KeralaNEWS

വിവിധ ജില്ലകളില്‍ മാലിന്യനിര്‍മാര്‍ജനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച ഹരിതകര്‍മസേനകള്‍ക്ക് പുരസ്കാരം സമ്മാനിച്ചു

കൊച്ചി: വിവിധ ജില്ലകളില്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച ഹരിതകര്‍മ സേനകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കൊച്ചിയില്‍ നടക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയില്‍ വ്യവസായ മന്ത്രി പി. രാജീവ് സമ്മാനിച്ചു. തദ്ദേശസ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പുരസ്‌കാര നിര്‍ണയം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രൻ, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ശുചിത്വ മിഷന്‍ എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര വിതരണം.

വിവിധ ജില്ലകളില്‍ പുരസ്‌കാരത്തിന് അര്‍ഹമായ തദ്ദേശ സ്ഥാപനങ്ങള്‍ ഇവയാണ്: തിരുവനന്തപുരം കോര്‍പ്പറേഷന്‍, ആറ്റിങ്ങല്‍ നഗരസഭ, കൊല്ലയില്‍ ഗ്രാമപഞ്ചായത്ത്. കൊല്ലം പുനലൂര്‍ നഗരസഭ, ചിതറ ഗ്രാമപഞ്ചായത്ത്. പത്തനംതിട്ട തിരുവല്ല നഗരസഭ, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്. ആലപ്പുഴ ചേര്‍ത്തല നഗരസഭ, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്. കോട്ടയം ഈരാറ്റുപേട്ട നഗരസഭ, മാടപ്പള്ളി ഗ്രാമപഞ്ചായത്ത്. ഇടുക്കി തൊടുപുഴ നഗരസഭ, ഉപ്പുതറ ഗ്രാമപഞ്ചായത്ത്. എറണാകുളം ഏലൂര്‍ നഗരസഭ, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. തൃശൂര്‍-ചാവക്കാട് നഗരസഭ, കൊരട്ടി ഗ്രാമപഞ്ചായത്ത്. പാലക്കാട് ഷൊര്‍ണൂര്‍ നഗരസഭ, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത്. മലപ്പുറം പരപ്പനങ്ങാടി നഗരസഭ, കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്. കോഴിക്കോട് വടകര നഗരസഭ, ഏറാമല ഗ്രാമപഞ്ചായത്ത്. വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭ, മീനങ്ങാടി ഗ്രാമപഞ്ചായത്ത്. കണ്ണൂര്‍-ആന്തൂര്‍ നഗരസഭ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭ, ബേദടുക്ക ഗ്രാമപഞ്ചായത്ത്.

Back to top button
error: