Month: February 2023

  • Kerala

    ജീവന് ഭീഷണി; ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

    കൊച്ചി: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് കൊട്ടിയം എസ് എച്ച് ഒ ക്കാണ് കോടതി നിർദേശം നൽകിയത്. തിങ്കളാഴ്ച്ച വരെ പൊലീസ് സംരക്ഷണം ഉറപ്പാക്കാനാണ് നിർദേശം. ചിന്ത ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ സർക്കാരിനോട് കോടതി നിലപാട് തേടി.

    Read More »
  • Kerala

    ഉറ്റ സുഹൃത്തിൻ്റെ മരണത്തിന്‍റെ വേദന മാറും മുൻപേ അമ്മയും യാത്രയായി; അമ്മയ്ക്ക് അന്ത്യ ചുംബനം നല്‍കി ധര്‍മ്മജൻ – വീഡിയോ

    കൊച്ചി: സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ധര്‍മജന്‍റെ ഉറ്റ സുഹൃത്തായ സുബി സുരേഷിന്‍റെ മരണത്തിന്‍റെ വേദന മാറും മുന്‍പാണ് ധര്‍മ്മജന് അമ്മയെ നഷ്ടമായത്. സുബിയുടെ മരണത്തിന് പിന്നാലെ ആശുപത്രിയും, അന്ത്യ ചടങ്ങുകളിലും സജീവ സാന്നിധ്യമായിരുന്നു ധര്‍മ്മജന്‍. സുബിയുടെ അന്ത്യ ചടങ്ങുകൾക്കു ശേഷം കൊല്ലത്തേക്ക് ഒരു പരിപാടിക്ക് പോകുന്നതിനിടയിലാണ് അമ്മയുടെ മരണവാർത്ത ധര്‍മ്മജനെ തേടിവന്നത്. ഏറെ നാളായി ശ്വാസംമുട്ടലിന് ചികിത്സയിലായിരുന്നു  മാധവി കുമാരൻ. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ശ്വാസംമുട്ടൽ കൂടിയതോടെ  ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ധര്‍മ്മജന്‍റെ അമ്മയുടെ മരണം അറിഞ്ഞ് സിനിമ ടിവി രംഗത്തെ പ്രമുഖര്‍ എല്ലാം ധര്‍മ്മജന്‍റെ വീട്ടില്‍ എത്തിയിരുന്നു. ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ബാദുഷ എന്നിങ്ങനെ പ്രമുഖര്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.  സംസ്കാരം ചേരാനെല്ലൂരിലെ ശ്മാനശത്തിൽ വൈകീട്ട് മൂന്നിന് നടന്നു.  മക്കൾ: ബാഹുലേയന്‍, ധര്‍മ്മജന്‍. മരുമക്കള്‍: സുനന്ദ, അനുജ. പേരക്കുട്ടികള്‍: അക്ഷയ്, അഭിജിത്, വൈഗ, വേദ.

    Read More »
  • Kerala

    തെറ്റിദ്ധരണ പരത്താനും വ്യക്തിഹത്യ നടത്താനും ആസൂത്രിത ശ്രമം; ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് ഇ.പി. ജയരാജന്‍

    കണ്ണൂര്‍: ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജന്‍. തെറ്റിദ്ധരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചരണത്തിന്‍റെ ഭാഗമായാണ് അത് വിവാദമാക്കിയത്. ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയത്. ആശുപത്രിയില്‍ നിന്ന് മടങ്ങും വഴി, കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതില്‍ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചത്.ഇതിനെ മനപൂര്‍വ്വം വിവാദമാക്കുകായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇപിയുമായി വര്‍ഷങ്ങളുടെ സൗഹൃദം ഉണ്ടെന്ന് നന്ദകുമാര്‍ പ്രതികരിച്ചു. താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു. അതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാനായി എത്തിയത്. ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാൾ. അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നു. അന്ന് ഇപിക്ക് വരാൻ കഴിഞ്ഞില്ല. അതിനാൽ ആണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നത്. എം വി ഗോവിന്ദന്‍റെ യാത്ര തുടങ്ങുന്നതിന് മുമ്പാണ് ഇപി…

    Read More »
  • Kerala

    ഡോ. കെ.ജെ. റീന ആരോഗ്യ വകുപ്പ് ഡയറക്ടര്‍

    തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ ആയി ഡോ. കെ.ജെ. റീനയെ നിയമിച്ചു. നിലവിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ആണ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർ അംഗങ്ങളുമായ സെലക്ഷൻ കമ്മിറ്റി സർക്കാർ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി സമർപ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചത്. ഇന്ത്യയിൽ ആദ്യമായി കൊവിഡ് കേരളത്തിൽ തൃശൂരിൽ സ്ഥികരിക്കുമ്പോൾ തൃശൂർ ജില്ലാ മെഡിക്കൽ ഓഫിസറായിരുന്നു ഡോ.കെ.ജെ.റീന. പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറുടെ ചുമതലയും ഡോ. റീന വഹിച്ചിട്ടുണ്ട്. ഡയറക്ടർ ആയിരുന്ന ഡോ. ആർ എൽ സരിത ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ ആരോഗ്യവകുപ്പിന് സ്ഥിരം ഡയറക്ടറെ നിയമിച്ചിരുന്നില്ല. ഇതിൽ വ്യാപക പരാതി ഉയർന്നപ്പോഴാണ് ഇപ്പോൾ നിയമനം.

    Read More »
  • Feature

    മഹാരാഷ്ട്രയുടെ തീരപ്രദേശമായ അലിബാഗില്‍ ആറ് കോടിയുടെ ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി

    മുംബൈ: മഹാരാഷ്ട്രയുടെ തീരപ്രദേശമായ അലിബാഗില്‍ ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി. ആറ് കോടി രൂപ മുടക്കിയാണ് കോലി രണ്ടായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്ല സ്വന്തമാക്കിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നതിനാല്‍ വിരാട് കോലിക്ക് പകരം സഹോദരന്‍ വികാസ് ആണ് രജിസ്ട്രേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 36 ലക്ഷം രൂപയാണ് രജിസ്ട്രേഷന്‍ ചാര്‍ജ് ഇനത്തില്‍ കോലി നല്‍കിയത്. 2000 ചതുരശ്രയടി വില്ലയില്‍ 400 ചതുരശ്രയടിയുള്ള നീന്തല്‍ക്കുളവുമുണ്ട്. ബോളിവുഡ് നടന്‍ ഹൃഥ്വിക് റോഷന്‍റെ മുന്‍ ഭാര്യയും ഇന്‍റീരിയര്‍ ഡിസൈനറുമായ സൂസൈന്‍ ഖാനാണ് കോലിയുടെ വില്ലയുടെ ഇന്‍റീരിയര്‍ ഒരുക്കിയിരിക്കുന്നത്. മുംബൈ നഗരത്തിന്‍റെ പ്രാന്തപ്രദേശമാണെങ്കിലും സ്പീഡ് ബോട്ട് സര്‍വീസ് വന്നതോടെ അലിബാഗില്‍ നിന്ന് മുംബൈയിലെത്താന്‍ 15 മിനിറ്റ് മാത്രം മതി. കോലിയുടെ വില്ലയില്‍ നിന്ന് അഞ്ച് മിനിറ്റ് നടക്കാവുന്ന അകലത്തില്‍ മാണ്ഡ്‌വ ബോട്ട് ജെട്ടിയുമുണ്ട്. അലിബാഗില്‍ ഒരു ചതുരശ്രയടി സ്ഥലത്തിന് 3000 രൂപ…

    Read More »
  • NEWS

    കുഞ്ഞ് ജനിച്ചാൽ അച്ഛനും അവധി; ജനനനിരക്ക് കൂട്ടാൻ സിം​ഗപ്പൂരിൽ സഹായവുമായി സർക്കാർ‌

    എല്ലാവിധത്തിലും അഭിവൃദ്ധി പ്രാപിച്ച രാജ്യമാണ് സിംഗപ്പൂർ എങ്കിലും ഇന്ന് വലിയൊരു വെല്ലുവിളിയെ ചെറുത്തു തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവിടത്തെ സർക്കാർ. കാര്യം മറ്റൊന്നുമല്ല ഇവിടുത്തെ ജനനനിരക്ക് ക്രമാതീതമായി കുറഞ്ഞതാണ് ഈ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോൾ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിനായി ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സർക്കാർ. പതിറ്റാണ്ടുകളായി കുറഞ്ഞ ജനനനിരക്ക് അനുഭവിക്കുന്ന രാജ്യത്ത് ഇപ്പോൾ ഒരു സ്ത്രീക്ക് 1.14 കുട്ടികൾ മാത്രമാണ് ഉള്ളത്. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പിതൃത്വ അവധി (paternity leave) ദിനങ്ങൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് സർക്കാർ. ഒരു കുഞ്ഞിൻറെ വരവിൽ അമ്മയോടൊപ്പം തന്നെ അച്ഛനും കൂടുതൽ സമയം ചെലവഴിക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു നടപടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് അമ്മയാകുന്ന സ്ത്രീകൾക്ക് വലിയ സഹായം ആകും എന്നാണ് സർക്കാർ നിരീക്ഷിക്കുന്നത്. 2024 ജനുവരി ഒന്നു മുതൽ ഈ പരിഷ്കാരം നടപ്പിലാക്കാൻ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ രണ്ടാഴ്ചയാണ് തൊഴിലാളികൾക്ക് പിതൃത്വ അവധി…

    Read More »
  • LIFE

    ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച ‘എലോണി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

    നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 3ന് ചിത്രം ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിം​ഗ്. ഓൺലൈൻ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യൽ ട്രെയിലറും അണിയറക്കാർ പുറത്തുവിട്ടു. ജനുവരി 26നാണ് എലോൺ തിയറ്ററുകളിൽ എത്തിയത്. 2023ലെ മോഹൻലാലിന്റെ ആദ്യ റിലീസായ ചിത്രം, നേരത്തെ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. തിയറ്ററിൽ ചിത്രം വന്നാൽ ലാ​ഗ് ആണെന്ന് പ്രേക്ഷകർ പറയുമെന്ന് സംവിധായകനും മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയും തിയറ്ററിലേക്ക് എലോൺ എത്തിക്കുകയും ആയിരുന്നു. രാജേഷ് ജയരാമനാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ആണ് എലോണിൻറെ ഛായാഗ്രഹണം. എഡിറ്റിംഗ് ഡോൺ മാക്സ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണൻ, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ്…

    Read More »
  • India

    റെയിൽവേ ട്രാക്കിൽ ഷോട്ട് ഫിലിം ഷൂട്ട് ചെയ്യുന്നതിനിടെ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

    ദില്ലി: റെയിൽവേ ട്രാക്കിൽ നിന്ന് മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടെ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. ദില്ലിയിലെ കാന്തി ന​ഗർ ഫ്ലൈ ഓവറിനടുത്ത് വെച്ചാണ് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ വാൻ ശർമ്മ(23), സെയിൽസ് മാനായ മോനു(20) എന്നിവരാണ് മരിച്ചതെന്ന് ദില്ലി പൊലീസ് പറഞ്ഞു. ഫെബ്രുവരി 22നാണ് അപകടമുണ്ടായത്. ഇരുവരും റെയിൽവേ ട്രാക്കിൽ നിന്ന് ഷോർട്ട് ഫിലിം വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനിടയിൽ ട്രാക്കിലൂടെ വന്ന ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത്. വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേയിലേക്ക് പൊലീസ് എത്തുകയായിരുന്നു. റെയിൽ വേ ട്രാക്കിൽ നിന്ന് രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തതായി ദില്ലി പൊലീസ് പറഞ്ഞു. ട്രാക്കിൽ ഷോട്ട് ഫിലിം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവാക്കളുടെ മൃതദേഹം ജിടിബി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റുകയും ചെയ്തു. സ്ഥലത്തു നിന്ന് ഇരുവരുടേയും മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.…

    Read More »
  • Crime

    ചേട്ടന്‍റെ വീട്ടുകാർ തീർത്ഥാടനത്തിന് പോയ സമയത്ത് വീടു കുത്തിത്തുറന്ന് മോഷണം, ഒന്നുമറിയാത്ത പോലെ നടിച്ച് വിളിച്ചറിയിച്ചത് ഇതേ അനിയൻ; ഒടുവിൽ കുടുങ്ങി

    ഇടുക്കി: വീട്ടുകാർ തീർത്ഥാടനത്തിന് പോയ സമയത്ത് വീടു കുത്തിത്തുറന്ന് 75 കിലോ കുരുമുളക് മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. വാത്തിക്കൂടി പഞ്ചായത്തിലെ രാജമുടി പതിനേഴുകമ്പനി മണലേൽ അനിൽ കുമാറിനെ മുരിക്കാശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടുടമസ്ഥന്‍റെ ഇളയ സഹോദരനാണ്. വീട്ടിൽ മോഷണം നടന്നതായി സഹോദരനായ വിശ്വനാഥനെ വിളിച്ച് അറിയിച്ചതും അനിൽ കുമാറാണ്. തിങ്കളാഴ്ച പുലർച്ചെയാണ് വീട്ടിൽ മോഷണം നടന്നതായി സഹോദരൻ മണലേൽ അനിൽകുമാർ മണലേൽ വിശ്വനാഥനെ വിളിച്ചറിയിക്കുന്നത്. തുടർന്ന് കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്ന വിശ്വനാഥൻ, വീട്ടിലേക്ക് തിരികെ മടങ്ങും വഴി മരിക്കുകയായിരുന്നു. മോഷണ വിവരം പൊലീസിലും നാട്ടുകാരെയും അറിയിക്കാൻ മുൻപന്തിയിൽ നിന്നതും അനിൽകുമാർ തന്നെയായിരുന്നു. എന്നാൽ, മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനാൽ പൊലീസ് ഇന്നലെയാണ് പരിശോധന നടത്തിയത്. വീട്ടുകാരെ കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമാണ് മോഷണം നടത്തിയതെന്ന് ഉറപ്പിച്ച് തന്നെ പൊലീസ് അന്വേഷണം മുന്നോട്ട് പോയത്. വീടിന്‍റെ മുൻവശത്തെ കതക് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. രണ്ട് പ്ലാസ്റ്റിക്ക് ചാക്കിലാക്കി…

    Read More »
  • India

    തനിക്കും ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെങ്കിലും അതിന്റെ പേരിൽ തമ്മിൽ തല്ലാനില്ല, മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതിൽ തെറ്റില്ല: സിദ്ധരാമയ്യ

    ബെംഗളുരു: കർണാടക കോൺഗ്രസിലെ പോരിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ. തനിക്കും ഡി കെ ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. പക്ഷേ അതിന്റെ പേരിൽ തമ്മിൽ തല്ലാനില്ല. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസിൽ മുഖ്യമന്ത്രി പദവിക്ക്‌ വേണ്ടി തമ്മിൽ തല്ലാണെന്ന് ഇന്നലെ അമിത് ഷാ ആരോപിച്ചിരുന്നു. അമിത് ഷാ ആദ്യം സ്വന്തം പാർട്ടിയിലെ നേതൃപ്രശ്നം തീർക്കട്ടെയെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു. നേതാവ് ആരെന്ന ആശയക്കുഴപ്പം ബിജെപിയിലാണെന്നും ശിവകുമാർ പറഞ്ഞു. രാമക്ഷേത്ര പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച ശിവകുമാർ ബജറ്റിൽ ആരെങ്കിലും ക്ഷേത്രം പണിയും എന്ന് പ്രഖ്യാപിക്കുമോ എന്ന് ചോദിച്ചു. ബജറ്റ്, വികസന പദ്ധതികൾക്ക് വേണ്ടിയുള്ളതാകണം. അമ്പലവും പള്ളിയും പണിയും എന്ന് പ്രഖ്യാപിക്കുന്നത് ലജ്ജാകരമെന്നും ശിവകുമാർ വിമർശിച്ചു. രാമനഗരയിലെ രാമദേവര ഹിൽസിൽ രാമക്ഷേത്രം പണിയുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനം നടത്തിയിരുന്നു.

    Read More »
Back to top button
error: