KeralaNEWS

പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ മുതൽ വാഗമണിൽ

തൊടുപുഴ: പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍ 11 വരെ വാഗമണ്‍ ഫെയര്‍ മൗണ്ട് റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ മൂന്നിന് മണ്‍മറഞ്ഞ പൂര്‍വകാല നേതാക്കളെ അനുസ്മരിക്കുന്ന ഗുരു വന്ദനത്തോടുകൂടി സമ്മേളനം ആരംഭിക്കും. നാലിന് സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം കോന്നിയൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോര്‍ജ് പോളച്ചിറകുന്നുംപുറം മുഖ്യാതിഥി ആയിരിക്കും.  ഏഴിന് ചേരുന്ന സ്‌റ്റേറ്റ് കൗണ്‍സില്‍ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട സംഘടന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്കുകള്‍, പ്രമേയങ്ങള്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കും.

10 ന് രാവിലെ 9 ന് സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി പതാക ഉയര്‍ത്തും. 9.30 ന് ട്രഷറര്‍ ഷഫീര്‍ കെയുടെ അധ്യക്ഷതയില്‍ ചേരുന്ന വിദ്യാഭ്യാസ സെമിനാര്‍ ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ വിദ്യാഭ്യാസം കോവിഡിന് മുമ്പും ശേഷവും എന്ന വിഷയത്തെ അധികരിച്ച് തീക്കോയി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാബു തോമസ് ക്ലാസ് നയിക്കും. തുടര്‍ന്ന് 11 ന് സംസ്ഥാന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.

Signature-ad

ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ഷഫീര്‍ കെ. കണക്കും അവതരിപ്പിക്കും. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന നേതാക്കള്‍ക്ക് മാണി സി. കാപ്പന്‍ എം.എല്‍.എ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡണ്ട് ലിസി സക്കറിയാസിന്റെ അധ്യക്ഷതയില്‍ ചേരുന്ന വനിതാ സെമിനാര്‍ മുന്‍ എം.എല്‍.എ ഇ.എസ് ബിജിമോള്‍ ഉദ്ഘാടനം ചെയ്യും. 11 ന് രാവിലെ 10 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജിമ്മി മറ്റത്തിപ്പാറ മുഖ്യാതിഥിയായിരിക്കും.

Back to top button
error: