Month: February 2023
-
LIFE
നിങ്ങളെന്നെ തെറ്റിദ്ധരിച്ചാലും പ്രശ്നമില്ല, മമ്മൂട്ടിയുടെ നെഞ്ചിൽ തല ചായ്ക്കണം, ഒരു മൈക്രോ സെക്കൻഡ് നേരമെങ്കിലും. സ്വർഗത്തിൽ പോയ പോലുണ്ടാകുമത്… ഇന്ത്യയിലെ പ്രശസ്ത എഴുത്തുകാരിയുടെ വെളിപ്പെടുത്തൽ!
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. പതിറ്റാണ്ടുകൾ നീണ്ട തന്‍റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചത്. ഓരോ വർഷം കഴിയുന്തോറും സ്വയം പുതുക്കലുമായി സിനിമ ചെയ്യുന്ന മമ്മൂട്ടിക്ക്, പ്രായഭേദമെന്യെ നിരവധി ആരാധകരാണുള്ളത്. മമ്മൂട്ടിയോടുള്ള ജനങ്ങളുടെ ആരാധന പ്രകടമാകുന്ന നിരവധി വാർത്തകളും വീഡിയോകളും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ‘ക’ ഫെസ്റ്റിൽ എഴുത്തുകാരി ശോഭാ ഡേ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരിക്കൽ കൂടി ജീവിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മമ്മൂട്ടി ആകാനാണ് ഇഷ്ടമെന്ന് ശോഭാ ഡേ പറഞ്ഞു. അത്രയ്ക്ക് മാത്രം ആരാധന മമ്മൂട്ടിയോട് ഉണ്ടെന്നും അവർ പറയുന്നു. പഴയ സിനിമകളിലാണ് താൻ മമ്മൂട്ടിയെ കണ്ടതെന്നും അന്നുതന്നെ അദ്ദേഹത്തെ വളരെ ഇഷ്ടമായെന്നും ശോഭ പറഞ്ഞു. ശോഭ ഡേയുടെ വാക്കുകൾ ഇങ്ങനെ: കുറച്ച് പഴയ സിനിമയിലാണ് ഞാൻ മമ്മൂട്ടിയെ കണ്ടത്. അന്നുതന്നെ അദ്ദേഹത്തോട് വളരെയേറെ ഇഷ്ടം തോന്നി. എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമോ എന്ന് ഞാൻ എന്റെ ഭർത്താവിനോടു ചോദിച്ചിട്ടുണ്ട്. നിങ്ങളെന്നെ തെറ്റിദ്ധരിച്ചാലും…
Read More » -
Kerala
രണ്ടു വര്‍ഷം താമസിച്ചത് ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടില്‍, വാടക നല്‍കിയത് 38 ലക്ഷം രൂപ; ചിന്താ ജെറോം വീണ്ടും വിവാദത്തില്‍
കൊല്ലം: യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും, വാടകയായി 38 ലക്ഷത്തോളം രൂപ നല്‍കിയെന്നുമാണ് ആക്ഷേപം. ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും വിജിലന്‍സിനും ഇഡിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടിലെ മൂന്ന് മുറികളുള്ള അപ്പാര്‍ട്ട്മെന്റില്‍ ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപ്പാര്‍ട്ട്മെന്റിന്റെ വാടക. ഇതനുസരിച്ച് വാടകയായി 38 ലക്ഷത്തോളം രൂപ ചിന്ത ഹോട്ടലിന് നല്‍കിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത്രയും പണം യുവജന കമ്മീഷന്‍ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം, വിജിലന്‍സിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലും പരാതി നല്‍കി. എന്നാല്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചത് അമ്മയുടെ ആയുര്‍വ്വേദ ചികിത്സയ്ക്കായിട്ടാണ് എന്നാണ് ചിന്താ…
Read More » -
NEWS
കണ്ണീർക്കരയായി തുർക്കിയും സിറിയയും; മരണം 4000 കടന്നു, എട്ടു മടങ്ങായി വർധിച്ചേക്കുമെന്ന് യു.എൻ.
ഇസ്താംബുൾ: 12 മണിക്കൂറിനിടെയുണ്ടായ മൂന്നു വൻ ഭൂചലനങ്ങളിൽ തകർന്നു തരിപ്പണമായി സിറിയയും തുർക്കിയും. രണ്ടിടത്തുമായി മരണം 4000 കവിഞ്ഞതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ പതിനായിരത്തിലേറെ പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ നൽകുന്ന സൂചന. എന്നാൽ, മരണ സംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. തുര്‍ക്കിയില്‍ മാത്രം 2,739 പേര്‍ മരിച്ചു. സിറിയയില്‍ 1,444 പേര്‍ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 4183 ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിന് പിന്നാലെ തുർക്കിയിൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലുമായി ആയിരക്കണക്കിന് കെട്ടിടങ്ങളാണ് നിലംപൊത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയടക്കം 45 രാജ്യങ്ങൾ സഹായവുമായി രംഗത്തുണ്ട്. ഇന്ത്യൻ ദൗത്യ സംഘം ദുരന്ത സ്ഥലത്തേക്ക് തിരിച്ചു. യുഎസ്, യൂറോപ്യൻ യൂണിയനടക്കമുള്ളവരും സഹായവുമായി രംഗത്തുണ്ട്. കനത്ത മഞ്ഞു വീഴ്ചയും തുടർ ചലനങ്ങളും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് തെക്ക്- കിഴക്കന്‍ തുര്‍ക്കിയിലും…
Read More » -
India
ബി.ജെ.പി എം.എൽ.എ സുമൻ കാഞ്ചിലാൽ തൃണമൂലിൽ; ഇനിയും നിരവധി നേതാക്കൾ എത്തുമെന്ന് ടി.എം.സി. വക്താവ്
കൊൽക്കത്ത: ബി.ജെ.പി എം.എൽ.എ സുമൻ കാഞ്ചിലാൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ ഇനിയും നിരവധി നേതാക്കൾ എത്തുമെന്ന് ടി.എം.സി. വക്താവ്. ബി.ജെ.പിയിലെ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ളവർ തൃണമൂലിലേക്ക് വരുമെന്നും ഇവരുമായി പാർട്ടി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ടി.എം.സി വക്താവ് കുനാൽ ഘോഷ് പറഞ്ഞു. ’13 എം.എൽ.എമാരും ആറ് എം.പിമാരുമാണ് ഇതുവരെ പാർട്ടിയിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചത്. പാർട്ടി മേധാവി മമതാ ബാനർജിയുടേയും ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടേയുമായിരിക്കും അന്തിമ തീരുമാനം. ഇതിൽ പലരും അഭിഷേകുമായും മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു’ – കുനാൽ ഘോഷ് പറഞ്ഞു. എല്ലാവരോടും തത്ക്കാലം ബി.ജെ.പിയിൽ തുടരാനും മീറ്റിങ്ങുകളിൽ പങ്കെടുത്ത് വിവരങ്ങൾ അറിയിക്കാനും പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ദിവസം ബി.ജെ.പിയുടെ വിദ്വേഷ അജണ്ടകളെ നിരാകരിച്ചുകൊണ്ടാണ് സുമൻ കാഞ്ചിലാൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഇത് സംബന്ധിച്ച ട്വീറ്റും ചിത്രങ്ങളും വന്നിരുന്നു. ‘ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളും വിദ്വേഷ അജണ്ടകളും നിരാകരിച്ചുകൊണ്ട് സുമൻ കാഞ്ചിലാൽ എ.ഐ.ടി.സി…
Read More » -
Kerala
ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു; ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ചു
തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിൽ നേരിട്ടെത്തി മുൻ മന്ത്രിയുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങൾ തിരക്കിയത്. ഉമ്മന്‍ചാണ്ടിയുടെ മകളുമായും ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും സംസാരിച്ചുവെന്ന് സന്ദര്‍ശനശേഷം ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ഉമ്മന്‍ചാണ്ടിയുടെ ചികിത്സ പുരോഗമിക്കുന്നത്. ഡോക്ടര്‍ മഞ്ജുവിന്റെ നേതൃത്വത്തിലാണ് ചികിത്സകള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ച പ്രകാരമാണ് രാവിലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താന്‍ സന്ദര്‍ശിച്ചതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്‍ ഇന്നലെ ഉമ്മന്‍ചാണ്ടിയുടെ മകനുമായി സംസാരിച്ചിരുന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ മഞ്ജു തമ്പി വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്നലത്തേക്കാള്‍ ഭേദമുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.…
Read More » -
Health
വെള്ളരിക്കയുടെ ഗുണങ്ങൾ അവഗണിക്കരുത്: ഉദര പ്രശ്നങ്ങൾക്കും പ്രമേഹം, രക്തസമ്മർദ്ദം, വൃക്കരോഗങ്ങൾക്കും ഉത്തമം
ഡോ.വേണു തോന്നയ്ക്കൽ ഇടയ്ക്കിടെ ഉദര പ്രശ്നങ്ങൾ അലട്ടാറുണ്ടോ നിങ്ങളെ…? എങ്കിൽ വെറും വയറിൽ പച്ച വെള്ളരിക്ക നന്നായി ചവച്ച് കഴിക്കുക. തീർച്ചയായും ആശ്വാസം ലഭിക്കും. വയറിന് യാതൊരു പ്രശ്നവുമില്ലാതെ ഒരാൾക്കും ഉദരാരോഗ്യം മെച്ചപ്പെടുത്താൻ ഇത് ഉത്തമമാർഗമാണ്. ഉദരരോഗത്തിന് ചികിത്സയെടുക്കുന്ന ഒരാളാണെങ്കിൽ ഡോക്ടരുടെ അനുവാദത്തോടെ വെള്ളരിക്ക ഇവ്വിധം കഴിക്കാവുന്നതാണ്. ഒരു ഡോക്ടരുടെ ചികിത്സയിൽ കഴി യുന്ന ഒരാൾ ഡോക്ടരുടെ അനുവാദമില്ലാതെ മറ്റൊരാളുടെ ഉപദേശമനുസരിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. അത് ജീവിതത്തിൽ ഉടനീളം പാലിക്കേണ്ടതുമാണ്. ഉദര പ്രശ്നങ്ങൾ എന്നു പറയുമ്പോൾ വായുകോപം, ദഹന പ്രശ്നങ്ങൾ, വയറെരിച്ചിൽ എന്നിവ ഉൾപ്പെടും. ഉദര പ്രശ്നങ്ങൾക്ക് മാത്രമല്ല പ്രമേഹം, രക്തസമ്മർദ്ദം, വൃക്ക രോഗങ്ങൾ എന്നിവയുള്ളവർക്കും ധൈര്യ പൂർവ്വം കഴിക്കാവുന്ന ഒരു മലക്കറിയാണിത്. വെള്ളരിക്കയിൽ ധാരാളമായി ജീവകങ്ങളും ഖനിജങ്ങളും അടങ്ങിയിരിക്കുന്നു. ജീവകം കെയുടെയും ജീവകം സിയുടെയും നല്ലൊരു സ്രോതസ്സാണ്. ധാരാളം കറികളിൽ നാം വെള്ളരിക്ക ഉപയോഗിക്കുന്നു. പാകം ചെയ്യുമ്പോൾ വെള്ളരിക്കയിലെ ജീവകം സി നഷ്ടമാകു ന്നു. അതിനാൽ ഇത് നേരിട്ടോ ഭക്ഷണത്തി…
Read More » -
Movie
സിനിമാ നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായം, പ്രൊഡ്യൂസർ ബസാറും ബെറ്റർ ഇൻവെസ്റ്റ്.ക്ലബ്ബും രംഗത്ത്!
ഒ.ടി.ടി കരാറുകളെ അടിസ്ഥാനമാക്കി സിനിമാ, വെബ് സീരീസ്, ടി.വി സീരിയൽ നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായ ഹസ്തവുമായി സംയുക്തമായി എത്തുന്നു പ്രൊഡ്യൂസർ ബസാർ ഡോട് കോം (Producerbazaar.com), ബെറ്റർ ഇൻവെസ്റ്റ് ക്ലബ്ബ് (BetterInvest.club) എന്നീ സ്ഥാപനങ്ങൾ. ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ, ഓഡിയോ സ്ഥാപനങ്ങൾ എന്നിവ നിർമ്മാതാക്കളുമായി കരാർ ഒപ്പിടുന്ന വേളയിൽ നിശ്ചിത തുക പല തവണകളായി നൽകുന്ന രീതിയാണ് സിനിമാ വ്യവസായ രംഗത്ത് പതിവായി പിന്തുടർന്ന് പോരുന്നത്. സിനിമയുടെ സംപ്രേക്ഷണ അവകാശം കരസ്ഥമാക്കുന്ന ടെലിവിഷൻ സ്ഥാപനങ്ങളും ഇപ്പോൾ ഈ രീതി പിന്തുടരാൻ തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് വെബ് സീരീസ്, ടി.വി സീരിയൽ നിർമ്മാതാക്കൾക്ക്, അവർ അടുത്തടുത്തതായി നിർമ്മിക്കുന്ന പ്രോജക്ടുകൾക്കു പണം ലഭിക്കുന്നതിന് കാല താമസം നേരിടുന്ന സാഹചര്യം സംജാതമാകുന്നുണ്ട്. ഈ പ്രതിസന്ധി തരണം ചെയ്ത് അവർക്ക് നിർമ്മാണം സുഗമമായി നടത്താൻ സഹായകമാവും വിധം ചിട്ടയായ ലോൺ സൗകര്യം ആവശ്യാനുസരണം സിനിമാ രംഗത്ത് ഇല്ലെന്ന വസ്തുത മനസ്സിലാക്കി പ്രൊഡ്യൂസർ ബസാർ ഡോട് കോം (നേരത്തെ…
Read More » -
Local
പണം ചോദിച്ചിട്ട് കൊടുത്തില്ല; ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
കോട്ടയം: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ പ്ലാമ്മുട് ഭാഗത്ത് കോട്ടപ്പുറത്ത് വീട്ടില്‍ സി.കെ സുരേഷ് (46) എന്നയാളെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ടാം തീയതി തന്റെ ഭിന്നശേഷിക്കാരനായ മകന്‍ മേത്താപറമ്പ് ഭാഗത്ത് നടത്തുന്ന പെട്ടിക്കടയില്‍ എത്തി മകനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ ഭിന്നശേഷിക്കാരനായ മകനൊപ്പപ്പമാണ് താമസിച്ചിരുന്നത്. ഇതില്‍ ഇയാള്‍ക്ക് വിരോധം നിലനിന്നിരുന്നു. പെട്ടിക്കടയില്‍ എത്തിയ ഇയാള്‍ മകനോട് പണം ചോദിക്കുകയും മകന്‍ പണം കൊടുക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഒളിവില്‍ പോവുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് മണര്‍കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാള്‍ ഇടുക്കി ജില്ലയിലെ കമ്പിളികണ്ടം, ചിന്നാര്‍ എന്നിവിടങ്ങളില്‍ ഉള്ളതായി മനസ്സിലാക്കുകയും തുടര്‍ന്ന്…
Read More » -
Local
ശൗചാലയ മാലിന്യം നിക്ഷേപിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
കോട്ടയം: ഈരാറ്റുപേട്ടയില്‍ ശൗചാലയ മാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കാട്ടുശ്ശേരി തോട്ടുചിറയില്‍ വീട്ടില്‍ സഹദേവന്‍ മകന്‍ സിജു (35), ആലപ്പുഴ തൈക്കാട്ടുശ്ശേരി പുത്തന്‍വെളി വീട്ടില്‍ കുഞ്ഞുമണി മകന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന വിനീത് (27), ആലപ്പുഴ തൈക്കാട്ടുശ്ശേരി കണിയംവെളി വീട്ടില്‍ കൃഷ്ണന്‍ മകന്‍ സജീവ് .കെ(41) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇന്നലെ വെളുപ്പിനെ 12.30 മണിയോടെ തലപ്പലം കീഴമ്പാറ ഭാഗത്തുള്ള മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടില്‍ ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളിയ ശേഷം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വിഷ്ണു വി.വി, ഷാബു മോന്‍ ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആര്‍, ശ്യാം കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Read More » -
India
അഭിഭാഷകയ്ക്ക് ജഡ്ജിയായി നിയമനം: വിക്ടോറിയ ഗൗരിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: അഭിഭാഷകയായ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശയ്ക്കെതിരായ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഗൗരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊളീജിയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അഭിഭാഷകയായ ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കാനുളള ശിപാര്‍ശയ്ക്കെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഗൗരിയെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കി. ഇതിന് പിന്നാലെ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് ഹര്‍ജി നാളെ കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ജഡ്ജി നിയമനത്തിനുള്ള ശിപാര്‍ശ സര്‍ക്കാരിന് കൈമാറിയതിന് ശേഷം ഉയര്‍ന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാര്‍മികമാണെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിലെ…
Read More »