ്ഞ് വയ്ക്കുന്നു. നോമ്പ് കാലത്തെ വിശ്വാസികൾക്കുള്ള സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്. കാലാനുസൃതമായി നോമ്പിലും…
Read More » -
LIFE
മണർകാട് കത്തീഡ്രലിൽ വലിയ നോമ്പ് സ്നേഹദീപ്തി പ്രാർത്ഥനാസംഗമം
മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ വലിയനോമ്പ് കാലയളവിൽ സ്നേഹ ദീപ്തി പ്രാർത്ഥനാ സംഗമങ്ങൾ ഇടവകയുടെ വിവിധ കരകളിലായി നടത്തപ്പെടും. “ക്രൈസ്തവ കുടുംബങ്ങൾ പരിശുദ്ധ സഭയുടെ ചെറുശാഖകൾ” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഈ വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 25 മുതൽ മാർച്ച് 25 വരെ വിവിധ കരകളിലും മാർച്ച് 26 മുതൽ 28 വരെ കത്തീഡ്രലിലും വൈകിട്ട് 7 മണി മുതൽ വചന ശുശ്രൂഷ നടത്തപ്പെടും. 25ന് വെള്ളൂർ നോർത്ത് സൺഡേസ്കൂളിൽ മാത്യൂസ് കോർ എപ്പിസ്കോപ്പാ കാവുങ്കൽ, 26ന് മാങ്ങാനം സെന്റ് മേരീസ് ചാപ്പലിൽ ഫാ. എൽദോസ് വേങ്കടത്ത്, മാർച്ച് 4ന് വെള്ളൂർ സൗത്ത് സൺഡേസ്കൂളിൽ ഫാ കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, മാർച്ച് 5ന് കുറ്റിയക്കുന്ന് സൺഡേസ്കൂളിൽ ഫാ. ജോജോ ജോസ് നടുവിലേപറമ്പിൽ, മാർച്ച് 5ന് മാലം മുണ്ടയ്ക്കൽ റ്റി.കെ. ചെറിയാന്റെ ഭവനാങ്കണത്തിൽ ഫാ എബി കെ. ഏലിയാസ് മൂവാറ്റുപുഴ, മാർച്ച്…
Read More » -
Kerala
കാലുമാറി ശസ്ത്രക്രിയ നടത്തിയ നാഷണൽ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു; അശ്രദ്ധമായി ചികില്‍സിച്ചതിന് കേസെടുത്തത് നടക്കാവ് പൊലീസ്
കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട്ടെ നാഷണൽ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. അശ്രദ്ധമായി ചികില്‍സിച്ചതിന് നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. ഒരു വര്‍ഷം മുന്‍പ് വാതിലില്‍ കുടുങ്ങിയാണ് സജ്‌നയുടെ വലതുകാലിന്റെ ഞെരമ്പിന് പരുക്കേറ്റത്. ശസ്ത്രക്രിയ വേണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ അനസ്‌തേഷ്യ നല്‍കി. ബോധം വന്നപ്പോഴാണ് കാലുമാറി ശസ്ത്രക്രിയ നടത്തിയ കാര്യം സജ്‌ന അറിയുന്നത്. ഇതിനെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്കും ഡി.എം.ഒയ്ക്കും പോലീസിനും പരാതി നല്‍കി. വിഷയത്തിൽ ഇടപെട്ട ആരോഗ്യ മന്ത്രി വീണാ ജോർജ്, അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേസമയം, നാഷണൽ ആശുപത്രിയുടെ വിശദീകരണം തള്ളി ഇരയായ സജ്നയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഒരു വർഷത്തോളം ഇടതു കാലിന് ചികിത്സിച്ചതിന്‍റെ രേഖകൾ കൈവശമുണ്ട്. വിവാദമായപ്പോൾ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്താൻ ചികിത്സാ രേഖകളിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് തിരിമറി നടത്തിയെന്ന് സജ്നയുടെ മകൾ ഷിംന പറയുന്നു. ആശുപത്രിക്കെതിരെ…
Read More » -
Crime
ഉത്തർപ്രദേശിൽ വ്യാപാരിയെ നടുറോഡിൽ തടഞ്ഞു നിർത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് പൊലീസുകാർ അറസ്റ്റിൽ
കാൺപുർ: വ്യാപാരിയെ നടുറോഡിൽ തടഞ്ഞുനിർത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തു. ഉത്ർപ്രദേശിലെ കാൺപുരിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് പോലീസുകാർ ചേർന്ന് 5,03,000 രൂപയാണ് വ്യാപാരിയിൽനിന്ന് തട്ടിയെടുത്തത്. കാൺപൂരിലെ സചേന്തി മേഖലയിലാണ് സംഭവം. കാൺപൂരിലെ ദേഹതിൽ താമസിക്കുന്ന ഹാർഡ് വെയർ വ്യാപാരിയാണ് കവർച്ചയ്ക്ക് ഇരയായത്. സചേന്തിയിലൂടെ കാറിൽ പോകുമ്പോഴാണ് സിവിൽ വേഷത്തിലെത്തിയ മൂന്ന് പൊലീസുകാർ തടഞ്ഞുനിർത്തി പരിശോധിച്ചത്. കാറിൽനിന്ന് 5,00,000 രൂപയിലധികം കണ്ടെടുത്തതോടെ കണക്കിൽപ്പെടാത്ത പണമാണെന്ന് പറഞ്ഞ് വ്യാപാരിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചൂതാട്ടത്തിലൂടെ ലഭിച്ച പണമാണെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് പൊലീസുകാർ വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പണം അടങ്ങിയ ബാഗ് പിടിച്ചെടുത്ത് പൊലീസുകാർ പോയി. ഇതോടെ പിറ്റേദിവസം വ്യാപാരി സചേന്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതോടെ സചേന്തി എസ്എച്ച്ഒ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാൺപൂർ പോലീസ് കമ്മീഷണർ ബിപി ജോഗ്ദന്ദ് മൂന്ന് പോലീസുകാരെയും സസ്‌പെൻഡ് ചെയ്യുകയും അറസ്റ്റ്…
Read More » -
Local
ഓള്‍ കേരളാ കേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും കുടുംബസംഗമവും 24-ന്
ഏറ്റുമാനൂർ: ഓള്‍ കേരളാ കേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും കുടുംബസംഗമവും ഫെബ്രുവരി 26-ന് ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ കെ.എന്‍.ബി. ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് നഗരസഭാചെയര്‍പേഴ്‌സണ്‍ ലൗലിജോര്‍ജ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് കുടുംബസംഗമവും, ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് മെമ്പര്‍ഷിപ്പ് കാമ്പയിനും ഉദ്ഘാടനം ചെയ്യും. സംഘടനാ അംഗങ്ങള്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍ ഒരുപരിധിവരെ നേരിടുന്നതിനു സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടന്നും ഭാരവാഹികള്‍പറഞ്ഞു. ഭഷ്യസുരക്ഷ ലൈസന്‍സില്ലാതെയും നഗരസഭാ, പഞ്ചായത്ത് അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന അസോസിയേഷന്റ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂലമായ നടപടിയെടുത്തിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, സെക്രട്ടറി ജോസ് ഫിലിപ്പ്, റെജി എബ്രാഹം, കെ.എന്‍.ബി. കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Read More » -
India
ഛത്തീസ്ഗഡില്‍ പിക്കപ്പ് വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് 4 കുട്ടികൾ ഉൾപ്പെടെ 11 മരണം
റായ്പൂര്‍: ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പിക്കപ്പ് വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബതാപാറ ജിയ്യലിലെ ബലോഡ ബസാറില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. മരിച്ചവരില്‍ നാലു കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം വ്യക്തമല്ല. വാഹനങ്ങളുടെ അമിത വേഗതയാണോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകട കാരണമെന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ ഡെൽഹിയിൽ റെയില്‍വേ ട്രാക്കില്‍ വീഡിയോ ഷൂട്ടു ചെയ്യുന്നതിനിടെ ട്രെയിന്‍ കയറി രണ്ടു യുവാക്കള്‍ മരിച്ചു. സഹ്ദാറയിലാണ് സംഭവം. വന്‍ശ് ശര്‍മ്മ (23), മോനു (20) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഇവരുടെ മൊബൈല്‍ഫോണുകള്‍ റെയില്‍വേ പാളത്തില്‍ നിന്നും കണ്ടെടുത്തു. സംഭവത്തിൽ റെയിൽവേയും പോലീസും അന്വേഷണം തുടങ്ങി.
Read More » -
Kerala
എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ട്രെയിൽ ഒരു മാസം കൂടി നീട്ടി, സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യം പരിഗണിക്കാതെ റെയിൽവേ
കൊച്ചി: എറണാകുളം സൗത്ത്- വേളാങ്കണ്ണി റൂട്ടിലെ സ്പെഷൽ ട്രെയിന്‍ സര്‍വീസ് ഒരു മാസത്തേക്ക് കൂടി നീട്ടി റെയിൽവേ. ഇതുപ്രകാരം വേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ മാര്‍ച്ച് 04, 11, 18, 25 തീയതികളില്‍ കൊച്ചിയില്‍ നിന്നും പുറപ്പെടും. അതേസമയം സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യം പരിഗണിക്കാൻ റെയിൽവേ ഇതുവരെ തയാറായിട്ടില്ല. എറണാകുളം സൗത്തില്‍ നിന്നും ഉച്ചയ്ക്ക് 1.10 നാണ് ട്രെയിന്‍ യാത്ര തിരിക്കുന്നത്. കോട്ടയം, കൊല്ലം, പുനലൂര്‍, മാനാമധുരൈ, നാഗപട്ടണം വഴി പിറ്റേന്ന് പുലര്‍ച്ചെ 5.40 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും. എറണാകുളത്തേക്കുള്ള മടക്ക ട്രെയിന്‍ മാര്‍ച്ച് 05, 12, 18, 26 തീയതികളില്‍ സര്‍വീസ് നടത്തും. വൈകീട്ട് ആറരയ്ക്ക് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 11.40 ന് എറണാകുളത്ത് എത്തിച്ചേരും. ശനിയാഴ്ചകളില്‍ എറമാകുളത്തു നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി ട്രെയിന്‍ സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും റെയില്‍വേ ഇതുവരെ അനുകൂല നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
Read More » -
Kerala
സാങ്കേതിക തകരാർ; കരിപ്പുരിൽ നിന്ന് ദമാമിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ്
തിരുവന്തപുരം: ദമാമിലേക്ക് പറന്നുയർന്ന എയര്‍ ഇന്ത്യ വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ്. കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 385 എന്ന വിമാനമാണ് തിരുവനന്തപുരത്ത് ഇറക്കിയത്. വിമാനത്തിൽ 176 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിനായി ഫയര്‍ഫോഴ്‌സ്, പൊലീസ്, ആരോഗ്യവകുപ്പ്, ആംബുലന്‍സ് തുടങ്ങിയ സന്നാഹങ്ങളെല്ലാം എയര്‍പോര്‍ട്ടില്‍ സജ്ജമാക്കിയിരുന്നു. വിമാനം ഇറക്കുന്നതിന് മുമ്പായി വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 9.45ന് ദമാമിലേക്കു പറന്നുയര്‍ന്നതായിരുന്നു എയര്‍ ഇന്ത്യ വിമാനം. വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ടായി. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിങ് തീരുമാനിക്കുകയുമായിരുന്നു. കൊച്ചിയിൽ ലാൻഡ് ചെയ്യാനാണ് ആദ്യം…
Read More »