Month: February 2023
-
India
വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പൊലീസ്
തിരുവനന്തപുരം: ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് വീഴ്ചിൽ തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018-ൽ ഭർത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിലെ തറയിൽ മരിച്ച നിലയിലാണ് വാണിയെ കണ്ടെത്തിയത്. രാജ്യത്തെമ്പാടുമുള്ള സംഗീത പ്രേമികൾ വളരെ വേദനയോടെയാണ് വാണി ജയറാമിന്റെ വിയോഗ വിവരമറിഞ്ഞത്. പലർക്കും വാണിയുടെ പെട്ടന്നുണ്ടായ മരണം ഉൾക്കൊള്ളാനായിട്ടില്ല. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ വാണി, തമിഴ്,…
Read More » -
Kerala
നാടിറങ്ങുന്ന കാട്ടാനകളെ വെടിവെച്ചുകൊല്ലുമെന്ന സി.പി. മാത്യുവിൻറെ പ്രസ്താവനക്കെതിരെ വനം മന്ത്രി; പ്രസ്താവന പ്രകോപനപരം, സർക്കാരിനെതിരെയുള്ള നീക്കം: എ.കെ. ശശീന്ദ്രൻ
കോഴിക്കോട് : നാടിറങ്ങുന്ന കാട്ടാനകളെ വെടിവെച്ചുകൊല്ലുമെന്ന ഇടുക്കി ഡിസിസി അധ്യക്ഷൻ സി പി മാത്യുവിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി എകെ ശശീന്ദ്രൻ.പ്രകോപനപരമായ വാക്കുകളാണ് സിപി മാത്യു പറഞ്ഞത്. വലിയ ആഴവും വ്യാപ്തിയും ഉള്ള പ്രസ്താവന.വനംകൊള്ളക്കാരുമായി ബന്ധമുണ്ടെന്നു പറയാതെ പറയുകയാണെന്നും മന്ത്രി ആരോപിച്ചു. ഇടുക്കിയിലെ സവിശേഷത മനസ്സിലാക്കി വേണം കാട്ടാനകളെ പിടിക്കാൻ . സർക്കാറിന് നിയവിരുദ്ധമായി പ്രവർത്തിക്കാനാവില്ല. ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ക്രമസമാധന പ്രശ്നമുണ്ടാക്കാൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. ഡിസിസി പ്രസിഡന് പ്രസ്താവന നടത്തിയത് കാര്യങ്ങൾ മനസ്സിലാക്കാതെയല്ല . ഇടതുപക്ഷ സർക്കാറിനെതിരെ ജനവികാരം ഉയർത്താനാണ് ശ്രമം,നിയമം കയ്യിലെടുക്കാൻ ആഹ്വാനം ചെയ്യുന്നുവെന്നും മന്ത്രി ആരോപിച്ചു.
Read More » -
Careers
ഫിസിക്സ്, ഹിന്ദി ഹയർസെക്കണ്ടറി അധ്യാപക തസ്തികകളിൽ ഒഴിവുകൾ; ശമ്പള സ്കെയിൽ 55200 – 115300
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (ഫിസിക്സ്) തസ്തികയിൽ ഭിന്നശേഷി- കാഴ്ച പരിമിതർക്കായി സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. പ്രസ്തുത വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ, വിഭാഗത്തിലുള്ളവരെ പരിഗണിക്കും. യോഗ്യത: MSc. PHYSICS (45%), Bed, SET OR EQUIVALENT. ശമ്പള സ്കെയിൽ: 55200/-115300. പ്രായപരിധി: 01.01.2023ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി എട്ടിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (ഹിന്ദി) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്കായി സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. പ്രസ്തുത വിഭാഗത്തിലെ…
Read More » -
Kerala
ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരുരൂപയാക്കി കുറക്കുന്നതിൽ അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ
തിരുവനന്തപുരം : ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരുരൂപയാക്കി കുറക്കുന്നതിൽ അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ഉന്നയിച്ച് കേന്ദ്രത്തിനെതിരായ ശക്തമായ രാഷ്ട്രീയ സമരങ്ങൾക്ക് രൂപം നൽകാനും എൽഡിഎഫ് ആലോചിക്കുന്നു. നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഇന്ധന സെസിനെ പർവ്വതീകരിച്ചു കാണിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പരാതി. വേറെ വഴിയില്ലെന്ന് പറഞ്ഞ് ന്യായീകരിക്കുമ്പോഴും സെസ് കുറക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന നിലയിലേക്കാണ് എൽഡിഎഫിലെ ചർച്ചകൾ പുരോഗമിക്കുന്നത്. സെസ് രണ്ടുരൂപ കൂട്ടിയത് തന്നെ ഒരു രൂപ കുറക്കാനുള്ള തന്ത്രമാണെന്ന നിലക്കും അഭിപ്രായമുണ്ട്. നാളെയാണ് നിയമസഭയിൽ ബജറ്റ് ചർച്ച തുടങ്ങുന്നത്. മൂന്ന് ദിവസത്തെ ചർച്ചക്ക് ശേഷം ബുധനാഴ്ഛ മറുപടി പ്രസംഗത്തിൽ ധനമന്ത്രി സെസ് ഒരു രൂപയാക്കി കുറക്കുമെന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. ഇത് വഴി 350 കോടിയുടെ നഷ്ടമാണുണ്ടാകുക എന്നാണ് ധനവകുപ്പ് വിശദീകരണം. ജനരോഷത്താൽ സെസിൽ പിന്നോട്ട് പോകുമ്പോഴും സമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിച്ചിൽ കുറവ് വരുന്ന പണം എങ്ങിനെ കണ്ടെത്തുമെന്ന പ്രശ്നം…
Read More » -
NEWS
അമിലോയിഡോസിസ് ! മുഷറഫിന്റെ ജീവനെടുത്ത രോഗം; അപൂര്‍വ രോഗാവസ്ഥയെ കുറിച്ച് അറിയാം
ദുബായ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിന്‍െ്‌റ അന്ത്യം ഇന്നു ദുബായിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. അമിലോയിഡോസിസ് എന്ന അപൂര്‍വ രോഗവുമായി നീണ്ട പോരാട്ടത്തെത്തുടര്‍ന്ന് മുഷറഫ് നിരവധി മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഷറഫിന്റെ കുടുംബമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ അസുഖത്തെക്കുറിച്ച് വിവരം പങ്കുവച്ചത്. എന്താണ് അമിലോയിഡോസിസ്? പര്‍വേസ് മുഷറഫിന്റെ ജീവന്‍ അപഹരിച്ച അമിലോയിഡോസിസ് എന്ന രോഗം അവയവങ്ങളില്‍ അമിലോയിഡ് എന്ന പ്രോട്ടീന്‍ അടിഞ്ഞുകൂടുന്ന അവസ്ഥയാണ്. ഇതേതുടര്‍ന്ന് രോഗം ബാധിച്ച അവയവം പ്രവര്‍ത്തനരഹിതമായി തീരുന്നു. ഇത് മറ്റവയവങ്ങളുടെ പരാജയത്തിലേക്ക് നയിക്കും. നമ്മുടെ ഉദരഭാഗത്ത് കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് അമിലോയിഡ്. അസ്ഥിമജ്ജയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഈ പ്രോട്ടീന്‍ മനുഷ്യ ശരീരത്തിലെ അവയവങ്ങളില്‍ വലിയ അളവില്‍ നിക്ഷേപിക്കുമ്പോഴാണ് പ്രശ്‌നമാവുന്നത്. സാധാരണയായി അമിലോയിഡോസിസ് ബാധിക്കുന്നത് ഹൃദയം, വൃക്കകള്‍, കരള്‍, പ്ലീഹ, നാഡീവ്യൂഹം തുടങ്ങിയവയെയാണ്. ശരീരത്തിലെ ചില ഭാഗങ്ങളില്‍ നീര്‍വീക്കം, മരവിപ്പ്, ശ്വാസതടസം, അവയവങ്ങളില്‍ വേദന എന്നിവയാണ് ഈ അപൂര്‍വ രോഗത്തിന്റെ ആദ്യ…
Read More » -
Crime
കോളജ് വിദ്യാര്‍ഥിനയുടെ മരണം; പ്രിന്‍സിപ്പലിനെതിരേ പരാതിയുമായി ബന്ധുക്കള്‍
ബംഗളൂരു: റായ്ചൂരിലെ സ്വകാര്യ കോളജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി. ഒന്നാംവര്‍ഷ പി.യു.സി. വിദ്യാര്‍ഥിനിയായ 17-കാരിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ മരണത്തിനുപിന്നില്‍ കോളേജ് പ്രിന്‍സിപ്പലാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ലിംഗസാഗുരു പോലീസില്‍ പരാതിനല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതാണെന്ന് സംശയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിക്ക് നിരന്തരം ഫോണ്‍ചെയ്യാറുണ്ടായിരുന്നെന്നും ആരോപിച്ചു. പ്രതിഷേധവുമായി ബന്ധുക്കള്‍ ശനിയാഴ്ച കോളേജിനുമുന്നിലെത്തി. പ്രിന്‍സിപ്പലിന്റെപേരില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
Read More » -
India
നേപ്പാളില്‍നിന്ന് സാളഗ്രാമശിലകള്‍ അയോദ്ധ്യയിലെത്തി; സീതാരാമ വിഗ്രഹ നിര്‍മാണം ഉടന്‍
ലക്നൗ: മഹാവിഷ്ണുവിന്റെ അംശമായി കണക്കാക്കുന്ന സാളഗ്രാമ ശിലകള്‍ അയോദ്ധ്യയിലെത്തി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠകളായ ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് നേപ്പാളിലെ കാളിഗണ്ഡകി നദിയില്‍ നിന്നും ശിലകള്‍ എത്തിച്ചിട്ടുള്ളത്. പുരോഹിതരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ ആഘോഷപൂര്‍വമാണ് സാളഗ്രാമശിലകള്‍ സ്വീകരിച്ചത്. പ്രത്യേക പൂജകളും ഇതുസംബന്ധിച്ച് നടന്നു. കാളിഗണ്ഡകി നദീതടത്തില്‍ സ്ഥിതി ചെയ്യുന്ന മ്യാഗ്ഡി, മസ്താംഗ് ജില്ലകളില്‍ മാത്രമാണ് സാളഗ്രാമങ്ങള്‍ കാണാന്‍ കഴിയുക. സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലുള്ള ദാമോദര്‍ കുണ്ഡില്‍ നിന്നാണ് അയോദ്ധ്യയിലെത്തിച്ചിട്ടുള്ള സാളഗ്രാമങ്ങള്‍ ലഭിച്ചത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലകളാണിതെന്നാണ് വിവരം. ഒരു കല്ലിന് 30 ടണ്ണും, മറ്റൊന്നിന് 15 ടണ്ണുമാണ് ഭാരം. വമ്പന്‍ ട്രക്കുകളിലാണ് നേപ്പാളില്‍ നിന്നും ഇവ എത്തിച്ചത്.
Read More » -
India
വീണ്ടും ഡിജിറ്റൽ സ്ട്രൈക്കുമായി കേന്ദ്രം; ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക്; 138 ബെറ്റിഗ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു
ന്യൂഡൽഹി: ചൈനയ്ക്കെതിരേ വീണ്ടും ഡിജിറ്റൽ സ്ട്രൈക്കുമായി കേന്ദ്ര സർക്കാർ. 232 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കേന്ദ്രം നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി. ചെറിയ തുകയുടെ ലോണിന് പോലും പൗരന്മാര്‍ക്ക് പല മൊബൈല്‍ ആപ്പുകളില്‍ നിന്നും നിരന്തര അധിക്ഷേപം സഹിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ പരാതിയും വ്യാപകമായിരുന്നു. മോര്‍ഫ് ചെയ്ത ചിത്രമടക്കം ഉപയോഗിച്ചുള്ള ഭീഷണിയും രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ ഇത്തരം ആപ്പുകളില്‍ നിന്നുണ്ടായി. ഇത്തരം ആപ്പുകളേക്കുറിച്ച് തെലങ്കാനാ, ഒഡീഷ, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര ഇന്‍റലിജൻസിനോട് ആശങ്കകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 28 ചൈനീസ് കേന്ദ്രീകൃതമായ ലോണ്‍ ആപ്പുകളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ പ്രവർത്തിക്കുന്ന 94 ആപ്പുകള്‍…
Read More » -
Kerala
70 ലക്ഷത്തിൻറെ അക്ഷയ ലോട്ടറി നറുക്കെടുത്തു; ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 586 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം. സമ്മാനാർഹമായ…
Read More »
