Month: February 2023
-
Crime
ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിക്ക് ആശുപത്രിയില്‍ പീഡനം; വീഴ്ച പറ്റിയിട്ടില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട്
തൃശൂര്‍: വിഷം കഴിച്ച് അബോധാവസ്ഥയിലായ സ്ത്രീയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.വി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 3.30നാണ് ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ വിഷം കഴിച്ച് രോഗിയെ കൊണ്ടുവന്നത്. ഡ്യൂട്ടി ഡോക്ടറുടെ പ്രാഥമിക പരിശോധനയില്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. രോഗിയോടൊപ്പം ഏഴും മൂന്നും വയസായ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രോഗിയെ കൊണ്ടുപോകാനെത്തിയ 108 ആംബുലന്‍സില്‍ കുട്ടികളെ കൊണ്ടുപോകാനാകില്ലെന്ന് അവര്‍ അറിയിച്ചു. ചൈല്‍ഡ് പ്രൊഡക്ഷന്‍ ഓഫീസറുമായി ബന്ധപ്പെട്ടെങ്കിലും കുട്ടികള്‍ ഇല്ലാതെ ആശുപതിയിലേക്ക് പോകില്ലെന്ന് രോഗി ശഠിച്ചു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു; താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, മന്ത്രി റിപ്പോര്‍ട്ട് തേടി ഇതേത്തുടര്‍ന്ന് ആശുപത്രിയിലെ താത്കാലിക ഇലക്ട്രീഷ്യന്‍ ദയാലാല്‍ കുട്ടികളുടെ കെയര്‍ ടേക്കറായി പോകുകയായിരുന്നു. രോഗിയോടൊപ്പം ആംബുലന്‍സിലെ നഴ്സുമുണ്ടായിരുന്നു. ഉടനെ സംഭവം പോലീസിലും അറിയിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍…
Read More » -
Crime
മാര്‍ക്കറ്റില്‍ കത്തിവീശി ഭീഷണി; അക്രമിയെ വെടിവെച്ചുവീഴ്ത്തി പോലീസ്
ബംഗളൂരു: കര്‍ണാടകയില്‍ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ കത്തിയുമായി ഭീഷണിമുഴക്കി ആശങ്ക സൃഷ്ടിച്ച യുവാവിന് നേര്‍ക്ക് വെടിയുതിര്‍ത്ത് പോലീസ്. കല്‍ബുറഗിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. കാലില്‍ വെടിയേറ്റതിനെത്തുടര്‍ന്ന് നിലത്തുവീണ അക്രമിയെ പോലീസുകാര്‍ ലാത്തിയുപയോഗിച്ച് തല്ലുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കല്‍ബുറഗി സൂപ്പര്‍മാര്‍ക്കറ്റിന്റെ മധ്യത്തില്‍ കത്തിയുമായി നില്‍ക്കുന്ന ആളെ പോലീസുകാര്‍ വളഞ്ഞിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മാര്‍ക്കറ്റിലുണ്ടായിരുന്ന ജനക്കൂട്ടത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്ന യുവാവിനോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പോലീസിനുനേരെ ഇയാള്‍ കത്തിവീശി. തുടര്‍ന്നാണ് പോലീസുദ്യോഗസ്ഥന്‍ ഇയാളുടെ കാലിലേക്ക് വെടിവെച്ചത്. Shootout at #Kalaburagi #Karnataka. A man named Jaffer who was threatening people brandishing knife was shot at his feet and injured by police to over power him. Despite repeated appeals, he didn't listen. He was rushed to nearby hospital. Cops are investigating y…
Read More » -
Crime
16 വയസുകാരനെ പീഡിപ്പിച്ചു; പോക്സോ കേസില്‍ ട്രാന്‍സ്ജെന്‍ഡറായ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്
തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്ജെന്‍ഡറായ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. ചിറയിന്‍കീഴ് സ്വദേശി സച്ചു സാംസണെ(34)യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പോക്സോ കേസില്‍ കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡറെ ശിക്ഷിക്കുന്നത്. 2016 ഫെബ്രുവരി 23-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ചിറയന്‍കീഴില്‍ നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ആണ്‍കുട്ടിയെ യാത്രയ്ക്കിടെയാണ് പ്രതി പരിചയപ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി തമ്പാനൂരിലെ കംഫര്‍ട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ഇവിടെവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഭയംകാരണം സംഭവത്തെക്കുറിച്ച് കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പ്രതി വീണ്ടും കുട്ടിയെ ഫോണില്‍ വിളിച്ച് നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും 16-കാരന്‍ ഇതിന് തയ്യാറായില്ല. കുട്ടി നിരന്തരം ഫോണില്‍ സന്ദേശം അയക്കുന്നതും ഫോണില്‍ സംസാരിച്ച് ഭയപ്പെട്ടിരിക്കുന്നതും അമ്മ ശ്രദ്ധിച്ചിരുന്നു. പ്രതിയുടെ നമ്പര്‍ കുട്ടി ഫോണില്‍ ബ്ലോക്ക് ചെയ്തെങ്കിലും ഫെയ്സ്ബുക്ക്…
Read More » -
Kerala
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി; ആരോഗ്യമന്ത്രി ആശുപത്രിയിലെത്തും
തിരുവനന്തപുരം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാങ്ങളെ വിളിച്ചാണ് മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ നാളെ ആശുപത്രിയിലേക്ക് അയക്കമാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പനി കടുത്തതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് ആരോപിച്ച് സഹോദരന്‍ രംഗത്തെത്തിയിരുന്നു. വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നതായും ഓരോ നിമിഷവും ആരോഗ്യനിലവഷളാകുകയാണെന്നും നിവേദനത്തില്‍ പറയുന്നു. തിരുവനന്തപുരത്തെ വസതിയില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ബന്ധുക്കള്‍ നിവേദനം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ ഇളയ സഹോദരന്‍ അലക്സ് വി ചാണ്ടി ഉള്‍പ്പടെയുള്ളവരാണ് നിവേദനത്തില്‍ ഒപ്പിട്ടത്. മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയെ പോലെ പരിചയസമ്പന്നനായ നേതാവിന്…
Read More » -
Local
മീനടം ശ്രീനാരായണപുരം ആദിത്യപുരം വിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവം: ഗുരുകുലം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തി
മീനടം: ശ്രീനാരായണപുരം ആദിത്യപുരം വിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ മൂന്നാം ദിനം എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഗുരുകുലം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തി. ഗുരുകുലം അധ്യാപികമാരായ സിന്ധു വിശ്വൻ, തുളസി തങ്കച്ചൻ, മഞ്ജു വിജു എന്നിവരെ ആദരിച്ചു. കഴിഞ്ഞ ഒരു വർഷകാലം ഏറ്റവും കൂടുതൽ ഗുരുകുലം ക്ലാസ്സുകളിൽ പങ്കെടുത്ത ദേവാശ് ജെ മുണ്ടിയാക്കാലന് പുരസ്‌കാരം നൽകി. യൂത്ത് മൂവ്മെന്റ് ആക്ടിങ് പ്രസിഡന്റ് ഗോകുൽ കാട്ടുമറ്റം, സെക്രട്ടറി മഹേഷ് കല്ലുറുമ്പിൽ, ആദർശ് കിളിരുതയിൽ, ജിദേവ് കുറുക്കുന്നേൽ, ശ്രീകാന്ത് മണ്ണൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read More » -
Crime
തളർവാതം പിടിച്ച പിതാവ് കിടക്കയിൽ മൂത്രമൊഴിച്ചു; കഴുത്തുഞെരിച്ചു കൊന്ന മകൻ അറസ്റ്റിൽ, വഴിത്തിരിവായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ന്യൂഡല്‍ഹി: കിടക്കയിൽ മൂത്രമൊഴിച്ചതിന്, തളര്‍വാതം പിടിപെട്ട അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ 20 വയസുകാരനായ മകൻ അറസ്റ്റില്‍. അച്ഛനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്ത് മേഖലയിലാണ് സംഭവം. സുമിത് ശര്‍മ്മയാണ് അച്ഛന്‍ ജിതേന്ദ്ര ശര്‍മ്മയെ കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് അറസ്റ്റിൽ വഴിത്തിരിവായത്. ജിതേന്ദ്ര ശര്‍മ്മ മരിച്ചതായുള്ള വിവരം ലഭിച്ച് വീട്ടില്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലാണ് കണ്ടത് എന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മകന്‍ പിടിയിലായത്. സംഭവദിവസം അച്ഛനും മകനും അയല്‍വാസിക്കൊപ്പം വൈകീട്ട് ആറര വരെ മദ്യപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആദ്യം അയല്‍വാസിയാണ് അച്ഛനെ കൊന്നത് എന്നാണ് സുമിത് ശര്‍മ്മ മൊഴി നല്‍കിയത്. മൊഴിയില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതിലാണ് സുമിത് ശര്‍മ്മ കുറ്റസമ്മതം…
Read More » -
Local
തൊടുപുഴ മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രക്ക് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും തുടക്കം
തൊടുപുഴ: മഞ്ഞനിക്കരയില്‍ കബറടക്കിയിരിക്കുന്ന മഹാ പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 91-ാം മത് ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന തൊടുപുഴ മേഖല കാല്‍നട തീര്‍ഥയാത്ര തുടങ്ങി. തിങ്കളാഴ്ച 2.30 ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. വിശുദ്ധന്റെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയ്ക്ക് പ്രസിഡന്റ് ഫാ. ജോബിന്‍സ് ബേബി ഇലഞ്ഞിമറ്റത്തില്‍, ഫാ.തോമസ് മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭദ്രദീപം ജോമോന്‍ കെ.പി യ്ക്കും പാത്രിയര്‍ക്കീസ് പതാക ജിജോ ചാരുപറമ്പിലിനും സ്ലീബാ ജോണി തടത്തിലിനും കൈമാറി കാല്‍നട തീര്‍ഥയാത്ര പ്രയാണം ആരംഭിച്ചു. അമയപ്ര പള്ളി ട്രസ്റ്റിമാരായ മിന്നി പടിഞ്ഞാറേടത്ത്, ഏലിയാസ് മേക്കാട്ടില്‍, ജിജോ ചാരുപറമ്പില്‍, ഷിബു എം.സി തീര്‍ഥയാത്രയുടെ കണ്‍വീനറുമായ സാജന്‍ നെടിയശാല എന്നിവര്‍ നേതൃത്വം നല്‍കിയ തീര്‍ഥയാത്ര കരിമണ്ണൂരില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പന്നൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയിലെ തീര്‍ഥാടകരും ഇടമറുക് സെന്റ് ജോര്‍ജ്, കട്ടിക്കയം സെന്റ്‌മേരീസ് യാക്കോബായ പള്ളിയിലെ തീര്‍ഥയാത്ര സംഘവും…
Read More » -
Local
കണ്ണൂരിൽ ‘ഷീ ലോഡ്ജ്’ വരുന്നു, സ്ത്രീകൾ സുരക്ഷിതരായി അന്തിയുറങ്ങാം
നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത പാർപ്പിടമൊരുക്കാൻ ഷീ ലോഡ്ജ് ഒരുക്കി കണ്ണൂർ കോർപറേഷൻ. സർക്കാർ, സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും മാസവാടകക്ക് താമസിക്കാനുള്ള സൗകര്യമാണ് ഷീ ലോഡ്ജിൽ ഒരുക്കുക. കാൽടെക്സ് ഗാന്ധിസർക്കിളിനടുത്തുള്ള പെട്രോൾ പമ്പിന് പിറകുവശത്താണ് ഷീ ലോഡ്ജ് കെട്ടിടം. ജോലിചെയ്യുന്ന മുതിർന്ന വനിതകൾക്ക് 3000 രൂപയാണ് മാസവാടക. വിദ്യാർഥിനികൾക്ക് 1500 രൂപയും. ഡോർമെറ്ററി സംവിധാനത്തിലുള്ളതാണ് താമസ സൗകര്യം. ഇതിനുപുറമെ മെസ് സൗകര്യവും ലഭ്യമാകും. നഗരത്തിൽ ജോലിക്കും പഠനത്തിനുമായി എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ താമസ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോർപറേഷൻ ഷീ ലോഡ്ജ് ഒരുക്കുന്നത്. ഇതിനുപുറമെ രാത്രിയിൽ ടൗണിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. നിലവിൽ കോർപ്പറേഷന്റെ കീഴിൽ താവക്കരയിലും ഇതേ നിരക്കിൽ വനിത ഹോസ്റ്റൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ജില്ല പഞ്ചായത്തിന് കീഴിലും ഷീ ലോഡ്ജ് സൗകര്യം ലഭ്യമാണ്. കോർപ്പറേഷന്റെ 101 ദിന കർമപരിപാടികളിൽ ഉൾപ്പെടുത്തി കംഫർട്ട് സ്റ്റേഷനായി നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ മുകൾ…
Read More » -
Kerala
ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്രത്തിനെതിര പ്രതിഷേധിക്കൂ; കോൺഗ്രസിന്റെ സെസ് പ്രതിഷേധത്തിന് മറുപടിയുമായി മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ നിരാഹാര സത്യഗ്രഹ സമരം നടത്തുന്ന കോൺഗ്രസിന് മറുപടിയുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വര്‍ധിപ്പിച്ച പെട്രോള്‍ ഡീസല്‍ നികുതികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കുറക്കുകയാണ് ചെയ്തതെന്നു ബാലഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാനങ്ങളുമായി പങ്കു വയ്‌ക്കേണ്ടതില്ലാത്ത സെസ്സും സര്‍ചാര്‍ജും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും പിരിക്കുന്ന കേന്ദ്രസര്‍ക്കാരാണ് പെട്രോള്‍ ഡീസല്‍ വിലവര്‍ധനയുടെ യഥാര്‍ത്ഥ കാരണക്കാരെന്നും അവര്‍ക്കെതിരെ പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വില്‍പ്പന നികുതിയുടെ പരിധിയില്‍ വരുന്ന പെട്രോളില്‍ മാത്രം ലിറ്ററിന് 20 രൂപയോളം ആണ് കേന്ദ്രം അധിക നികുതിയായി സമാഹരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കേന്ദ്രം വര്‍ദ്ധിപ്പിച്ചപ്പോഴും വലിയ സമരങ്ങള്‍ ഒന്നും നടത്താതെ വഴിപാട് പ്രതിഷേധങ്ങള്‍ മാത്രം നടത്തിയ യു.ഡി.എഫ് സംസ്ഥാനം പാവങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനായി രൂപീകരിക്കുന്ന ഫണ്ടിലേക്ക് രണ്ടു രൂപ പെട്രോള്‍ ഡീസല്‍ സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സത്യാഗ്രഹമിരിക്കുകയാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ യു.ഡി.എഫ് സമരം ചെയ്യേണ്ടത് കേന്ദ്ര ഗവണ്‍മെന്റിനെതിരെയാണ്. അതിനുള്ള ധൈര്യം കാണിക്കുകയാണ്…
Read More » -
Kerala
ചേർത്തലയിൽ പ്രസവത്തിനെത്തിയ യുവതിയിൽ നിന്ന് 2500 രൂപാ കൈക്കൂലി, ഡോക്ടർ അറസ്റ്റിൽ
ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റ് ആകാനെത്തിയ യുവതിയിൽ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.രാജനാണ് അറസ്റ്റിലായത്. ചേർത്തല മതിലകത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തു വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡോ. കെ.രാജനെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ഗിരീഷ് പി സാരഥി, സിഐമാരായ പ്രശാന്ത് കുമാർ എം കെ, സുനിൽ കുമാർ ജി, രാജേഷ് കുമാർ ആർ, വിജിലൻസ് ഇൻ്റലിജസ് എസ് ഐ സ്റ്റാൻലി തോമസ്, എസ് ഐമാരായ സത്യ പ്രഭ, ജയലാൽ എന്നിവരും ടീമിലുണ്ടായിരുന്നു
Read More »