IndiaNEWS

അഭിഭാഷകയ്ക്ക് ജഡ്ജിയായി നിയമനം: വിക്ടോറിയ ഗൗരിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: അഭിഭാഷകയായ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശയ്ക്കെതിരായ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഗൗരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊളീജിയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

അഭിഭാഷകയായ ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കാനുളള ശിപാര്‍ശയ്ക്കെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഗൗരിയെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കി. ഇതിന് പിന്നാലെ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് ഹര്‍ജി നാളെ കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

Signature-ad

ജഡ്ജി നിയമനത്തിനുള്ള ശിപാര്‍ശ സര്‍ക്കാരിന് കൈമാറിയതിന് ശേഷം ഉയര്‍ന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാര്‍മികമാണെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ചില അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.

Back to top button
error: