Month: February 2023

  • Movie

    നന്മ കൊണ്ട് ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുന്ന തിക്കുറിശ്ശിയുടെ ‘സരസ്വതി’ക്ക് 53 വയസ്സ്‌

    സിനിമ ഓർമ്മ തിക്കുറിശ്ശി രചനയും സംവിധാനവും നിർവ്വഹിച്ച ‘സരസ്വതി’ക്ക് 53 വയസ്സ്‌. പ്രേംനസീർ മന്ദബുദ്ധിയായി അഭിനയിച്ച ഈ ചിത്രം 1970 ഫെബ്രുവരി 6 ന് റിലീസ് ചെയ്‌തു. ഉമ്മർ, രാഗിണി എന്നിവരായിരുന്നു മറ്റ് മുഖ്യതാരങ്ങൾ. തിക്കുറിശ്ശി ഒരു പ്രധാന വേഷം അഭിനയിക്കുകയും ഗാനരചന നിർവ്വഹിക്കുകയും ചെയ്‌തു. സംഗീതം എം എസ് ബാബുരാജ്. പ്രശസ്‌ത തമിഴ് കവി കണ്ണദാസന്റെ സഹോദരൻ എ.എൽ ശ്രീനിവാസനാണ് നിർമ്മാണം. 1956 ലെ ‘പെണ്ണിൻ പെരുമൈ’ എന്ന തമിഴ് ചിത്രം മലയാളീകരിച്ചതാണ് ‘സരസ്വതി’. വീട്ടുകാരുടെ നിർബന്ധം മൂലം ബുദ്ധിമാന്ദ്യമുള്ള യുവാവിനെ വിവാഹം കഴിക്കേണ്ടി വരികയും അയാളെ നല്ല ബുദ്ധിയിലേയ്ക്ക് കൊണ്ടുവരികയും നന്മ കൊണ്ട് ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുകയും ചെയ്യുന്ന സരസ്വതി എന്ന സ്ത്രീയുടെ കഥയാണ് സിനിമ. ‘സ്വയംസിദ്ധ’ എന്ന ബംഗാളി നോവലിലെ ‘ദുഷ്ടയായ രണ്ടാനമ്മയ്ക്ക് നല്ലവളായ മരുമകൾ’ എന്ന പ്രമേയത്തിന് തെലുഗു, തമിഴ്, മലയാളം ചലച്ചിത്രഭാഷ്യങ്ങളുണ്ടായി. മൂലകഥ രവീന്ദ്രനാഥ് ടാഗോറിന്റേതാണ്. ഭർത്താവിന്റെ ആദ്യവിവാഹത്തിലെ മകനെ മരുന്ന് കൊടുത്ത് മന്ദബുദ്ധിയാക്കുകയും, സ്വത്ത്…

    Read More »
  • Crime

    പ്രവാസിയുടെ ഭാര്യയുമായി സൗഹൃദം പുലർത്തിയ യുവാവിനെ കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ, 3 പേർ അറസ്റ്റിൽ

    വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസിയുടെ ഭാര്യയുമായി സൗഹൃദമുള്ള യുവാവിനെ കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ. വിദ്യാർഥിയായ യുവാവിനെ മർദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്ത സംഘം ഒടുവിൽ പൊലീസ് പിടിയിലായി. കോഴിക്കോട് മാത്തോട്ടം സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ സംഘത്തിലെ മൂന്ന് പേരാണ് പിടിയി അറസ്റ്റിലായത്. പയ്യാനക്കൽ സ്വദേശി  ഷംസുദീൻ ടി.വി (31), ചക്കുംകടവ് ആനമാട് മുഹമ്മദ് റഫീക്ക് (34 ), പയ്യാനക്കൽ കീഴിൽപറമ്പ് കെഫ്സീബ് (31) എന്നിവരാണ് പിടിയിലായത്. വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ ഭാര്യയുമായി യുവാവിനുള്ള സൗഹൃദമാണ് ക്വട്ടേഷനു കാരണമായത്. ആഴ്ചകളോളം സംഘം യുവാവിനെ നിരീക്ഷിച്ച് രീതികൾ മനസ്സിലാക്കി. തുടർന്ന് ജനുവരി 15 ന് ഇയാളെ പിന്തുടരുകയും വീട്ടിലേക്ക് കയറുന്നതിനിടെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് കൂട്ടികൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിൻ്റെ നിലവിളി കേട്ട് സമീപത്തെ വീടുകളിൽ ലൈറ്റിട്ടപ്പോൾ ക്വട്ടേഷൻ സംഘം ഓടി പോവുകയും ചെയതു. തുടർന്ന് യുവാവിൻ്റെ പരാതിയിൽ ഫറോക്ക് അസി.കമ്മിഷൻ എ.എം. സിദ്ദിഖിൻ്റെ…

    Read More »
  • NEWS

    റാസൽഖൈമയിൽ വാഹനം അപകടത്തില്‍ പെട്ട് തിരൂർ സ്വദേശി മരിച്ചു

    ദുബായ്: വിനോദസഞ്ചാര കേന്ദ്രമായ ജബൽ ജൈസ് സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് തിരൂർ സ്വദേശി മരിച്ചു. അബൂദബിയിൽ ഗാരേജ്​ സ്ഥാപനം നടത്തിയിരുന്ന തിരൂർ അന്നാര തവറൻകുന്നത്ത്​ അബ്​ദുറഹ്​മാന്‍റെ മകൻ മുഹമ്മദ്​ സുൽത്താനാണ്​ (25) മരിച്ചത്​. ഞായറാഴ്ച ഉച്ചക്ക്​ 12.30നായിരുന്നു അപകടം. ശനിയാഴ്ച വൈകുന്നേരം ജബൽ ജൈസിലെത്തിയ സംഘം ഞായറാഴ്ച മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിന്​ പിന്നിലിടിക്കുകയായിരുന്നു. അഞ്ചുപേരാണ്​ വാഹനത്തിലുണ്ടായിരുന്നത്​. കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശിയെ ഗുരുതര പരിക്കുകളോടെ റാക് സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു​ മൂന്നുപേർക്ക്​ നിസാര പരിക്കേറ്റു. അഖിൽ, ഹാദി, സഹൽ എന്നിവരാണ്​ വാഹനത്തിലുണ്ടായിരുന്നത്​. മുഹമ്മദ് സുൽത്താനാണ്​ വാഹനം ഓടിച്ചിരുന്നത്​. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. മാതാവ്​: റംല. സഹോദരങ്ങൾ: ഷറഫുദ്ദീൻ (അബൂദബി), ഷക്കീല, ഷഹന.

    Read More »
  • Crime

    ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു; താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, മന്ത്രി റിപ്പോര്‍ട്ട് തേടി

    തൃശൂര്‍: ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പീഡിപ്പിച്ച താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയിലെ താത്കാലിക ഇലക്ട്രീഷ്യന്‍ ശ്രീനാരായണപുരം ആല സ്വദേശി ദയാലാലിനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കയ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. അനാഥയായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. അത്യാസന്ന നിലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.  യുവതിയെ കൊണ്ടുപോയ ആംബുലന്‍സില്‍ ബന്ധുവെന്ന വ്യാജേന ദയലാലും കയറിക്കൂടി. തുടര്‍ന്ന് അര്‍ധ അബോധാവസ്ഥയിലായ യുവതിയെ ആംബുലന്‍സിനുള്ളിലും മെഡിക്കല്‍ കോളജിലെത്തിയ ശേഷവും ലൈംഗീഗഅതിക്രമത്തിന് ഇരയാക്കി. ബോധം തിരികെ വന്ന പെണ്‍കുട്ടി മറ്റ് രോഗികളുടെ ബന്ധുക്കളോടും നഴ്സിനോടും പീഡനം നടന്ന വിവരം പറയുകയും ഇവര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതറിഞ്ഞ ഉടന്‍ ദയാലാല്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. കൊടുങ്ങല്ലൂരില്‍ മടങ്ങിയെത്തിയ ദയാലാലിനെ കഴിഞ്ഞ ദിവസം വൈകിട്ട് കൊടുങ്ങല്ലൂര്‍…

    Read More »
  • LIFE

    ‘കല്ലു’വിന്റെ ആദ്യ സിനിമയാണ് മാളികപ്പുറം എന്നാണോ നിങ്ങള്‍ കരുതിയത്? ഉത്തരമറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ദേവനന്ദ. ഒരുപക്ഷേ ഈ പേര് പറഞ്ഞാല്‍ ഇപ്പോഴും പലര്‍ക്കും കുട്ടിയെ മനസ്സിലാവണമെന്നില്ല. പക്ഷേ മാളികപ്പുറം എന്ന സിനിമയില്‍ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചു കുട്ടിയാണ് ദേവനന്ദ എന്ന് പറഞ്ഞാല്‍ ഇവരെ മനസ്സിലാവാത്ത മലയാളികള്‍ ആരും തന്നെ ഇപ്പോള്‍ ഉണ്ടാവില്ല. കാരണം മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ മാളികപ്പുറം എന്ന കൊച്ചു സിനിമ. കഴിഞ്ഞവര്‍ഷം അവസാനം റിലീസ് ചെയ്ത സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതേസമയം, പലരുടെയും വിചാരം ദേവനന്ദയുടെ ആദ്യത്തെ സിനിമയാണ് മാളികപ്പുറം എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. ഇതിനു മുന്‍പ് ദേവനന്ദ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകള്‍ എന്നു പറയുമ്പോള്‍ മൂന്നോ നാലോ സിനിമകള്‍ ആയിരിക്കും എന്നാണ് നിങ്ങള്‍ കരുതുക. എന്നാല്‍, യഥാര്‍ത്ഥത്തില്‍ 11 സിനിമകളില്‍ ആണ് ദേവനന്ദ ഇതിനു മുന്‍പ് അഭിനയിച്ചിട്ടുള്ളത്. മാളികപ്പുറം ദേവനന്ദയുടെ പന്ത്രണ്ടാമത്തെ സിനിമയാണ്. ഇത് മിക്ക മലയാളികള്‍ക്കും ഒരു ഷോക്ക്…

    Read More »
  • Kerala

    സ്‌കൂളുകളില്‍ വാട്ടര്‍പ്യൂരിഫയര്‍: തിരുവന്തപുരം കോര്‍പ്പറേഷനില്‍ 42 ലക്ഷത്തിന്റെ വെട്ടിപ്പ്

    തിരുവനന്തപുരം: നഗരപരിധിയിലെ 135 സ്‌കൂളുകളില്‍ 467 വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കാന്‍ കുടുംബശ്രീ ജില്ലാമിഷന്‍ വഴി തലസ്ഥാന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ 41.85 ലക്ഷം രൂപയുടെ വെട്ടിപ്പ് സി.എ.ജി കണ്ടെത്തി. യൂണിറ്റിന് 21,400 രൂപ വച്ച് 99.94 ലക്ഷം രൂപയാണ് മൊത്തം കണക്കാക്കിയത്. 465 യൂണിറ്റുകള്‍ വാങ്ങി 148 സ്‌കൂളുകളിലാണ് സ്ഥാപിച്ചത്. ഇതില്‍ ഒന്നിന് 9000 രൂപ വച്ച് വെട്ടിച്ചെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്‍ പദ്ധതി നടത്തിപ്പ് ഏല്‍പ്പിച്ചത് സഹസ്ഥാപനമായ നന്മ യുവശ്രീ ഗ്രൂപ്പിനെയാണ്. പ്യുറെല്ല ക്ലെവര്‍ എന്ന കമ്പനിയുടെ റിവേഴ്‌സ് ഓസ്മോസിസ് വാട്ടര്‍ പ്യൂരിഫയറുകളുടെ 465 യൂണിറ്റുകള്‍ വാങ്ങി 148 സ്‌കൂളുകളില്‍ സ്ഥാപിച്ചതിന് ജില്ലാമിഷന് കോര്‍പ്പറേഷന്‍ 99.51ലക്ഷം രൂപ അനുവദിച്ചത് 2022 മാര്‍ച്ചിലാണ്. എന്നാല്‍, നന്മ യുവശ്രീ ഗ്രൂപ്പ് കോട്ടയത്തെ മെഡ് കോര്‍പ്പ് എക്വിപ്‌മെന്റ്‌സില്‍ നിന്ന് യൂണിറ്റൊന്നിന് 12,400 രൂപയ്ക്ക് പ്യൂരിഫയറുകള്‍ വാങ്ങിയിട്ട് 21,400…

    Read More »
  • Social Media

    ചത്തിട്ടില്ല; കടന്നു പോകുന്നത് ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ: അഭിരാമി സുരേഷ്

    സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഭിരാമി സുരേഷ്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് അഭിരാമി എത്താറുണ്ട്. ഇടയ്ക്കിടെ ചേച്ചി അമൃത സുരേഷിനൊപ്പം ഉള്ള ഫോട്ടോസും അഭിരാമി പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത് തനിക്ക് നേരെ സോഷ്യല്‍ മീഡിയ ആക്രമണം കൂടിയപ്പോള്‍ കരഞ്ഞുകൊണ്ട് അഭിരാമി പ്രതികരിച്ചിരുന്നു. അഭിരാമിയുടെ കരച്ചില്‍ കണ്ട് ആരാധകരും സങ്കടത്തില്‍ ആയി. ചില ആളുകള്‍ അഭിരാമിയുടെ കുടുംബക്കാരെ പോലും മോശമായി പറയാന്‍ തുടങ്ങിയതോടെയാണ് അഭിരാമി പ്രതികരിച്ചത്. അതിനുശേഷം വലിയ മോശം തരത്തിലുള്ള കമന്റ് ഒന്നും അഭിരാമിയുടെ പോസ്റ്റിനു താഴെ വന്നിരുന്നില്ല. എന്തിന് അഭിരാമിയെ മറന്നു പോയതുപോലെ ആയിരുന്നു പ്രേക്ഷകര്‍. താരത്തിന്റെ ഒരു വാര്‍ത്ത തന്നെ സോഷ്യല്‍ മീഡിയയില്‍ എത്താറില്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോള്‍ നാളുകള്‍ക്കു ശേഷം പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഭിരാമി. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും മോശ അവസ്ഥയിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്ന് പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് നടി. ഒരു കേക്കിന് മുന്നില്‍ ഇരിയ്ക്കുന്ന ചിത്രത്തിന് ഒപ്പമാണ് സോഷ്യല്‍ മീഡിയ…

    Read More »
  • Social Media

    മുംബൈ തെരുവുകളില്‍ കറങ്ങി നടക്കുന്ന ഈ പച്ചപ്പരിഷ്‌കാരിയെ മനസിലായോ? മൂക്കത്ത് വിരല്‍വച്ച് സോഷ്യല്‍ മീഡയ

    താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എല്ലാകാലത്തും ഒരു പ്രത്യേക ഉത്സാഹം തന്നെയായിരിക്കും. ഇതിനുള്ള കാരണം എന്താണെന്നാല്‍ താരങ്ങളെ നമ്മള്‍ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ് നമ്മള്‍ ഇവരെ കാണുന്നതും സ്‌നേഹിക്കുന്നതും എന്നതുകൊണ്ടുമാണ്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങള്‍ എല്ലാം നാം ഇരുകൈയും നീട്ടി സ്വീകരിക്കും എന്ന് അറിയാവുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇവരുടെ വിശേഷങ്ങള്‍ വലിയ പ്രാധാന്യമാണ് എപ്പോഴും വാര്‍ത്തകളില്‍ നല്‍കാറുള്ളത്. ഇപ്പോള്‍ ഒരു നടിയുടെ കുറച്ചു ചിത്രങ്ങളാണ് വയറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ എല്ലാം തന്നെ സമൂഹം മാധ്യമങ്ങള്‍ വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മുംബൈ തെരുവുകളിലൂടെ താരം ഒറ്റയ്ക്ക് നടന്നു പോകുന്ന ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. വെക്കേഷന്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് താരം മുംബൈയിലേക്ക് ട്രിപ്പ് പോയിരിക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. സമയം പലര്‍ക്കും നടിയെ ഫോട്ടോയില്‍ കണ്ടിട്ട് മനസ്സിലാവുന്നില്ല എന്നതാണ് സത്യം. നാടന്‍ വേഷങ്ങളിലൂടെയാണ് താരം തിളങ്ങിയത്. അതുകൊണ്ടുതന്നെ നടിയുടെ മുഖം മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ഒരു…

    Read More »
  • Crime

    വീടിന്റെ ടെറസില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; ഗുണ്ടാനേതാവിന്റെ കൈകള്‍ അറ്റു

    ചെന്നൈ: വീട്ടിലെ ടെറസില്‍ ബോംബ് നിര്‍മിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുണ്ടാനേതാവിന് ഗുരുതര പരുക്ക്. ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവും നിരവധി കേസുകളില്‍ പ്രതിയുമായ ‘ഒട്ടേരി’ കാര്‍ത്തിക്കിനാണ് പരുക്കറ്റത്. ഇയാളുടെ രണ്ടു കൈകളും അറ്റുപോയി. കാലുകള്‍ക്കും ഗുരുതര പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈകളിലുണ്ടായ മുറിവിന്റെ കാഠിന്യം മൂലമാണ് മുറിച്ചുമാറ്റേണ്ടി വന്നത്. പുഴല്‍ ജയിലില്‍ കഴിയുമ്പോള്‍ പരിചയത്തിലായ വിജയകുമാറുമായി ചേര്‍ന്ന് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനം. രണ്ടു ദിവസം മുന്‍പു നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേനയാണ് ഇയാള്‍ സ്ഥലത്ത് എത്തിയത്. വിജയകുമാറിന്റെ വീടിന്റെ ടെറസില്‍വച്ചായിരുന്നു ബോംബ് നിര്‍മാണം. ആശുപത്രിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് നിര്‍മിച്ചതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണവും വ്യാപിപ്പിച്ചു.

    Read More »
  • Kerala

    മന്ത്രിയെ ഒഴിവാക്കി ഇസ്രയേലിലേക്ക് പോകാന്‍ മുഖ്യമന്ത്രിയുടെ അനുമതി തേടി കൃഷി വകുപ്പ്

    തിരുവനന്തപുരം: മന്ത്രി പി.പ്രസാദിനെ ഒഴിവാക്കി കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും ഇസ്രയേല്‍ യാത്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് അനുമതി തേടി കൃഷിവകുപ്പ്. പാര്‍ട്ടിയെ അറിയിക്കാതെ യാത്രയ്ക്കു തയാറെടുത്ത പി.പ്രസാദിനെ സി.പി.ഐ സംസ്ഥാന നേതൃത്വം വെട്ടിയതോടെയാണു കര്‍ഷകരും അവരെ സഹായിക്കാനുള്ള ഉദ്യോഗസ്ഥരും പഠനത്തിനു പോകട്ടെ എന്ന നിര്‍ദേശം വകുപ്പ് മുന്നോട്ടു വച്ചത്. തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകരില്‍ പലരും വിമാനടിക്കറ്റ് ഉള്‍പ്പെടെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. സര്‍ക്കാര്‍ യാത്ര പൂര്‍ണമായി റദ്ദാക്കിയാല്‍ കര്‍ഷകരുടെ പണം വെള്ളത്തിലാവും. ഇതോടെയാണു കര്‍ഷകരും ഉദ്യോഗസ്ഥരും മാത്രമെന്ന നിര്‍ദേശം മുഖ്യമന്ത്രിക്കു മുന്‍പില്‍ വച്ചത്. കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും യാത്രയ്ക്ക് സി.പി.ഐ സംസ്ഥാന നേതൃത്വം അനുമതി നല്‍കി. അതിനാല്‍ മുഖ്യമന്ത്രിയും അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ്. പാര്‍ട്ടിയോട് ആലോചിക്കാതെ കൃഷി പഠിക്കാന്‍ ഇസ്രയേലിലേക്കു യാത്രക്കൊരുങ്ങിയ മന്ത്രി പി.പ്രസാദിനെ സി.പി.ഐയും പിന്നാലെ മുഖ്യമന്ത്രിയും വെട്ടുകയായിരുന്നു. ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാതെയും പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയും യാത്ര ആസൂത്രണം ചെയ്തതാണു പ്രസാദിനു തിരിച്ചടിയായത്. സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രി…

    Read More »
Back to top button
error: