Month: February 2023
-
Kerala
സ്വര്‍ണപ്പണയ തട്ടിപ്പ്: പന്തളത്ത് ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
പത്തനംതിട്ട: പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. ബാങ്കിലെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളും സമരപന്തലിലുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തി വീശി. പരുക്കേറ്റ 3 ബി.ജെ.പി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തു സമരം തുടരുന്നു. ആരോപണവിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി നേതാക്കളുടെ ആവശ്യം. സി.പി.എം നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി. എന്നാല്‍, സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും എസ്.എച്ച്.ഒ: എസ്. ശ്രീകുമാര്‍ പറഞ്ഞിരുന്നു.
Read More » -
Kerala
ആലപ്പുഴയില്‍ ദേശീയപാത വികസനത്തിന് നാലു ഹെക്ടര്‍ ഭൂമികൂടി ഏറ്റെടുക്കുന്നു; ത്രീഡി വിജ്ഞാപനം പുറത്തിറക്കി, ജീവനക്കാരുടെ കുറവ് പ്രതിസന്ധിയാകുന്നു
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ദേശീയ പാത വികസനം അതിവേഗം പുരോഗമിക്കുന്നു. ജില്ലയിലെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇനിയും നാലു ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കാനുള്ള ത്രീഡി വിജ്ഞാപനം പുറത്തിറക്കി. മുന്‍പ് ഏറ്റെടുത്തപ്പോള്‍ വിട്ടുപോയ ഭൂമിയാണിത്. ദേശീയപാത കടന്നു പോകുന്ന എല്ലാ വില്ലേജുകളിലും ഇത്തരത്തില്‍ ഭൂമി ഏറ്റെടുക്കാനുണ്ട്. നിലവില്‍ ഏറ്റെടുത്ത ഭൂമിയുടെ ബാക്കിയായി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുന്നതിന് പകരം വിലപേശി വാങ്ങാന്‍ ദേശീയപാത അതോറിറ്റിയെ നിയമം അനുവദിക്കുന്നുണ്ട്. അത്തരത്തില്‍ ഭൂമി എടുത്താല്‍ ജില്ലാ റവന്യു ഭൂമിയേറ്റെടുക്കല്‍ വിഭാഗത്തിന് അധികഭാരം ഉണ്ടാകില്ല. അല്ലെങ്കില്‍ ജീവനക്കാരുടെ കുറവ് ഭൂമിയേറ്റെടുക്കലിനെ ബാധിക്കും. സ്ഥലമേറ്റെടുപ്പ് വിഭാഗത്തില്‍ ജില്ലയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരില്‍ പന്ത്രണ്ടിലേറെപ്പേര്‍ വിവിധ ജില്ലകളിലേക്ക് സ്ഥലം മാറിപ്പോയത് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഓരോ തഹസില്‍ദാര്‍ ഓഫിസിലും ഓരോ റവന്യു ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ജില്ലയില്‍ ആകെ ഒരു റവന്യു ഇന്‍സ്‌പെക്ടര്‍ എന്ന നിലയിലെത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍, ക്ലര്‍ക്ക് തസ്തികകളിലും വലിയ കുറവുണ്ടായി. സര്‍വേയിലെ പിഴവ് കാരണം ജില്ലയുടെ പല…
Read More » -
Kerala
കുടിവെള്ളവും പൊള്ളിക്കും; സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു, പുതിയ നിരക്ക് പ്രാബല്യത്തിൽ
തിരുവനന്തപുരം: വെള്ളത്തിന് വില കൂട്ടി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിരക്കുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 10 രൂപ വർധന വരും. എന്നാൽ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു കിലോ ലിറ്ററിന് 4.40 മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ ഈടാക്കുന്നത്. പുതുക്കിയ നിരക്ക് കിലോ ലിറ്ററിന് 14.40 മുതൽ 22 രൂപവരെയാണ്. 2021 നവംബറിലാണ് ജല അതോറിറ്റി നിരക്ക് വർധന നിർദേശം സമർപ്പിച്ചത്. കഴിഞ്ഞ ഇടതുമുന്നണി യോഗം വർധനക്ക് അനുമതി നൽകി. രണ്ടുവർഷം മുമ്പ് പ്രതിവർഷം അഞ്ചു ശതമാനം വീതം വെള്ളക്കരം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ജല അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നിരക്ക് വർധന. ഒരു കിലോ ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കാൻ 23 രൂപ ചെലവ് വരുന്നുണ്ടെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന്…
Read More » -
India
ബൈഡനെയും സുനകിനെയും പിന്നിലാക്കി മോദി; ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേ ഫലം. യുഎസ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘മോര്‍ണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേ പ്രകാരം 78 ശതമാനം അംഗീകാരത്തോടെ മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി 22 ലോകനേതാക്കളെ മറികടന്നുകൊണ്ടാണ് മോദി ഒന്നാമതെത്തിയത്. ഈ വര്‍ഷം ജനുവരി 26 മുതല്‍ 31 വരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ സര്‍വെ’. ഓരോ രാജ്യത്തെയും ജനസംഖ്യക്ക് അനുസരിച്ച് സര്‍വെയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നും മോര്‍ണിംഗ് കണ്‍സള്‍ട്ട് അറിയിച്ചു. ജോ ബൈഡന് 40 ശതമാനം വോട്ടാണ് ലഭിച്ചത്. 68 ശതമാനം റേറ്റിംഗുമായി മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ രണ്ടാം സ്ഥാനത്തും 62 ശതമാനം അംഗീകാരത്തോടെ സ്വിസ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റ് മൂന്നാം സ്ഥാനത്തും എത്തി. യുക്രൈന്‍-റഷ്യന്‍…
Read More » -
Crime
കളിയല്ല കൊള്ള!!! മുഖംമൂടിയണിഞ്ഞ് കളിത്തോക്കുമായി ബാങ്ക് കവര്‍ച്ചയ്‌ക്കെത്തി; പോളിടെക്‌നിക് വിദ്യാര്‍ഥി പിടിയില്‍, പ്രചോദനമായത് ‘തുനിവ്’
ചെന്നൈ: സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുഖമ്മൂടിയണിഞ്ഞ് കളിത്തോക്കുമായി ബാങ്ക് കൊള്ളയടിക്കാനെടത്തിയ പോളിടെക്‌നിക് വിദ്യര്‍ഥി പിടിയില്‍. തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരം മേഖലയിലാണ് സംഭവം. ആലങ്കിയം സ്വദേശിയായ ജെ. സുരേഷിനെയാണ് (19) പോലീസ് അറസ്റ്റുചെയ്തത്. തമിഴ് സിനിമയായ ‘തുനിവ്’ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ കവര്‍ചയ്ക്ക് ഇറങ്ങിയതെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ട്്. തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരം മേഖലയിലാണ് സംഭവം. ആയുധങ്ങളുമായി മോഷണത്തിനെത്തിയ യുവാവിനെ ഒരു വൃദ്ധന്‍ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. വയോധികന്‍ പ്രതിയെ പിടികൂടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ വൈറലാണ്. പോലീസ് പറയുന്നത്: ശനിയാഴ്ച ധാരാപുരത്തെ കനറാ ബാങ്ക് ശാഖയില്‍ ബുര്‍ഖയും മുഖംമൂടിയും ധരിച്ച് ബോംബുമായി സുരേഷ് എത്തി. തുടര്‍ന്ന് തോക്കും കത്തിയും കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാങ്കിന് ചുറ്റും നടക്കുന്നതിനിടെ സുരേഷിന്റെ ആയുധം കൈയില്‍ നിന്ന് വഴുതി നിലത്തു വീണു. ഇത് എടുക്കാന്‍ കുനിഞ്ഞപ്പോള്‍, കൗണ്ടറിന് മുന്നില്‍ നിന്ന വൃദ്ധന്‍ സുരേഷിന്റെ മേല്‍ ചാടിവീണ് കീഴടക്കുകയായിരുന്നു. ഓണ്‍ലൈനായി…
Read More » -
India
‘ആപ് കി ബാര്‍ കിസാന്‍ സര്‍ക്കാര്‍’; 2024-ൽ കേന്ദ്രത്തിൽ അധികാരം പിടിക്കുമെന്ന് കെ.സി.ആർ.
മുംബൈ: ‘ആപ് കി ബാര്‍ കിസാന്‍ സര്‍ക്കാര്‍’ മുദ്രാവാക്യമുയർത്തി കേന്ദ്രത്തിൽ അധികാരം പിടിക്കാൻ ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബിആര്‍എസ് മേധാവിയുമായ കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ബിആര്‍എസ് രൂപീകരണത്തിന് ശേഷം, തെലങ്കാനയ്ക്ക് പുറത്തുനടത്തിയ ആദ്യ പൊതു സമ്മേളനത്തിലാണ് കെസിആര്‍ ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്രയിലെ നാംദെദിലാണ് പരിപാടി നടന്നത്. മോദി സര്‍ക്കാര്‍ ഊര്‍ജ മേഖലയെ മൊത്തമായി സ്വകാര്യവത്കരിച്ചിരിക്കുകയാണ്. അദാനിക്കും അംബാനിക്കും എല്ലാം നല്‍കി. ഇപ്പോള്‍ നരേന്ദ്ര മോദി അധികാരത്തിലാണ്. അദ്ദേഹത്തിന് എത്ര വേണമെങ്കിലും സ്വകാര്യവത്കരണം നടത്താം. എന്നാല്‍ 2024ല്‍ ഞങ്ങളാണ് അധികാരത്തില്‍ വരാന്‍ പോകുന്നത്. ഊര്‍ജ മേഖലയെ സ്വകാര്യമേഖലയില്‍ നിന്നും തിരികെ പിടിക്കും. 90 ശതമാനം ഖനികളും ദേശസാത്കരിക്കും- അദ്ദേഹം പറഞ്ഞു. ‘ടിആര്‍എസ് ബിആര്‍എസ് ആയത് ദേശീയ രാഷ്ട്രീയത്തില്‍ ബദല്‍ ആകാനാണ്. ‘ആപ് കി ബാര്‍ കിസാന്‍ സര്‍ക്കാര്‍’ എന്നാണ് തങ്ങളുടെ മുദ്രാവാക്യം. എന്തുകൊണ്ടാണ് കര്‍ഷകര്‍ രാജ്യത്ത്…
Read More » -
Crime
മുട്ട ഇത്ര ഭീകരനോ? മുട്ട കഴിക്കുന്നതിനെ ചൊല്ലി തർക്കം, ഏറ്റുമുട്ടൽ; ഔറംഗാബാദിൽ യുവതി കൊല്ലപ്പെട്ടു, ആറു പേർക്കു പരുക്ക്
ഔറംഗബാദ്: മഹാരാഷ്ട്രയിൽ മുട്ട കഴിക്കുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ യുവതി കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തര്‍ക്കത്തിനിടെ ഒന്നിലധികം തവണ വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. നഗരത്തിലെ ഒരു മുട്ടക്കടയില്‍ നിന്നാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സമീപത്ത് റൈദാസ് പൂജാഘോഷം നടക്കുന്നതിനാല്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പരിക്കേറ്റവര്‍ ഔറംഗബാദിലെ സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ഡിജെ പാർട്ടിയെ ചൊല്ലിയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, മുട്ട വിഭങ്ങള്‍ കഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ജില്ലാ ഭരണകൂടം സ്ഥിരികരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി സോണല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും വൈകാതെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
Read More » -
Kerala
ജില്ലാ സെക്രട്ടറിക്ക് തന്‍പ്രമാണിത്തം, കുട്ടനാട്ടില്‍ വീഴ്ച; രൂക്ഷ വിമര്‍ശനവുമായി ആലപ്പുഴ ജില്ലാ കമ്മിറ്റി
ആലപ്പുഴ: സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരേ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സെക്രട്ടറിക്ക് താല്‍പര്യമില്ലെന്നും തന്‍പ്രമാണിത്തമെന്നുമാണ് വിമര്‍ശനമുയര്‍ന്നത്. കുട്ടനാട്ടിലെ പ്രശ്‌നം പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കിയ കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയറ്റിന് ശേഷം ലഹരിക്കടത്ത്, അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകളില്‍ തീരുമാനമെടുക്കാമെന്നും നിശ്ചയിച്ചു. നേതാക്കള്‍ കൊഴിഞ്ഞുപോകും എന്ന് വന്നപ്പോഴും ജില്ലാ സെക്രട്ടറി പ്രശ്‌നപരിഹാരത്തിന് ഇടപെട്ടില്ല. പോകുന്നവര്‍ പോകട്ടെ എന്ന രീതിയില്‍ പെരുമാറുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്തു. ചില നേതാക്കളെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായി ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി ആരോപിച്ചു. വര്‍ഗ, ബഹുജന സംഘടനാ ഭാരവാഹികളെ ഏകപക്ഷീയമായി തീരുമാനിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.
Read More » -
Crime
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 വയസുകാരിയെ പീഡിപ്പിച്ചു; കൈനകരി സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കൈനകരി സ്വദേശി സഞ്ജുവാണ് പിടിയിലായത്. തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയും സഞ്ജുവും തമ്മില്‍ സമൂഹമാധ്യമം വഴിയാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. സൗഹൃദം മുതലെടുത്ത് സഞ്ജു പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പരാതിയില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടു. മംഗളുരുവില്‍ റേഡിയോളജി ഡിപ്ലോമ കോഴ്സിന് പഠിക്കുകയാണ് പ്രതിയായ യുവാവ്. പുളിക്കീഴ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗളുരുവിലെത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More »
