Month: February 2023
-
India
ആർത്തവ അവധി തീരുമാനിക്കേണ്ടത് സർക്കാർ, ഇടപെടാനാകില്ല; ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: ആർത്തവ അവധി തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഇടപെടാനാകില്ലെന്നും വ്യക്തമാക്കി ഹർജി തള്ളി സുപ്രീം കോടതി. വിദ്യാർഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ആര്‍ത്തവ അവധി അനുവദിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇതു സര്‍ക്കാര്‍ നയത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സര്‍ക്കാര്‍ നയത്തില്‍ കോടതിക്കു നിര്‍ദേശം നല്‍കാനാവില്ല. ആര്‍ത്തവ അവധി ആവശ്യം ഉന്നയിച്ചുകൊണ്ടു ഹര്‍ജിക്കാര്‍ക്കു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു നിവേദനം നല്‍കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ പതിനാലാം വകുപ്പ് അനുസരിച്ചുള്ള നടപടിക്കു സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നേരത്തെ ആര്‍ത്തവ അവധി സംബന്ധിച്ച് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍, ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍ത്തവ അവധി അനുവദിച്ച പശ്ചാത്തലത്തില്‍…
Read More » -
Crime
വിവാഹ വാര്‍ഷികം മറന്നു േപായി; യുവാവിനെ തല്ലിച്ചതച്ച് ഭാര്യയും കുടുംബവും
മുംബൈ: വിവാഹ വാര്‍ഷികം മറന്നുപോയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടു എന്ന് യുവാവിന്റെ പരാതി. ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് യുവാവിന്റെ പരാതി. ശാരീരിക ഉപദ്രവത്തിന് പുറമെ തന്റെ വാഹനവും വീടിന്റെ ജനാലയും ഭാര്യവീട്ടുകാര്‍ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. മഹാരാഷ്ട്രയിലാണ് സംഭവം. സംഭവത്തില്‍ നാല് പേര്‍ക്കെതിരെയും ആക്രമണത്തിന് കേസെടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷിക്കുകയും കറ്റും തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323, 324, 327, 504, 506, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 18 നായിരുന്നു സംഭവം. വിവാഹവാര്‍ഷിക ദിനത്തില്‍ ആശംസ അറിയിക്കാന്‍ മറന്നുപോയ വിശാലിനോട് ഭാര്യയ്ക്ക് ദേഷ്യം തോന്നി. ഈ ദേഷ്യത്തില്‍ യുവതി തന്റെ സഹോദരനേയും മാതാപിതാക്കളേയും വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒപ്പം ഭര്‍ത്താവിനോട് അയാളുടെ കൂടെ ഇനി ജീവിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും യുവതി പറഞ്ഞു. യുവാവിന്റെ വീട്ടിലെത്തിയ ഭാര്യാ സഹോദരനും മാതാപിതാക്കളും യുവാവിനേയും യുവാവിന്റെ അമ്മയേയും മര്‍ദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.…
Read More » -
Kerala
കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ശങ്കര്‍ മോഹന്‍ ഇനി ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍
തിരുവനന്തപുരം: വിദ്യാർത്ഥി സമരത്തെത്തുടർന്ന് രാജിവെച്ച കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നിയമിച്ചു. ഷാജി എന്‍. കരുണ്‍ ചെയര്‍മാനും എന്‍.മായ മാനേജിങ് ഡയറക്ടറായും തുടരും. ഷാജി കൈലാസ്, ഷെറി ഗോവിന്ദ്, നവ്യാ നായര്‍, മാലാ പാര്‍വതി, പാര്‍വതി തിരുവോത്ത്, സമീറ സനീഷ്, എം.എ. നിഷാദ്, കെ. മധു, ബാബു നമ്പൂതിരി, എം. ജയചന്ദ്രന്‍, ഇര്‍ഷാദ്, വി.കെ ശ്രീരാമന്‍ തുടങ്ങിയവരാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ മറ്റ് അംഗങ്ങള്‍. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി അധിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സമരം രൂക്ഷമായപ്പോഴാണ് ശങ്കര്‍ മോഹന്‍ രാജി വെച്ചത്. അതിന് പിന്നാലെ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും രാജി വെച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ ജാതി അധിക്ഷേപങ്ങള്‍ നടത്തുക, വീട്ട് ജോലികള്‍ ചെയ്യിക്കുക തുടങ്ങി വിവേചനപരമായ പല പ്രവൃത്തി ശങ്കര്‍ മോഹന്‍ ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരവുമായി…
Read More » -
Kerala
സിനിമാ താരം ധർമ്മജന്റെ അമ്മ മാധവി കുമാരൻ അന്തരിച്ചു
കൊച്ചി: സിനിമാ താരം ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു. 83 വയസായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ശ്വാസം മുട്ടല്‍ കൂടിയതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെ നാളായി ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിലെ വീട്ടിലെത്തിച്ചു. കേരള NGOA എറണാകുളം സിറ്റി ബ്രാഞ്ച് അംഗം ബാഹുലേയനും മകനാണ്. സുനന്ദ, അനുജ നെട്ടൂർ എന്നിവരാണ് മരുമക്കൾ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മാനശത്തിൽ. അടുത്ത സുഹൃത്തായ സുബി സുരേഷിന്റെ വിയോഗത്തിനു പിന്നാലെയാണ് അമ്മയേയും ധർമജനു നഷ്ടപ്പെടുന്നത്. മരണവിവരം അറിഞ്ഞ് നടന്മാരായ രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നിര്‍മാതാവ് ബാദുഷ എന്നിവര്‍ ആശുപത്രിയിലെത്തി.
Read More » -
Crime
വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് മെറ്റ; ഒഴിവാക്കുന്നത് 11,000 ജീവനക്കാരെയെന്നു സൂചന
സാന്‍ഫ്രാന്‍സിസ്‌കോ: വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റ. അടുത്ത മാസത്തോടെ കമ്പനി പതിനൊന്നായിരം പേരെക്കൂടി മെറ്റ പിരിച്ചു വിടുമെന്നാണ് സൂചന. കഴിഞ്ഞ നവംബറില്‍ മെറ്റ പതിനൊന്നായിരം പേരെ പിരിച്ചു വിട്ടിരുന്നു. ആകെ ജീവനക്കാരിൽ പതിമൂന്നു ശതമാനം പേരെ ഒഴിവാക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. പെര്‍ഫോമന്‍സ് ബോണസ് പ്രഖ്യാപിക്കുന്നതിനു പിന്നാലെയാവും പിരിച്ചുവിടല്‍ തീരുമാനം അറിയിക്കുക. പ്രകടനം മതിയായ വിധത്തിലല്ല എന്നു ചൂണ്ടിക്കാട്ടി ജീവനക്കാര്‍ക്ക് മെറ്റ നോട്ടീസ് നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂട്ടപ്പിരിച്ചുവിടലിനു കളമൊരുക്കാനാണ് ഇതെന്നാണ് സൂചന. കമ്പനി ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. അതേസമയം, ആഗോളതലത്തിൽ വൻകിട കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് 2023 – ൽ വലിയതോതിൽ വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഐടി കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവിടങ്ങളില്‍ പിരിച്ചുവിടലും ചെലവ് ചുരുക്കലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പുതിയ വര്‍ഷത്തില്‍ വര്‍ധിച്ചു വരികയാണ്. ജനുവരിയില്‍ മാത്രം 268 കമ്പനികളിലായി 84,400 ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഫെബ്രുവരിയില്‍ 104 കമ്പനികളിലായി…
Read More » -
Kerala
ആദരിച്ചത് നന്ദകുമാറിന്റെ അമ്മയെയാണെന്ന് അറിഞ്ഞില്ല, കൊച്ചിയിൽ പോയത് രോഗബാധിതനായ സി.പി.എം. പ്രവർത്തകനെ സന്ദർശിക്കാൻ; വിവാദത്തിൽ വിശദീകരണവുമായി ജയരാജൻ
കൊച്ചി: ദല്ലാൾ നന്ദകുമാറിന്റെ വീട് സന്ദർശിക്കുകയും അമ്മയെ ആദരിക്കുകയും ചെയ്ത സംഭവം വിവാദമായതോടെ വിശദീകരണവുമായി സി.പി.എം. നേതാവ് ഇ.പി. ജയരാജൻ രംഗത്ത്. രോഗബാധിതനായ ഒരു സിപിഎം പ്രവർത്തകനെ കാണാനാണ് കൊച്ചിയിലെത്തിയതെന്ന് ഇ പി ജയരാജൻ പറഞ്ഞു. കൊച്ചിയിലെത്തിയപ്പോൾ ഒരു ക്ഷേത്രത്തിലെ ചടങ്ങിന് പോയിരുന്നു. അവിടെവച്ച് ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെടുകയായിരുന്നു. അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. ആശുപത്രിയിൽ പോയശേഷം തിരികെ വരുന്ന വഴിക്ക്, കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ ചേർന്ന എംബി മുരളീധരൻ തന്നെ വിളിച്ചു. സമയമുണ്ടെങ്കിൽ താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ വരാമോയെന്ന് ചോദിച്ചു. സമയമുള്ളതിനാൽ താൻ വരാമെന്ന് സമ്മതിക്കുകയും അതുപ്രകാരം അവിടെ ചെല്ലുകയുമായിരുന്നു. ഈ സമയത്ത് കെവി തോമസും അവിടെയുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ ക്ഷേത്രത്തിൽ പ്രായമായ മുതിർന്നവരെ ആദരിക്കുന്ന ചടങ്ങുണ്ടെന്നും, ഒരു അമ്മയെ ആദരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. അമ്മയെ അവർ വിളിച്ചു കൊണ്ടുവന്നു. ആദരിക്കാനുള്ള ഷാളും അവരാണ് കൊണ്ടു വന്നത്. പ്രായമായ ആ അമ്മയോട് എനിക്കെന്തു…
Read More » -
Kerala
സി.പി.എം. ജാഥയിൽ പങ്കെടുക്കാൻ സമയമില്ല; ദല്ലാൾ നന്ദകുമാറിന്റെ വീട് സന്ദർശിച്ച്, അമ്മയെ പൊന്നാടയണിയിച്ച് ഇ.പി. ജയരാജൻ, പുതിയ വിവാദം
കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കാൻ സമയമില്ലാത്ത പാർട്ടി കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി. ജയരാജൻ ദല്ലാൻ നന്ദകുമാറിന്റെ വീട് സന്ദർശിച്ചത് വിവാദമാകുന്നു. സമയമില്ലെന്നു ന്യായം പറഞ്ഞ് ജാഥയിൽ പങ്കെടുക്കാത്ത ജയരാജൻ, ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയതും കൊച്ചി വെണ്ണലയില്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തതാണ് വിവാദമാകുന്നത്. നന്ദകുമാറിന്റെ അമ്മയെ ഷാള്‍ അണിയിച്ച് ഇപി ആദരിക്കുകയും ചെയ്തു. പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തത് നേതൃത്വവുമായുള്ള ഭിന്നതയാണെന്ന വാദം ശരിവയ്ക്കുന്ന നടപടികളാണ് ജയരാജന്റെ ഇപ്പോഴത്തെ നടപടികൾ. ദല്ലാള്‍ നന്ദകുമാര്‍ ഭാരവാഹിയായ വെണ്ണല തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസും ചടങ്ങില്‍ സംബന്ധിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. തിങ്കളാഴ്ചയായിരുന്നു ജനകീയ പ്രതിരോധ ജാഥ കാസര്‍കോട് ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികളിലായതിനാലാണ് ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ജയരാജന്‍ വിശദീകരിച്ചിരുന്നത്. പിറന്നാള്‍ ദിനത്തില്‍ എത്താന്‍ പറ്റിയില്ലെന്ന് ആദരിക്കലിനിടെ…
Read More » -
Kerala
പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമം; ബിനാലെ ഉപരോധിക്കാനൊരുങ്ങി കോളനി നിവാസികള്‍
കൊച്ചി: പശ്ചിമ കൊച്ചിയിലെ കുടിവെള്ള പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ നാളെ റോ റോ സര്‍വീസും കൊച്ചി മുസിരിസ് ബിനാലെയും ഉപരോധിക്കുമെന്ന് ഫോര്‍ട്ടുകൊച്ചി കോളനി നിവാസികള്‍ പ്രഖ്യാപിച്ചു. അതിനിടെ, ദുരന്തനിവാരണ നിയമപ്രകാരം ടാങ്കറുകള്‍ പിടിച്ചെടുത്ത് കുടിവെളളവിതരണം നടത്താനൊരുങ്ങി ജില്ലാ ഭരണകൂടം. പോലീസിന്റെ സഹായത്തോടെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറും. കുടിവെളളക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കലക്ടറുടെ നടപടി. നിലവില്‍ ടാങ്കര്‍ ലോറികളില്‍ കൂടി വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ചില ഇടങ്ങളില്‍ വലിയ ടാങ്കറുകള്‍ക്ക് കടന്നു ചെല്ലാനാവാത്തതു പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുടിവെള്ള വിതരണം അപര്യാപ്തമായ സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കൂടുതല്‍ ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ എറണാകുളം, മുവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയത്. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 65 പ്രകാരമാണ് ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ കലക്ടര്‍ ഡോ. രേണു രാജ് ഉത്തരവിട്ടത്. ചെറിയ ടാങ്കറുകളുടെ അഭാവത്തെ തുടര്‍ന്ന് ഇടറോഡുകളില്‍ വെള്ളമെത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടി. ഏറ്റെടുക്കുന്ന വാഹനങ്ങള്‍ മരടിലെ വാട്ടര്‍…
Read More » -
Kerala
ജീവനൊടുക്കുംമുന്‍പ് വിശ്വനാഥന്‍ പോലീസ് സഹായം തേടിയതിന്റെ തെളിവുകള്‍ പുറത്ത്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോവും മുന്‍പ് ആദിവാസി യുവാവ് വിശ്വനാഥന്‍ പോലീസ് സഹായം തേടിയെന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചോദ്യം ചെയ്ത ദിവസം അര്‍ദ്ധരാത്രിയാണ് വിശ്വനാഥന്‍ ഓടിപ്പോയത്. ഇതിനുമുന്‍പ് മൂന്നുതവണയാണ് വിശ്വനാഥന്‍ പോലീസ് സഹായത്തിനായി വിളിച്ചത്. കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് അര്‍ദ്ധരാത്രി 12.05,12.06,12.09 എന്നിങ്ങനെ മൂന്ന് തവണ വിശ്വനാഥന്‍ വിളിച്ചു. മൂന്നുതവണയും കോള്‍ പെട്ടെന്ന് കട്ടായി. തിരുവന്തപുരത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ് കോള്‍ എത്തിയത്. ആള്‍ക്കൂട്ടത്തില്‍ അപമാനിതനായതിനാല്‍ പോലീസ് സഹായം തേടി വിളിച്ചതാവാം എന്ന അനുമാനത്തിലാണ് പോലീസ്. തൊട്ടടുത്ത ദിവസമാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് രാത്രി ആശുപത്രിയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അറിയാമെന്ന് കരുതുന്ന രണ്ട് പേരെ കണ്ടെത്താന്‍ വയനാട്ടിലാണ് അന്വേഷണ സംഘം നിലവില്‍ ഉള്ളത്. വിശ്വനാഥന്‍ ഇവരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഫെബ്രുവരി 9-ന് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മര്‍ദിച്ചതായി…
Read More » -
Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നതിനു തുല്യമെന്നു കെ. സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ ക്രമക്കേട് പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സർവ്വത്ര തട്ടിപ്പാണ് കേരളത്തിൽ നടക്കുന്നത്. തട്ടിപ്പ് നടത്താൻ വേണ്ടി സർക്കാർ തലത്തിൽ തന്നെ പ്രത്യേകസംഘമുണ്ട്. പ്രളയഫണ്ട് തട്ടിപ്പ് പോലെ ദുരിതാശ്വാസ നിധിയിലും തട്ടിപ്പ് നടത്തുന്നത് സിപിഎമ്മിന്റെയും സർക്കാരിന്റെയും സ്വന്തക്കാരാണ്. വിജിലൻസ് അന്വേഷണം കുറ്റക്കാരെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള നാടകം മാത്രമാണ്. മുഖ്യമന്ത്രി പാർട്ടിക്കാരെ രക്ഷിക്കാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അനേ്വഷണം നടത്താൻ സർക്കാർ തയ്യാറാവണം. ലൈഫ്മിഷൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് വിജിലിൻസ് ആണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളെ സർക്കാർ സംരക്ഷിച്ചതാണ് ദുരിതാശ്വാസനിധി കക്കാൻ അവർക്ക് ധൈര്യം നൽകിയത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഏജന്റുമാർ ദുരിതാശ്വാസ ഫണ്ടിൽ ക്രമക്കേട് നടത്തുന്നത്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവരെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസത തകർക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ സർക്കാരിന്റെ അനാസ്ഥ…
Read More »