Month: February 2023
-
Business
ആഴ്ചയുടെ ആദ്യ ദിനം വിപണിയില്‍ നഷ്ടത്തോടെ തുടക്കം; നിഫ്റ്റി 17,800ന് താഴെ
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. യുഎസിലെ തൊഴില്‍ വര്‍ധനയെതുടര്‍ന്ന് ഭാവയിലും പലിശ വര്‍ധിപ്പിച്ചേക്കുമെന്ന ഭീതിയാണ് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചത്. നിഫ്റ്റി 17,800 നിലവാരത്തിയേക്ക് വീണ്ടുമെത്തി. സെന്‍സെക്സ് 108 പോയന്റ് താഴ്ന്ന് 60,733ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 17,809ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, എന്‍ടിപിസി, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേഷ്ടത്തില്‍. ആക്സിസ് ബാങ്ക്, എസ്ബിഐ, ഐടിസി, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയി ഓഹരികള്‍ നേട്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബാങ്ക് നേട്ടത്തിലും മെറ്റല്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
Read More » -
Local
ആറ്റിങ്ങലിൽ സഹപാഠികളായ വിദ്യാർത്ഥികൾ തമ്മിൽ വഴക്കുണ്ടാക്കി, ഒരു കുട്ടിയുടെ അച്ഛൻ അയൽക്കാരിയായ വീട്ടമ്മയെ വെട്ടി മാരകമായി പരിക്കേല്പിച്ചു
ആറ്റിങ്ങൽ: സ്കൂളിലെ കുട്ടികൾ തമ്മിലുള്ള വഴക്ക് രക്ഷിതാവിൻ്റെ കയ്യാങ്കളിയിൽ കലാശിച്ചു. കുപിതനായ ഒരു രക്ഷിതാവ് ഇതിൻ്റെ പേരിൽ വീട്ടമ്മയെ മാരകമായി വെട്ടി പരിക്കേല്പിച്ചു. ആറ്റിങ്ങലിലാണ് ഇത് നടന്നത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. സുജ എന്ന വീട്ടമ്മയും മക്കളും വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. സുജയുടെ ഭർത്താവ് പുറത്ത് പോയിരിക്കുകയായിരുന്നു. അയൽവാസിയും ബന്ധുവുമായ ഷിബുവാണ് ആക്രമിച്ചത്. ഇരു വീട്ടുകാരുടെയും മക്കൾ ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്. കുട്ടികൾ തമ്മിലുള്ള പ്രശ്നം ചോദ്യം ചെയ്യാൻ ഷിബുവും ഭാര്യയും സുജയുടെ വീട്ടിലേക്ക് പോകുകയും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. കുപിതനായ ഷിബു കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സുജയെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു സുജ. ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ സുജ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതി ഷിബുവിനെ…
Read More » -
Crime
14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസം കൂട്ടബലാത്സംഗം ചെയ്തു; കയ്യും കാലും കെട്ടി തേയിലത്തോട്ടത്തില്‍ തള്ളി
ഗുവാഹത്തി: അസമിലെ ദിബ്രുഗഡില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു. ഇന്നലെ രാവിലെയാണ് പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭായിജാന്‍ അലി, സഫര്‍ അലി എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് കടയില്‍ പോയ പെണ്‍കുട്ടിയെയാണ് പ്രതികള്‍ റോഡില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ലഹോവാളിലെ തേയിലത്തോട്ടത്തില്‍ എത്തിച്ച് രണ്ടു ദിവസം തുടര്‍ച്ചയായി പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പോലീസ് പറയുന്നു. ലഹോവാളിലെ ബാബേജിയ ഗ്രാമവാസിയാണ് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി. അബോധാവസ്ഥയിയാ പെണ്‍കുട്ടി അസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരേ പോക്സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി ദിബ്രുഗഡ് എസ്പി അറിയിച്ചു.
Read More » -
Business
വ്യവസായ നയത്തില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ മാലിന്യസംസ്‌കരണ സംരഭങ്ങള്‍ക്കും ബാധകമെന്ന് മന്ത്രി പി. രാജീവ്
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും മാലിന്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്കും ബാധകമാണെന്ന് മന്ത്രി പി. രാജീവ്. ഈ സംരംഭങ്ങള്‍ വ്യവസായമാണെന്ന കാഴ്ചപ്പാടിന് അനുസൃതമായ സമീപനം തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഇന്നവേറ്റേഴ്‌സ് ആന്റ് യങ് എന്റര്‍പ്രണേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവകേരളസൃഷ്ടിക്ക് സഹായമാകുന്ന മാറ്റങ്ങള്‍ക്ക് തുടക്കമാണ് മാലിന്യസംസ്‌കരണ മേഖലയില്‍ പുതിയ കാഴ്ചപ്പാടുകളിലേക്ക് വാതില്‍ തുറക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ. ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്നതിനാവശ്യമായ പരിസരമൊരുക്കേണ്ടത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്. സംശയത്തിന്റെ കണ്ണട മാറ്റി വിശ്വാസത്തിന്റെ കണ്ണടയുമായി സംരംഭകരെ സമീപിക്കണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 50 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുള്ള വ്യവസായങ്ങളില്‍ യന്ത്രസാമഗ്രികളില്‍ ചുമത്തുന്ന 18 ശതമാനം നികുതിയില്‍ സംസ്ഥാനത്തിന്റെ വിഹിതമായ 9 ശതമാനം സംരംഭകന് തിരികെ നല്‍കുന്ന നയം മാലിന്യ സംസ്‌കരണ സംരംഭങ്ങള്‍ക്കും ബാധകമാണ്. മൂലധന സബ്‌സിഡിയും ലഭിക്കുമെന്ന് മന്ത്രി…
Read More » -
Breaking News
തുര്‍ക്കിയിലും സിറിയയിലും വമ്പന്‍ ഭൂകമ്പം; മരണം 100 കവിഞ്ഞു, റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 7.8 തീവ്രത
ഈസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി നൂറിലേറെപ്പേര്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. തുര്‍ക്കിയില്‍ 53 പേരും സിറിയയില്‍ 42 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 420 പേര്‍ക്കു പരുക്കേറ്റതായും 140 കെട്ടിടങ്ങള്‍ തകര്‍ന്നതായും പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് വിവരം. സിറിയയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കുറഞ്ഞത് 42 പേര്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. 200 പേര്‍ക്ക് പരുക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. പ്രാദേശിക…
Read More » -
Kerala
ജനവിരുദ്ധ നയങ്ങളുടെ പെരുമഴയായിരുന്നു കേരളാ ബജറ്റിൽ; ശക്തമായ സമരം നടത്തുമെന്നും സുരേന്ദ്രന്‍
കൊച്ചി: ജനവിരുദ്ധ നയങ്ങളുടെ പെരുമഴയായിരുന്നു കേരളാ ബജറ്റിലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇതിനെതിരെ ഇന്ന് ബൂത്ത് തലത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും, 9ന് എല്ലാ ജില്ലകളിലും കലക്ടറേറ്റുകളിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്നും കെ. സുരേന്ദ്രന്‍ അറിയിച്ചു. കുടുംബശ്രീയെ രാഷ്ടീയചട്ടുകമാക്കി മാറ്റാന്‍ നീചശ്രമം നടക്കുന്നുണ്ടെന്നും ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ടീച്ചര്‍മാരെയുമൊക്കെ സി.പി.എം ഉപകരണങ്ങളാക്കി മാറ്റുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതിനെതിരെ സ്ത്രീ ശാക്തീകരണ സമ്മേളനം സംഘടിപ്പിക്കാന്‍ ബിജെപി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ആരോഗ്യ മേഖലയില്‍ മരുന്നുകള്‍ എത്തുന്നില്ല, ഡോക്ടമാര്‍ ആവശ്യത്തിനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലും തകര്‍ച്ചയാണ്. സി.പി.എം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അര്‍ഹതയില്ലാതെ ഡോക്ടറേറ്റ് ലഭിക്കുന്ന സാഹചര്യമാണ്. ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുതല്‍ എല്ലാ മേഖലകളിലും അഴിമതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഹകരണ ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ കടമെടുക്കുന്നതിനുള്ള ആലോചന സഹകരണ മേഖലയെ തകര്‍ക്കുമെന്നും സര്‍ക്കാര്‍ കടമെടുത്താല്‍ പിന്നെ അറബിക്കടലില്‍ ചാടുന്നതാകും നല്ലതെന്നും സുരേന്ദ്രൻ…
Read More » -
Kerala
കണ്ണൂർ കൊട്ടിയൂരിൽ സ്ഥാപിച്ച കാമറയിൽ പതിഞ്ഞത് ഒന്നല്ല, രണ്ടു പുലികൾ
കൊട്ടിയൂർ പാലുകാച്ചിയിൽ വന്യമൃഗം പശുകിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചു. വന്യജീവിക്കായി വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ രണ്ട് പുലികളുടെ ദൃശ്യങ്ങൾ പതിഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് നടാൻകണ്ടത്തിൽ കുഞ്ഞുമോന്റെ രണ്ടു വയസ് പ്രായമുള്ള കിടാവിനെ വന്യമൃഗം കടിച്ചുകൊന്ന് ഭക്ഷിച്ചത്. കൊട്ടിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പെടുന്ന പാലുകാച്ചി മലയിലായിരുന്നു സംഭവം. കൃഷിയിടത്തിൽ കെട്ടിയ മൂന്ന് കിടാക്കളിൽ ഒന്നിനെയാണ് വന്യമൃഗം കൊന്നു ഭക്ഷിച്ചത്. സ്ഥലത്തെത്തി പരിശോധന നടത്തിയ വനം വകുപ്പ് ജീവനക്കാർ വന്യജീവി പുലിയാകാനാണ് സാധ്യതയെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. കഴുത്തിലെ മുറിവിന്റെ ആഴം പരിശോധിച്ചാണ് വന്യജീവി പുലിയാകാനുള്ള സാധ്യതയെന്ന് സംശയിച്ചത്.തുടർന്ന് കിടാവിന്റെ ബാക്കി അവശിഷ്ടങ്ങൾ അവിടെ തന്നെ വയ്ക്കുകയും കാമറകൾ സ്ഥാപിക്കുകയുമായിരുന്നു. വെള്ളിയാഴ്ച സ്ഥലം പരിശോധിച്ചപ്പോൾ കിടാവിന്റെ മൃതാവശിഷ്ടങ്ങളിൽ കുടൽ മാത്രമായിരുന്നു കണ്ടതെങ്കിലും കാമറകളിൽ വന്യജീവിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. വനപാലകർ നടത്തിയ തെരച്ചിലിൽ വനാതിർത്തിയോട് ചേർന്ന് പ്രദേശത്ത് ബാക്കി ഭാഗങ്ങൾ വലിച്ചുകൊണ്ടിട്ട് ഇട്ടിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവിടെ സ്ഥാപിച്ച കാമറ ഇന്നലെ…
Read More » -
Kerala
വിവിധ ജില്ലകളില്‍ മാലിന്യനിര്‍മാര്‍ജനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച ഹരിതകര്‍മസേനകള്‍ക്ക് പുരസ്കാരം സമ്മാനിച്ചു
കൊച്ചി: വിവിധ ജില്ലകളില്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച ഹരിതകര്‍മ സേനകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കൊച്ചിയില്‍ നടക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയില്‍ വ്യവസായ മന്ത്രി പി. രാജീവ് സമ്മാനിച്ചു. തദ്ദേശസ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പുരസ്‌കാര നിര്‍ണയം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രൻ, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ശുചിത്വ മിഷന്‍ എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര വിതരണം. വിവിധ ജില്ലകളില്‍ പുരസ്‌കാരത്തിന് അര്‍ഹമായ തദ്ദേശ സ്ഥാപനങ്ങള്‍ ഇവയാണ്: തിരുവനന്തപുരം കോര്‍പ്പറേഷന്‍, ആറ്റിങ്ങല്‍ നഗരസഭ, കൊല്ലയില്‍ ഗ്രാമപഞ്ചായത്ത്. കൊല്ലം പുനലൂര്‍ നഗരസഭ, ചിതറ ഗ്രാമപഞ്ചായത്ത്. പത്തനംതിട്ട തിരുവല്ല നഗരസഭ, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്. ആലപ്പുഴ ചേര്‍ത്തല നഗരസഭ, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്. കോട്ടയം ഈരാറ്റുപേട്ട നഗരസഭ, മാടപ്പള്ളി ഗ്രാമപഞ്ചായത്ത്. ഇടുക്കി തൊടുപുഴ നഗരസഭ, ഉപ്പുതറ ഗ്രാമപഞ്ചായത്ത്. എറണാകുളം ഏലൂര്‍ നഗരസഭ, ചോറ്റാനിക്കര…
Read More » -
Kerala
അഗ്രോ ഫുഡ് പ്രോയ്ക്ക് തുടക്കം; ബജറ്റ് പ്രഖ്യാപനം കേരള ബ്രാന്റിന് ശക്തി പകരുമെന്ന് മന്ത്രി പി. രാജീവ്
തൃശൂര്‍: ബജറ്റില്‍ പ്രഖ്യാപിച്ച 1000 കോടി രൂപയുടെ മെയ്ക്ക് ഇന്‍ കേരള പദ്ധതിയിലൂടെ കേരള ബ്രാന്റ് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. കുപ്പിവെള്ളം ഉള്‍പ്പെടെ നിത്യോപയോഗസാധനങ്ങള്‍ക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ പല ഉല്‍പ്പന്നങ്ങളും സ്വന്തമായി ഉല്‍പ്പാദിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ബ്രാന്റ് ലക്ഷ്യമിടുന്ന വന്‍ പദ്ധതികള്‍ക്കാണ് ബജറ്റില്‍ തുക വകയിരിത്തിയത്. വ്യവസായ മേഖലയ്ക്ക് ഉണര്‍വ് പകരുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ സംരംഭകത്വ മേഖലയില്‍ പുത്തനുണര്‍വ് ലക്ഷ്യമിട്ട് നടത്തുന്ന അഗ്രോ ഫുഡ് പ്രോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മിഷന്‍ 1000 പദ്ധതിയിലൂടെ സംസ്ഥാനത്തെ മികച്ച 1000 ചെറുകിട സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ സംരംഭകത്വ വര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാര്‍ച്ച് അവസാനത്തോടെ ഒന്നര ലക്ഷം പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ വ്യവസായ വകുപ്പിന് കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷവും സംരംഭക വര്‍ഷമായി ആചരിക്കും. വ്യവസായ രംഗത്ത് ഈ…
Read More » -
India
പുതിയ 5 പേർ ഇന്ന് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും, ജസ്റ്റിസ്മാരായ പങ്കജ് മിത്തല്‍, സഞ്ജയ് കരോള്‍, പി വി സഞ്ജയ് കുമാര്‍, അഹ്‌സാനുദ്ധീന്‍ അമാനുള്ള, മനോജ് മിശ്ര എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക
ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിൽ സുപ്രീംകോടതി ജഡ്ജിമാരായി പുതിയ അഞ്ചുപേരെ നിയമിച്ചു. സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയിൽ അഞ്ചുപേരും ഇന്ന് (തിങ്കൾ) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചെയ്യുന്ന അഞ്ച് ജഡ്ജിമാര്‍ ഇവര്‍. പങ്കജ് മിത്തല്‍: ചീഫ് ജസ്റ്റിസ്, രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് പങ്കജ് മിത്തല്‍ 1982ല്‍ അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും മീററ്റ് കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി മിത്തലിനെ നിയമിച്ചു. നേരത്തെ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. മുമ്പ് അലഹബാദ് ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഞ്ജയ് കരോള്‍: ചീഫ് ജസ്റ്റിസ്, പട്ന ഹൈക്കോടതി ഷിംലയില്‍ ജനിച്ച ജസ്റ്റിസ് സഞ്ജയ് കരോള്‍ ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം നേടിയത്. കരോള്‍ മുമ്പ് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.…
Read More »