LIFEMovie

പുതിയ വിശേഷം പങ്കുവച്ചു പ്രഭുദേവ, ഇത്തവണ കൂട്ടിന് മലയാളി; ഈ പ്രായത്തിലും ‘എന്നാ ഒരു ഇതാന്ന്’ പ്രേക്ഷകര്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രഭുദേവ. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബോളിവുഡിലും ഇദ്ദേഹം താരമായി മാറി. ഒരു ഡാന്‍സര്‍ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ധാരാളം സിനിമകളില്‍ ഇദ്ദേഹം നായകനായി അഭിനയിക്കുകയും ചെയ്തു. നിരവധി സിനിമകള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. പോക്കിരി അടക്കമുള്ള സിനിമകള്‍ ഇദ്ദേഹമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

അതേസമയം ഇപ്പോള്‍ ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിശേഷം അറിയിച്ചുകൊണ്ട് എത്തുകയാണ്. ഇദ്ദേഹത്തിന് നായകനാക്കി ഏറ്റവും പുതിയ ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ബ്ലൂ ഹില്‍ ഫിലിംസ് ആണ് ഇദ്ദേഹത്തെ നായകനാക്കി ഒരു സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കും ഇത് എന്നാണ് അറിയാന്‍ സാധിക്കുന്നത്.

Signature-ad

തേര്, ജിബൂട്ടി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത എസ്.ജെ സിനു ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ജോബി പി സാം ആണ് സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. തേര് എന്ന സിനിമയുടെ തിരക്കഥ എഴുതിയ ദിനില്‍ പി.കെ ആണ് ഈ സിനിമയുടെയും തിരക്കഥ എഴുതുന്നത്. അതേസമയം, ബ്ലൂ ഹില്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന മൂന്നാമത്തെ സിനിമയാണ് ഇത് എന്നതും ഒരു പ്രത്യേകതയാണ്.

ഈ പ്രായത്തിലും പ്രഭുദേവയ്ക്ക് എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത് എന്നാണ് മലയാളി പ്രേക്ഷകര്‍ അമ്പരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് ഒന്ന് എഴുന്നേറ്റ് നില്‍ക്കാനുള്ള എനര്‍ജി പോലുമില്ലാത്ത സാഹചര്യത്തിലാണ് ഏകദേശം 50 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രഭുദേവ ഇതുപോലെയൊക്കെ ഡാന്‍സ് കളിക്കുന്നതും സ്‌ക്രീനില്‍ എനര്‍ജറ്റിക് ആയി പ്രത്യക്ഷപ്പെടുന്നത്. ഇവിടുത്തെ താരങ്ങള്‍ ഇദ്ദേഹത്തെ ഒക്കെ കണ്ടു പഠിക്കണം എന്നാണ് പ്രേക്ഷകര്‍ ഇപ്പോള്‍ പറയുന്നത്.

Back to top button
error: