Month: February 2023
-
NEWS
യുഎഇയില്‍ ജി.സി.സി പൗരന്മാര്‍ക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമോ ? സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍
അബുദാബി: യുഎഇയിൽ ജി.സി.സി പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതർ. ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും തങ്ങൾ നടത്തിയിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി സോഷ്യൽ മീഡിയിലൂടെ വിശദമാക്കി. تنبيه! Warning!_____#الهيئة_الاتحادية_للهوية_والجنسية_والجمارك_وأمن_المنافذ #شائعة #بطاقة_الهوية_الإماراتية#IdentityCitizenshipCustomsAndPortSecurity #Rumour #EmiratesID pic.twitter.com/Q80ZU2m8Lx — Identity, Citizenship, Customs & Port Security UAE (@UAEICP) February 23, 2023 എമിറേറ്റ്സ് ഐഡി നൽകുന്നതിനുള്ള പോപ്പുലേഷൻ രജിസ്ട്രി, രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി ചില മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് സംവിധാനിച്ചിരിക്കുന്നത്. ഇതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് അറിയിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കാതെ അവ അവഗണിക്കണമെന്നും വിശ്വാസ്യതയുള്ള മാർഗങ്ങളിലൂടെയും സർക്കാറിന്റെ ഔദ്യോഗി സ്രോതസുകളിൽ നിന്നും മാത്രം വിവരങ്ങൾ തേടണമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Read More » -
India
സീനിയർ വിദ്യാർഥിയുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെ തെലങ്കാനയിൽ ദളിത് മെഡിക്കൽ പിജി വിദ്യാർഥിനി വിഷം കുത്തിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ലൗ ജിഹാദാണെന്നാരോപിച്ച് ബിജെപി
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലിൽ ദളിത് മെഡിക്കൽ പിജി വിദ്യാർഥിനി വിഷം കുത്തിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സീനിയർ വിദ്യാർഥിയുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യാശ്രമം. അനസ്തീഷ്യ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥി സൈഫിനെ പൊലീസ് കേസിൽ അറസ്റ്റ് ചെയ്തു. അതേസമയം ഇത് ലൗ ജിഹാദാണെന്നാരോപിച്ച് വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ് ബിജെപി. നൂറ് ശതമാനം ഇത് ലൗ ജിഹാദ് കേസാണ്. ഹിന്ദു പെൺകുട്ടികളെ അപമാനിക്കാനും, കെണിയിൽ പെടുത്താനും ഫണ്ട് വരുന്നുണ്ട് സംസ്ഥാനത്ത്. അതിന്‍റെ തെളിവാണിതെന്നായിരുന്നു തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് പറഞ്ഞത്. വാറങ്കലിലെ കെഎംസി മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിലെ ഒന്നാം വർഷ മെഡിക്കൽ പിജി വിദ്യാർഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിയായ ഡോ. സൈഫിന്‍റെ ഭാഗത്ത് നിന്ന് കടുത്ത മാനസിക പീഡനമാണ് പെൺകുട്ടി നേരിട്ടിരുന്നതെന്നാണ് കുടുംബം പറയുന്നത്. ഡ്യൂട്ടി സമയത്ത് ശുചിമുറി ഉപയോഗിക്കാൻ പോലും പെൺകുട്ടിയെ സീനിയറായ ഡോ. സൈഫ് അനുവദിച്ചിരുന്നില്ലെന്നും, ഇവരെക്കുറിച്ച് മോശം പരാമർശങ്ങൾ…
Read More » -
Kerala
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആരോഗ്യനില മോശമായി, യുവതി ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി
കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കനിവ് 108 ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. കോഴിക്കോട് കൊണ്ടട മീത്തൽ കുറ്റിക്കാട്ടൂർ സ്വദേശിനിയായ 27 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ഉടൻ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് വിഷ്ണു ആർ വി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജീന ഷെബിൻ എന്നിവർ സ്ഥലത്തെത്തി യുവതിയുമായി കോഴിക്കോട് ഐ എം സി എച്ചിലേക്ക് തിരിച്ചു. യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജീന ഷെബിന്റെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഉടൻ പ്രഥമ ശുശ്രൂഷ നൽകി ഇരുവരെയും കോഴിക്കോട് ഐ എം സി.എച്ചിലേക്ക് എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. യുവതിയുടെ മൂന്നാമത്തെ കുട്ടിയാണ്…
Read More » -
NEWS
വിദ്യാര്‍ഥിനിക്ക് ടിപ്പ് കിട്ടിയത് 4 ലക്ഷം രൂപ, നിനച്ചിരിക്കാതെ വൻ തുക കയ്യിലെത്തിയപ്പോള്‍ ആനന്ദകണ്ണീരണിഞ്ഞ് വെയിറ്ററായ പെൺകുട്ടി
റെസ്‌റ്റോറന്റിലെ വെയിറ്ററായ പെൺകുട്ടിക്ക് ലക്ഷങ്ങള്‍ ടിപ്പ് കിട്ടിയ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. സാധാരണ ഹോട്ടലുകളിലും റെസ്റ്റോറെന്റുകളിലും മറ്റും ബില്‍ അടയ്ക്കുന്നതിനൊപ്പം ചെറിയ ടിപ്പുകള്‍ നല്‍കുന്നത് പതിവാണ്. ആ സ്ഥാനത്താണ് ഇപ്പോള്‍ വെയിറ്ററായ ഒരു പെൺകുട്ടിക്ക് ലക്ഷങ്ങളുടെ ടിപ്പ് ലഭിച്ചത്. ഓസ്‌ട്രേലിയയില്‍ ആണ് സംഭവം. ഏകദേശം £4,000 അതായത് നാല് ലക്ഷം ഇന്‍ഡ്യന്‍ രൂപയാണ് വെയിറ്ററായ പെൺകുട്ടിക്ക് ടിപ്പ് കിട്ടിയത്. മെല്‍ബണിലെ സൗത് യാറയിലുള്ള ഗില്‍സണ്‍ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറന്‍ ആണ് ഒറ്റ ദിവസം കൊണ്ട് തന്റെ ജീവിതത്തില്‍ ആദ്യമായി വൻ തുക സമ്പാദിച്ചത്. നാല് ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറനെ തേടി ഈ അപ്രതീക്ഷിത സമ്മാനം എത്തുന്നത്. പ്രതീക്ഷിക്കാതെ വലിയ തുക ടിപ്പായി കയ്യില്‍ കിട്ടിയപ്പോള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി കൂടിയായ ലോറന് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി. ഉടന്‍ തന്നെ ഇക്കാര്യം സഹപ്രവര്‍ത്തകരോട് അവര്‍ പങ്കുവച്ചു. റെസ്റ്റോറന്റ് നിയമം അനുസരിച്ച് എല്ലാ വെയിറ്റര്‍മാരും ടിപ്പുകള്‍ പങ്കുവയ്ക്കണമെന്നുള്ളതിനാല്‍ കിട്ടിയ തുക…
Read More » -
Movie
‘നീലക്കുയിലി’ൽ തുടങ്ങി ‘അങ്കിൾബണ്ണി’ൽ അവസാനിച്ച മലയാളത്തിൻ്റെ ചലച്ചിത്ര പ്രതിഭ എ.വിൻസെന്റ് വിട പറഞ്ഞിട്ട് 8 വർഷം
സിനിമ ഓർമ്മ ഛായാഗ്രാഹകനും സംവിധായകനും ആയിരുന്ന എ വിൻസെന്റ് അന്തരിച്ചിട്ട് 8 വർഷം. 2015 ഫെബ്രുവരി 25 നാണ് മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലും കൈമുദ്ര പതിപ്പിച്ച അദ്ദേഹം 86- ആം വയസ്സിൽ അന്തരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ 1928, ജൂൺ 14ന് ജനിച്ച എ വിൻസെന്റ് ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോയിൽ സ്റ്റുഡിയോ ബോയ് ആയിട്ടാണ് സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് ക്യാമറാമാൻ കെ.രാമനാഥന്റെ സഹായിയായി. മലയാളത്തിലെ നാഴികക്കല്ല് ചിത്രമായ ‘നീലക്കുയിലി’ന്റെ (1954) കാമറാമാനായി തുടങ്ങിയ വിൻസെന്റിന് പിന്നീട്, നാഴികക്കല്ലായി മാറിയ ഒരുപിടി ചിത്രങ്ങൾ സംവിധാനം ചെയ്യാൻ യോഗമുണ്ടായി. രാമു കാര്യാട്ടിന്റെ തുടർ ചിത്രങ്ങളായ ‘മുടിയനായ പുത്രൻ’, ‘മൂടുപടം’ എന്നീ ചിത്രങ്ങളുടെ ഛായ നിർവ്വഹിച്ചതിന് ശേഷം 1964 ലാണ് സംവിധായകനായി ആദ്യചിത്രം വന്നത്. ബഷീറിന്റെ സൃഷ്ടിയിൽ ‘ഭാർഗവീനിലയം’ ആയിരുന്നു ആ ചിത്രം. ടികെ പരീക്കുട്ടിയായിരുന്നു നിർമ്മാണം. പിറ്റേ വർഷം എംടി വാസുദേവൻ നായരുടെ ആദ്യ തിരക്കഥ (മുറപ്പെണ്ണ്)…
Read More » -
Kerala
മുഖ്യമന്ത്രിയെ അവഹേളിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കസ്റ്റഡിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറന്മുള സ്വദേശി സിബിൻ ജോൺസണെയാണ് തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനങ്ങളിലെ പല ഭാഗങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ബുധനാഴ്ചയാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആറന്മുള പൊലീസിന്റെ സഹായത്തോടെയാണ് ഇന്ന് സിബിനെ പിടികൂടിയത്. ഇയാളെ ആറന്മുളയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
Read More » -
Careers
എയർ ഇന്ത്യയുടെ വമ്പൻ റിക്രൂട്ട്മെന്റ് ഈ വർഷം തന്നെ; ക്യാബിൻ ക്രൂവും ട്രെയിനികളുമടക്കം വേണ്ടത് 5000 പേരെ
ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള എയർ ഇന്ത്യ വമ്പൻ റിക്രൂട്മെന്റിന് ഒരുങ്ങുന്നു. ക്യാബിൻ ക്രൂവിനായി 4,200 ട്രെയിനികളെയും 900 പൈലറ്റുമാരെയും നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ ഈ മാസമാണ് എയർ ഇന്ത്യ ഒപ്പുവെച്ചത്. അന്തർദ്ദേശീയ, ആഭ്യന്തര നെറ്റ്‌വർക്കുകളിൽ കൂടുതൽ ഫ്ലൈറ്റുകൾ സർവീസ് നടത്തുമ്പോൾ കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടാകും എന്ന് നിയമന പദ്ധതികൾ വിശദീകരിച്ചുകൊണ്ട് എയർ ഇന്ത്യ ഇൻഫ്‌ലൈറ്റ് സർവീസ് ഹെഡ് സന്ദീപ് വർമ്മ പറഞ്ഞു. മുമ്പ്, എയർ ഇന്ത്യയിൽ 1,900-ലധികം ക്യാബിൻ തൊഴിലാളികൾ ജോലി ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഏകദേശം 1,100 ക്യാബിൻ ജീവനക്കാരെ റിക്രൂട്ട് ചെയ്തു. പുതിയ ജീവനക്കാരെ നിയമിക്കുന്നത് എയർ ഇന്ത്യയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും സന്ദീപ് വർമ്മ പറഞ്ഞു. രാജ്യത്തുടനീളമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്യാബിൻ ക്രൂ, സുരക്ഷയും ഉപഭോക്തൃ സേവന വൈദഗ്ധ്യവും പഠിപ്പിക്കുന്ന 15 ആഴ്ചത്തെ പരിശീലന പരിപാടി ഉണ്ടാകും. ഇന്ത്യൻ ഹോസ്പിറ്റാലിറ്റിയെയും ടാറ്റ ഗ്രൂപ്പ് സംസ്കാരത്തെയും…
Read More » -
Kerala
കെഎസ്ആർടിസി സ്വിഫ്റ്റിന് 131 സൂപ്പർ ഫാസ്റ്റ് ബസുകൾ; 55 സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ഓരോ സീറ്റിലും മൊബൈൽ ചാർജിംഗ് പോയിന്‍റുകള്‍…
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന് വേണ്ടി സൂപ്പർഫാസ്റ്റ് ബസുകൾ എത്തിതുടങ്ങി. 131 സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആദ്യത്തേത് ബെംഗുളുരുവിൽ നിന്നും കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാർച്ച് 15 തീയതിയോട് കൂടി ബാക്കി മുഴുവൻ ബസുകളും എത്തും. ട്രയൽ റണ്ണും രജിസ്ട്രേഷൻ നടപടികളും പൂർത്തിയായ ശേഷം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോഗിക്കുക. അതിന് ശേഷം മേയ് പകുതിയോട് കൂടി സർവ്വീസുകൾ ആരംഭിക്കും. ഈ ബസുകൾ ഏത് റൂട്ടിൽ ഉപയോഗിക്കണം എന്ന് ഉൾപ്പെടെയുളളവയുടെ പഠനത്തിന് ശേഷമാകും തീരുമാനിക്കുക. ദീർഘദൂര സർവ്വീസുകൾക്കാകും ഉപയോഗിക്കുക. അശോക് ലെയിലാന്റ് കമ്പനിയുടെ 12 മീറ്റർ നീളമുള്ള ഷാസിയിൽ ബംഗുളുരുവിലെ എസ്.എം കണ്ണപ്പ ( പ്രകാശ്) കമ്പനിയാണ് ബസിന്റെ ബോഡി നിർമിച്ചത്. നേരത്തെയുള്ള സൂപ്പർഫാസ്റ്റുകളിൽ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസിൽ 55 സീറ്റുകളാണ് ഉണ്ടാകുക. എയർ സസ്പെൻഷൻ ബസിൽ കൂടുതൽ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദർശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ബസിന്…
Read More » -
LIFE
പ്രണയം പൂവണിയാൻ പാക് പെൺകുട്ടി സ്വർണം വിറ്റും കടം വാങ്ങിയും ദുബൈ-കാഠ്മണ്ഡു വഴി ഇന്ത്യയിലെത്തി; കാമുകനെ കാണാൻ ഇഖ്റ എത്തിയത് ഇങ്ങനെ
ഏറെ വാർത്താ പ്രധാന്യം നേടിയതായിരുന്നു പാക് പെൺകുട്ടിയായ ഇഖ്റ ജീവാനി അതിർത്തി കടന്ന് ഇന്ത്യയിലെത്തി കാമുകനൊപ്പം താമസിച്ച സംഭവം. പെൺകുട്ടി എങ്ങനെയാണ് വിസയില്ലാതെ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതെന്ന് അത്ഭുതമായിരുന്നു. പെൺകുട്ടി ഇന്ത്യയിലെത്താൻ പണം കണ്ടെത്തിയ വഴികളും സ്വീകരിച്ച മാർഗങ്ങളും വെളിപ്പെടുത്തി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ലജ്ജാശീലയും ഒതുങ്ങിയ പ്രകൃതക്കാരിയുമായിരുന്നു പെൺകുട്ടി. എന്നാൽ ലുഡോ കളിച്ച് ഇന്ത്യക്കാരനായ മുലായം സിങ് യാദവുമായി പ്രണയത്തിലായി. പ്രണയം പിരിയാൻ വയ്യാത്ത അവസ്ഥയിലായപ്പോൾ ഏറെ സാഹസികമായി ഇന്ത്യയിലേക്ക് പുറപ്പെടുകയായിരുന്നു. എല്ലാ നീക്കങ്ങളും പെൺകുട്ടി രഹസ്യമാക്കി വെച്ചു. തന്റെ ആഭരണങ്ങൾ വിറ്റും കടംവാങ്ങിയും വിമാന ടിക്കറ്റിനും ചെലവിനുമുള്ള പണം കണ്ടെത്തിയത്. ആദ്യം ദുബൈയിലേക്ക് വിമാനം കയറി. അവിടെനിന്ന് വിമാന ടിക്കറ്റിനായി സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങി നേപ്പാളിലെ കാഠ്മണ്ഡുലെത്തി. ഇഖ്റ കാഠ്മണ്ഡുവിലെത്തിയപ്പോൾ മുലായം സിങ്ങും അവിടെയെത്തി. തുടർന്ന് ഇരുവരും രഹസ്യമായി വിവാഹം കഴിച്ച് അതിർത്തി വഴി ബിഹാറിലെത്തി. ബിഹാറിൽ നിന്നാണ് ബെംഗളൂരിവിലെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ കോളേജിൽ പോയ ശേഷം…
Read More »
