Month: February 2023

  • NEWS

    സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് കൂടുതല്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ അവസരം

    റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അവരുടെ കൂടുതല്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ അവസരം. നേരത്തെ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി. പ്രവാസികളുടെ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിരെ മാത്രമാണ് സന്ദര്‍ശക വിസയില്‍ കൊണ്ടുവരാൻ ആദ്യം അനുമതിയുണ്ടായിരുന്നത്. പിന്നീട് ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തിൽ ഏതാനും ബന്ധുക്കളെ കൊണ്ടുവരാനുള്ള അനുമതിയായിരുന്നു. ഇപ്പോൾ പട്ടിക വിപുലപ്പെടുത്തിയിരിക്കുകയാണ്. മാതൃസഹോദരന്‍, മാതൃസഹോദരി, പിതൃസഹോദരന്‍, പിതൃസഹോദരി, പിതാവിന്റെ മാതാപിതാക്കള്‍, മാതാവിന്റെ അച്ഛന്‍, പേരമക്കള്‍, സഹോദങ്ങളുടെ മക്കൾ എന്നിവരെ കൂടിയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പ്രവാസികളുടെ ഏതാണ്ടെല്ലാ തരത്തിലുള്ള ബന്ധുക്കള്‍ക്കും കുടുംബ വിസയില്‍ സൗദി സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. അതിന് പുറമെ മറ്റുള്ളവര്‍ എന്ന കോളം കൂടിയുണ്ട്. മുകളിൽപറഞ്ഞ പട്ടികയിൽ ഇല്ലാത്ത ബന്ധുക്കളെ കൂടി ചേര്‍ക്കാനാണിത്. ഒരു മാസം മുമ്പ് വരെ മാതൃ, പിതൃസഹോദരി സഹോദരന്മാര്‍ക്ക് വേണ്ടി നല്‍കിയിരുന്ന വിസ അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ ഇപ്പോൾ അവര്‍ക്കും വിസ…

    Read More »
  • Sports

    വനിതാ ഐപിഎല്‍: താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്ത്; ഏറ്റവും ഉയര്‍ന്ന അടിസ്ഥാന തുകയായ 50 ലക്ഷത്തിന്റെ പട്ടികയില്‍ 24 താരങ്ങൾ, ലേലം 13ന് മുംബൈയില്‍

    മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ ലേലത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ട് ബിസിസിഐ. 409 താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. താരലേലം 13ന് മുംബൈയില്‍ നടക്കും. 1525 താരങ്ങളില്‍ നിന്നാണ് ഇത്രയും പേരുടെ പട്ടികയുണ്ടാക്കിയത്. 246 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 163 ഓവര്‍സീസ് താരങ്ങളും ലേലത്തിന്റെ ഭാഗമാവും. എട്ട് താരങ്ങള്‍ അസോസിയേറ്റ് രാജ്യത്തില്‍ നിന്നാണ്. ക്യാപ്ഡ് താരങ്ങളായി 202 പേര്‍. 199 പേര്‍ ഇതുവരെ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന തുകയായ 50 ലക്ഷത്തിന്റെ പട്ടികയില്‍ 24 താരങ്ങളുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീം ക്യാറ്റന്‍ ഷെഫാലി വര്‍മ തുടങ്ങിയ പ്രമുഖര്‍ക്ക് 50 ലക്ഷമാണ് അടിസ്ഥാന വില. ഓസ്‌ട്രേലിയയുടെ യെല്ലിസ് പെറി, ഇംഗ്ലണ്ടിന്റെ സോഫിയ എക്ലെസ്‌റ്റോണ്‍, ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍ തുടങ്ങിയവരും ഈ ഗണത്തില്‍ വരും. 13 ഓവര്‍സീസ് താരങ്ങള്‍ക്ക് 50 ലക്ഷം അടിസ്ഥാനവിലയുണ്ട്. 30 താരങ്ങളുടെ അടിസ്ഥാനവില…

    Read More »
  • Kerala

    തേഞ്ഞ് പൊട്ടാറായ ടയറുമായി പോയ സ്കൂള്‍ ബസിന്‍റെ ടയര്‍ പൊട്ടി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ബസ്സിന്‍റെ ഫിറ്റ്നസ് റദ്ദാക്കി

    കുന്ദംകുളം: തേഞ്ഞ് പൊട്ടാറായ ടയറുമായി പോയ സ്കൂള്‍ ബസിന്‍റെ ടയര്‍ പൊട്ടി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. അക്കിക്കാവ് ടി.എം.വി.എച്ച്.എസ് സ്‌കൂള്‍ ബസിന്‍റെ ടയറാണ് ഓടിക്കൊണ്ടിരിക്കെ പൊട്ടിയത്. 45 ഓളം വിദ്യാര്‍ത്ഥികളുമായി പോകവെയാണ് അപകടം നടന്നത്. തേഞ്ഞ് കമ്പി പുറത്തു കണ്ട ടയറുമായാണ് ബസ് സര്‍വ്വീസ് നടത്തിയിരുന്നതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്കൂള്‍ വിട്ട് വിദ്യാര്‍ത്ഥികളുമായി പോയ ബസിന്‍റെ ടയര്‍ ഓട്ടത്തിനിടെ പൊട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ എൻഫോഴ്സ്മെന്‍റ് എംവിഐ സജിന്‍ വികെയുടെ നേതൃത്വത്തിലുള്ള മോട്ടോര്‍ വാഹനവകുപ്പ് സംഘം സ്കൂളിലെത്തി ബസ് പരിശോധിച്ചു. പരിശോധനയില്‍ ബസിന്‍റെ വേഗപ്പൂട്ട് വിശ്ചേദിച്ചതുൾപ്പടെയുള്ള ക്രമക്കേട് കണ്ടെത്തി. ഇതിന് പിന്നാലെ സ്കൂൾ ബസ്സിന്‍റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.

    Read More »
  • Kerala

    വിവാദങ്ങൾക്കിടെ കേരള സ്പോട്സ് കൗൺസിലി​ന്റെ പുതിയ അധ്യക്ഷനായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി ചുമതലയേറ്റു; രാജിയിൽ പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിൽ മേഴ്സി കുട്ടൻ

    തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കേരള സ്പോട്സ് കൗൺസിലി​ന്റെ പുതിയ അധ്യക്ഷനായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലി ചുമതലയേറ്റു. കായികമന്ത്രിയുമായുള്ള ഭിന്നതയാണ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള മേഴ്സിക്കുട്ട​ന്റെ രാജിക്കുള്ള കാരണമെങ്കിലും മേഴ്സിക്കുട്ടനെ ഷറഫില് പുകഴ്ത്തി. രാജിയിൽ പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് മേഴ്സി കുട്ടൻ. കായികമന്ത്രിയുമായുള്ള ഭിന്നതകൾക്ക് പിന്നാലെ ഒളിംപ്യൻ മേഴ്സി കുട്ടൻ രാജിവച്ചതിന് തൊട്ടടുത്ത ദിവസമാണ് പുതിയ അധ്യക്ഷൻറെ ചുമതലയേൽക്കൽ. രാവിലെ സ്പോർട്സ് കൗൺസിൽ ഓഫീസിലെത്തിയ യു.ഷറഫലിയ്ക്ക് ഉദ്യോഗസ്ഥർ സ്വീകരണം നൽകി. സർക്കാരും സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടെ കാലാവധി കഴിയും മുന്പ് സ്പോർട്സ് കൗൺസിൽ അധ്യക്ഷസ്ഥാനം രാജിവച്ചൊഴിഞ്ഞ ഒളിംപ്യന്മാരായ അഞ്ജു ബോബി ജോർജ്ജിനേയും മേഴ്സികുട്ടനേയും കുറ്റപ്പെടുത്താതെ ആദ്യ പ്രതികരണം. പലതായി പ്രവർത്തിക്കുന്ന വിവിധ കായിക അസോസിയേഷനുകളെ ഒന്നിപ്പിക്കുകയും പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുകയുമാണ് ലക്ഷ്യമെന്നും യു.ഷറഫലി വ്യക്തമാക്കി. സ്പോർട്സ് കൗൺസിലിന് ഫണ്ട് നൽകാതെയും പാർട്ടി പ്രവർത്തകർക്ക് ആധിപത്യമുള്ള കേരള ഒളിംപിക് അസോസിയേഷന് ആവശ്യാനുസരണം പണം അനുവദിക്കുകയും ചെയ്യുന്നതിലെ അതൃപ്തിയുമായാണ് മേഴ്സി കുട്ടൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. ഫണ്ടിനെച്ചൊല്ലിയുള്ള…

    Read More »
  • Business

    75 കിലോമീറ്റർ മൈലേജ്, 250 കിലോഗ്രാം വരെ ലോഡിംഗ് ശേഷി; ഈ ഹെവി-ഡ്യൂട്ടി സ്‌കൂട്ടർ പൊളിയാണ്

    ഒഡീസ് ഇലക്‌ട്രിക് വെഹിക്കിൾസ് പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ അവതരിപ്പിച്ചു. ഒഡീസ് ട്രോട് എന്ന ഇലക്ട്രിക് ഇരുചക്ര വാഹനമാണ് കമ്പനി പുറത്തിറക്കിയത്. 99,999 രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. ഈ ഹെവി-ഡ്യൂട്ടി സ്‌കൂട്ടർ 250 കിലോഗ്രാം വരെ ലോഡിംഗ് ശേഷിയുള്ള അവസാന മൈൽ ലോജിസ്റ്റിക്‌സ് ആവശ്യത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതായി കമ്പനി പറയുന്നു. ഈ സ്‍കൂട്ടര്‍ മഞ്ഞ, കറുപ്പ്, ചുവപ്പ്, മെറൂൺ എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്. ഇത് ട്രെൻഡി രൂപത്തിന്റെയും ദൃഢമായ ബിൽഡിന്റെയും മികച്ച സംയോജനമാണ്. ഒഡീസ് ട്രോട്ട് ഇലക്ട്രിക് സ്കൂട്ടര്‍ ഫുൾ ചാർജിൽ 75 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിൽ, ട്രാക്കിംഗ്, ഇമ്മൊബിലൈസേഷൻ, ജിയോ ഫെൻസിംഗ് തുടങ്ങിയ ഐഒടി കണക്റ്റിവിറ്റി പോലുള്ള സവിശേഷതകളും നിങ്ങൾക്ക് ലഭിക്കും. 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്‍കൂട്ടറിന് കരുത്ത് പകരുന്നത്. ഇതിന് 25 കിലോമീറ്റർ വേഗതയില്‍ വരെ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ 32Ah വാട്ടർപ്രൂഫ് വേർപെടുത്താവുന്ന ബാറ്ററിയും ഉണ്ട്.…

    Read More »
  • Kerala

    കേരളാകുണ്ട് വെള്ളച്ചട്ടത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറിങ്ങിയ തമിഴ്‌നാട് സ്വദേശി അപകടത്തിൽപ്പെട്ടു; മുങ്ങിതാഴ്ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി ബസ് ഡ്രൈവർ

    മലപ്പുറം: കരുവാരക്കുണ്ട് കേരളാകുണ്ട് വെള്ളച്ചട്ടത്തില്‍ മുങ്ങിതാഴ്ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശി വിജേഷിനെയാണ് ബസ് ഡ്രൈവറായ ഫസലുദ്ദീന്‍ മരണക്കയത്തില്‍ നിന്നും പിടിച്ച് കയറ്റി രക്ഷകനായത്. തമിഴ് നാട്ടില്‍നിന്നുള്ള അഞ്ചംഗസംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് കേരളാകുണ്ട് വെള്ളച്ചാട്ടത്തിലെത്തിയത്. കൂട്ടുകാരോടൊപ്പം കുളിക്കാനിറിങ്ങിയ വിജേഷ് നീന്തലറിയാത്തതിനാല്‍ ആഴമില്ലാത്ത ഭാഗത്തേക്കിറങ്ങി. ഇതിനെടെ തെന്നിനീങ്ങി ആഴമുള്ള ഭാഗത്തെത്തിയതോടെ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഒരുവിധം വലിച്ച് കരയ്ക്കടുപ്പിച്ചെങ്കിലും ക്ഷീണിതനായ വിജേഷിനെ കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്കെത്തിക്കാന്‍ അവര്‍ക്കായില്ല. നിലതെറ്റി വെള്ളത്തില്‍ വീണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച വിജേഷിനെ രക്ഷിക്കാനാവാതെ ഒരു മാര്‍ഗവുമില്ലാതെ സുഹൃത്തുക്കള്‍ അലമുറയിട്ടു. സുരക്ഷാജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും യുവാവിനെ മുകളിലേക്ക് കയറ്റാന്‍ കഴിഞ്ഞില്ല. ഇതോടെ സ്വകാര്യ ബസ് ഡ്രൈവറായ ഫസലുദ്ദീന്‍ മുന്നോട്ടുവന്നത്. ആളെ ചുമലില്‍ കെട്ടി മുകളിലേക്ക് കയറില്‍ തൂങ്ങി കയറാന്‍ കഴിയുമെന്ന് ഫസലുദ്ദീന്‍ പറഞ്ഞു. അസാധ്യമെന്ന് പറഞ്ഞ് കൂടെയുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമയം പാഴാക്കാതെ ഫസലുദ്ദീന്‍ കെട്ടിത്തൂക്കിയ കയറിലൂടെ താഴേക്കിറങ്ങി. ക്ഷീണിതനായ വിജേഷിനെ ചുമലില്‍ കെട്ടി മുറുക്കി പാറക്കെട്ടുകളിലൂടെ ശ്രദ്ധയോടെ…

    Read More »
  • Sports

    എന്തുവിലകൊടുത്തും മശിഹായെ നിലനിർത്താനൊരുങ്ങി പിഎസ്ജി; ചർച്ചകൽ ആരംഭിച്ചു

    പാരീസ്: ലിയോണല്‍ മെസിയുടെ കരാര്‍ നീട്ടുന്നതില്‍ ചര്‍ച്ച തുടങ്ങിയതായി സ്ഥിരീകരിച്ച് പിഎസ്ജി. ഫ്രഞ്ച് ക്ലബ്ബിന്റെ സ്‌പോര്‍ടിംഗ് ഡയറക്ടര്‍ ലൂയിസ് ക്യാംപോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2021ല്‍ പിഎസ്ജിയിലെത്തിയ മെസിയുടെ നിലവിലെ കരാര്‍ സീസണിന് ഒടുവില്‍ അവസാനിക്കും. എംബാപ്പെയ്ക്ക് പരിക്കേറ്റതോടെ നിലവില്‍ മെസിയെ ആശ്രയിച്ചാണ് പിഎസ്ജിയുടെ മുന്നേറ്റം. ബ്രസീലിയന്‍ താരം നെയ്മറും പരിക്കിന്റെ പിടിയിലാണ്. അതേസയം, സീസണ്‍ കഴിയുന്നതോടെ മെസി പിഎസ്ജി വിട്ടേക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. മെസി ഫ്രഞ്ച് ക്ലബുമായിട്ടുള്ള കരാര്‍ പുതുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് വാര്‍ത്ത. ഫുട്ബോള്‍ നിരീക്ഷകന്‍ ജെറാര്‍ഡ് റൊമേറോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകകപ്പ് നേട്ടത്തോടെ ഇതിഹാസ താരത്തിന്റെ മനസ് മാറിയിട്ടുണ്ടെന്നും പിഎസ്ജിയില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും റൊമേറൊ ട്വിറ്ററില്‍ കുറിച്ചിട്ടിരുന്നു. ജൂണിലാണ് മെസിയുടെ കരാര്‍ അവസാനിക്കുന്നത്. മെസി പാരീസില്‍ തുടരാന്‍ വാക്കാല്‍ ധാരണയായതായി ഇതിനിടെ വാര്‍ത്തയുണ്ടായിരുന്നു. ഇതിനോടകം നിരവധി യൂറോപ്യന്‍ ക്ലബുകള്‍ അദ്ദേഹത്തൊടൊപ്പമുണ്ട്. അതിലൊന്ന് അദ്ദേഹത്തെ വളര്‍ത്തികൊണ്ടുവന്ന ബാഴ്സലോണ തന്നെയാണ്. ബാഴ്സ പ്രസിഡന്റ് ജുവാന്‍ ലാപോര്‍ട്ടയ്ക്ക് മെസിയെ തിരിച്ചെത്തിക്കാനുള്ള ആഗ്രഹമുണ്ട്. തന്നെ…

    Read More »
  • Kerala

    ഇത് ഞങ്ങളുടെ റോഷി അല്ല, ഞങ്ങളുടെ റോഷി ഇങ്ങനെ അല്ല… വെളളക്കര വർധന നിയമസഭയിൽ ന്യായീകരിച്ച മന്ത്രി റോഷി അഗസ്റ്റ്യനെതിരെ നിയമസഭയിൽ പ്രതിപക്ഷ നേതാവി​ന്റെ മാസ് ഡൈയലോ​ഗ്!

    തിരുവനന്തപുരം: വെളളക്കര വർധന നിയമസഭയിൽ ന്യായീകരിച്ച മന്ത്രി റോഷി അഗസ്റ്റ്യനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പഴയ റോഷി ഇങ്ങനെയായിരുന്നില്ലെന്നും അപ്പുറം (എൽഡിഎഫിൽ) പോയതോടെ ആളാകെ മാറിപ്പോയെന്നുമായിരുന്നു സതീശന്റെ കുറ്റപ്പെടുത്തൽ. നിയമസഭയിൽ വെള്ളക്കര വർധനയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾക്കിടെയാണ് മുമ്പ് യുഡിഎഫിനൊപ്പമുണ്ടായിരുന്ന കേരളാ കോൺഗ്രസിലെ (എം) റോഷി അഗസ്റ്റ്യൻ എൽഡിഎഫിലെത്തിയതോടെ ആകെ മാറിപ്പോയെന്ന് സതീശൻ അഭിപ്രായപ്പെട്ടത്. ‘ഞങ്ങൾക്കറിയാവുന്ന ഒരു റോഷി അഗസ്റ്റിനുണ്ടായിരുന്നു. ഇതുപോലെ മറുപടി പറയുന്നൊരാളായിരുന്നില്ല അങ്ങ്. അപ്പുറം പോയതിന്റെയോ മന്ത്രിയായതിന്റെയോ കുഴപ്പമാണ്’. ഒന്നുകിൽ എൽഡിഎഫിൽ പോയതിന്റെയാണ് അതല്ലെങ്കിൽ മന്ത്രിയായതിന്റെ കുഴപ്പമെന്നായിരുന്നു സതീശന്റെ വാക്കുകൾ. വെളളക്കരത്തിലൂടെ കടത്തിൽ നട്ടം തിരിയുന്ന ജനത്തിൻറെ കരണത്ത് സർക്കാർ മാറിമാറി അടിക്കുകയാണെന്നെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. അതേ സമയം, വെള്ളക്കരം കൂട്ടിയതിനെ ന്യായീകരിക്കാൻ വിചിത്ര വാദം നിരത്തിയ ജലവിഭവമന്ത്രി വിവാദമായപ്പോൾ തിരുത്തി. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റർ വെള്ളം ഉപയോഗിക്കുമോ എന്നായിരുന്നു ഉപയോഗം കുറക്കണമെന്ന പേരിൽ റോഷി അഗസ്റ്റിൻറെ പ്രതികരണം. ഒരാൾക്ക് 100…

    Read More »
  • Kerala

    ചില്ലുമേടയിലിരുന്ന് ചിന്തയെ കല്ലെറിയുന്നവരോട് ഒരു വാക്ക്

    ഡോ. പ്രവീൺ ഇറവങ്കര “എനിക്കുമുണ്ട് ഏകദേശം ഈ പ്രായത്തിൽ ഒരു മകൾ. വല്ല കുരുത്തക്കേടും കാണിച്ചാൽ പറഞ്ഞു തിരുത്തുകയല്ലേ വേണ്ടത്…? അതോ പണ്ട് നമ്മൾ ഉശിരുള്ള ഒരു പെണ്ണിനെ, ഒരു ഡോ.സിന്ധു ജോയിയെ കടൽകടത്തി ഓടിച്ചു വിട്ട പോലെ ഇവളെയും നിശബ്ദയാക്കി ഇരുട്ടിലെറിയാനാണോ പദ്ധതി ? കഷ്ടമുണ്ട്  കേട്ടോ… അവളൊരു പെണ്ണാണ്. പെങ്ങളാണ്…മകളാണ്.” രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ചിന്താ ജെറോമിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ സ്നേഹവും വാത്സല്യവും നിറഞ്ഞ വികാര വായ്പോടെ പ്രതികരിക്കുകയാണ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഡോ.പ്രവീൺ ഇറവങ്കര   കാണാൻ കൗതുകമുള്ള ഒരു കൊച്ചു പെൺകുട്ടി. നമ്മുടെ അടുത്ത വീട്ടിലോ മറ്റോ പണ്ടെങ്ങോ കണ്ടു മറന്ന പെങ്ങളൂട്ടി. എടുത്താൽ പൊങ്ങാത്ത അവളുടെ വർത്തമാനം കേൾക്കാൻ ഒരു രസമൊക്കെയുണ്ട്. കുട്ടിത്തം ഒരു ശാപമാണെന്നാരു പറഞ്ഞു ? വെറുതെ എന്തിനാ തൊട്ടതിനും പിടിച്ചതിനുമൊക്കെ ആ കൊച്ചിന്റെ മേലേ കുതിര കേറുന്നത് ? അവൾ ജിമിക്കിക്കമ്മലിന്റെ കഥ കടിച്ചാപ്പൊട്ടാത്ത ഭാഷയിൽ പറഞ്ഞതും ഏണസ്റ്റ് ചെഗുവരയെക്കൊണ്ട് ക്യൂബയിൽ…

    Read More »
  • Crime

    കാണാതായ യുവാവിന്റെ മൃതദേഹം കല്ലട കനാലിൽ; മുഖത്തും തലയ്ക്കു പിന്നിലും വെട്ടേറ്റ പാടുകൾ, പോലീസ് അ‌ന്വേഷണം തുടങ്ങി

    പത്തനംതിട്ട: കാണാതായ യുവാവിനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നു ദിവസം മുമ്പ് കാണാതായ കലഞ്ഞൂർ സ്വദേശി അനന്തുവിന്റെ മൃതദേഹമാണ് കല്ലട കനാലിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ മുഖത്തും തലയ്ക്ക് പിന്നിലും പരിക്കുകളുണ്ട്. തലയ്ക്ക് പിന്നിൽ വെട്ടേറ്റ പാടുകളാണെന്നാണ് സംശയിക്കപ്പെടുന്നത്. മൃതദേഹം കണ്ടെത്തിയ കനാലിന് സമീപത്തെ പറമ്പിൽ രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. സംഘട്ടനത്തിന് പിന്നാലെ മർദ്ദിച്ചു കൊലപ്പെടുത്തിയതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് അനന്തുവിനെ കാണാതാകുന്നത്. ഇന്നു രാവിലെ പത്തുമണിയോടെ കനാലിൽ കടുത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തുന്നത്. ഞായറാഴ്ച രാത്രി മുതൽ അനന്തുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് 28കാരനായ അനന്തുവിന്റെ മൃതശരീരം കണ്ടെത്തുന്നത്. അ‌നന്തുവിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും ​പോലീസ് അ‌ന്വേഷിക്കുന്നുണ്ട്. ആ​ർക്കെങ്കിലും അ‌നന്തുവുമായി ശത്രുതയുണ്ടായിരുന്നോ ആരിൽനിന്നെങ്കിലും ഭീഷണി ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും പോലീസ് അ‌ന്വേഷിക്കുന്നുണ്ട്.

    Read More »
Back to top button
error: