വേനലായതോടെ ദിവസം ചെല്ലും തോറു നാട്ടിൽ ചൂട് കൂടി കൊണ്ടിരിക്കുകയാണ്. മറ്റു കൃഷികൾക്കെന്നപോലെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കീട-രോഗ ബാധകള്‍ ഈ സമയത്ത് ഏറെയുണ്ടാകുക. വെള്ളം കൃത്യമായി നനച്ചു കൊടുക്കുന്നതിനൊപ്പം ചെടികളെ കൃത്യമായി നിരീക്ഷിക്കുകയും വേണം. അങ്ങനെയുണ്ടെങ്കിൽ മാത്രമേ കീടങ്ങളുടെ സാന്നിധ്യം തുടക്കത്തിൽത്തന്നെ കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും കഴിയു .
ചീര
വഴുതന
വഴുതനയില്‍ കാണപ്പെടുന്ന തണ്ടു തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാന്‍ 5 ശതമാനം വീര്യമുളള വേപ്പിന്‍കുരുസത്ത് 10 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാം. അല്ലെങ്കില്‍ ബാസ്സിലസ് തുറിഞ്ചിയന്‍സിസ് ഫോര്‍മുലേഷനുകള്‍ ശര്‍ക്കരകൂടി ചേര്‍ത്ത് ഉപയോഗിക്കാം.
പച്ചമുളക്
മുളകില്‍ ഇലപ്പേനിന്റെ ആക്രമണം കണ്ടാല്‍ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ തളിക്കുക. പച്ചക്കറികളിലെ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി പച്ചക്കറിയുടെ സമ്പൂര്‍ണ്ണ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കാം.