Month: February 2023

  • Local

    വ്യത്യസ്ത വേഷപ്പകർച്ചയുമായി കുട്ടികൾക്ക് വേറിട്ട വേദിയൊരുക്കി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്സും ഒ വി & ക്രൂവും; കോട്ടയത്തെ കിഡ്‌സ് ഫാഷൻഷോയുടെ ആദ്യഘട്ട ഗ്രൂമിങ് 12ന് കോട്ടയത്ത്

    കോട്ടയം: കുട്ടികൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്സും ഒ വി & ക്രൂവും ചേർന്ന് ഒരുക്കുന്ന കിഡ്‌സ് ഫാഷൻ ഷോയുടെ ആദ്യഘട്ട ഗ്രൂമിങ് 12ന് നടക്കും. 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് കിഡ്‌സ് ഫാഷൻ ഷോ നടക്കുക. ഷോയുടെ മുന്നോടിയായി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്. 3 മുതൽ 10 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 3 വയസ് – 6 വയസ്, 7 വയസ് – 10 വയസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിൽ മൂന്നു റൗണ്ടുകളിലാകും മത്സരം നടക്കുന്നത്. ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ അവസരം ലഭിക്കും. ഷോയിലേക്കുള്ള രെജിസ്‌ട്രേഷൻ…

    Read More »
  • Kerala

    കെ.ടി.യുവില്‍ നിയമവിരുദ്ധമായി തുടരുന്ന 6 സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണം; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സത്യഗ്രഹത്തെ തള്ളിപ്പറയുന്നത് ഗാന്ധി നിന്ദ: വി.ഡി. സതീശൻ

    കോട്ടയം: സാങ്കേതിക സര്‍വകലാശാലയില്‍ നിയമവിരുദ്ധമായാണ് 6 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 2021 ഓക്ടോബറില്‍ പാസാക്കിയ സാങ്കേതിക സര്‍വകലാശാല ബില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവച്ചില്ല. ബില്‍ വന്നതോടെ നവംബര്‍ 14-ന് ഓര്‍ഡിനന്‍സും കാലഹരണപ്പെട്ടു. ഈ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണ് ആറ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിയമിതരായത്. മുന്‍ എം.പി പി.കെ ബിജു, അഡ്വ. ഐ സാജു, ഡോ. യമുന, വിനോദ് കുമാര്‍ ജേക്കബ്, ജി സഞ്ജീവ്, വിനോദ് മോഹന്‍ ഉള്‍പ്പെടെയുള്ളവര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ദൈനംദിന ഭരണത്തിലും നിയമനത്തിലും ഇടപെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ വി.സിയെ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇവരെ അടിയന്തിരമായി പുറത്താക്കണം. ഒന്നേകാല്‍ വര്‍ഷം ഇവര്‍ കൈപ്പറ്റിയ 50 ലക്ഷം രൂപയും തിരിച്ച് പിടിച്ച് ഇവര്‍ എടുത്ത തീരുമാനങ്ങളൊക്കെ പിന്‍വലിക്കണം. ഇതൊക്കെ കേരളത്തിലെ ഒരു സര്‍വകലാശാലയിലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് സത്യഗ്രഹ സമരം…

    Read More »
  • Kerala

    കൊച്ചിയിൽ അമിതവേഗതയിൽ സ‌ഞ്ചരിച്ച സ്വകാര്യ ബസടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം: ബസ് ഡ്രൈവർ അറസ്റ്റിൽ

    കൊച്ചി: കൊച്ചിയിൽ അമിതവേഗതയിൽ സ‌ഞ്ചരിച്ച സ്വകാര്യ ബസടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവർ ദീപു കുമാർ അറസ്റ്റിൽ. പ്രതിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തത്. അപകടത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. വൈപ്പിൻ സ്വദേശി ആന്‍റണിയാണ് മരിച്ചത്. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ സിഗ്നൽ കട്ട് ആകുന്നതിന് മുൻപ് മുന്നോട്ടെടുക്കുന്നതിനായി ബസ് അമിത വേഗതയിലായിരുന്നു. സിഗ്നലിൽ ഇടത് വശം ചേർന്ന് പോവുകയായിരുന്ന ആന്‍റണി ബസ് തട്ടിയതോടെ ടയറിന്‍റെ ഭാഗത്തേക്ക് വീണു. വൈപ്പിൻ സ്വദേശിയായ ആന്‍റണിയെ ഹോം ഗാർഡും നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ബസ്സിന്‍റെ അമിതവേഗതയിൽ തൃക്കാക്കരയിലും കഴിഞ്ഞ ദിവസം വഴി യാത്രക്കാരൻ മരിച്ചിരുന്നു.

    Read More »
  • India

    പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍വലിഞ്ഞ് കേന്ദ്രം; സമൂഹികമാധ്യമങ്ങളിലടക്കം വലിയ പരിഹാസം ഉയർന്നതിനെത്തുടർന്നാണ് സർക്കാരി​ന്റെ തലയൂരൽ

    ദില്ലി: പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞ് കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്‍റെ തീരുമാനം വലിയ വിവാദമായതിന് പിന്നാലെയാണ് സർക്കാരിന്‍റെ തലയൂരല്‍. സമൂഹമാധ്യമങ്ങളിലടക്കം തീരുമാനത്തിനെതിരെ വലിയ പരിഹാസം ഉയർന്നിരുന്നു. ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് ആറിന് പുറപ്പെടുവിച്ച ആഹ്വാനം പിൻവലിക്കുകയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി എസ് കെ ദത്ത പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി. പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിർദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങൾ ഇത് കാര്യമായി റിപ്പോർട്ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തു. പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കേന്ദ്രം അടിയന്തര നിർദേശം നൽകിയത്. ജോയിന്‍റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്‍റെ ചുമതല. ആറാം തിയതിയാണ് കൗ ഹഗ് ഡേ ആചരിക്കണമെന്ന് ബോർഡ് പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തത്. ഇക്കാര്യം മുൻകൂട്ടി…

    Read More »
  • Kerala

    ജീവനക്കാരുടെ കൂട്ട അവധി; തഹസിൽദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍

    പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിൽ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തില്‍ തഹസിൽദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യർ. ഓഫീസിൽ ഹാജരാക്കാത്ത മുഴുവൻ ജീവനക്കാരുടെയും വിശദ വിവരങ്ങള്‍ അടിയന്തരമായി നൽകാൻ ജില്ലാ കളക്ടര്‍ നിർദേശം നല്‍കി. 63 ജീവനക്കാരുള്ള ഓഫീസിൽ ഇന്ന്  21 പേർ മാത്രമാണ് ഹാജരായത്. ഓഫീസിലെത്തിയ എംഎൽഎ കെ യു ജനീഷ്കുമാർ അവധിയിലുള്ള തഹസിൽദാറോട് ഫോണിൽ ക്ഷുഭിതനായി. കിലോമീറ്ററുകൾ അകലയുള്ള ഗവി മുതൽ വാഹനസൗകര്യങ്ങൾ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ എത്തുമ്പോള്‍ റവന്യു ഓഫീസില്‍ ഉദ്യോഗസ്ഥരില്ല. കോന്നി തഹസിൽദാർ എൽ കുഞ്ഞച്ചൻ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരാണ് അവധിയിലുള്ളത്. 63 ജീവനക്കാരിൽ 42 പേരാണ് ഓഫീസിലില്ലാത്തത്. ഇതിൽ അവധി അപക്ഷ നൽകിയവർ ഇരുപത് പേർ മാത്രമാണ്. 22 ജീവനക്കാർ അവധിയെടുത്തിട്ടുള്ളത് അനധികൃതമായിട്ടാണെന്ന് വ്യക്തം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ റവന്യു മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.…

    Read More »
  • Local

    സുരക്ഷിത ഭക്ഷണം ഉറപ്പാക്കൽ; മീനച്ചിൽ, വൈക്കം താലൂക്കുകളിൽ പരിശോധന ശക്തമാക്കും

    കോട്ടയം: സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി മീനച്ചിൽ, വൈക്കം താലൂക്കുകളിലെയും ഈരാറ്റുപേട്ട, വൈക്കം നഗരസഭകളിലെയും ആരോഗ്യപ്രവർത്തകരുടെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗം മീനച്ചിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഹെൽത്ത് സൂപ്പർവൈസർമാരും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭക്ഷണ സാധനങ്ങൾ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും പരിശോധന കർശനമായി നടത്തി ആഴ്ച തോറും റിപ്പോർട്ട് നൽകാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് ആർ.ഡി.ഒ. നിർദ്ദേശം നൽകി. ഭക്ഷ്യ വ്യാപാരികൾ ലൈസൻസ്, തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, കുടിവെള്ളം പരിശോധിച്ച റിപ്പോർട്ട്, നഗരസഭ/പഞ്ചാത്ത് ലൈസൻസ് എന്നിവ നേടിയിരിക്കണം. ഉത്പാദന കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കണം. ഭക്ഷ്യവസ്തുക്കൾ മൂടി വയ്ക്കണം. ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്‌ക്കരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. സ്ഥാപനത്തിനുള്ളിൽ ക്ഷുദ്രജീവികൾ ഇല്ലെന്ന് ഉറപ്പാക്കണം. ഇറച്ചി/മീൻ എന്നിവ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ -18 ഡിഗ്രി ഊഷ്മാവ് ഉറപ്പുവരുത്തണം തുടങ്ങിയ നിർദ്ദേശങ്ങൾ നൽകി.

    Read More »
  • Careers

    റെസിഡൻഷ്യൽ സ്‌പോട്‌സ് സ്‌കൂൾ പ്രവേശനം

    കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിച്ചുവരുന്ന അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോട്‌സ് സ്‌കൂളിൽ 2023-24 വർഷത്തേക്ക് 5,11 ക്ലാസ്സുകളിലേക്ക് പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുതിനുള്ള സെലക്ഷൻ ട്രയൽ 2023 മാർച്ച് ഏഴിനു രാവിലെ 9.00ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടത്തും. 2022-23 അധ്യയനവർഷം 4,10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. അഞ്ചാം ക്ലാസ്സിലേയ്ക്കുള്ള പ്രവേശനം കായിക പരിശോധനയുടെ അടിസ്ഥാനത്തിലും പതിനൊന്നാം ക്ലാസ്സിലേയ്ക്കുള്ള പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും കായിക ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമായിരിക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്ത അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2562503.

    Read More »
  • Local

    ‘സമം സാംസ്‌കാരികോത്സവം’ മാർച്ച് 2 മുതൽ 4 വരെ കുമരകത്ത്

    കോട്ടയം: കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ത്രീ സമത്വത്തിനായി സംഘടിപ്പിക്കുന്ന ‘സമം സാംസ്‌കാരികോത്സവം’ മാർച്ച് രണ്ടു മുതൽ നാലു വരെ കുമരകത്ത് വച്ച് സംഘടിപ്പിക്കുവാൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘാടനം നടക്കുക. സ്ത്രീപക്ഷ നിയമങ്ങളെ കുറിച്ചുള്ള അവബോധം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നവരുമായുള്ള മുഖാമുഖം, വിവിധ രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ച വനിതകളെ ആദരിക്കൽ, സിനിമാ പ്രദർശനം, പുസ്തക പ്രദർശനം, കലാപരിപാടികൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. സർവവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, സാക്ഷരതാ മിഷൻ അസി. ഡയറക്ടർ എ. സന്ദീപ് ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു സുജിത്ത്, ഹൈമി ബോബി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്,…

    Read More »
  • Local

    കോട്ടയത്തെ സ്‌കൂളുകൾക്ക് കൈറ്റിന്റെ 1344 പുതിയ ലാപ്‌ടോപ്പുകൾ

    കോട്ടയം: കോട്ടയം ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് പുതുതായി 1344 ലാപ്‌ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഇതിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ നൽകിയ 6522 ലാപ്‌ടോപ്പുകൾക്ക് പുറമെയാണ് അഞ്ചുവർഷ വാറണ്ടിയോടെയുള്ള 1000 ലാപ്‌ടോപ്പുകൾ പുതുതായി ലഭ്യമാക്കുന്നത്. ഇതിനു പുറമെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പുതുതായും പുനഃക്രമീകരണം നടത്തിയും 344 ലാപ്‌ടോപ്പുകളും സ്‌കൂളുകൾക്ക് കൈറ്റ് ലഭ്യമാക്കും. അഞ്ചു വർഷ വാറണ്ടി തീരുന്ന ലാപ്‌ടോപ്പുകൾക്കും പ്രൊജക്ടറുകൾക്കും രണ്ട് വർഷത്തെ എ.എം.സി (വാർഷിക അറ്റകുറ്റപണി കരാർ) പരിരക്ഷയും കൈറ്റ് ഉറപ്പാക്കുന്നുണ്ടെന്ന് സി.ഇ.ഒ: കെ. അൻവർ സാദത്ത് അറിയിച്ചു. ഈ കാലയളവിനുള്ളിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്‌കൂളുകൾ വെബ് പോർട്ടലിൽ നൽകണം. മുഴുവൻ ഉപകരണങ്ങൾക്കും പ്രകൃതിക്ഷോഭം മൂലമുള്ള കേടുപാടുകൾ, മോഷണം തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളിലെ ഐടി ഉപകരണങ്ങൾ വിവിധ വിഭാഗങ്ങൾ തമ്മിൽ പരസ്പരം ചർച്ച ചെയ്ത് പൊതുവായി പ്രയോജനപ്പെടുത്തണം. സ്‌കൂളുകളിലേക്ക് സർക്കാരിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച്…

    Read More »
  • Local

    ഏറ്റുമാനൂർ ബ്ലോക്ക് ക്ഷീരസംഗമം നാളെ

    കോട്ടയം: ക്ഷീരവികസനവകുപ്പ് ഏറ്റുമാനൂർ ബ്ലോക്ക് ക്ഷീരസംഗമം നാളെ പരിപ്പ് വൈ.എം.സി.എ. ഹാൾ പരിസരത്തു നടക്കും. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജ്യൻ അധ്യക്ഷയായിരിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സബിത പ്രേംജി, അജയൻ കെ. മേനോൻ, അഞ്ജു മനോജ്, സജി തടത്തിൽ, വി.കെ. പ്രദീപ്കുമാർ, ധന്യ സാബു എന്നിവർ ക്ഷീരകർഷകരെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി ഡയറി ക്ലബ് കുട്ടികൾക്കു സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കും. അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം ക്ഷീരകർഷകരുടെ മക്കളിൽ ഉന്നതവിജയം നേടിയവരെയും ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗം സോണി ഈറ്റയ്ക്കൽ ക്ഷീരകർഷക പെൻഷനറെയും ആദരിക്കും. ക്ഷീരകർഷകസംഗമത്തോട് അനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഗവ്യജാലകം, ക്ഷീരവികസന…

    Read More »
Back to top button
error: