Month: February 2023
-
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു; സമകാലീന സാമൂഹീകജീവിതത്തിന്റെ നേർക്കാഴ്ചകളാണ് സിനിമകൾ: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: സമകാലീന സാമൂഹീകജീവിതത്തിന്റെ നേർക്കാഴ്ചകളാണ് സിനിമകളെന്ന് സഹകരണ – രജിസ്ട്രേഷൻ മന്ത്രി വി. എൻ വാസവൻ. അനശ്വര തിയറ്ററിൽ കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വമാനവീകതയുടെ സന്ദേശം രാജ്യാന്തരതലത്തിൽ ഉയർത്താൻ സഹായിക്കുന്നതാണ് ഈ ചലച്ചിത്രമേളയെന്നും അദ്ദേഹം പറഞ്ഞു. ബെഞ്ചമിൻ ബെയ്ലിയിലൂടെയും ചാവറയച്ചനിലൂടെയും അക്ഷരങ്ങൾക്ക് നിറം കൊടുത്ത നാടാണ് കോട്ടയം. ആദ്യത്തെ ശബ്ദസിനിമയുടെ അമരക്കാരനും കാഞ്ഞിരപ്പള്ളി സ്വദേശി ചെറിയനാണ്. ജോൺ ഏബ്രാഹം, അരവിന്ദൻ, അഭയദേവ്, ജയരാജ് എന്നിങ്ങനെ എല്ലാ അർത്ഥത്തിലും സാംസ്കാരിക സമ്പന്ന നാടാണ് കോട്ടയം. തുടർ വർഷങ്ങളിലും ഈ മേള ഏറ്റവും സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ സയീദ് അക്തർ മിർസ മുഖ്യാതിഥിയായി. മുഖ്യാതിഥിയെയും ചലച്ചിത്ര നിർമാതാവ് ജോയി തോമസിനെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ…
Read More » -
NEWS
വിദ്യാര്‍ഥിനിക്ക് ടിപ്പ് കിട്ടിയത് 4 ലക്ഷം രൂപ, നിനച്ചിരിക്കാതെ വൻ തുക കയ്യിലെത്തിയപ്പോള്‍ ആനന്ദകണ്ണീരണിഞ്ഞ് വെയിറ്ററായ പെൺകുട്ടി
റെസ്‌റ്റോറന്റിലെ വെയിറ്ററായ പെൺകുട്ടിക്ക് ലക്ഷങ്ങള്‍ ടിപ്പ് കിട്ടിയ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. സാധാരണ ഹോട്ടലുകളിലും റെസ്റ്റോറെന്റുകളിലും മറ്റും ബില്‍ അടയ്ക്കുന്നതിനൊപ്പം ചെറിയ ടിപ്പുകള്‍ നല്‍കുന്നത് പതിവാണ്. ആ സ്ഥാനത്താണ് ഇപ്പോള്‍ വെയിറ്ററായ ഒരു പെൺകുട്ടിക്ക് ലക്ഷങ്ങളുടെ ടിപ്പ് ലഭിച്ചത്. ഓസ്‌ട്രേലിയയില്‍ ആണ് സംഭവം. ഏകദേശം £4,000 അതായത് നാല് ലക്ഷം ഇന്‍ഡ്യന്‍ രൂപയാണ് വെയിറ്ററായ പെൺകുട്ടിക്ക് ടിപ്പ് കിട്ടിയത്. മെല്‍ബണിലെ സൗത് യാറയിലുള്ള ഗില്‍സണ്‍ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറന്‍ ആണ് ഒറ്റ ദിവസം കൊണ്ട് തന്റെ ജീവിതത്തില്‍ ആദ്യമായി വൻ തുക സമ്പാദിച്ചത്. നാല് ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറനെ തേടി ഈ അപ്രതീക്ഷിത സമ്മാനം എത്തുന്നത്. പ്രതീക്ഷിക്കാതെ വലിയ തുക ടിപ്പായി കയ്യില്‍ കിട്ടിയപ്പോള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി കൂടിയായ ലോറന് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി. ഉടന്‍ തന്നെ ഇക്കാര്യം സഹപ്രവര്‍ത്തകരോട് അവര്‍ പങ്കുവച്ചു. റെസ്റ്റോറന്റ് നിയമം അനുസരിച്ച് എല്ലാ വെയിറ്റര്‍മാരും ടിപ്പുകള്‍ പങ്കുവയ്ക്കണമെന്നുള്ളതിനാല്‍ കിട്ടിയ തുക…
Read More » -
Movie
‘നീലക്കുയിലി’ൽ തുടങ്ങി ‘അങ്കിൾബണ്ണി’ൽ അവസാനിച്ച മലയാളത്തിൻ്റെ ചലച്ചിത്ര പ്രതിഭ എ.വിൻസെന്റ് വിട പറഞ്ഞിട്ട് 8 വർഷം
സിനിമ ഓർമ്മ ഛായാഗ്രാഹകനും സംവിധായകനും ആയിരുന്ന എ വിൻസെന്റ് അന്തരിച്ചിട്ട് 8 വർഷം. 2015 ഫെബ്രുവരി 25 നാണ് മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലും കൈമുദ്ര പതിപ്പിച്ച അദ്ദേഹം 86- ആം വയസ്സിൽ അന്തരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ 1928, ജൂൺ 14ന് ജനിച്ച എ വിൻസെന്റ് ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോയിൽ സ്റ്റുഡിയോ ബോയ് ആയിട്ടാണ് സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് ക്യാമറാമാൻ കെ.രാമനാഥന്റെ സഹായിയായി. മലയാളത്തിലെ നാഴികക്കല്ല് ചിത്രമായ ‘നീലക്കുയിലി’ന്റെ (1954) കാമറാമാനായി തുടങ്ങിയ വിൻസെന്റിന് പിന്നീട്, നാഴികക്കല്ലായി മാറിയ ഒരുപിടി ചിത്രങ്ങൾ സംവിധാനം ചെയ്യാൻ യോഗമുണ്ടായി. രാമു കാര്യാട്ടിന്റെ തുടർ ചിത്രങ്ങളായ ‘മുടിയനായ പുത്രൻ’, ‘മൂടുപടം’ എന്നീ ചിത്രങ്ങളുടെ ഛായ നിർവ്വഹിച്ചതിന് ശേഷം 1964 ലാണ് സംവിധായകനായി ആദ്യചിത്രം വന്നത്. ബഷീറിന്റെ സൃഷ്ടിയിൽ ‘ഭാർഗവീനിലയം’ ആയിരുന്നു ആ ചിത്രം. ടികെ പരീക്കുട്ടിയായിരുന്നു നിർമ്മാണം. പിറ്റേ വർഷം എംടി വാസുദേവൻ നായരുടെ ആദ്യ തിരക്കഥ (മുറപ്പെണ്ണ്)…
Read More » -
Kerala
മുഖ്യമന്ത്രിയെ അവഹേളിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കസ്റ്റഡിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറന്മുള സ്വദേശി സിബിൻ ജോൺസണെയാണ് തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനങ്ങളിലെ പല ഭാഗങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ബുധനാഴ്ചയാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആറന്മുള പൊലീസിന്റെ സഹായത്തോടെയാണ് ഇന്ന് സിബിനെ പിടികൂടിയത്. ഇയാളെ ആറന്മുളയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
Read More » -
Careers
എയർ ഇന്ത്യയുടെ വമ്പൻ റിക്രൂട്ട്മെന്റ് ഈ വർഷം തന്നെ; ക്യാബിൻ ക്രൂവും ട്രെയിനികളുമടക്കം വേണ്ടത് 5000 പേരെ
ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള എയർ ഇന്ത്യ വമ്പൻ റിക്രൂട്മെന്റിന് ഒരുങ്ങുന്നു. ക്യാബിൻ ക്രൂവിനായി 4,200 ട്രെയിനികളെയും 900 പൈലറ്റുമാരെയും നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ ഈ മാസമാണ് എയർ ഇന്ത്യ ഒപ്പുവെച്ചത്. അന്തർദ്ദേശീയ, ആഭ്യന്തര നെറ്റ്‌വർക്കുകളിൽ കൂടുതൽ ഫ്ലൈറ്റുകൾ സർവീസ് നടത്തുമ്പോൾ കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടാകും എന്ന് നിയമന പദ്ധതികൾ വിശദീകരിച്ചുകൊണ്ട് എയർ ഇന്ത്യ ഇൻഫ്‌ലൈറ്റ് സർവീസ് ഹെഡ് സന്ദീപ് വർമ്മ പറഞ്ഞു. മുമ്പ്, എയർ ഇന്ത്യയിൽ 1,900-ലധികം ക്യാബിൻ തൊഴിലാളികൾ ജോലി ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഏകദേശം 1,100 ക്യാബിൻ ജീവനക്കാരെ റിക്രൂട്ട് ചെയ്തു. പുതിയ ജീവനക്കാരെ നിയമിക്കുന്നത് എയർ ഇന്ത്യയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും സന്ദീപ് വർമ്മ പറഞ്ഞു. രാജ്യത്തുടനീളമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്യാബിൻ ക്രൂ, സുരക്ഷയും ഉപഭോക്തൃ സേവന വൈദഗ്ധ്യവും പഠിപ്പിക്കുന്ന 15 ആഴ്ചത്തെ പരിശീലന പരിപാടി ഉണ്ടാകും. ഇന്ത്യൻ ഹോസ്പിറ്റാലിറ്റിയെയും ടാറ്റ ഗ്രൂപ്പ് സംസ്കാരത്തെയും…
Read More » -
Kerala
കെഎസ്ആർടിസി സ്വിഫ്റ്റിന് 131 സൂപ്പർ ഫാസ്റ്റ് ബസുകൾ; 55 സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ഓരോ സീറ്റിലും മൊബൈൽ ചാർജിംഗ് പോയിന്‍റുകള്‍…
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന് വേണ്ടി സൂപ്പർഫാസ്റ്റ് ബസുകൾ എത്തിതുടങ്ങി. 131 സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആദ്യത്തേത് ബെംഗുളുരുവിൽ നിന്നും കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാർച്ച് 15 തീയതിയോട് കൂടി ബാക്കി മുഴുവൻ ബസുകളും എത്തും. ട്രയൽ റണ്ണും രജിസ്ട്രേഷൻ നടപടികളും പൂർത്തിയായ ശേഷം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോഗിക്കുക. അതിന് ശേഷം മേയ് പകുതിയോട് കൂടി സർവ്വീസുകൾ ആരംഭിക്കും. ഈ ബസുകൾ ഏത് റൂട്ടിൽ ഉപയോഗിക്കണം എന്ന് ഉൾപ്പെടെയുളളവയുടെ പഠനത്തിന് ശേഷമാകും തീരുമാനിക്കുക. ദീർഘദൂര സർവ്വീസുകൾക്കാകും ഉപയോഗിക്കുക. അശോക് ലെയിലാന്റ് കമ്പനിയുടെ 12 മീറ്റർ നീളമുള്ള ഷാസിയിൽ ബംഗുളുരുവിലെ എസ്.എം കണ്ണപ്പ ( പ്രകാശ്) കമ്പനിയാണ് ബസിന്റെ ബോഡി നിർമിച്ചത്. നേരത്തെയുള്ള സൂപ്പർഫാസ്റ്റുകളിൽ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസിൽ 55 സീറ്റുകളാണ് ഉണ്ടാകുക. എയർ സസ്പെൻഷൻ ബസിൽ കൂടുതൽ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദർശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ബസിന്…
Read More » -
Feature
പ്രണയം പൂവണിയാൻ പാക് പെൺകുട്ടി സ്വർണം വിറ്റും കടം വാങ്ങിയും ദുബൈ-കാഠ്മണ്ഡു വഴി ഇന്ത്യയിലെത്തി; കാമുകനെ കാണാൻ ഇഖ്റ എത്തിയത് ഇങ്ങനെ
ഏറെ വാർത്താ പ്രധാന്യം നേടിയതായിരുന്നു പാക് പെൺകുട്ടിയായ ഇഖ്റ ജീവാനി അതിർത്തി കടന്ന് ഇന്ത്യയിലെത്തി കാമുകനൊപ്പം താമസിച്ച സംഭവം. പെൺകുട്ടി എങ്ങനെയാണ് വിസയില്ലാതെ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതെന്ന് അത്ഭുതമായിരുന്നു. പെൺകുട്ടി ഇന്ത്യയിലെത്താൻ പണം കണ്ടെത്തിയ വഴികളും സ്വീകരിച്ച മാർഗങ്ങളും വെളിപ്പെടുത്തി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ലജ്ജാശീലയും ഒതുങ്ങിയ പ്രകൃതക്കാരിയുമായിരുന്നു പെൺകുട്ടി. എന്നാൽ ലുഡോ കളിച്ച് ഇന്ത്യക്കാരനായ മുലായം സിങ് യാദവുമായി പ്രണയത്തിലായി. പ്രണയം പിരിയാൻ വയ്യാത്ത അവസ്ഥയിലായപ്പോൾ ഏറെ സാഹസികമായി ഇന്ത്യയിലേക്ക് പുറപ്പെടുകയായിരുന്നു. എല്ലാ നീക്കങ്ങളും പെൺകുട്ടി രഹസ്യമാക്കി വെച്ചു. തന്റെ ആഭരണങ്ങൾ വിറ്റും കടംവാങ്ങിയും വിമാന ടിക്കറ്റിനും ചെലവിനുമുള്ള പണം കണ്ടെത്തിയത്. ആദ്യം ദുബൈയിലേക്ക് വിമാനം കയറി. അവിടെനിന്ന് വിമാന ടിക്കറ്റിനായി സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങി നേപ്പാളിലെ കാഠ്മണ്ഡുലെത്തി. ഇഖ്റ കാഠ്മണ്ഡുവിലെത്തിയപ്പോൾ മുലായം സിങ്ങും അവിടെയെത്തി. തുടർന്ന് ഇരുവരും രഹസ്യമായി വിവാഹം കഴിച്ച് അതിർത്തി വഴി ബിഹാറിലെത്തി. ബിഹാറിൽ നിന്നാണ് ബെംഗളൂരിവിലെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ കോളേജിൽ പോയ ശേഷം…
Read More » -
Kerala
കോടതികളെ പോലും കേന്ദ്രസർക്കാർ വിലയ്ക്കെടുക്കാനുള്ള ശ്രമം നടത്തുന്നു, മാധ്യമങ്ങൾ കടുത്ത നിയന്ത്രണത്തിനും സെൻസർഷിപ്പിനും വിധേയമാകുന്നു: പിണറായി വിജയൻ
കൊല്ലം : പരമോന്നത കോടതികളെ പോലും കേന്ദ്രസർക്കാർ വിലയ്ക്കെടുക്കാൻ ഉള്ള ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ കടുത്ത നിയന്ത്രണത്തിനും സെൻസർഷിപ്പിനും വിധേയമാകുന്നു. മതപനിരപേക്ഷത അടക്കമുള്ളവ അംഗീകരിക്കാത്ത സംഘപരിവാർ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്നും ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കൊളീജിയം സംവിധാനത്തിൽ പോലും കേന്ദ്രസർക്കാർ ഇടപെടുന്നു. ജഡ്ജി നിയമന അധികാരം ജുഡീഷ്യറിയിൽ നിന്ന് കവർന്നെടുക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. മതേതര രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠത രാഷ്ട്രമാക്കാൻ സാധിക്കുമോ എന്നാണ് ബിജെപി ചിന്തിക്കുന്നത്. സംഘപരിവാർ സംവാദങ്ങളെ ഭയക്കുന്നു. ഗവർണർ സ്ഥാനം, കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവ ഉപയോഗിച്ച് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് മേൽ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലനിൽപ്പ് പോലും ഭീഷണിയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാറിന്റെ ഇടപെടലാണ് കേരളത്തിലെ സർവകലാശാലയിൽ കാണുന്നത്. കോടതി വിധിയുടെ മറവിൽ യൂണിവേഴ്സിറ്റികളിൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കാനാണ്…
Read More » -
Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായ വിതരണത്തിൽ അടിമുടി ക്രമക്കേടെന്ന് വിജിലൻസ്; കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായ വിതരണത്തിൽ അടിമുടി ക്രമക്കേടെന്ന് വിജിലൻസ്. സംസ്ഥാന വ്യാപകമായി നടന്ന തട്ടിപ്പിന്റെ വിവരങ്ങൾ പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൂട്ടുനിന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ നൽകി. കൊല്ലത്ത് യാതൊരു കേടുമില്ലാത്ത വീട് പുനർ നിർമിക്കാൻ നാല് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലൂടെ നൽകിയതെന്ന് വിജിലൻസ് കണ്ടെത്തി. വർക്കലയിൽ ഉദരരോഗത്തിന് ചികിത്സ തേടിയ രോഗിക്ക് ഹൃദ്‍രോഗത്തിന് പണം നൽകി. കരുനാഗപ്പള്ളി താലൂക്കിൽ 13 പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് ഒരു ഡോക്ടറാണ്. ഒരു കുടുംബത്തിലെ ആറ് പേർക്കും സർട്ടിഫിക്കറ്റ് നൽകി. പാലക്കാട് ആലത്തൂരിൽ 78 അപേക്ഷയിൽ 54 സർട്ടിഫിക്കറ്റും നൽകിയത് ഒരു ആയുർവേദ ഡോക്ടറാണെന്നും വിജിലൻസ് അറിയിച്ചു. സഹായം ലഭിക്കാനായി നൽകിയ 78 ൽ 28 അപേക്ഷയിലും കാണുന്നത് ഒരേ ഫോൺ നമ്പറാണെന്നും കണ്ടെത്തി. കോഴിക്കോട് സർക്കാർ ഉദ്യോഗസ്ഥന്റെ അമ്മയ്ക്കും ധനസഹായം നൽകി. കോഴിക്കോട് ഒരു പ്രവാസിയുടെ മകന് മൂന്നു ലക്ഷം ചികിത്സ സഹായം ലഭിച്ചുവെന്നും വിജിലൻസ്…
Read More »