
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറന്മുള സ്വദേശി സിബിൻ ജോൺസണെയാണ് തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനങ്ങളിലെ പല ഭാഗങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ബുധനാഴ്ചയാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആറന്മുള പൊലീസിന്റെ സഹായത്തോടെയാണ് ഇന്ന് സിബിനെ പിടികൂടിയത്. ഇയാളെ ആറന്മുളയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.






