Month: February 2023
-
Health
ചീത്ത കൊളസ്ട്രോൾ ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും; അറിയാം ഉയർന്ന കൊളസ്ട്രോളിന്റെ നാല് പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ഇന്ന് പലരേയും അലട്ടുന്ന ജീവിതശെെലി രോഗങ്ങളിലൊന്നാണ് കൊളസ്ട്രോൾ. രണ്ട് തരത്തിലുള്ള കൊളസ്ട്രോളാണുള്ളത്. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോൾ (എൽഡിഎൽ), എച്ച്‌ഡിഎൽ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) എന്നിങ്ങനെ രണ്ട് തരത്തിലുള്ള കൊളസ്ട്രോളാണുള്ളത്. മോശം ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. ജങ്ക് ഫുഡ്, ഓയിൽ ഫുഡ് എന്നിവ ചീത്ത കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വ്യായാമമില്ലായ്മ, പുകവലി എന്നിവയും കൊളസ്ട്രോൾ അപകട ഘടകങ്ങൾക്ക് കാരണമാകുന്നു. നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ രക്തക്കുഴലുകളിൽ ഫാറ്റി ഡിപ്പോസിറ്റ് ഉണ്ടാക്കാം. കാലക്രമേണ ഇത് കൂടുകയും ധമനികളിലൂടെ കടന്നുപോകുന്ന രക്തത്തിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഇത് ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ, കൊളസ്‌ട്രോളിന്റെ ചില സൂചനകൾ നിങ്ങൾ നേരത്തെ തന്നെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഉയർന്ന കൊളസ്ട്രോളിന്റെ പ്രധാനപ്പെട്ട നാല് ലക്ഷണങ്ങൾ: ചർമ്മ തിണർപ്പ് രക്തത്തിൽ കൊളസ്ട്രോൾ കൂടുതലായാൽ ചർമ്മത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് കൊഴുപ്പ് നിറഞ്ഞ ഓറഞ്ച് അല്ലെങ്കിൽ മഞ്ഞകലർന്ന കുമിളകളാൽ സാധാരണ…
Read More » -
Kerala
മെഡിക്കൽ കോളേജിൽ യുവാവിന് മര്‍ദ്ദനമേറ്റ സംഭവം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാര്‍ഡൻ കൂട്ടിരിപ്പുകാരനായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കേസിൽ കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണര്‍ അന്വേഷണം നടത്തും. നാല് ആഴ്ചയ്ക്ക് അകം അന്വേഷണ റിപ്പോര്‍ട്ട് നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്. കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണത്തിന് ശേഷം കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. യുവാവിനെ കസേരയിൽ പിടിച്ചിരുത്തി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒ.പി വിഭാഗത്തിൽ നിന്ന് സമയപരിധി കഴിഞ്ഞിട്ടും യുവാവ് പുറത്തുപോകാത്തത് സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. പ്രകോപിതനായ യുവാവ് സുരക്ഷാ ജീവനക്കാരനെ അടിച്ചു വീഴ്ത്തിയതായും ആക്രമിച്ചതായും സുരക്ഷാ ജീവനക്കാർ പറയുന്നു. പിന്നാലെയാണ് ഇയാളെ കസേരയിലിരുത്തി ട്രാഫിക് വാർഡൻ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്. സംഭവത്തിൽ മര്‍ദ്ദനത്തിന് ഇരയായ യുവാവ് പൊലീസിൽ പരാതി നൽകാൻ തയാറായിട്ടില്ല.
Read More » -
Kerala
കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം നേരില്‍ കണ്ട ഷെസീന ജീവനൊടുക്കി, മരണം ആത്മഹത്യയല്ല സിപിഎം നടത്തിയ കൊലപാതകമെന്ന് ബിജെപി
പാനൂർ കൂരാറയിൽ ഷെസിന (34) കഴിഞ്ഞദിവസം ജീവനൊടുക്കി. കെ.ടി.ജയകൃഷ്ണൻ വധത്തിനു സാക്ഷിയാകേണ്ടി വന്നതിന്റെ പേടിപ്പെടുത്തുന്ന ഓർമകളാണത്രേ ജീവിതം ഹോമിക്കാൻ ഷെസിനയെ പ്രേരിപ്പിച്ചത്. മൊകേരി ഈസ്റ്റ് യുപി സ്കൂളിലെ ആറ് ബി ക്ലാസ് മുറിയിൽ കയറി 1999 ഡിസംബർ1ന് അക്രമിസംഘം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ, ആദ്യ ബെഞ്ചിലിരിക്കുകയായിരുന്നു ഷെസിന. ആ നാളുകളെ പറ്റി ബന്ധുക്കൾ പറയുന്നതിങ്ങനെ: ‘ഷെസിനയുടെ യൂണിഫോമിലും പുസ്തകത്തിലും ചോരത്തുള്ളികൾ തെറിച്ചു വീണിരുന്നു. നിലവിളിയുമായി അന്നു വീട്ടിലേക്ക് ഓടിക്കയറിയതാണവൾ. വീട്ടിൽ നിന്നു മാത്രമല്ല, പേടിപ്പെടുത്തുന്ന ഓർമകളിൽ നിന്നും പുറത്തിറങ്ങാൻ ഏറെക്കാലമെടുത്തു. പിന്നീട്, സ്കൂളിൽ പോയതേയില്ല. രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ ചേർത്തെങ്കിലും പഠനം തുടരാൻ സാധിച്ചില്ല. ആൾക്കൂട്ടം കാണുമ്പോഴുള്ള ഭയമായിരുന്നു. ആംബുലൻസിന്റെ ശബ്ദം സഹിക്കാനാവില്ല. ഉത്സവപ്പറമ്പുകളിലോ കല്യാണ വീട്ടിലോ പോവില്ല. തുടർച്ചയായ കൗൺസലിങ്ങിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ ശ്രമിച്ചു. പ്രൈവറ്റായാണ് എസ്എസ്എൽസി പാസായത്. ബിരുദത്തിനു ശേഷം കംപ്യൂട്ടർ പരിശീലനം നേടി. വിവാഹത്തിനു നിർബന്ധിച്ചെങ്കിലും സമ്മതിച്ചില്ല. പ്രിയപ്പെട്ട അധ്യാപകന്റെ…
Read More » -
Business
റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് 2024 അവസാനത്തോടെ നിരത്തിലിറങ്ങും
റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് 2024 അവസാനത്തോടെ നിരത്തിലെത്തും. ‘ഇലക്‌ട്രിക് 01’ എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന ഇ-ബൈക്ക് നിലവിൽ അതിന്റെ പ്രാരംഭ വികസന ഘട്ടത്തിലാണ്. ഇതുകൂടാതെ, സ്‌പെയിൻ ആസ്ഥാനമായുള്ള ഇവി ടൂ-വീലർ സ്റ്റാർട്ടപ്പായ സ്റ്റാർക്ക് ഫ്യൂച്ചർ SL-യുമായി സഹകരിച്ച് വികസിപ്പിക്കുന്ന ഒരു സമർപ്പിത EV പ്ലാറ്റ്‌ഫോമിലും (‘L’ എന്ന കോഡ് നാമം) കമ്പനി പ്രവർത്തിക്കുന്നുണ്ട്. റോയൽ എൻഫീൽഡിന്റെ മാതൃ കമ്പനിയായ ഐഷർ മോട്ടോഴ്‌സ് 2022 ഡിസംബറിൽ സ്റ്റാർക്ക് ഫ്യൂച്ചർ എസ്‌എല്ലിൽ നിക്ഷേപം നടത്തിയതിന്‍റെ ഭാഗമായിട്ടാണ് ഇത്. ഈ പങ്കാളിത്തത്തിന് കീഴിൽ, രണ്ട് കമ്പനികളും ഭാവിയിൽ ബൈക്കുകൾ വികസിപ്പിക്കും. റോയൽ എൻഫീൽഡ് അതിന്റെ ഭാവി ഇലക്ട്രിക് പ്ലാറ്റ്‌ഫോമുകൾക്കായി സ്റ്റാർക്കിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. 50 മില്യൺ യൂറോയുടെ (439 കോടി രൂപ) പ്രാരംഭ ഇക്വിറ്റി നിക്ഷേപത്തിൽ, ഐഷർ മോട്ടോഴ്‌സ് സ്റ്റാർക്ക് ഫ്യൂച്ചർ എസ്‌എല്ലിൽ 10.35 ശതമാനം ഇക്വിറ്റി ഓഹരികൾ ഏറ്റെടുത്തു. ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ, നിർമ്മാണം, സാങ്കേതിക ലൈസൻസിംഗ് എന്നിവയ്ക്കായി രണ്ട് ബ്രാൻഡുകളും സഹകരിച്ച്…
Read More » -
Local
ആകാശം മുട്ടെ പറക്കും മുളിയാറിലെ കുട്ടികള്‍, നാളെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക്; മുഖ്യമന്ത്രി അടക്കമുള്ളവരെ സന്ദര്‍ശിക്കും
കാസര്‍കോട്: മുളിയാര്‍ സി.ഡി.എസിലെ ഒരുകൂട്ടം ബാലസഭാംഗങ്ങള്‍ വിമാന യാത്രയ്ക്ക് ഒരുങ്ങുന്നു. ‘ആകാശത്തൊരു കുട്ടിയാത്ര’ എന്ന പേരില്‍ ബാലസഭാ അംഗങ്ങള്‍ക്കായി പരിപാടി സംഘടിപ്പിക്കുന്നത് കുടുംബശ്രീ സി.ഡി.എസാണ്. വിമാനയാത്ര ചെയ്യാന്‍ ആഗ്രഹമുള്ള ബാലസഭാംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും പരീക്ഷ നടത്തി വിജയിക്കുന്നവരെ യാത്രയ്ക്ക് തിരഞ്ഞെടുക്കുകയുമായിരുന്നു. 26 അപേക്ഷകളാണ് ലഭിച്ചത്. 21 പേര്‍ പങ്കെടുത്ത എഴുത്ത് പരീക്ഷയില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 6 പേരെയും സംവരണ അടിസ്ഥാനത്തില്‍ 5 കുട്ടികളെയും തിരഞ്ഞെടുത്തു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെയാകും വിമാനയാത്ര. 9 വ്യാഴാഴ്ച സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, കുടുബശ്രീ ഇഡി എന്നിവരെ കണ്ട് ബാലസഭ കുട്ടികള്‍ തയ്യാറാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറും. വിമാനയാത്രയ്ക്ക് ആവശ്യമാകുന്ന തുക പൂര്‍ണ്ണമായും സംഭാവനയായാണ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് കെ എസ് ഇ ബി എംപ്ലോയീസ് യൂണിയന്റെ സഹായത്താലാണ്. വിശ്രുത് പ്രഭാകരന്‍, കെ. കൃഷ്‌ണേന്തു, സി.കെ.പി. സനിത്ത്, വിമായ, കെ.ആര്‍. ശിവരാജ്, ആദിത്യ…
Read More » -
Crime
പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്: നേപ്പാളിൽ ഒളിവിലായിരുന്ന പ്രതി പോലീസിൽ കീഴടങ്ങി; കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി
കാസര്‍കോട്: പൈവളിഗയിൽ പ്രവാസിയായ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘാംഗമായ പൈവളിഗെ സ്വദേശി അബ്ദുൽ ഷിഹാബ് (29) ആണ് അറസ്റ്റിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. ഇയാൾ കേസിൽ ഏഴാം പ്രതിയാണ്. ഒളിവിൽ ആയിരുന്ന ഷിഹാബ് ഇന്ന് ബേക്കൽ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഇയാൾ നേപ്പാളിലാണ് ഒളിവിൽ കഴിഞ്ഞതെന്നാണ് നിഗമനം. ജൂണ്‍ 26 നാണ് അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയത്. പൈവളിഗെ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കേസിൽ ഇതുവരെ 9 പേർ അറസ്റ്റിലായി. ഇനി 10 പേർ കൂടി പിടിയിലാകാനുണ്ട്.
Read More » -
Kerala
പെട്രോൾ ഡീസൽ വില്‍പന പകുതിയായി കുറഞ്ഞു, ഏപ്രില്‍ 1 മുതല്‍ കാസര്‍കോട് ജില്ലയിലെ പമ്പുകള്‍ അടച്ചിടും
സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് അതിര്‍ത്തി ജില്ലയായ കാസര്‍കോട്ടെ ഡീലര്‍മാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായി പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബജറ്റില്‍ പെട്രോളിനും ഡീസലിനും പ്രഖ്യാപിച്ച വില വര്‍ധനവ് പിന്‍വലിക്കണമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഏപ്രില്‍ ഒന്ന് മുതല്‍ കാസര്‍കോട് ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ജില്ലയില്‍ 72 പെട്രോള്‍ പമ്പുകകളാണുള്ളത്. കച്ചവടം കുറഞ്ഞതിനാല്‍ 10 പെട്രോള്‍ പമ്പുകള്‍ ജില്ലയില്‍ അടച്ചുപൂട്ടേണ്ടി വന്നു. ഇപ്പോള്‍ തന്നെ കര്‍ണാടകയെക്കാളും കേരളത്തില്‍ ഡീസലിന് എട്ടര രൂപയും പെട്രോളിന് ആറര രൂപയും അധികമാണ്. വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നാല്‍ ഡീസലിന് 11 രൂപയും പെട്രോളിന് എട്ടര രൂപയും അധിക വിലയാവും. അതിര്‍ത്തിയിലൂടെ ഇന്ധന കള്ളക്കടത്തിന് ഇത് വഴി തുറക്കും. മാത്രമല്ല കേരളത്തിലേക്ക് വരുന്ന ചരക്കുലോറികള്‍ കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ഇന്ധനം നിറക്കും. വര്‍ധിപ്പിച്ച സെസിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന ലഭിക്കുന്ന വരുമാനത്തിന്റെ…
Read More » -
Local
പൊലീസുകാരന് കുത്തേറ്റു, വടകരയ്ക്കടുത്ത് ഏറാമലയിൽ പൊലീസുകാരെ അക്രമിച്ചത് ചീട്ട് കളി സംഘം
വടകര: ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്. എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ നടുവണ്ണൂർ സ്വദേശി അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ക്ഷേത്ര പരിസരത്ത് ചീട്ടുകളി നടക്കുന്നുണ്ട് എന്ന വിവരം കിട്ടിയ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. ഈ സമയത്താണ് അഖിലേഷിന് കുത്തേറ്റത് ഉടനടി ഓർക്കാട്ടേരി ആശ ക്ലീനിക്കിലെത്തിക്കുകയും പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുപോവുകയും ചെയ്തു.
Read More » -
NEWS
സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ
അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് ബാധകമായ സ്വദേശിവത്കരണ നടപടികൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിട്ടു. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്. ഇതനുസരിച്ച് വാർഷിക സ്വദേശിവത്കരണ ടാർഗറ്റായ രണ്ട് ശതമാനത്തിന്റെ പകുതി വീതം ഓരോ അർദ്ധവർഷത്തിലും പൂർത്തിയാക്കണം. 2023ലെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ഒരു ശതമാനം സ്വദേശിവത്കരണവും രണ്ടാം പകുതിയിൽ അടുത്ത ഒരു ശതമാനം സ്വദേശിവത്കരണവുമാണ് പൂർത്തിയാക്കേണ്ടത്. കഴിഞ്ഞ വർഷം കൊണ്ടുവന്ന ഫെഡറൽ നിയമം അനുസരിച്ച് 2022 മുതൽ വിദഗ്ധ തൊഴിലുകളിൽ ഓരോ വർഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണമാണ് നടപ്പാക്കേണ്ടത്. ഇങ്ങനെ 2026 ആവുമ്പോഴേക്ക് ആകെ പത്ത് ശതമാനത്തിലേക്ക് സ്വദേശിവത്കരണ തോത് എത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. 2022ൽ രണ്ട് ശതമാനം സ്വദേശിവത്കരണം പൂർത്തീകരിക്കാത്ത സ്ഥാപനങ്ങളിൽ നിന്ന് 400 ദശലക്ഷത്തോളം ദിർഹമാണ് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പിഴയായി ഈടാക്കിയത്. രാജ്യത്തെ ആകെ സ്വകാര്യ കമ്പനികളിൽ 9293 സ്ഥാപനങ്ങളും സ്വദേശിവത്കരണ ടാർഗറ്റ് പൂർത്തീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം…
Read More » -
India
പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ എങ്ങനെ നികുതി ഇളവുകൾ ലഭിക്കും? 2023 ൽ ലഭിക്കുന്ന കിഴിവുകൾ എന്തൊക്കെ എന്നറിയാം
ദില്ലി: 2023 ലെ തന്റെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിയിരുന്നു. അതായത്, 2020–21 സാമ്പത്തിക വർഷം മുതൽ, ലളിതമാക്കിയ വ്യക്തിഗത നികുതി വ്യവസ്ഥ എന്നറിയപ്പെടുന്ന പുതിയ നികുതി വ്യവസ്ഥ (NTR) നടപ്പിലാക്കി. 2023 ഏപ്രിൽ 1 മുതൽ പുതിയ നികുതി സമ്പ്രദായത്തിൽ, യോഗ്യരായ ആളുകൾക്ക് ചില കിഴിവുകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. നികുതി ഇളവുകൾ 1. ശമ്പളമുള്ള വ്യക്തികൾക്കും പെൻഷൻകാർക്കും സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു സ്റ്റാൻഡേർഡ് ഡിഡക്ഷൻ എന്നത് അടിസ്ഥാനപരമായി വ്യക്തി ഏറ്റെടുത്തിട്ടുള്ള നിക്ഷേപമോ ചെലവോ പരിഗണിക്കാതെ അനുവദനീയമായ ഒരു നികുതി കിഴിവാണ്. ഈ തരത്തിലുള്ള ആദായനികുതി സ്റ്റാൻഡേർഡ് കിഴിവ് ഒരു സാധാരണ നിരക്കിൽ അനുവദനീയമാണ്, അതിനാൽ ഈ കിഴിവ് ലഭിക്കാൻ വെളിപ്പെടുത്തലുകളോ നിക്ഷേപ തെളിവുകളോ ബില്ലുകളോ ആവശ്യമില്ല. 2023–2024 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ, ശമ്പളം വാങ്ങുന്ന നികുതിദായകർ ഇപ്പോൾ 2000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷന് അർഹരാണ്. 50,000. പുതിയ…
Read More »