Month: February 2023

  • India

    അര്‍ബുദ രോഗിയായ യാത്രക്കാരിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി; റിപ്പോര്‍ട്ട് തേടി അര്‍ബുദ രോഗിയായ യാത്രക്കാരിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി; റിപ്പോര്‍ട്ട് തേടി DGCA

    ന്യൂഡല്‍ഹി: ജീവനക്കാരുടെ സഹായം തേടിയ അര്‍ബുദരോഗിയായ യാത്രക്കാരിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. മീനാക്ഷി സെന്‍ഗുപ്ത എന്ന യാത്രക്കാരി പരാതി നല്‍കിയതോടെയാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍നിന്ന് അവരെ ഇറക്കിവിട്ട സംഭവം പുറത്തറിയുന്നത്. ജനുവരി 30-നാണ് സംഭവം. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയാതിനെ തുടര്‍ന്ന് ഭാരം ഉയര്‍ത്താന്‍ പ്രയാസമുള്ളതിനാല്‍ സീറ്റിന് മുകള്‍വശത്തെ ക്യാബിനില്‍ തന്റെ ഹാന്‍ഡ്ബാഗ് വെക്കാന്‍ വിമാന ജീവനക്കാരിയുടെ സഹായം തേടിയതായും എന്നാല്‍ സഹായിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും പരുഷമായി പെരുമാറിയതായും മീനാക്ഷി സെന്‍ഗുപ്ത പരാതിയില്‍ പറയുന്നു. നടക്കാന്‍ പ്രയാസമുള്ളതിനാല്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടതായും എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ ആവശ്യം നിരസിച്ചതായും ഡല്‍ഹി പോലീസിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും നല്‍കിയ പരാതിയില്‍ മീനാക്ഷി കൂട്ടിച്ചേര്‍ത്തു. ഗ്രൗണ്ട് സ്റ്റാഫ് തനിക്കാവശ്യമായ സഹായം നല്‍കിയതായും വിമാനത്തില്‍ കയറാന്‍ സഹായിച്ചതായും അവര്‍ പറഞ്ഞു. എയര്‍ഹോസ്റ്റസിനോട് ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ചിരുന്നു. വിമാനം യാത്രതിരിക്കാനായപ്പോള്‍ സമീപത്തെത്തിയ എയര്‍ഹോസ്റ്റസിനോട് ഹാന്‍ഡ് ബാഗിന്റെ കാര്യം സൂചിപ്പിച്ചപ്പോള്‍ അത് തന്റെ ജോലിയല്ലെന്ന് പറഞ്ഞു. സഹായത്തിനായി മറ്റ്…

    Read More »
  • NEWS

    പാകിസ്ഥാനില്‍ സ്‌ഫോടനം; ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു, താരങ്ങളെ ഗ്രൗണ്ടില്‍നിന്ന് മാറ്റി

    ഇസ്‌ലാമബാദ്:  ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പ്രദര്‍ശന മത്സരത്തിനിടെ സ്റ്റേഡിയത്തിന് കിലോമീറ്ററുകള്‍ അകലെ സ്‌ഫോടനം. ഞായറാഴ്ച ക്വെറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റു. തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്‌ഫോടനത്തിനു പിന്നാലെ പ്രദര്‍ശന മത്സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. താരങ്ങളെ ഡ്രസ്സിങ് റൂമിലേക്കു മാറ്റി. പാകിസ്ഥാനിലെ നവാബ് അക്തര്‍ ബുക്തി സ്റ്റേഡിയത്തിലാണ് പിഎസ്എല്ലിന്റെ ഭാഗമായ മത്സരം നടന്നത്. സ്‌ഫോടനത്തിനു പിന്നാലെ മുന്‍കരുതലായാണു കളി നിര്‍ത്തിവച്ചതെന്ന് പോലീസ് അറിയിച്ചു. അനുമതി ലഭിച്ചതോടെയാണു മത്സരം വീണ്ടും തുടങ്ങിയത്. പ്രദര്‍ശന മത്സരം കാണാന്‍ ആരാധകരാല്‍ നിറഞ്ഞ ഗാലറിയാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം, മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി തുടങ്ങി പ്രമുഖ താരങ്ങള്‍ പ്രദര്‍ശന മത്സരത്തിനെത്തിയിരുന്നു. അതേസമയം, കൂടുതല്‍ ആളുകള്‍ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറിയതിനാലാണ് കളി നിര്‍ത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. ക്വെറ്റ ഗ്ലാഡിയേറ്റഴ്‌സും പെഷവാര്‍ സല്‍മിയും തമ്മിലായിരുന്നു പ്രദര്‍ശന മത്സരം നടത്തിയത്.  

    Read More »
  • Kerala

    സെല്‍ഫി എടുക്കുമ്പോള്‍ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണു; ഹൈദരാബാദ് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    തൊടുപുഴ: സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിന് സമീപത്തായിരുന്നു അപകടം. വെള്ളത്തില്‍ വീണ ഹൈദരാബാദ് സ്വദേശിയായ സന്ദീപ് (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ്് മൂന്നരയോടെയാണ് സംഭവം. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ എല്ലക്കല്‍ വഴി ചുനയംമാക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സന്ദീപ് കാല്‍ വഴുതി വെള്ളത്തില്‍ വീണു. അടിയൊഴുക്ക് കൂടുതലായതിനാല്‍ പെട്ടെന്ന് മുങ്ങിത്താഴ്ന്നു. നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയില്‍ നിന്നുള്ള സ്‌കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തൂവല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.    

    Read More »
  • Crime

    ഗുണ്ടകള്‍ക്കെതിരേ വ്യാപക പരിശോധന; ജില്ലയില്‍ 100 പേരെ കരുതല്‍ തടങ്കലിലാക്കി

    കോട്ടയം: ഗുണ്ടാ സംഘങ്ങള്‍ക്കെതിരായ നടപടി ‘ഓപ്പറേഷന്‍ ആഗി’ന്‍െ്‌റ ഭാഗമായി ജില്ലയിലുടനീളം പരിശോധനകള്‍ നടന്നു. ജില്ലയില്‍ ഇന്നലെ പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് നേതൃത്വം നല്‍കി. ഗുണ്ടകള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. 185 ഓളം ഗുണ്ടകളെ പരിശോധിക്കുകയും, 100 ഓളം പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. കൂടാതെ 43 ഓളം പേര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച. സ്ഥിരം കുറ്റവാളികളായ രണ്ട് പേര്‍ക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിക്കുകയും മരങ്ങാട്ടുപള്ളി സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയും ചെയ്തു. ബസ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസും, ബൈക്ക് പെട്രോളിങ്ങും നിയോഗിച്ചിരുന്നു. ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പിമാരെയും എസ്.എച്ച്.ഒമാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന.

    Read More »
  • Crime

    കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി

    കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ ആക്കി. ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അതിരമ്പുഴ കോട്ടമുറി പ്രിയദര്‍ശിനി കോളനി പേമലമുകളേല്‍ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത് കുമാര്‍ (20) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏറ്റുമാനൂര്‍, കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ സ്ഥലങ്ങളില്‍ കൊലപാതകശ്രമം, മോഷണം, അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കടുത്തുരുത്തിയില്‍ കൊലപാതകശ്രമ കേസില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരവേയാണ് ഇയാളെ കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചത്. ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടിയാണ് സ്വീകരിച്ചു വരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരേ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.  

    Read More »
  • Crime

    ബാറിനു മുന്നില്‍ തോക്കുമായി എത്തി വെടിയുതിര്‍ത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

    കോട്ടയം: കോതനല്ലൂരില്‍ ബാറിന് മുന്നില്‍ തോക്കുമായി എത്തി വെടിയുതിര്‍ത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കളത്തൂര്‍ ഭാഗത്ത് വെട്ടിക്കുഴിയില്‍ കുട്ടപ്പായി എന്ന് വിളിക്കുന്ന നൈജില്‍ ജയ്‌മോന്‍ (19), മാഞ്ഞൂര്‍ ലൈബ്രറി ജംഗ്ഷന്‍ ഭാഗത്ത് ഞാറപറമ്പില്‍ ജോബിന്‍ സാബു (24) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കഴിഞ്ഞദിവസം സന്ധ്യയോടു കൂടി കോതനല്ലൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലിന്റെ മുന്‍വശം സ്‌കൂട്ടറില്‍ എത്തി കയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. ബാര്‍ ഉടമയുടെ പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് എയര്‍ഗണ്‍ കസ്റ്റഡിയില്‍ എടുത്തു. പ്രതികളില്‍ ഒരാളായ ജോബിന്‍ സാബുവിന് കുറവിലങ്ങാട് സ്റ്റേഷനില്‍ അടിപിടി കേസ് നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷന്‍ എസ്.എച്ച്.ഒ: സജീവ് ചെറിയാന്‍, എസ്.ഐ വിനോദ്, എസ്.കെ സജിമോന്‍…

    Read More »
  • Crime

    വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍

    കോട്ടയം: മരങ്ങാട്ടുപള്ളിയില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്‌മമംഗലം അഭിജിത്ത് ഭവനില്‍ അഭിജിത്ത് (28) എന്നയാളെയാണ് മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഇന്നലെ ജില്ലയില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. ഇയാള്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടയിലാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലാവുന്നത്. മരങ്ങാട്ടുപള്ളി സ്റ്റേഷന്‍ എസ്.എച്ച്.ഒ: എ. അജേഷ് കുമാര്‍, സി.പി.ഒമാരായ സുഭാഷ്, ശ്യാംകുമാര്‍, സുധീഷ്, സജിസദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

    Read More »
  • Local

    “വലിച്ചെറിയല്‍ വിമുക്ത കേരള” ത്തിന് അറക്കുളത്ത് തുടക്കം; കുളമാവ് ഡാമിന്റെ പരിസരത്തെ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന നീക്കം ചെയ്തു

    കുളമാവ്: കേരളത്തെയാകെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രചാരണ പരിപാടിയായ “വലിച്ചെറിയല്‍ വിമുക്ത കേരളം” അറക്കുളം പഞ്ചായത്തിലും തുടക്കം കുറിച്ചു. സന്ദര്‍ശകരും വാഹനയാത്രികരുമെല്ലാം വലിച്ചെറിഞ്ഞ പല വിധ മാലിന്യങ്ങളാല്‍ വൃത്തിഹീനമായ കുളമാവ് ഡാം ടോപ്പും പരിസരവും വൃത്തിയാക്കുന്നതിനാണ് പഞ്ചായത്ത് തുടക്കമിട്ടത്. ഹരിത കർമ സേനയുടെ നേതൃത്വത്തിൽ തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ കൊണ്ട് സമ്പൂര്‍ണമായി ഈ പരിസരമാകെ വൃത്തിയാക്കും. സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഡാം സുരക്ഷാ അതോറിറ്റി ഈ ഭാഗത്തെ കടകള്‍ നീക്കിയിരുന്നു. ഇവിടെ ഇപ്പോള്‍ വാഹനങ്ങള്‍ യഥേഷ്ടം പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. അതിനാല്‍ ഇവിടെയെത്തുന്ന വാഹനങ്ങളിലെയാളുകള്‍ പ്ലാസ്റ്റിക്കും കുപ്പികളും ഡിസ്പോസിബിളുകളുമെല്ലാം യഥേഷ്ടം ഇവിടെ വലിച്ചെറിയുകയാണ്. എതിര്‍ഭാഗത്ത് കട നടത്തുന്നവരാകട്ടെ മാലിന്യ പരിപാലനത്തിന് യാതൊരു പ്രാധാന്യവും നല്‍കുന്നുമില്ല. ഇതാണ് ഈ പരിസരമാകെ വൃത്തിഹീനമാകാന്‍ ഇടയാക്കുന്നത്. ഇവിടം വലിച്ചെറിയല്‍ മുക്തമായി നിലനിര്‍ത്തുന്നതിന് ഡാം സുരക്ഷാ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, വനംവകുപ്പ്, പഞ്ചായത്ത് എന്നിവയുടെ കൂട്ടായ്മയുണ്ടാക്കുമെന്ന് കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത പഞ്ചായാത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് പറഞ്ഞു. ഇതിനായി അടുത്ത ദിവസം…

    Read More »
  • NEWS

    മുഷാറഫിന്റെ ജനനം ഡൽഹിയിൽ; പാകിസ്താൻ മുൻ പ്രസിഡന്റിന്റെ സ്മരണയില്‍ ദര്യാഗഞ്ചിലെ കുടുംബവസതി

    ന്യൂഡല്‍ഹി: എക്കാലവും ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചെങ്കിലും പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ കുടുംബവേരുകള്‍ ചെന്നെത്തുന്നത് ഡല്‍ഹിയിലാണ്. 1943-ല്‍ ഓള്‍ഡ് ഡല്‍ഹിയിലെ ദര്യാഗഞ്ചിലാണു മുഷാറഫിന്റെ ജനനം. നാലു വയസുവരെ ജീവിച്ചതും അവിടെത്തന്നെ. നഹര്‍വാലി ഹവേലിയിലെ മുഷാറഫിന്റെ കുടുംബ വീടിന്റെ ചെറിയ ചില അവശേഷിപ്പുകള്‍ മാത്രമാണ് ഇന്നവിടെയുള്ളത്. കാലപ്പഴക്കം കാരണവും മറ്റുപല കാരണങ്ങള്‍കൊണ്ടും വലിയ കുടുംബവീടിന്റെ പല ഭാഗങ്ങളും പൊളിച്ചു നീക്കി. അവസാന മുഗള്‍രാജാവായിരുന്ന ബഹദൂര്‍ ഷാ സഫറിന്റെ കാലത്ത് മന്ത്രിമന്ദിരമായിരുന്ന കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്താണ് മുഷറഫിന്റെ മുത്തച്ഛന്‍ വാങ്ങിയത്. പഞ്ചാബ് കമ്മിഷണറായി വിരമിച്ചതിനെത്തുടര്‍ന്നാണ് വിശ്രമജീവിതം നയിക്കാനായി മുഷറഫിന്റെ മുത്തച്ഛന്‍ ഖാസി മൊഹ്താഷിമുദ്ദീന്‍ നഹര്‍വാലി ഹവേലി വാങ്ങിയത്. ഇന്ത്യ വിഭജനം വരെ മുഷാറഫിന്റെ കുടുംബം താമസിച്ചത് ആ വീട്ടിലാണ്. വിഭജനത്തെത്തുടര്‍ന്ന് പാകിസ്താനിലേക്കു കുടുംബസമേതം പാകിസ്താനിലേക്കു കുടിയേറി. പിന്നീട് ഈ വീട് വസ്ത്രവ്യാപാരിയായ മദന്‍ലാല്‍ ജെയിനു വിറ്റു. അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് ഇന്ന് അവിടെ താമസിക്കുന്നത്. പാക് പ്രസിഡന്റായിരിക്കെ 2001-ല്‍ മുഷാറഫ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍…

    Read More »
  • Kerala

    ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സി; യാത്രാ ഫ്യൂവല്‍സ് ഇനി വികാസ്ഭവനിലും

    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനായി നടപ്പാക്കി വിജയിച്ച യാത്രാ ഫ്യൂവല്‍സ് പദ്ധതി ഇനി വികാസ് ഭവനിലും. കെ.എസ്.ആര്‍.ടി.സി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ച് ആരംഭിക്കുന്ന ആദ്യ ഔട്ട്‌ലൈറ്റാണ് വികാസ് ഭവനിലേത്. നേരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 12 ഔട്ട്‌ലെറ്റുകള്‍ സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ ആരംഭിച്ചിരുന്നു. വികാസ് ഭവന്‍ഡിപ്പോയിലെ ഔട്ട്‌ലെറ്റ് ഇന്നു വൈകിട്ട് അഞ്ചിന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കെ.എസ്.ആര്‍.ടി.സിയുടെ 93 ഡിപ്പോകളില്‍ 72 ഇടങ്ങളില്‍ ബസുകള്‍ക്കു ഡീസല്‍ ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ കെ.എസ്.ആര്‍.ടി.സിയുടെ ഉപയോഗത്തിനു വേണ്ടി മാത്രം സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഈ പമ്പുകളില്‍നിന്നു പൊതുജനങ്ങള്‍ക്ക് ഇന്ധനം നല്‍കാന്‍ സാധിക്കുമായിരുന്നില്ല. ഈ പമ്പുകള്‍ നിലനിന്നിരുന്ന സ്ഥലത്ത് വാണിജ്യ പ്രാധാന്യമുള്ള അമ്പതോളം സ്ഥലങ്ങളില്‍ ഇന്ധന ചില്ലറ വില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. യാത്രാ ഫ്യുവല്‍സ് സ്ഥാപിച്ച ശേഷം 2021 സെപ്റ്റംബര്‍ മുതല്‍ 2022 ഡിസംബര്‍ വരെ ഏകദേശം 115 കോടി രൂപയുടെ വിറ്റുവരവ് നടത്തുകയും 3.43 കോടി രൂപയുടെ…

    Read More »
Back to top button
error: