Month: February 2023
-
Local
കോട്ടയം ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റിന് സമാപനം
കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും വേണ്ടി എല്ലാവർഷവും നടത്തിവരുന്ന ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റ് സമാപിച്ചു. മീറ്റിന്റെ സമാപന സമ്മേളനം ഇന്നലെ വൈകിട്ട് 5 മണിക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്നു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടർ പി.കെ ജയശ്രീ ഐ.എ.എസ്, ജില്ലയിലെ വിവിധ ഡി.വൈ.എസ്.പിമാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്പോർട്സ് മീറ്റിൽ വിജയികളായവർക്ക് സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്യുകയും ചെയ്തു. സ്പോർട്സ് മീറ്റിൽ ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, വടംവലി മത്സരങ്ങളിൽ കോട്ടയം ഹെഡ് ക്വാർട്ടേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനിതകളുടെ വടംവലി മത്സരത്തിൽ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനാണ് ഒന്നാം സ്ഥാനം.
Read More » -
Kerala
പ്രസിദ്ധമായ മഞ്ഞിനിക്കര പെരുന്നാളിന് കൊടിയേറി: തീര്‍ത്ഥാടന സംഗമം 11 ന് നടക്കും
മഞ്ഞിനിക്കര: മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 91-ാമത് ദുഖ്‌റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കല്‍ കൊടിയേറ്റി. ഇന്നലെ രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേല്‍ കുര്‍ബാനയ്ക്ക് ശേഷം ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടത്തിയത്. ഇന്ത്യയിലും, വിദേശത്തുമുള്ള എല്ലാ യാക്കോബായ സുറിയാനി സഭയുടെ പള്ളികളിലും കൊടിയേറി. വൈകിട്ട് ആറിന് കബറിങ്കല്‍ നിന്നും പ്രാര്‍ഥിച്ച് കൊണ്ട് വന്ന കൊടി ഓമല്ലൂര്‍ കുരിശടിയില്‍ ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത ഉയര്‍ത്തി. ഗബ്രിയേല്‍ റമ്പാന്‍, ബേസില്‍ റമ്പാന്‍, ഫാ. റോബി ആര്യാടന്‍ പറമ്പില്‍, ബോബി ജി. വര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ പങ്കെടുത്തു. 11 നാണ് തീര്‍ഥാടക സംഗമം. 12 ന് പ്രധാന പെരുന്നാള്‍ നടത്തും. മലങ്കരയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ കാല്‍നടയായി യാത്ര ആരംഭിച്ചു. ഒരാഴ്ച നീണ്ടു…
Read More » -
Kerala
അന്താരാഷ്ട്ര നാടകോത്സവത്തിനു തൃശൂരിൽ തുടക്കം; നാടകം മനുഷ്യരെ ഒന്നിപ്പിക്കുന്ന സമരഭൂമിയെന്നു മുഖ്യമന്ത്രി
തൃശൂര്‍: പകയുടെയും വെറുപ്പിന്റെയും ഇരുണ്ടുതുടങ്ങുന്ന ഇന്ത്യയുടെ വര്‍ത്തമാനകാല അന്തരീക്ഷത്തില്‍ മനുഷ്യരെ ഒന്നിപ്പിക്കാനുള്ള മഹത്തായ സമരഭൂമിയായി നാടകം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നിക്കണം മാനവികത എന്ന പ്രമേയത്തില്‍ തൃശൂരില്‍ നടക്കുന്ന പതിമൂന്നാമത് ഇറ്റ്‌ഫോക്- അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ കുതിപ്പിനും മുന്നേറ്റത്തിനും നമ്മുടെ നാടകവേദി നല്‍കിയ മഹത്തായ സംഭാവനകള്‍ ഒരിക്കലും മറക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെവിടെയും എന്നതുപോലെ നാടിന്റെ മാറ്റത്തിനു വേണ്ടിയാണ് നമ്മുടെ നാടകങ്ങളും പൊരുതിയിട്ടുള്ളത്. കേരളത്തിന്റെ നവോഥാന സംസ്‌കാരം ശക്തിപ്പെടുത്തുന്നതില്‍ അവ നിര്‍ണായക പങ്കുവഹിച്ചു. ഇറ്റ്‌ഫോക് അന്താരാഷ്ട്ര നാടകോത്സവം രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നാടകത്തിനും കലാകാരന്മാര്‍ക്കും ചരിത്രത്തിലെ ഏറ്റവും വലിയ പിന്തുണയും അംഗീകാരവുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നത്. അത് ഇനിയും തുടരും. ഇന്ത്യയിലെ പ്രശസ്തമായ പല നാടകോത്സവങ്ങളും നിലച്ചുപോയപ്പോഴും ഇറ്റ്‌ഫോക് പൂര്‍വാധികം കരുത്തോടെ നടത്തുന്നത് അതുകൊണ്ടാണ്. നവീകരിച്ച നടന്‍ മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയേറ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വിവിധ…
Read More » -
Crime
വാഹന പരിശോധനയ്ക്കിടെ വനംവകുപ്പ് ചെക് പോസ്റ്റില്‍ അതിക്രമം, ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം: രണ്ടു സി.പി.എം. പ്രവർത്തകർ അറസ്റ്റില്‍
പമ്പ: വനംവകുപ്പിന്റെ ചെക് പോസ്റ്റില്‍ അതിക്രമം നടത്തുകയും ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെയ്ത രണ്ടു പേര്‍ അറസ്റ്റില്‍. സി.ഐ.ടി.യു നേതാവും അട്ടത്തോട് സ്വദേശിയുമായ രജിത്ത്, സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനും പെരുനാട് സ്വദേശിയുമായ സതീശന്‍ എന്നിവരാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായത്. ചെക്‌പോസ്റ്റില്‍ വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ശനിയാഴ്ച രാത്രി 7. 45 നാണ് കേസിനാസ്പദമായ സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് അറസ്റ്റ്. പാര്‍ട്ടിയുടെ കമ്മറ്റി കഴിഞ്ഞ് തുലാപ്പള്ളിയില്‍ നിന്നും ടാക്‌സി വാഹനത്തില്‍ ഏതാനും സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രജിത്തും സതീശനും വന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. ശബരിമല പാതയില്‍ പ്ലാപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ ചെക്ക് പോസ്റ്റില്‍ വച്ച് വാഹനം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നിസാമുദ്ദീന്‍, ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവര്‍ വാഹനം തുറന്നു കൊടുത്ത് പരിശോധനയുമായി സഹകരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റുളളവര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ പ്രതികള്‍ രണ്ടു പേരും ചേര്‍ന്ന് ബീറ്റ് ഫോറസ്റ്റര്‍മാരെ അസഭ്യം വിളിക്കുകയും…
Read More » -
Kerala
വയനാട്ടിൽ നിന്ന് ഗോവയിലേക്ക് വിനോദ യാത്ര പോയ ‘മല്ലൂസിംഗ്’ ടൂറിസ്റ്റ് ബസ് കാസർകോട്ട് പിടിയിൽ, വിദ്യാർഥികൾ തിരികെ മടങ്ങി
കാസര്‍കോട്: നിയമം ലംഘിച്ച് ലേസര്‍, എല്‍ഇഡി ലൈറ്റുകളും പ്രത്യേക ജനറേറ്ററും ഘടിപ്പിച്ച് ഓടിയ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മാനന്തവാടിയില്‍ രജിസ്റ്റര്‍ ചെയ്ത മല്ലൂ സിംഗ് എന്ന ബസാണ് കാസര്‍കോട് വച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബസിന്റെ ഫിറ്റ്‌നസ് താത്കാലികമായി റദ്ദാക്കി. വയനാട് കല്‍പറ്റ എന്‍എംഎസ്എം ഗവ. കോളജിലെ വിദ്യാര്‍ഥികള്‍ ഗോവയിലേക്ക് വിനോദയാത്ര പോകുമ്പോഴാണ് കാസര്‍കോട് വച്ച് ബസ് പിടികൂടിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പതിവ് രാത്രി പരിശോധനയ്ക്കിടെയാണ് ലേസര്‍, എല്‍ഇഡി ലൈറ്റുകളുമായി വന്ന ബസില്‍ നിയമ ലംഘനം കണ്ടെത്തിയത്. ‘ബസില്‍ പ്രത്യേക ജനറേറ്ററും ഘടിപ്പിച്ചിരുന്നു. വിനോദയാത്ര പോകാനായി ആര്‍ടിഒയില്‍ നിന്നുള്ള യാത്രാ അനുമതിയും വാഹനത്തിന് ഉണ്ടായിരുന്നില്ല. ബസ് വയനാട് സ്വദേശി ജിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. വാഹനത്തിനെതിരെ നടപടിയെടുത്തതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ സൗകര്യം ലഭ്യമാക്കാന്‍ നടപടിയെടുത്തു,’ ഉദ്യോഗസ്ഥർ പറഞ്ഞു. വിനോദയാത്ര റദ്ദാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി ബസില്‍…
Read More » -
Kerala
ടോള്‍ ബൂത്തുകളില്‍ സുഗമമായ ഗതാഗതം നടപ്പാക്കാന്‍ ഇടപെട്ട് ഹൈക്കോടതി
ടോള്‍ ബൂത്തില്‍ സുഗമമായ ഗതാഗതം നടപ്പാക്കാന്‍ ദേശീയപാതാ അതോറിറ്റിയും ടോള്‍ പിരിക്കുന്നവരും അടിയന്തര നടപടി സ്വീകരിക്കണം കോടതി വ്യക്തമാക്കി. നടപ്പാക്കാത്ത പക്ഷം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടിവരുമെന്നും ഹൈക്കോടതി അറിയിച്ചു. ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫാസ്റ്റ് ടാഗ് ട്രാക്ക് ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്ന് ഹൈക്കോടതി. പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. പാലിയേക്കര ടോള്‍ പ്ലാസയില്‍ വലിയ തിരക്കുണ്ടെന്നും ഇത് സമയനഷ്ടം ഉണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു പാലക്കാട് സ്വദേശിയുടെ ഹര്‍ജി. ഈ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ടോള്‍ ബൂത്തുകളില്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഡി.ജി.പിയും ആലോചന നടത്തണം. ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് പരിശോധിക്കണം. ടോള്‍ പ്ലാസയില്‍ തടസങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയണം. ദേശീയപാത അതോറിറ്റിയും ടോള്‍ പരിക്കുന്നവരും ഇത് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
Read More » -
Local
സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ തെന്നിവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇടുക്കിയിലെ മുതിരപ്പുഴയാറിൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ വെള്ളത്തിൽ തെന്നി വീണ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് (21) ആണ് മരിച്ചത്. ഇന്ന് (ഞായർ) വൈകിട്ടു മൂന്നരയോടെയാണ് സംഭവം. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സന്ദീപ് ഉൾപ്പെടെ അഞ്ചംഗ സംഘം മൂന്നാർ സന്ദർശിച്ച ശേഷം തിരികെ എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ സന്ദീപ് കാൽ വഴുതി വെള്ളത്തിൽ വീണു. അടിയൊഴുക്ക് കൂടുതലായതിനാൽ യുവാവ് പെട്ടെന്ന് മുങ്ങിത്താഴ്ന്നു. നാട്ടുകാരും ഫയർ ഫോഴ്സും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമംഗങ്ങൾ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുൻപും ആളുകൾ അപകടത്തിൽപ്പെട്ടിട്ടുള്ള സ്ഥലമാണിത്. വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Local
വീട്ടമ്മ ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
തൃശൂര്‍ അന്തിക്കാട് പഴുവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. തീകൊളുത്തി ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂര്‍ണ്ണമായും കത്തിയ നിലയിലാണ്. കോഴിക്കോട് സ്വദേശിനിയാണ് സ്മിത. എല്‍.എല്‍.ബിക്ക് പഠിക്കുന്ന മകളോടൊപ്പം ബാംഗ്ലൂരിലായിരുന്നു താമസം. ഒരാഴ്ച്ച മുമ്പ് നാട്ടിലെത്തി മകളെ കോഴിക്കോടെ തറവാട്ട് വീട്ടിലാക്കിയ ശേഷം പഴുവിലെ ഭര്‍തൃഗൃഹത്തില്‍ എത്തിയതായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് തൊട്ടടുത്തുള്ള വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഈ സമയം ഭര്‍ത്താവ് ദീപു സ്ഥലത്തില്ലായിരുന്നു. അന്തിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മരിച്ച സ്മിത ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
Read More » -
Kerala
ചികിത്സ നിഷേധിച്ചെന്ന വാർത്ത തള്ളി ഉമ്മൻ ചാണ്ടി; “മികച്ച ചികിത്സയാണ് കിട്ടുന്നത്, കുടുംബവും പാർട്ടിയും ഒപ്പം ഉണ്ട്” ഉമ്മൻ ചാണ്ടിയുടെ വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചു ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: തനിക്ക് തുടർചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ തള്ളി മുന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മികച്ച ചികിത്സയാണ് കിട്ടുന്നതെന്നും കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന ഓൺലൈൻ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ആണ് വിശദീകരണം. ഉമ്മൻ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ നൽകുന്നില്ലെന്ന രീതിയിൽ വ്യാപകമായ വാർത്തകളും പ്രചാരണങ്ങളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയുടെ വിശദീകരണം. ഉമ്മൻ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസവും അത് സംബന്ധിച്ച് ഫേസ്ബുക്കില്‍ വശദീകരിച്ചിരുന്നു. ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.. ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബാംഗ്ലൂരിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും…
Read More » -
Kerala
ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്ക് സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം; നിവേദനം നൽകിയത് ഉമ്മൻ ചാണ്ടിയുടെ സഹോദരനും പുതുപ്പള്ളിയിലെ പ്രവർത്തകരും
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തുടർചികിത്സയ്ക്ക് സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. ഉമ്മൻ ചാണ്ടിയുടെ സഹോദരനും കുടുംബവും ഉൾപ്പെടെ 42 പേരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയത്. ഫെബ്രുവരി മൂന്നിനാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കാത്തത് കഴിഞ്ഞ ദിവസം വാർത്ത ആയിരുന്നു. മകൾ അച്ചു ഉമ്മൻ മമ്മൻ ചാണ്ടിയെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ എത്തിയിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയുടെയും മറ്റൊരു മകൾ മറിയയുടെയും എതിർപ്പിനെ തുടർന്ന് സാധിച്ചില്ല. ഉമ്മൻ ചാണ്ടിക്ക് കാര്യമായ ചികിത്സ ലഭിക്കാത്തതിൽ അണികളും ആശങ്കയിലാണ്. ഇവർ മറിയാമ്മയുമായി വാകേറ്റം ഉണ്ടായതായും തുടർന്ന് അവർ തല കറങ്ങി വീണെന്നും റിപ്പോർട്ടുകൾ ഉണ്ട്. നിവേദനത്തിലെ ഭാഗങ്ങൾ: ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി മുൻപാകെ സമർപ്പിക്കുന്ന അപേക്ഷ വിഷയം മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യമായതിനെ സംബന്ധിച്ച് നിവേദനം ശ്രീ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച്…
Read More »