Month: February 2023
-
Business
വിപണി പിടിക്കണം, ഹോണ്ടയും സുസുക്കിയും ഇലക്ട്രിക് സ്‍കൂട്ടറുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു
ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ടയും സുസുക്കിയും ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. 2024 മാർച്ചോടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കുമെന്ന് ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ 2025 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കും. നിലവിലുള്ള ആക്ടിവ സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് ഹോണ്ട പുറത്തിറക്കും. അതിൽ ഇലക്ട്രിക് പവർട്രെയിൻ അവതരിപ്പിക്കും. പുതിയ ആക്ടിവ ഇലക്ട്രിക് ഒരു നിശ്ചിത ബാറ്ററി സജ്ജീകരണത്തോടെ വരുമെന്നും പരമാവധി 50 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുമെന്നും കമ്പനി പറയുന്നു. ആക്ടിവ ഇവിക്ക് ശേഷം ഹോണ്ടയുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറങ്ങും, ഇത് പൂർണ്ണമായും പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ബ്രാൻഡിന്റെ രണ്ടാമത്തെ ഇവി, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സെറ്റ്-അപ്പ് കൊണ്ട് ഘടിപ്പിച്ച് ഉയർന്ന പ്രകടനം വാഗ്ദാനം ചെയ്യും. ഇന്ത്യയിൽ ഇ-മോട്ടോറും ബാറ്ററിയും പ്രാദേശികവൽക്കരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് മത്സരാധിഷ്ഠിത വില കൈവരിക്കാൻ ഹോണ്ടയെ സഹായിക്കും. രാജ്യത്തെ 6,000…
Read More » -
Local
മകള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുവേ മരക്കൊമ്പ് വീണു; നീതിക്കായി പോരാടിയ യുവാവിന് വിജയം, പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി നിര്‍ദേശം
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് മരക്കൊമ്പ് വീണ് കാറിന് കേടുപാട് സംഭവിച്ചതില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദേശം. മഴക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായി റോഡരികിലെ അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതില്‍ സെക്രട്ടറി വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. ചാത്തമംഗലം സ്വദേശി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ചാത്തമംഗലം സ്വദേശിയായ അഭിലാഷ് മകള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കുന്ദമംഗലം ടൗണില്‍ വെച്ചാണ് മരക്കൊമ്പ് കാറിനു മുകളിലേക്ക് ഒടിഞ്ഞ് വീണത്. കാറിന്‍റെ ചില്ലും മുകള്‍ഭാഗവും തകര്‍ന്നു. സംഭവത്തിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിലാഷ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതേ മരത്തിന്‍റെ ശിഖരങ്ങള്‍ വീണ് നേരത്തെയും വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി കളക്ടര്‍ നല്‍കിയ മറുപടിയിലാണ് കുന്ദമംഗലം പഞ്ചായത്തിന് വീഴ്ച പറ്റിയതായി പറയുന്നത്. പൊതു സ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം പാലിക്കുന്നതില്‍ കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് ഡെപ്യൂട്ടി…
Read More » -
Crime
ബൈബിള്‍ കത്തിച്ച് യൂട്യൂബ് വഴി വീഡിയോ പ്രചരിപ്പിച്ചു; മതവികാരത്തെ വ്രണപ്പെടുത്തി, സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കാസര്‍കോട്ട് യുവാവ് അറസ്റ്റില്‍
കാസര്‍കോട്: സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കാസര്‍കോട്ട് യുവാവ് അറസ്റ്റില്‍. എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. ബൈബിള്‍ കത്തിക്കുകയും യൂട്യൂബ് വഴി ഇതിന്‍റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് എരഞ്ഞിപ്പുഴ സ്വദേശിയായ മുഹമ്മദ് മുസ്തഫയെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ പ്രചരിച്ചതോടെ ബേഡകം പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുകയും സാമുദായിക ലഹള ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയും ചെയ്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഹമ്മദ് മുസ്തഫയ്ക്കെതിരെ നേരത്തെയും ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കേസുണ്ട്. മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച കേസാണിത്. ഇക്കഴിഞ്ഞ ഡിസംബര്‍ 21 നായിരുന്നു സംഭവം. പുല്‍ക്കൂട്ടില്‍ സ്ഥാപിച്ച ഉണ്ണിയേശുവിന്‍റേയും മറ്റും രൂപങ്ങള്‍ എടുത്തുകൊണ്ട് പോയി ഇയാള്‍ നശിപ്പിക്കുകയായിരുന്നു. ഇതില്‍ ആദൂര്‍ പൊലീസിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം.
Read More » -
LIFE
മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന്റെ സെൻസറിംഗ് പൂർത്തിയായി, ചിത്രത്തിന് രണ്ടര മണിക്കൂർ ദൈർഘ്യം
നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷമെത്തുന്ന മമ്മൂട്ടിയുടെ റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ക്രിസ്റ്റഫര്‍. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്നും രണ്ടര മണിക്കൂര്‍ ആണ് ദൈര്‍ഘ്യമെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിട്ടുണ്ട്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. #Christopher censored – UARun Time – 2 hrs 30 minRelease – Feb 9 pic.twitter.com/9kjWQTpmwF — Sreedhar…
Read More » -
Crime
ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവം: സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും
കൊച്ചി: ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും. സൈബി ജോസിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം പൊലീസ് മേധാവിക്ക് കൈമാറി. സൈബിക്കെതിരെ കേസെടുക്കാൻ നിയമോപദേശം നൽകി എന്നാണ് സൂചന. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്കറ്റിന്റെയും അഭിപ്രായം തേടിയാണ് നിയമോപദേശം നൽകിയത്. അതേസമയം, ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസിനെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടി തുടങ്ങിയിട്ടുണ്ട്. പരാതികളിൽ സൈബി ജോസിന്റെ വിശദീകരണം തേടി ബാർ കൗൺസിൽ നോട്ടീസയച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയനായ അഭിഭാഷകനെതിരെ നടപടിയാരംഭിച്ചത്. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് സൈബി ജോസിനെതിരെ പരാതി നൽകിയത്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ കേൾക്കും. അതിനിടെ, അഡ്വ. സൈബി ഹാജരായ രണ്ട് കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകിയ ഉത്തരവ് ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ചു വിളിച്ചു.…
Read More » -
Crime
തൃത്താലയിൽ തസ്കരന്മാർ വിലസുന്നു! ഒരാഴ്ച്ചക്കിടെ അഞ്ച് വീടുകളിൽ മോഷണം; പോലീസ് ഉറങ്ങുന്നു, ഉറക്കമൊഴിച്ച് കാവലിരിക്കേണ്ട ഗതികേടിൽ നാട്ടുകാർ
പാലക്കാട്: തൃത്താല മേഖലയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി കള്ളൻമാർ വിലസുന്നു. ഒരാഴ്ച്ചക്കിടെ അഞ്ച് വീടുകളിലാണ് മോഷണം നടന്നത്. കള്ളൻമാരെ ഭയന്ന് ഉറക്കമൊഴിച്ച് കാവലിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. കുമ്പിടി മേലഴിയം ഭാഗത്തെ നാല് വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണ പരമ്പര അരങ്ങേറിയത്. മേലഴിയം മണികണ്ഠൻ്റെ വീട്ടിലെ രണ്ട് മോട്ടോറുകളും ഒരു കംപ്രസ്സർ മോട്ടോറുമാണ് മോഷണം പോയത്. സമീപത്തെ താമി, ഭാസ്കരൻ എന്നിവരുടെ വീടുകളിലെ വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങളും മോഷണം പോയി. ഈ പ്രദേശത്തെ തന്നെ ബാലൻ്റെ വീട്ടിൽ നിന്നും ഒരു ചാക്ക് അടക്കയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ കുമരനെല്ലൂർ വലിയപ്പീടികയിൽ മെയ്തീൻകുട്ടിയുടെ വീട് കുത്തി തുറന്നും മോഷണം ശ്രമം ഉണ്ടായി. വീടിന്റെ പിൻവാതിൽ വഴി കയറിയ കള്ളൻ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി വാതിൽ കുത്തിപ്പൊളിക്കുകയായിരുന്നു. വാതിൽ പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും മോഷണശ്രമമെന്ന് മനസിലാക്കാനായില്ല. വീട്ടുകാർ ഉണർന്നു എന്ന് മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. തൃത്താല ഞാങ്ങാട്ടിരി ഭാഗത്ത് നിന്നും…
Read More »

