Month: February 2023
-
Crime
പണമിടപാട് സ്ഥാപനങ്ങളിൽ സ്വർണ്ണം പൂശിയ ഇരുമ്പ് ഉരുപ്പടികൾ പണയം വെച്ച് പണം തട്ടുന്ന വിരുതൻ അറസ്റ്റിൽ; പിടിയിലായത് സമാനമായ 23 കേസുകളിലെ പ്രതി
തിരുവനന്തപുരം: പണമിടപാട് സ്ഥാപനങ്ങളിൽ സ്വർണ്ണം പൂശിയ ഇരുമ്പ് ഉരുപ്പടികൾ പണയം വെച്ച് പണം തട്ടുന്ന വിരുതൻ പിടിയിൽ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇയാൾക്കെതിരെ 23 സമാനമായ കേസുകൾ നിലവിലുണ്ട് എന്ന് പൊലീസ്. തലസ്ഥാന നഗരിയിൽ ലോഡ്ജും ഡോർമെറ്ററിയും നടത്തുന്ന തിരുവല്ലം പുഞ്ചക്കരി പേരകം സ്വദേശി കൃഷ്ണകുമാറിനെ (65) ആണ് കോട്ടയം കിടങ്ങുർ പൊലീസും തിരുവല്ലം പൊലീസും ചേർന്ന് പിടികൂടിയത്. കോട്ടയത്തെ കിടങ്ങുരിൽ കാന്തി എന്ന സ്വകാര്യ സ്വർണ്ണപണയ സ്ഥാപനത്തിൽ 19 ഗ്രാം തൂക്കമുളള വള പണയം വെച്ച് 80000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി പിടിയിലായിരിക്കുന്നത്. ഇയാളുടെ പക്കൽ അഞ്ച് സിം കാർഡുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 11 നാണ് കിടങ്ങൂരിലെ സ്വകാര്യ സ്വർണ്ണപണയമിടപാട് സ്ഥാപനത്തിൽ ഇരുമ്പിൽ സ്വർണ്ണം പൂശിയ വള പണയം വെച്ചത്. കിടങ്ങൂർ അമ്പലത്തിന് സമീപത്താണ് താമസമെന്നും സ്ഥാപനയുടമയായ സ്ത്രീയോട് അവരുടെ ഭർത്താവിന്റെ പരിചയക്കാരനാണെന്നും പറഞ്ഞാണ് വള പണയം വെച്ച് 80000 രൂപ കെെക്കലാക്കിയത്. സ്ഥാപനയുടമയായ സ്ത്രീ…
Read More » -
Crime
കിട്ടാനുള്ള പണം നൽകാത്തതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം: മൂന്ന് പേർ അറസ്റ്റിൽ; പ്രതികളെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്
ആലപ്പുഴ: കിട്ടാനുള്ള പണം നൽകാത്തതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ആലപ്പുഴ തത്തംപള്ളി സ്വദേശിയായ കൊച്ചുപറമ്പിൽ വീട്ടിൽ അജീഷിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച മാവേലിക്കര അറുന്നുറ്റിമംഗലം വെട്ടിയാർ സ്വദേശി ബിജു കുറത്തികാട്, കാതേലിൽ വീട്ടിൽ ബിനു, കുറത്തികാട് കണ്ടത്തിൽ വടക്കേതിൽ വീട്ടിൽ സുഭാഷ് എന്നിവരാണ് പിടിയിലായത്. പണമിടപാടിൽ 45,000 രൂപ നൽകാനുണ്ട് എന്ന് ആരോപിച്ചാണ് അജീഷിനെ തട്ടിക്കൊണ്ടു പോയത്. വിവരമറിഞ്ഞ് നോർത്ത് പോലീസ് അന്വേഷിച്ച എത്തിയ സമയം അജീഷിന്റെ വീട്ടുകാർ പോലും സംഭവം അറിഞ്ഞിരുന്നില്ല. കെ എൽ- 69 ബി 9134 എന്ന വാഹനത്തിൽ എടത്വ സൈഡിലേക്കാണ് അജീഷിനെ തട്ടിക്കൊണ്ടുപോയതെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടത്വ സിഐ യെ വിവരം അറിയിക്കുകയും അവർ കൈകാണിച്ചിട്ട് വാഹനം നിർത്താതെ പോകുകയും ചെയ്തു. പിന്നീട് വന്ന അറിയിപ്പുകളിൽ യുവാവിനെ തട്ടിക്കൊണ്ടുപോയത് കൊപ്പാറ ബിജു എന്നറിയപ്പെടുന്ന ആൾ ആണെന്ന് മനസ്സിലായി. അറുനൂറ്റിമംഗലത്ത് ഉള്ള പ്രതിയുടെ വീടും പരിസരവും കേന്ദ്രീകരിച്ച്…
Read More » -
NEWS
യുഎഇയില്‍ ജി.സി.സി പൗരന്മാര്‍ക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമോ ? സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍
അബുദാബി: യുഎഇയിൽ ജി.സി.സി പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതർ. ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും തങ്ങൾ നടത്തിയിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി സോഷ്യൽ മീഡിയിലൂടെ വിശദമാക്കി. تنبيه! Warning!_____#الهيئة_الاتحادية_للهوية_والجنسية_والجمارك_وأمن_المنافذ #شائعة #بطاقة_الهوية_الإماراتية#IdentityCitizenshipCustomsAndPortSecurity #Rumour #EmiratesID pic.twitter.com/Q80ZU2m8Lx — Identity, Citizenship, Customs & Port Security UAE (@UAEICP) February 23, 2023 എമിറേറ്റ്സ് ഐഡി നൽകുന്നതിനുള്ള പോപ്പുലേഷൻ രജിസ്ട്രി, രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി ചില മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് സംവിധാനിച്ചിരിക്കുന്നത്. ഇതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് അറിയിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കാതെ അവ അവഗണിക്കണമെന്നും വിശ്വാസ്യതയുള്ള മാർഗങ്ങളിലൂടെയും സർക്കാറിന്റെ ഔദ്യോഗി സ്രോതസുകളിൽ നിന്നും മാത്രം വിവരങ്ങൾ തേടണമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Read More » -
India
സീനിയർ വിദ്യാർഥിയുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെ തെലങ്കാനയിൽ ദളിത് മെഡിക്കൽ പിജി വിദ്യാർഥിനി വിഷം കുത്തിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ലൗ ജിഹാദാണെന്നാരോപിച്ച് ബിജെപി
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലിൽ ദളിത് മെഡിക്കൽ പിജി വിദ്യാർഥിനി വിഷം കുത്തിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സീനിയർ വിദ്യാർഥിയുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യാശ്രമം. അനസ്തീഷ്യ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥി സൈഫിനെ പൊലീസ് കേസിൽ അറസ്റ്റ് ചെയ്തു. അതേസമയം ഇത് ലൗ ജിഹാദാണെന്നാരോപിച്ച് വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ് ബിജെപി. നൂറ് ശതമാനം ഇത് ലൗ ജിഹാദ് കേസാണ്. ഹിന്ദു പെൺകുട്ടികളെ അപമാനിക്കാനും, കെണിയിൽ പെടുത്താനും ഫണ്ട് വരുന്നുണ്ട് സംസ്ഥാനത്ത്. അതിന്‍റെ തെളിവാണിതെന്നായിരുന്നു തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് പറഞ്ഞത്. വാറങ്കലിലെ കെഎംസി മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിലെ ഒന്നാം വർഷ മെഡിക്കൽ പിജി വിദ്യാർഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിയായ ഡോ. സൈഫിന്‍റെ ഭാഗത്ത് നിന്ന് കടുത്ത മാനസിക പീഡനമാണ് പെൺകുട്ടി നേരിട്ടിരുന്നതെന്നാണ് കുടുംബം പറയുന്നത്. ഡ്യൂട്ടി സമയത്ത് ശുചിമുറി ഉപയോഗിക്കാൻ പോലും പെൺകുട്ടിയെ സീനിയറായ ഡോ. സൈഫ് അനുവദിച്ചിരുന്നില്ലെന്നും, ഇവരെക്കുറിച്ച് മോശം പരാമർശങ്ങൾ…
Read More » -
Kerala
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആരോഗ്യനില മോശമായി, യുവതി ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി
കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കനിവ് 108 ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. കോഴിക്കോട് കൊണ്ടട മീത്തൽ കുറ്റിക്കാട്ടൂർ സ്വദേശിനിയായ 27 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ഉടൻ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് വിഷ്ണു ആർ വി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജീന ഷെബിൻ എന്നിവർ സ്ഥലത്തെത്തി യുവതിയുമായി കോഴിക്കോട് ഐ എം സി എച്ചിലേക്ക് തിരിച്ചു. യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജീന ഷെബിന്റെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഉടൻ പ്രഥമ ശുശ്രൂഷ നൽകി ഇരുവരെയും കോഴിക്കോട് ഐ എം സി.എച്ചിലേക്ക് എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. യുവതിയുടെ മൂന്നാമത്തെ കുട്ടിയാണ്…
Read More » -
LIFE
ഇസ്രയേൽ – പലസ്തീൻ ചെറുത്തു നിൽപ്പിനിടയിലെ സൗഹൃദവും പ്രണയവും പറഞ്ഞ് ആലം, സ്പാനിഷ് ജയിൽ കലാപത്തിന്റെ കഥയുമായി ‘പ്രിസൺ 77’; കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്നത്തെ മുഖ്യ ആകർഷണം
കോട്ടയം: കെയ്‌റോ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമുൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ നേടിയ ഫിറാസ് കൗരിയുടെ ആലവും ഇന്ന് പ്രദർശനത്തിനെത്തുന്നു. രാവിലെ 9.30 ന് അനശ്വര തിയറ്ററിലാണ് പ്രദർശനം. കൗമാരക്കാരായ വിദ്യാർത്ഥികൾ സ്വന്തം നാട്ടിലെ അധിനിവേശത്തിനെതിരെ പോരാടാൻ തീരുമാനിക്കുന്നതും അതിലേക്ക് അവരെ നയിക്കുന്ന കാരണങ്ങളുമാണ് ആലമിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഇസ്രയേൽ- പലസ്തീൻ രാഷ്ട്രീയ സംഘർഷത്തിന് പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അടിത്തറ നൽകിയാണ് കഥ മുന്നോട്ട് പോകുന്നത്. ഐ.എഫ്.എഫ്.കെ. തിരുവനന്തപുരം മേളയിൽ ഇക്കുറി ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച ‘പ്രിസൺ 77’ ഇന്ന് കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിലെ മുഖ്യആകർഷണമാകും. രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് ഏഴുമണിക്ക് അനശ്വര തീയറ്ററിലാണ് പ്രദർശനം. സ്പെയിനിലെ ജയിൽ കലാപത്തിന്റെ നേർചിത്രമൊരുക്കുക്കുന്ന ത്രില്ലർ സിനിമയാണ് പ്രിസൺ 77. 1977ൽ ബാഴ്‌സലോണയിലെ ജയിലിൽ നടന്ന സംഘർഷമാണ് സ്പാനിഷ് സംവിധായകൻ ആൽബർട്ടോ റോഡ്രിഗസിന്റെ സിനിമയുടേത്. 1200 യൂറോ വെട്ടിച്ച കുറ്റത്തിന് 20 വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട യുവാവ് നീതിരാഹിത്യത്തിന്റെ പേരിൽ നടത്തുന്ന പ്രതികരണവും തുടർന്നുണ്ടാകുന്ന…
Read More » -
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: സിനിമ ചരിത്രം പറയുന്ന പുസ്തകങ്ങളുമായി ബുക്ക് സ്റ്റാൾ
കോട്ടയം: സിനിമ കാണാനും ആസ്വദിക്കാനും മാത്രമല്ല, ചരിത്രമറിയാനും പഴയകാല സിനിമകളെപ്പറ്റി പഠിക്കാനുമുള്ള അവസരം കൂടിയാണ് അനശ്വര തിയേറ്ററിൽ ചലച്ചിത്ര ആരാധകർക്കായി ഒരുക്കിയിട്ടുള്ളത്. കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് അനശ്വര തിയേറ്ററിൽ സിനിമവിഷയങ്ങളിൽ ആഴത്തിൽ അറിവു പകരാനുതകുന്ന ബുക്ക് സ്റ്റാൾ സജ്ജീകരിച്ചിട്ടുള്ളത്. 1928 മുതൽ ഇറങ്ങിയിട്ടുള്ള എല്ലാ മലയാള സിനിമകളുടേയും യഥാർത്ഥ പോസ്റ്ററുകൾ, സംവിധായകർ, അഭിനേതാക്കൾ, പിന്നണി പ്രവർത്തകർ, തുടങ്ങി ഒരു സിനിമയ്ക്കു വേണ്ടി പ്രവർത്തിച്ച മുഴുവൻ ആളുകളുടേയും വിവരങ്ങൾ അടങ്ങിയ പുസ്തകം ‘മലയാള സിനിമ നാൾവഴികൾ’ ആണ് സ്റ്റാളിലെ പ്രധാന ആകർഷണം. ചലച്ചിത്ര അക്കാദമി ഈ വർഷം പുറത്തിറക്കിയ വിടപറയാത്ത ജോൺ പോൾ, കാലത്തിന്റെ ഇരുൾ ഭൂപടങ്ങൾ, നിത്യ ലളിത, ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തൻ, ആകാശത്തിലേക്കുള്ള വാതിലുകൾ എന്നീ പുസ്തകങ്ങളും സ്റ്റാളിൽ ലഭ്യമാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 2018ലെ ദേശീയ പുരസ്‌കാരം ലഭിച്ച പുസ്തകം ‘മൗന പ്രാർത്ഥന പോലെ’യും സ്റ്റാളിലുണ്ട്. സംവിധായകൻ അരവിന്ദനെക്കുറിച്ച് എസ്. ജയചന്ദ്രൻ…
Read More » -
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: ‘തമ്പ്’ ഉണരുന്നു; സെമിനാറും എക്സിബിഷനും ഇന്ന്
കോട്ടയം: കോട്ടയത്തിന്റെ സമ്പന്നമായ സിനിമാചരിത്രം പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി തിരുനക്കര പഴയ പോലീസ് മൈതാനത്ത് തയ്യാറാക്കുന്ന ‘തമ്പ് ‘ ഇന്നു മുതൽ സജീവമാകും. കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി രാവിലെ 10.30ന് ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട പുനലൂർ രാജന്റെ അപൂർവ ഫോട്ടോകൾ ഉൾപ്പെടുത്തി എക്‌സിബിഷൻ നടക്കും. ഛായാഗ്രാഹകൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. 11ന് ‘കോട്ടയത്തിന്റെ സിനിമ പൈതൃകം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ചലച്ചിത്രനിരൂപകൻ എ. ചന്ദ്രശേഖർ മോഡറേറ്ററാകും. ‘കോട്ടയത്തിന്റെ സിനിമാ ചരിത്രം’ എന്ന വിഷയത്തിൽ മലയാള മനോരമ സീനിയർ അസോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, ‘കോട്ടയത്തിന്റെ നിർമ്മാതാക്കൾ, വിതരണക്കാർ, തീയേറ്ററുകൾ’ എന്ന വിഷയത്തിൽ ജൂബിലി ജോയ് തോമസ്, ‘കോട്ടയത്തിന്റെ ചലച്ചിത്ര പ്രവർത്തനം’ എന്ന വിഷയത്തിൽ ജോഷി മാത്യു, ‘സിനിമാ പത്രപ്രവർത്തന ചരിത്രം കോട്ടയത്ത് ‘ എന്ന വിഷയത്തിൽ ഡോ. പോൾ മണലിൽ, ‘കോട്ടയത്തെ ചലച്ചിത്ര പത്രപ്രവർത്തനം’ എന്ന വിഷയത്തിൽ എം.എം. ബാലചന്ദ്രൻ, ‘സാഹിത്യവും സിനിമയും കോട്ടയത്ത്’ എന്ന വിഷയത്തിൽ തേക്കിൻകാട്…
Read More » -
LIFE
ചലച്ചിത്രമേളയുടെ ‘വൈബി’ൽ കോട്ടയം; കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന്
കോട്ടയം: ആദ്യദിനംതന്നെ സിനിമാലഹരിയുടെ ‘വൈബി’ലേക്കിറങ്ങി കോട്ടയം നഗരം. കോട്ടയം നഗരം കണ്ട ഏറ്റവും വിപുലമായ രാജ്യാന്തര ചലച്ചിത്രമേളയുടെ തുടക്കം മുതൽ തന്നെ സിനിമാപ്രേമികൾ കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ്. അനശ്വര, ആഷ തിയറ്ററുകളിൽ രാവിലെ 9.30ന് ആദ്യഷോകൾ തുടങ്ങിയപ്പോൾ മുതൽതന്നെ ആൾക്കൂട്ടമായിരുന്നു. വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള ചലച്ചിത്ര ആരാധകരുടെ നീണ്ട നിരയാണു ചലച്ചിത്രോത്സവവേദികളിൽ ദൃശ്യമായത്. മേളയുടെ ആദ്യദിനം തന്നെ സിനിമാ ആസ്വാദകർ നിറഞ്ഞെത്തിയതിന്റെ ആഘോഷത്തിലാണ് സിനിമാപ്രവർത്തകരും. ഉദ്ഘാടനചിത്രത്തിനു പുറമേ മൂന്നുവീതം ചിത്രങ്ങളാണ് ആദ്യദിനമായ ഇന്നലെ പ്രദർശിപ്പിച്ചത്. കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് അനശ്വര തിയറ്റർ രാവിലെ 9.30ന് – ചിത്രം: ആലം, സംവിധാനം: ഫിറാസ് കൗരി (രാജ്യാന്തര മത്സരവിഭാഗം) ഉച്ചയ്ക്ക് 12ന് – ചിത്രം: ഡിസിഷൻ റ്റു ലീവ്, സംവിധാനം: പാർക്ക് ചാൻ – വൂക്ക് (ലോകസിനിമ വിഭാഗം) വൈകിട്ട് മൂന്നിന് – ചിത്രം: ആർ. എം.എൻ, സംവിധാനം: ക്രിസ്റ്റ്യൻ മുൻഗിയു (ലോകസിനിമ വിഭാഗം) വൈകിട്ട് ഏഴിന് – ചിത്രം: പ്രിസൺ…
Read More » -
LIFE
കെ.ആർ. നാരായൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ തലത്തിൽ മികവിൻ്റെ കേന്ദ്രമാക്കും: സയീദ് അക്തർ മിർസ
കോട്ടയം: കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആന്റ് ആർട്സിനെ ദേശീയ തലത്തിൽ തന്നെ മികവിൻ്റെ കേന്ദ്രമാക്കുമെന്ന് പ്രശസ്ത ചലച്ചിത്രകാരൻ സയീദ് അക്തർ മിർസ. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ പുതിയ ചെയർമാനായി നിയമിതനായ അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്കാരിക നവീകരണത്തിൽ കേരളം മുൻപന്തിയിലാണ്. കേരളം ഒരു അനുഭവമാണ്. അത് അനുഭവച്ചറിയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. കേരളത്തിൽ മാത്രമാണ് കച്ചവട, കല സിനിമ എന്ന എന്ന വേർതിരിവില്ലാത്തത്. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. നിരവധി കാര്യങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഉയർന്ന സാക്ഷരതാ നിരക്ക്, ജനങ്ങളുടെ പുരോഗതി, ലിംഗ സമത്വം, കുറഞ്ഞ പട്ടിണി നിരക്ക് , സാമൂഹിക ഐക്യം, മതസൗഹാർദ്ദം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനം ഏറെ മുന്നിലാണെന്നും…
Read More »