Month: February 2023

  • Kerala

    തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃക- മന്ത്രി ആർ ബിന്ദു

      തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃകയാണ്. പ്രതിബന്ധങ്ങളെ മാത്രമോ! – തളർച്ചകളെ വരെ തന്റെ ഇടത്തിന്റെ പരിപാലനത്തിൽ തടസ്സമാവാതെ നോക്കുന്ന പെണ്ണത്തമാണത്. സ്വഭാവനയിൽ കാണുന്ന സ്വജീവിതം കെട്ടിയുയർത്താൻ ഓരോരോ പെൺകുട്ടിയും തൊട്ടുള്ള സ്ത്രീ ജനതയ്ക്ക് പ്രാപ്തിയായെന്ന് ഉദ്ഘോഷിക്കുന്ന റീ-എൻട്രി. കേരളം നിങ്ങളെ വരവേൽക്കുന്നു, പ്രിയങ്കരിയായ ഭാവനാ! അതിനു താങ്കളോട് ചേർന്നു നിന്ന, എന്റെ പ്രിയ സുഹൃത്തുകൂടിയായ നിർമ്മാതാവ് രാജേഷ് കൃഷ്ണയടക്കം ഏവർക്കും അഭിവാദനവും നേരുന്നു.

    Read More »
  • Local

    എ.ഐ.എസ്.എഫ്. ഇടുക്കി ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച മുട്ടത്ത് തുടക്കമാകും 

    തൊടുപുഴ: എ.ഐ.എസ്.എഫ്. ഇടുക്കി ജില്ലാ സമ്മേളനതിന് ശനിയാഴ്ച മുട്ടത്ത് തുടക്കമാകും. ശനിയാഴ്ച് മുട്ടം റൈഫിള്‍സ് ക്ലബ് ഹാളില്‍ (സി.എ. കുര്യന്‍ നഗര്‍) ഉച്ചയ്ക്ക് ഒന്നിന് സമ്മേളനം തുടങ്ങും. 2.30-ന് പ്രതിനിധി സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. കബീര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുട്ടം ടൗണില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി റാലിയോടെ പൊതുസമ്മേളനത്തിന് തുടക്കം കുറിക്കും. പൊതുസമ്മേളനം സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവംഗം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുനില്‍ കുമാര്‍ സുരേഷ് അധ്യക്ഷത വഹിക്കും. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍, സംസ്ഥാന കൗണ്‍സിലംഗം കെ.കെ. ശിവരാമന്‍, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സ് മാത്യൂ തുടങ്ങിയവര്‍ പങ്കെടുക്കും. ഞായറാഴ്ച്ച രാവിലെ 9.30-ന് പ്രതിനിധി സമ്മേളനം തുടരും. സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആര്‍. പ്രമോദ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സി.പി.ഐ. സംസ്ഥാന…

    Read More »
  • Crime

    കാപ്പാ പ്രതിയുടെ അമ്മയെ വീടാക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പത്തു പ്രതികള്‍ കൂടി അറസ്റ്റില്‍ 

    അടൂര്‍: കാപ്പാ പ്രതിയുടെ അമ്മയെ വീടാക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പത്തു പ്രതികള്‍ കൂടി അറസ്റ്റില്‍. ഏനാദിമംഗലം ചാങ്കൂര്‍ ഒഴുകുപാറ വടക്കേചരുവില്‍ സുജാതയെയാണ്(64) ഞായറാഴ്ച രാത്രി 10.30-ന് ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഏനാദിമംഗലം കുറുമ്പകര എല്‍സി ഭവനില്‍ അനീഷിനെ(32) തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റു പ്രതികളായ പടിഞ്ഞാറ്റേതില്‍ ജിതിന്‍(24), മാരൂര്‍ കാട്ടുകാലയില്‍ സുരേന്ദ്രന്‍(44), മാരൂര്‍ കാട്ടുകാലയില്‍ സുധാ ഭവനം വീട്ടില്‍ സുധീഷ് ജയചന്ദ്രന്‍ (25), കുറുമ്പകര പൂവണ്ണം മൂട്ടില്‍ വിളയില്‍ സജിത്(23), മാരൂര്‍ കാട്ടുകാലയില്‍ എലിമുള്ളതില്‍ മേലേതില്‍ ശ്യാം(26), മാരൂര്‍ കാട്ടുകാലയില്‍ എലിമുള്ളതില്‍ മേലേതില്‍ ശരത്(31), കുറുമ്പകര അയണിവിള പടിഞ്ഞാറ്റേതില്‍ ഉന്മേഷ് (35), കുറുമ്പകര ചീനിവിള രതീഷ് മോഹന്‍(30), കുറുമ്പകര ചീനിവിള അല്‍ ആമീന്‍ മന്‍സിലില്‍ അല്‍ ആമീന്‍(28), ഏനാദിമംഗലം ഇളമണ്ണൂര്‍ മരുതിമൂട് മാഹിന്‍മന്‍സിലില്‍ എസ്. ഷാജഹാന്‍ (34) എന്നിവരെയാണ് അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. പതിനഞ്ചോളം പേർ വരുന്ന സംഘമാണ് വീട്ടില്‍ കയറി ആക്രമണം…

    Read More »
  • Kerala

    അരിയും തിന്ന് വീടും തകർത്തു; എന്നിട്ടരിശം തീരാതെ… വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

    മൂന്നാർ: മയക്കുവെടി വച്ചു പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചതിനു പിന്നാലെ ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. അരിയും തിന്ന് വീടും തകർത്ത കാട്ടു കൊമ്പൻ സമീപത്തെ കൃഷിയിടത്തും നാശം വിതച്ച് മണിക്കൂറുകളോളം ഭീതിപരത്തിയ ശേഷമാണ് കാട്ടിലേക്കു മടങ്ങിയത്. രാജകുമാരി തോണ്ടിമല ചൂണ്ടല്‍ വളവുകാട് ചുരുളിനാഥന്റെ വീടിന്റെ ഒരു ഭാഗമാണ് വ്യാഴാഴ്ച രാത്രി 12 ന് ഒറ്റയാന്‍ തകര്‍ത്തത്. ചുരുളിനാഥനും കുടുംബവും തമിഴ്നാട്ടിലായിരുന്നു. വീടിനോട് ചേര്‍ന്ന് തൊഴിലാളികള്‍ക്ക് താമസിക്കാനായി നിര്‍മിച്ച മുറിയാണ് തകര്‍ത്തത്. ചാക്കില്‍ സൂക്ഷിച്ചിരുന്ന 30 കിലോ അരി ഒറ്റയാന്‍ എടുത്തു തിന്ന ശേഷം ഏലക്ക വൃത്തിയാക്കുന്ന യന്ത്രത്തിനും കേടുപാട് വരുത്തി. ചൂണ്ടലില്‍ ഒറ്റപ്പെട്ട സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കാട്ടാന ശല്യം രൂക്ഷമായതിനാല്‍ ഏതാനും ദിവസങ്ങളായി ചുരുളിനാഥന്‍ കുടുംബ സമേതം തമിഴ്നാട്ടിലെ വീട്ടിലാണ് താമസിക്കുന്നത്. ചുരുളുനാഥന്റെ വീട് തകര്‍ത്ത ശേഷം അരി കൊമ്പന്‍ സമീപത്തു തന്നെയുള്ള ജോണ്‍സന്റെ കൃഷിയിടത്തിലും നാശനഷ്ടമുണ്ടാക്കി. തുടര്‍ന്ന് നേരം പുലരുന്നത് വരെ ചൂണ്ടല്‍ കുരിശടിയില്‍ നിലയുറപ്പിച്ചു.…

    Read More »
  • NEWS

    ഇസ്രയേലിൽ ‘പ്രവാസി’കളെ കാത്തിരിക്കുന്നത് സ്വര്‍ഗ തുല്യമായ ജീവിതം, ബിജുകുര്യനെ കല്ലെറിയുന്നവർ അറിയുക ഈ കാര്യങ്ങൾ

      കേരള സര്‍ക്കാരിനെ നാണംകെടുത്തി ബിജുകുര്യന്‍ ചാടിപ്പോയതെന്തിന്, അത്രവലിയ സ്വര്‍ഗമാണോ ഇസ്രയേല്‍. ഇസ്രയേലിലെ കൃഷിരീതികള്‍ പഠിക്കാന്‍പോയ കേരള സര്‍ക്കാർ ഔദ്യോഗികസംഘത്തില്‍നിന്ന് കണ്ണൂര്‍ സ്വദേശിയായ കര്‍ഷകന്‍ ബിജു കുര്യന്‍ ചാടി രക്ഷപ്പെട്ട സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അതിനു മുംപേ കേരളത്തിൽ നിന്ന് തീർത്ഥയാത്ര പോയ സംഘത്തിലെ ഒരു പുരുഷനും അഞ്ച് സ്ത്രീകളും ഇസ്രയേലിൽ മുങ്ങിയ വാർത്ത പുറത്തു വന്നു. യാത്രയുടെ സംഘാടകൻ  നാലാഞ്ചിറയിലെ ഫാ. ജോർജ് ജോഷ്വ ഇത് സംബന്ധിച്ച് സംസ്ഥാന ഡി.ജി.പിക്കു പരാതി നൽകിയിട്ടുണ്ട്. ഫെബ്രുവരി 8 ന് തിരുവല്ലത്തെ ട്രാവല്‍ ഏജന്‍സി വഴിയാണ് ഈ സംഘം പുറപ്പെട്ടത്. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഫെബ്രുവരി 11ന് സംഘം ഇസ്രയേലില്‍ പ്രവേശിച്ചു. 26 അംഗ സംഘത്തിലെ രാജു തോമസ്, ഷൈനി രാജു, മേഴ്സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവർ ഇസ്രയേലിൽവച്ച് അപ്രത്യക്ഷരായി. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ആറുപേരും മുങ്ങിയത്. വാർത്തകൾ കേട്ട്…

    Read More »
  • Food

    മാമ്പഴം കഴിക്കൂ, സുന്ദരികളും സുന്ദരന്മാരും ആകൂ: പഴങ്ങളിൽ രാജാവായ മാമ്പഴത്തിന് മഹത്വങ്ങൾ ഏറെ

    ഡോ. വേണു തോന്നയ്ക്കൽ മാമ്പഴക്കാലം വരവായി. മാവും മരങ്ങളും ഗ്രാമവിശുദ്ധിയുടെ ചിഹ്നങ്ങളാണ്. നാം മാവും മരങ്ങളും വെട്ടി നിരത്തി റബ്ബർ തോട്ടങ്ങളും സിമന്റ് കാടുകളും ഉണ്ടാക്കി. ഏറ്റവും പ്രിയപ്പെട്ട മാമ്പഴം അന്യസംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി കഴിക്കാനും നാം ശീലിച്ചു. പഴങ്ങളിലെ രാജാവാണ് മാമ്പഴം. രുചിയ്ക്കൊപ്പം അത്രകണ്ട് പോഷകസമൃ ദ്ധവുമാണ്. പഞ്ചസാര, കൊഴുപ്പ്, മാംസ്യം, ജീവകങ്ങൾ, ഖനിജങ്ങൾ എന്നിവയ്ക്കൊ പ്പം നാരു ഘടകവും ആൻറി ഓക്സിഡന്റു കളും മാമ്പഴത്തിൽ ധാരാളമായുണ്ട്. ആൻറി ഓക്സിഡന്റുകളും ജീവകങ്ങ ളും നമ്മുടെ മാനസിക സംഘർഷം ലഘൂകരി ക്കുകയും ചർമ്മരോഗം കാക്കുകയും ആരോഗ്യവും സൗന്ദര്യം നിലനിറുത്താൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ മാമ്പഴം കഴിച്ച് സുന്ദരികളും സുന്ദരന്മാരും ആകൂ. മാമ്പഴത്തിലെ കരോട്ടിനോയ്ഡുകൾ കാഴ്ച മെച്ചപ്പെടുത്തുന്നു. ഒപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. മാമ്പഴത്തിൽ ധാരാളം നാര് ഘടകങ്ങൾ ഉള്ളതിനാൽ ദഹനം, മലശോധന എന്നിവ മെച്ചപ്പെടു ത്തുകയും ദഹനവ്യവസ്ഥയുടെ ആരോഗ്യം കാക്കുകയും ചെയ്യുന്നു. മറ്റു പഴങ്ങൾ പോ ലെ തന്നെ മാമ്പഴവും ജ്യൂസ്…

    Read More »
  • Kerala

    പാർട്ടി എന്നെ പുറത്താക്കി എന്ന വാദം തെറ്റ്, വിമർശനങ്ങളെ ഉൾകൊണ്ട് പാർട്ടിയിലേക്ക് തിരിച്ചു വരാൻ ശ്രമിക്കും: ജിജോ തില്ലങ്കേരി

    കണ്ണൂർ: വിമർശനങ്ങളെ ഉൾകൊണ്ട് പാർട്ടിയിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുമെന്ന് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗം ജിജോ തില്ലങ്കേരി. പാർട്ടി എന്നെ പുറത്താക്കി എന്ന വാദം തെറ്റാണെന്നും പാർട്ടി മെമ്പറായി നിൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത് ചെയതെന്ന് തിരിച്ചറിഞ്ഞാണ് സ്വയം മെമ്പർഷിപ്പ് പുതുക്കാതിരുന്നതെന്നും ജിജോ ഫേസ്ബുക്കിൽ കുറിച്ചു. 26 വയസിനിടെ 23 കേസുകളിൽ പ്രതിയായി. കുടുംബം നോക്കാൻ മറ്റ് മേഖലകളിലേക്ക് പോയത് തെറ്റായി കാണുന്നില്ല. ഉളുപ്പില്ലാത്തവൻ എന്ന് ആയിരം വട്ടം കേൾക്കേണ്ടി വന്നാലും ഇടതുപക്ഷ രാഷ്ട്രീയം വിടില്ല. ശരീരത്തിൽ ഇന്നും ബോംബിന്റെ ചീളും പേറി നടക്കുന്നയാളാണ് താനെന്നും ആകാശ് തില്ലങ്കേരിയെ ടാഗ് ചെയ്ത് ജിജോ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് കുറിപ്പി​ന്റെ പൂർണരൂപം വയസ്സ് – 30 26 വയസ്സിൽ കല്യാണം 26 വയസ്സിനുള്ളിൽ 23 കേസുകൾ, കല്യാണത്തിന് ശേഷം ഇപ്പോൾ വിവാദമായ കേസ് അല്ലാതെ മറ്റൊരു കേസ് ആക്കിയിട്ടില്ല സ്വസ്ഥമായി കുടുംബവുമായി കഴിഞ്ഞു പോകുന്നു , പാർട്ടി മെമ്പറായി നിൽക്കുമ്പോൾ ചെയ്യാൻ…

    Read More »
  • LIFE

    മണിരത്നത്തി​ന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ 2’ റിലീസ് വൈകുമോ?

    മണിരത്നം സംവിധാനം ചെയ്‍ത ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ രാജ്യമൊട്ടാകെ ഏറ്റെടുത്തതാണ്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെൽവന്റെ’ റിലീസ് സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റിയേക്കുമെന്ന് കഴിഞ്ഞ ദിവസംതൊട്ട് പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ‘പൊന്നിയിൻ സെൽവനു’മായി ബന്ധപ്പെട്ട വൃത്തങ്ങൾ. ‘പൊന്നിയിൻ സെൽവന്റെ’ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗിക്കുകയാണ്. ചിത്രം നേരത്തെ പ്രഖ്യാപിച്ചതുപോലെ ഏപ്രിൽ 28ന് തന്നെ റിലീസ് ചെയ്യും. ചിത്രം മാറ്റിവയ്‍ക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അഭ്യൂഹം മാത്രമാണ്. നിർമാതാക്കൾ ഉടൻ സർപ്രസ് പ്രഖ്യാപനവുമായി രംഗത്ത് വരും എന്നുമാണ് അടുത്തവൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര…

    Read More »
  • Tech

    ഗൂഗിളിന്‍റെ ഡാറ്റാ പ്രൈവസി ലേബലുകൾ വൻ പരാജയം; ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകളൊന്നും അത്ര സേഫല്ലെന്ന് മോസില്ല

    ദില്ലി: ഡാറ്റാ പ്രൈവസി ലേബലുകൾ നോക്കി ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകൾ സുരക്ഷിതമാണെന്ന് പറയുന്നവരോട് മോസില്ലയ്ക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. മറ്റൊന്നുമല്ല, ഈ ഡാറ്റാ പ്രൈവസി ലേബലുകൾ വൻ പരാജയമാണെന്നത് തന്നെ സംഭവം. ഗൂഗിളിന്‍റെ ഡാറ്റാ സേഫ്റ്റി ഫോമിൽ ആപ്പുകൾ പബ്ലിഷ് ചെയ്യുന്നവര്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ലേബലുകൾ നല്‍കുന്നത്. അതിൽ കൃത്രിമത്വം വരുത്തിയാൽ ഈ ഡാറ്റ സ്വന്തമാക്കാവുന്നതേയുള്ളൂ എന്നാണ് മോസില്ല ചൂണ്ടിക്കാണിക്കുന്നത്. ഡാറ്റാ സ്വകാര്യത ഉറപ്പുനൽകുന്ന ആപ്പുകൾ തിരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്നതിൽ ഈ സംവിധാനം പരാജയമാണെന്ന് മോസില്ല പറഞ്ഞു. ഗൂഗിൾ പ്ലേ സ്റ്റോറിലെ പ്രൈവസി പോളിസിയും ഏറ്റവും ജനപ്രിയമായ 20 ആപ്പുകളുടെ ലേബലുകളും ഏറ്റവും ജനപ്രിയമായ 20 സൗജന്യ ആപ്പുകളുടെ ലേബലുകളും മോസില്ല താരതമ്യം ചെയ്തു. ഗൂഗിളിന്റെ ഡാറ്റാ പ്രൈവസി ഫോമിൽ പഴുതുകൾ ഏറെയുണ്ടെന്നാണ് മോസില്ല പറയുന്നത്. ആപ്പുകൾക്ക് അതിൽ തെറ്റായ വിവരങ്ങൾ നൽകി ഡാറ്റാ പ്രൈവസി ലേബൽ സ്വന്തമാക്കാനാവും. സേവനദാതാക്കളുമായി ഡാറ്റ പങ്കുവെക്കുന്ന ആപ്പുകൾക്ക് ഗൂഗിൾ നേരത്തെ…

    Read More »
  • Crime

    വിവാഹ വാർഷികം മറന്നു പോയി; യുവാവിനെ ഭാര്യയും ഭാര്യവീട്ടുകാരും ചേർന്ന് പഞ്ഞിക്കിട്ടു, യുവാവിന്റെ വാഹനവും വീടിന്റെ ജനാലയും നശിപ്പിച്ചു; പരാതി

    പ്രിയപ്പെട്ടവരുടെ പിറന്നാളുകൾ, സ്വന്തം വിവാഹ വാർഷികം എന്നിവയെല്ലാം മറന്നു പോകുന്നവർ ഉണ്ട്. ചിലർക്ക് ഇതെല്ലാം ഓർമ്മിച്ച് വയ്ക്കാനുള്ള കഴിവുണ്ടാകണം എന്നുമില്ല. ചിലപ്പോൾ പിറന്നാൾ ആശംസിക്കാത്തതിന്റെ പേരിൽ, വിവാഹ വാർഷികം ആശംസിക്കാത്തതിന്റെ പേരിൽ ആളുകൾ പരിഭവിക്കാറും പിണങ്ങാറും ഒക്കെ ഉണ്ട്. എന്നാൽ, മുംബൈയിൽ ഒരു യുവാവ് വിവാഹ വാർഷികം മറന്നു പോയതിന്റെ പേരിൽ ആക്രമം നേരിട്ടു. ഭാര്യയും ഭാര്യവീട്ടുകാരും ചേർന്നാണ് യുവാവിനെ അക്രമിച്ചത് എന്നാണ് പരാതി. ഫെബ്രുവരി 18 -നായിരുന്നു പ്രസ്തുത ദമ്പതികളുടെ വിവാഹ വാർഷികം. എന്നാൽ, ഭർത്താവ് അത് മറന്നു പോയി. ഇതേ തുടർന്ന് 27 -കാരിയായ ഭാര്യയും അവളുടെ സഹോദരനും മാതാപിതാക്കളും ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. ഘട്കോപ്പറിലായിരുന്നു സംഭവം. സംഭവം നടന്നത് ഇങ്ങനെയാണ്. ഭർത്താവ് ഭാര്യയെ വിവാഹവാർഷികം ആശംസിക്കാൻ മറന്നു. ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ ഈ ദേഷ്യത്തിൽ തന്റെ സഹോദരനേയും മാതാപിതാക്കളേയും ഭർത്താവിന്റെ വീട്ടിലേക്ക് വരണം എന്ന് വിളിച്ചു പറഞ്ഞു. ഒപ്പം ഭർത്താവിനോട് അയാളുടെ കൂടെ ജീവിക്കാൻ തനിക്കിനി…

    Read More »
Back to top button
error: