NEWSPravasi

യുഎഇയില്‍ ജി.സി.സി പൗരന്മാര്‍ക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമോ ? സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍

അബുദാബി: യുഎഇയിൽ ജി.സി.സി പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതർ. ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും തങ്ങൾ നടത്തിയിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി സോഷ്യൽ മീഡിയിലൂടെ വിശദമാക്കി.

Signature-ad

എമിറേറ്റ്സ് ഐഡി നൽകുന്നതിനുള്ള പോപ്പുലേഷൻ രജിസ്ട്രി, രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി ചില മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് സംവിധാനിച്ചിരിക്കുന്നത്. ഇതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് അറിയിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കാതെ അവ അവഗണിക്കണമെന്നും വിശ്വാസ്യതയുള്ള മാർഗങ്ങളിലൂടെയും സർക്കാറിന്റെ ഔദ്യോഗി സ്രോതസുകളിൽ നിന്നും മാത്രം വിവരങ്ങൾ തേടണമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Back to top button
error: