റായ്പൂര്‍: ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ 11 പേര് മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പിക്കപ്പ് വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബതാപാറ ജിയ്യലിലെ ബലോഡ ബസാറില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. മരിച്ചവരില്‍ നാലു കുട്ടികളും ഉള്‍പ്പെടുന്നു.
പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം വ്യക്തമല്ല. വാഹനങ്ങളുടെ അമിത വേഗതയാണോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകട കാരണമെന്നും അന്വേഷിക്കുന്നുണ്ട്.
അതിനിടെ ഡെൽഹിയിൽ റെയില്‍വേ ട്രാക്കില്‍ വീഡിയോ ഷൂട്ടു ചെയ്യുന്നതിനിടെ ട്രെയിന്‍ കയറി രണ്ടു യുവാക്കള്‍ മരിച്ചു. സഹ്ദാറയിലാണ് സംഭവം. വന്‍ശ് ശര്‍മ്മ (23), മോനു (20) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഇവരുടെ മൊബൈല്‍ഫോണുകള്‍ റെയില്‍വേ പാളത്തില്‍ നിന്നും കണ്ടെടുത്തു. സംഭവത്തിൽ റെയിൽവേയും പോലീസും അന്വേഷണം തുടങ്ങി.